ഇന്നത്തെ വിപണി വിശകലനം

റിലയൻസിനൊപ്പം മുന്നേറ്റം നടത്തിയ ലാർജ് ക്യാപ്പ് ഓഹരികൾ നിഫ്റ്റിക്ക് ശക്തമായ പിന്തുണ നൽകി.

ഗ്യാപ്പ് അപ്പിൽ 120 പോയിന്റുകൾക്ക് മുകളിലായി 18170 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റിയിൽ തുടക്കത്തിൽ വിൽപ്പന നടന്നെങ്കിലും പിന്നീട് വാങ്ങൽ ശക്തമായി. 18210 എന്ന നില ശക്തമായി തകർക്കപ്പെട്ടു.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 156 പോയിന്റുകൾ/ 0.87 ശതമാനം മുകളിലായി 18212 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

ബാങ്ക് നിഫ്റ്റി 38729 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ വശങ്ങളിലേക്ക് നീങ്ങി. ദിവസം മുഴുവൻ 250 പോയിന്റുകൾക്ക് ഉള്ളിൽ മാത്രമാണ് സൂചിക വ്യാപാരം നടത്തിയത്.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 285 പോയിന്റുകൾ/ 0.74 ശതമാനം മുകളിലായി 38727 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 

നിഫ്റ്റി ഓട്ടോ, മെറ്റൽ, റിയൽറ്റി എന്നിവ ഇന്ന് മിന്നുംപ്രകടനം കാഴ്ചവച്ചു. മറ്റു മേഖലാ സൂചികകൾ അസ്ഥിരമായി കാണപ്പെട്ടു.

ഏഷ്യൻ വിപണികൾ ഏറെയും  ഇന്ന് ലാഭത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികൾ എല്ലാം തന്നെ ലാഭത്തിലാണ് ഇപ്പോൾ വ്യാപാരം നടത്തുന്നത്. 

നിർണായക വാർത്തകൾ 

ഓട്ടോ ഓഹരികളിൽ ഇന്ന് ശക്തമായ ബെെയിംഗ് അനുഭവപ്പെട്ടു. M&M (+4.6%) നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി. 2010-ൽ ഏറ്റെടുത്ത നഷ്ടത്തിലുള്ള അനുബന്ധ സ്ഥാപനമായ സാങ്‌യോങ്ങിനെ കമ്പനി ഒഴിവാക്കി. Mahindra Finance (+5.6%) ഓഹരിയും നേട്ടത്തിൽ അടച്ചു.

Ashok Leyland (+2.7%), TVS Motors (+1.8%), Tata Motors (+1.1%) എന്നീ ഓട്ടോ ഓഹരികളും നേട്ടത്തിൽ അടച്ചു.

വോഡഫോൺ ഐഡിയ പ്രവർത്തിപ്പിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് വ്യക്തമാക്കി സർക്കാർ. Bharti Airtel (+3.8%), Reliance (+2.6%), Idea (+8.4%) എന്നീ ടെലികോം ഓഹരികൾ നേട്ടത്തിൽ അടച്ചു. Indus Towers (+3%) ഓഹരിയും ലാഭത്തിൽ അടച്ചു.കഴിഞ്ഞ മാസത്തെ പതനത്തിന് ശേഷം IndusInd Bank (+2.5%) ഓഹരി വീണ്ടെടുക്കൽ നടത്തി മുന്നേറ്റം തുടർന്നു. ICICI Bank (+1.6%) ഓഹരിയും ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി.

ഇന്നലത്തെ പതനത്തിന് ശേഷം മെറ്റൽ ഓഹരികൾ തിരികെ കയറി. JSW Steel (+1.7%), Tata Steel (+1.5%), Hindalco (+2.3%) എന്നിവ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി.

PVR (+4.9%), RBL Bank (+4.7%) എന്നീ ഓഹരികൾ തിരികെ കയറാൻ ആരംഭിച്ചു. അതേസമയം കെമിക്കൽ ഓഹരിയായ SRF (+3.6%) എക്കാലത്തെയും ഉയർന്ന നില കെെവരിച്ചു. മൂന്നാം പാദഫലങ്ങൾ പുറത്തുവന്നതിന് ശേഷം DMART (-5%) ഓഹരി ഇന്ന് മൂന്ന് മാസത്തെ താഴ്ന്ന നില രേഖപ്പെടുത്തി.

വിപണി മുന്നിലേക്ക് 

ഇന്ത്യയിൽ ഇന്നലെ മാത്രം 1.94 ലക്ഷം പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 2021 മെയ്ക്ക് ശേഷമുള്ള ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്.

ഇന്നലെ ഞങ്ങൾ സൂചിപ്പിച്ച 18100-18120 എന്ന പ്രതിരോധ രേഖ ഗ്യാപ്പ് അപ്പിൽ മറികടക്കുകയും ഇത് പിന്നീട് സപ്പോർട്ട് ആയി മാറുകയും ചെയ്തു. 17650 മറികടന്ന നിഫ്റ്റി ശക്തമായ കാളയോട്ടമാണ് നടത്തി കൊണ്ടിരിക്കുന്നത്. സൂചിക ഇപ്പോൾ സുപ്രധാന നിലയിലാണുള്ളത്.

നാളെ ഇൻഫോസിസ്, ടിസിഎസ്, വിപ്രോ എന്നീ ഓഹരികളിൽ ശ്രദ്ധിക്കാവുന്നതാണ്. കഴിഞ്ഞ വ്യാഴാഴ്ച ശക്തമായ ഒരു ഗ്യാപ്പ് ഡൌൺ ഓപ്പണിംഗ് ഉണ്ടായിരുന്നു. എന്നാൽ 18100, 18200 എന്നിവ ശക്തമായ സപ്പോർട്ട് ആയി നില കൊള്ളുമെന്ന് ഓപ്ഷൻ ഡാറ്റ സൂചിപ്പിക്കുന്നു.

18400ലാണ് നിഫ്റ്റിയിൽ പ്രതിബന്ധം കാണപ്പെടുന്നത്. വിപണി നാളെ മുകളിലേക്ക് നീങ്ങാനുള്ള സാധ്യത കൂടുതൽ ആണെന്ന സൂചനയാണ് ഇത് നൽകുന്നത്.

പ്രധാന കമ്പനികളുടെ ഫലങ്ങൾ പുറത്തുവന്നതിന് ശേഷം വിപണി എങ്ങോട്ട് നീങ്ങുമെന്നാണ് നിങ്ങൾ കരുതുന്നത്? കമന്റ് ചെയ്ത് അറിയിക്കുക.

ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു. 

ഡിസംബറിൽ 13.56 ശതമാനമായി കുറഞ്ഞ് ഡബ്ല്യുപിഐ പണപ്പെരുപ്പം ഇന്ത്യയുടെ മൊത്തവില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം നവംബറിലെ 14.23% ൽ നിന്ന് ഡിസംബറിൽ 13.56% ആയി കുറഞ്ഞു. ഇന്ധനം, പവർ, പച്ചക്കറി എന്നിവയുടെ വിലകളിലെ ഇടിവാണ് കാരണം. ഉൽപ്പാദന വസ്തുക്കളുടെ പണപ്പെരുപ്പം നവംബറിലെ 11.92 ശതമാനത്തിൽ നിന്ന് 10.62 ശതമാനമായി കുറഞ്ഞു. ഇന്ധന, ഊർജ്ജ പണപ്പെരുപ്പം നവംബറിലെ 39.8.ൽ നിന്ന് ഡിസംബറിൽ 32.3 ശതമാനമായി. പച്ചക്കറികളുടെ പണപ്പെരുപ്പം നവംബറിലെ 3.9 ശതമാനത്തിൽ നിന്ന് ഡിസംബറിൽ 31.56 ശതമാനമായി ഉയർന്നു. […]
ഇന്നത്തെ വിപണി വിശകലനം ആഴ്ചയിലെ അവസാന ദിനം ഫ്ലാറ്റായി അടച്ച് ഇന്ത്യൻ വിപണി. ഗ്യാപ്പ് ഡൌണിൽ 18197 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി താഴേക്ക് വീണു. ആദ്യത്തെ 3 മിനിറ്റിൽ തന്നെ 80 പോയിന്റുകളുടെ പതനത്തിനാണ് സൂചിക സാക്ഷ്യംവഹിച്ചത്. എന്നാൽ ഇവിടെ നിന്നും സപ്പോർട്ട് എടുത്ത സൂചിക തിരികെ കയറി. എങ്കിലും ലാഭത്തിൽ അടയ്ക്കാൻ സൂചികയ്ക്ക് സാധിച്ചില്ല. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 2 പോയിന്റുകൾ/ 0.01 ശതമാനം താഴെയായി 18255 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം […]
പ്രധാനതലക്കെട്ടുകൾ Reliance Industries: ഗുജറാത്തിലെ ഗ്രീൻ എനർജിയിലും മറ്റ് പദ്ധതികളിലും 5.95 ലക്ഷം കോടി രൂപയുടെ നിക്ഷേപത്തിനായി കമ്പനി ധാരണാപത്രം ഒപ്പുവച്ചു. Titan Company: പബ്ലിക് ഷെയർഹോൾഡറായ രാകേഷ് ജുൻജുൻവാല കമ്പനിയിലെ തന്റെ ഓഹരി വിഹിതം ഡിസംബർ പാദത്തിൽ 4.02 ശതമാനമായി ഉയർത്തി.  3,57,10,395 ഓഹരികളാണ് അദ്ദേഹത്തിന്റെ കെെവശമുള്ളത്. Tata Motors: ജാഗ്വാർ ലാൻഡ് റോവർ ഉൾപ്പെടെ കമ്പനിയുടെ ആഗോള മൊത്തവ്യാപാരം മൂന്നാം പാദത്തിൽ  2 ശതമാനം ഉയർന്ന് 2,85,445 യൂണിറ്റായി. EaseMyTrip:  1:1 അനുപാതത്തിൽ ഇക്വിറ്റി […]

Advertisement