ഇന്നത്തെ വിപണി വിശകലനം

റിലയൻസ്, ഇൻഫോസിസ് ഓഹരികളുടെ പിന്തുണയോടെ മാസത്തെ എക്സ്പെയറിയിൽ ലാഭത്തിൽ അടച്ച് നിഫ്റ്റി.

17421 എന്ന നിലയിൽ വലിയ വ്യാപാരം ആരംഭിച്ച നിഫ്റ്റി താഴേക്ക് വീഴാൻ ശ്രമം നടത്തി. എന്നാൽ കഴിഞ്ഞ ദിവസത്തെ താഴ്ന്ന നില പരീക്ഷിച്ച സൂചിക ഇവിടെ നിന്നും തിരികെകയറി. 17550 ശക്തമായി മറികടക്കാൻ സാധിക്കാതിരുന്നതിനെ തുടർന്ന് സൂചിക അസ്ഥിരമായി നിന്നു.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 121 പോയിന്റുകൾ/ 0.70 ശതമാനം മുകളിലായി 17536 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

ബാങ്ക് നിഫ്റ്റി 37367 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ അസ്ഥിരമായി നിന്നു. ആദ്യഘട്ടത്തിൽ വീഴുകയും അവസാന നിമിഷം ശക്തി കെെവരിച്ചെങ്കിലും സൂചിക ഇന്ന് 400 പോയിന്റിൽ താഴെ മാത്രമാണ് നീക്കം നടത്തിയത്.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 77 പോയിന്റുകൾ/ 0.21 ശതമാനം താഴെയായി 37364 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 

നിഫ്റ്റി റിയൽറ്റി(+1.9%), നിഫ്റ്റി ഫാർമ(+1.1%), നിഫ്റ്റി മീഡിയ(+1.4%), നിഫ്റ്റി ഐടി(+0.96%) എന്നിവ നേട്ടം കെെവരിച്ചു. മറ്റു മേഖലാ സൂചികകൾ അസ്ഥിരമായി കാണപ്പെട്ടു.

ഏഷ്യൻ വിപണികൾ ഏറെയും കയറിയിറങ്ങിയാണ് വ്യാപാരം അവസാനിപ്പിച്ചത്. അതേസമയം യൂറോപ്യൻ വിപണികൾ ലാഭത്തിലാണ് വ്യാപാരം നടത്തുന്നത്.

നിർണായക വാർത്തകൾ

ഏറെ നാളുകൾക്ക് ശേഷം Reliance(+6%) ഓഹരി നേട്ടം കെെവരിച്ച് നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി. 2020 സെപ്റ്റംബറിലെ ഉയർന്ന നിലയിൽ സപ്പോർട്ട് രേഖപ്പെടുത്തിയ സൂചിക തിരികെ കയറി.

തുടർച്ചയായി താഴേക്ക് വീണതിന് പിന്നാലെ Infosys(+1.5%), ITC(+1.5%) എന്നിവ നേട്ടം കെെവരിച്ചു.

Kotak Bank(+1.1%) ഓഹരി ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി. 1930 എന്ന സപ്പോർട്ടിൽ നിന്നും ഓഹരി കൃത്യമായി സപ്പോർട്ട് രേഖപ്പെടുത്തി. അതേസമയം IndusInd Bank(-1.1%), ICICI Bank(-1.2%) എന്നിവ ലൂസർ പട്ടികയിലേക്ക് തള്ളപ്പെട്ടു.

ഓപ്പൺ മാർക്കറ്റിൽ നിന്നു പ്രമോട്ടർ ഗ്രൂപ്പ് ഓഹരികൾ വാങ്ങികൂട്ടിയതായി കഴിഞ്ഞ ദിവസം റിപ്പോർട്ട് പുറത്ത് വന്നതിന് ശേഷം Vedanta(+6.3%) ഓഹരി ഇന്നും നേട്ടം കെെവരിച്ചു.

Idea(+5.1%) ഓഹരി ഇന്നും നേട്ടം കെെവരിച്ചു.

ഉത്തർപ്രദേശ് സർക്കാരിൽ നിന്ന് 60 കോടി രൂപയുടെ ഓർഡർ സ്വന്തമാക്കിയതിന് പിന്നാലെ Aurionpro(+5%) നേട്ടത്തിൽ അടച്ചു.

ടയർ ഓഹരികളിൽ ഇന്ന് പല ഇടങ്ങളിലായി വാങ്ങൽ അനുഭവപ്പെട്ടു. CEAT(+1.3%), JK Tyres(+1.8%) എന്നിവ നേട്ടം കെെവരിച്ചു.

മോശം ഫലങ്ങൾ പുറത്തുവിട്ടതിന് പിന്നാലെ Siemens(-5.3%) ഓഹരി നഷ്ടത്തിൽ അടച്ചു. സെപ്റ്റംബർ പാദത്തിൽ അറ്റാദായം 3 ശതമാനം ഇടിവ് രേഖപ്പെടുത്തി.

വിപണി മുന്നിലേക്ക് 

പ്രതീക്ഷകൾ കെെവിട്ട് താഴേക്ക് വീണ വിപണിയെ ഒറ്റയ്ക്ക് മുകളിലേക്ക് വലിച്ച് കയറ്റിയത് റിലയൻസ് ഓഹരിയാണ്. കരടികൾക്ക് മുന്നിൽ ഒറ്റയ്ക്ക് നെഞ്ച് വിരിച്ച് നിന്ന് നിഫ്റ്റിയെ മുകളിലേക്ക് പിടിച്ചുയർത്തിയ റിലയൻസ് ഓഹരി ഇന്ന് 110 പോയിന്റുകളാണ് സൂചികയ്ക്ക് സംഭാവനയായി നൽകിയത്. 17500ന് മുകളിലായി വ്യാപാരം അവസാനിപ്പിച്ചു കൊണ്ട് നിഫ്റ്റി കാളകൾക്ക് അൽപ്പം പ്രതീക്ഷ നൽകുകയാണ്. എന്നാൽ വിപണി അസ്ഥിരമായി നിൽക്കുന്നതാണ് കാണാനാകുന്നത്. നിലവിലെ അവസ്ഥ മാറി ഡിസംബറോടെ നിഫ്റ്റി മുകളിലേക്ക് കയറുമെന്ന് കരുതാം.

മുൻ കാലങ്ങളിലേക്ക് നോക്കിയാൽ ഓക്ടോബർ- ഡിസംബർ കാലഘട്ടത്തിൽ നിഫ്റ്റി ബുള്ളിഷായി കാണപ്പെടേണ്ടതാണ്. എന്നാൽ സൂചിക ഇപ്പോൾ 1.2 ശതമാനം താഴെയാണുള്ളത്. അതിനാൽ തന്നെ എല്ലാം ശുഭമായാൽ അടുത്ത മാസത്തോടെ വിപണി നേരിയ തോതിൽ തിരികെ കയറുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

യുഎസ്, ഇന്ത്യയുൾപ്പെടെയുള്ള സഖ്യ രാജ്യങ്ങൾ എണ്ണ വില കുറയ്ക്കുന്നതിനായി സ്വീകരിച്ചു വരുന്ന നടപടികൾ ശ്രദ്ധിക്കുക. ഈ നീക്കം വിജയിച്ചില്ലെങ്കിൽ ലോകത്തെ  പണപ്പെരുപ്പം വർദ്ധിക്കാൻ ഇടയാക്കിയേക്കും. അത്  കേന്ദ്ര ബാങ്കുകളെ പലിശ നിരക്ക് വർദ്ധിപ്പിക്കാൻ പ്രേരിപ്പിച്ചേക്കും.

ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു.

പുനരുൽപ്പാദിപ്പിക്കാവുന്ന, താപ ബിസിനസ്സുകളുടെ പുനഃസംഘടനയ്ക്ക് അംഗീകാരം നൽകി ജെഎസ്ഡബ്ല്യു എനർജി ബോർഡ് ഗ്രീൻ (പുനരുപയോഗിക്കാവുന്ന), ഗ്രേ (താപ) ബിസിനസുകളുടെ പുനഃസംഘടനയ്ക്ക് ജെഎസ്ഡബ്ല്യു എനർജി ലിമിറ്റഡിന്റെ ബോർഡ് ഓഫ് ഡയറക്‌ടേഴ്‌സിന്റെ അംഗീകാരം. നിലവിലുള്ളതും വരാനിരിക്കുന്നതുമായ എല്ലാ പുനരുപയോഗ ഊർജ ബിസിനസുകളും കമ്പനിയുടെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ ജെഎസ്ഡബ്ല്യു എനർജി നിയോ ലിമിറ്റഡിന് കീഴിലായിരിക്കും. ഫണ്ട് ശേഖരണത്തിനും ഓഹരി ഉടമകൾക്ക് മൂല്യം അൺലോക്ക് ചെയ്യുന്നതിനും കാര്യക്ഷമമായ ഒരു ഹോൾഡിംഗ് ഘടന സജ്ജീകരിക്കുന്നതിനും ഇത് സഹായിക്കും. കോവിഡ്-19 പ്രതിരോധത്തിനായി ഐടിസി നാസൽ […]
ഇന്നത്തെ വിപണി വിശകലനം റിലയൻസ്, ഇൻഫോസിസ് ഓഹരികളുടെ പിന്തുണയോടെ മാസത്തെ എക്സ്പെയറിയിൽ ലാഭത്തിൽ അടച്ച് നിഫ്റ്റി. 17421 എന്ന നിലയിൽ വലിയ വ്യാപാരം ആരംഭിച്ച നിഫ്റ്റി താഴേക്ക് വീഴാൻ ശ്രമം നടത്തി. എന്നാൽ കഴിഞ്ഞ ദിവസത്തെ താഴ്ന്ന നില പരീക്ഷിച്ച സൂചിക ഇവിടെ നിന്നും തിരികെകയറി. 17550 ശക്തമായി മറികടക്കാൻ സാധിക്കാതിരുന്നതിനെ തുടർന്ന് സൂചിക അസ്ഥിരമായി നിന്നു.തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 121 പോയിന്റുകൾ/ 0.70 ശതമാനം മുകളിലായി 17536 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് […]
2021-ന്റെ ആരംഭത്തിൽ പഞ്ചാബ് നാഷണൽ ബാങ്ക് ഹൗസിംഗ് ഫിനാൻസ് മുൻഗണനാ ഓഹരികളും കൺവെർട്ടിബിൾ ബോണ്ടുകളും വിതരണം ചെയ്തു കൊണ്ട്  4,000 കോടി രൂപ സമാഹരിക്കാൻ പദ്ധതിയിട്ടു. പിഎൻബി ഹൗസിംഗ് ഫിനാൻസ് ഈ ഓഹരികൾ സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ കാർലൈൽ ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള നിക്ഷേപ സ്ഥാപനങ്ങൾക്കും ആദിത്യ പുരിയുടെ കുടുംബ നിക്ഷേപ സ്ഥാപനങ്ങൾക്കും മറ്റ് ഒരു കൂട്ടം ഓഹരി ഉടമകൾക്കും അനുവദിക്കാൻ തീരുമാനിച്ചു. എന്നാൽ പ്രോക്സി ഉപദേശക സ്ഥാപനമായ എസ്ഇഎസ്, സെബിക്ക് മുമ്പാകെ ഒരു പ്രശ്നം ഉന്നയിക്കുകയും അത് […]

Advertisement