റിലയൻസ് ഇൻഡസ്ട്രീസ് ക്യു 3 ഫലം: അറ്റാദായം 12 ശതമാനം വർധിച്ച് 13,101 കോടി രൂപയായി

ഡിസംബർ പാദത്തിൽ  റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ അറ്റാദായം   12.5 ശതമാനം വർധിച്ച് 13,101 കോടി രൂപയായി ഉയർന്നു. പോയ വർഷം ഇതേ കാലയളവിൽ കമ്പനി 11,640 കോടി രൂപയുടെ അറ്റാദായമാണ് നേടിയിരുന്നത്. കമ്പനിയുടെ   ടോപ്പ് ലെെൻ ബിസിനസുകളായ റിഫയനറി പെട്രോകെമിക്കൽ എന്നിവയിലെ മോശം പ്രകടനം തിരിച്ചടിയായേക്കും.


അതേസമയം റിലയൻസ് ജിയോ ഇൻഫോകോം ലിമിറ്റഡ് 15.5 ശതമാനം ക്വാർട്ടർ ഓൺ ക്വാർട്ടറിൽ ഏകീകൃത അറ്റാദായം 3.489 കോടി രൂപയായി ഉയർത്തി. മറ്റു പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 5.3 ശതമാനം വർദ്ധിച്ച് 19,475 കോടി രൂപയായി. ഇതേ കാലയളവിലായിരുന്നു  കമ്പനി 52 ലക്ഷം ഉപഭോക്താക്കളെ കൂട്ടിച്ചേർത്തിരുന്നത്. 

5000 കോടി മുതൽ മുടക്കി പെയിന്റ് ബിസിനസ് ആരംഭിക്കാനൊരുങ്ങി
ഗ്രാസിം

ആദിത്യ ബിർള ഗ്രൂപ്പിന്റെ സഹസ്ഥാപനമായ ഗ്രാസിം ഇൻഡസ്ട്രീസ് ലിമിറ്റഡ്   5000 കോടി മുതൽ മുടക്കി അടുത്ത മൂന്ന് വർഷത്തിനുള്ളിൽ  പെയിന്റ് നിർമാണത്തിലേക്ക് കടക്കുമെന്ന് പ്രഖ്യാപിച്ചു. ഏറ്റവും പുതിയ പെയിന്റ് ഉത്പന്നങ്ങൾ അവതരിപ്പിക്കാൻ  കമ്പനി പദ്ധതിയിടുന്നുവെന്നും ഇതിലൂടെ ഇന്ത്യൻ ഉപഭോക്താക്കൾക്ക് വിശാലമായി ഉത്പന്നങ്ങൾ തിരഞ്ഞെടുക്കാനാകുമെന്നും  ഗ്രാസിം  അറിയിച്ചു.

യെസ് ബാങ്ക് ക്യു 3 ഫലം: അറ്റാദായം 151 കോടി രൂപയായി ഉയർന്നു

യെസ് ബാങ്ക്  ഡിസംബർ  പാദത്തിൽ 150.7 കോടി രൂപയുടെ അറ്റാദായം രേഖപ്പെടുത്തി. പോയ വർഷം ഇതേ കാലയളവിൽ കമ്പനി
18560 കോടി രൂപയുടെ നഷ്ടം നേരിട്ടിരുന്നു. അതേസമയം ക്യു.ഐ.പി വഴിയോ കടപത്രങ്ങൾ വഴിയോ പണം സ്വരൂപിക്കുന്നതിന്   ബാങ്ക് ബോർഡ് അനുകൂല നിലപാട് സ്വീകരിച്ചു.

അദാനി ടോട്ടൽ ഗ്യാസ്, ടോറന്റ് ഗ്യാസ് എന്നിവ ഇന്ത്യൻ ഗ്യാസ് എക്സ്ചേഞ്ചിന്റെ  5%  ഓഹരികൾ  വാങ്ങി


അദാനി ടോട്ടൽ ഗ്യാസ്, ടോറന്റ് ഗ്യാസ് എന്നീ കമ്പനികൾ
ഇന്ത്യൻ ഗ്യാസ് എക്സ്ചേഞ്ചിന്റെ (IGX) അഞ്ച് ശതമാനം ഓഹരികൾ വാങ്ങി. ഇരു കമ്പനികളും 3.69 കോടി  രൂപയുടെ ഓഹരികളാണ് വാങ്ങിയത്. ഇന്ത്യയിലെ ആദ്യ പവർ എക്സ്ചേഞ്ചാണ് ഐ.ജി.എക്സ്.

ജെ‌.എസ്‌.ഡബ്ല്യു സ്റ്റീൽ ക്യു 3 ഫലം: അറ്റാദായം 13 മടങ്ങ് ഉയർന്ന് 2,681 കോടി രൂപയായി

ഡിസംബർ മാസത്തിലെ അറ്റാദായത്തിൽ  ജെ‌.എസ്‌.ഡബ്ല്യു സ്റ്റീലിന്റെ പ്രതിവർഷ ലാഭം  1170 ശതമാനം ഉയർന്ന് 2,681 കോടി രൂപയായി. പോയ വർഷം ഇതേ കാലയളവിൽ 211 കോടി രൂപയുടെ അറ്റാദായമാണ് കമ്പനി രേഖപ്പെടുത്തിയിരുന്നത്. മറ്റു പ്രവർത്തനത്തിൽ നിന്നുള്ള വരുമാനവും  21.1 ശതമാനം വർധിച്ച് 21,859 കോടി രൂപയായി.

Kameng Hydro-Electric പദ്ധതിയുടെ 150 മെഗാവാട്ട് യൂണിറ്റ്  വാണിജ്യപരമായി പ്രവർത്തിക്കുന്നതായി NTPC അറിയിച്ചു

എൻ‌.ടി‌.പി‌.സി ലിമിറ്റഡ് അതിന്റെ സഹസ്ഥാപനമായ
നോർത്ത് ഈസ്റ്റേൺ ഇലക്ട്രിക് പവർ കോർപ്പറേഷന്റെ 150 മെഗാവാട്ട്  യൂണിറ്റ് വാണിജ്യപരമായി പ്രവർത്തിക്കുന്നായി അറിയിച്ചു. ഇതോടെ എൻ‌.ടി‌.പി‌.സി ഗ്രൂപ്പിന്റെ കമ്മീഷൻ ചെയ്തതും വാണിജ്യപരവുമായ ശേഷി യഥാക്രമം 63,785 മെഗാവാട്ടും 63,125 മെഗാവാട്ടുമായി മാറും.

ഇന്ത്യൻ ബാങ്ക് ക്യു 3 ഫലം: ലാഭം 108 ശതമാനം വർധിച്ച് 514 കോടി രൂപയായി

ഡിസംബർ പാദത്തിൽ ഇന്ത്യൻ ബാങ്ക് ലിമിറ്റഡിന്റെ  ലാഭം 108 ശതമാനം വർധിച്ച് 514.28 കോടി രൂപയായി ഉയർന്നു. ഇതേ കാലയളവിൽ ബാങ്കിന്റെ  net interest income 120 ശതമാനം വർധിച്ച് 4,313.3 കോടി രൂപയായി.  QIPയിലൂടെയോ  FPOയിലൂടെയോ 4000 കോടി രൂപ സമാഹരിക്കാനും ബാങ്ക് ബോർഡ് അനുമതി നൽകി. 

ഷാംപുർകണ്ഡി പവർ   ഹൗസ്  പദ്ധതി ഓം മെറ്റൽസ് ഇൻഫ്രയ്ക്ക് ലഭിച്ചു

ഓം മെറ്റൽസ് ഇൻഫ്രാപ്രോജക്റ്റ്സ് ലിമിറ്റഡിന് പഞ്ചാബ്
ജലവിഭവ വകുപ്പിൽ നിന്ന് ഷാംപുർകണ്ഡി പവർ   ഹൗസ്  പദ്ധതിക്കായി അനുമതി ലഭിച്ചു. 621 കോടി രൂപയാണ് കരാറിന്റെ മൂല്യം. ഷാപുർകണ്ഡി ഡാം പദ്ധതിയുടെ ഹൈഡൽ ചാനലിന്റെ ഭാഗമായി കമ്പനി രണ്ട് പവർ  ഹൗസുകൾ കൂടി നിർമ്മിക്കും.

എസ്‌ബി‌ഐ ലൈഫ് ക്യു 3 ഫലം: ലാഭം 40% ഇടിഞ്ഞു 232 കോടി രൂപയായി

ഡിസംബർ മാസത്തിൽ  എസ്‌.ബി‌.ഐ  ലൈഫ് ഇൻ‌ഷുറൻസ് ലിമിറ്റഡിന്റെ ലാഭം  40.2 ശതമാനം ഇടിഞ്ഞ് 232.85 കോടി രൂപയായി. മൂന്നാം പാദത്തിൽ  Net premium വരുമാനം 13,766.49 കോടി രൂപയായി ഉയർന്നു. പോയ വർഷം ഇതേ കാലയളവിൽ ഇത്  11,694.51 കോടി രൂപയായിരുന്നു. 

അലെംബിക് ഫാർമസ്യൂട്ടിക്കൽസ് നിർമ്മിച്ച പുതിയ മരുന്നിന്  യു.എസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ അംഗീകാരം നൽകി

അലെംബിക് ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡിന്റെ
മിഡോഡ്രിൻ ഹൈഡ്രോക്ലോറൈഡ് ടാബ്‌ലെറ്റുകൾ
യു.എസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ
അംഗീകാരം നൽകി. ഓർത്തോസ്റ്റാറ്റിക് ഹൈപ്പോടെൻഷന്റെ ചികിത്സയ്ക്കായാണ് കമ്പനി ഈ മരുന്ന് വികസിപ്പിച്ചത്. 

Indigo Paints IPO; അവസാന ദിവസം  117  തവണ   സബ്സ്ക്രിപ്ഷൻ  രേഖപ്പെടുത്തി

ഇൻഡിഗോ പെയിന്റസ്  ഐ‌.പി‌.ഒ അവസാന ദിവസം 117.02 തവണ  സബ്‌സ്‌ക്രൈബു ചെയ്യപ്പെട്ടു.  വിതരണത്തിനായി നൽകിയ  55.18 ലക്ഷം ഷെയറുകൾക്ക് വേണ്ടി   64.57 കോടി ഷെയറുകൾക്കായുള്ള അപേക്ഷ ലഭിച്ചു. റീട്ടെയിൽ നിക്ഷേപകർക്കായി കരുതിവച്ചിരിക്കുന്ന ഭാഗം 15.93 തവണയും ജീവനക്കാരുടെ 2.49 തവണയും  സബ്സ്ക്രിപ്ഷൻ ചെയ്യപെട്ടു.

സ്വതന്ത്ര വ്യാപാര കരാറിൽ പങ്കാളികളാകാൻ ബ്രിട്ടനും ന്യൂസിലന്റും 16 മാസത്തെ ചർച്ചകൾക്ക് ശേഷം താരിഫ് കുറയ്ക്കാനും സേവന വ്യാപാരം മെച്ചപ്പെടുത്താനുമായി സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പിടാൻ തീരുമാനിച്ച് ബ്രിട്ടനും ന്യൂസിലൻഡും. കരാർ പ്രാബല്യത്തിൽ വരുന്ന ദിവസം മുതൽ ഇരു രാജ്യങ്ങൾക്കുമായി ഉൽപന്നങ്ങളുടെ തീരുവ 97% ഒഴിവാക്കുമെന്നും കരാർ 1 ബില്യൺ ഡോളറിന്റെ ജിഡിപി വർധനവ് ഉണ്ടാക്കുമെന്നും ന്യൂസിലന്റ് പ്രധാനമന്ത്രി ജസിന്ദ ആർഡെർൻ പറഞ്ഞു. കരാറിലൂടെ ബുൾഡോസറുകൾ, വൈൻ, ബസുകൾ, വസ്ത്രങ്ങൾ എന്നിവയുടെ നിരക്കുകൾ കുറയ്ക്കും. അതേസമയം കരാർ […]
ഐഇഎക്സ് ക്യു 2 ഫലം, അറ്റാദായം 75 ശതമാനം വർദ്ധിച്ച് 77 കോടി രൂപയായി സെപ്റ്റംബറിലെ രണ്ടാം പാദത്തിൽ ഇന്ത്യൻ എനർജി എക്സ്ചേഞ്ചിന്റെ (ഐഇഎക്സ്) ഏകീകൃത അറ്റാദായം 75 ശതമാനം വർദ്ധിച്ച് 77 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 25 ശതമാനം വർദ്ധിച്ചു. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 33 ശതമാനം വർദ്ധിച്ച് 7096 കോടി രൂപയായി. അസംസ്കൃതവസ്തുക്കളുടെ വില 56% വർദ്ധിച്ച് 109 കോടി രൂപയായി. അതേസമയം കമ്പനി 2: […]
ഇന്നത്തെ വിപണി വിശകലനം നിഫ്റ്റി ലാഭമെടുപ്പിന് വിധേയമായപ്പോൾ എക്കാലത്തെയും പുതിയ ഉയർന്ന നില സ്വന്തമാക്കി ബാങ്ക് നിഫ്റ്റി. 120 പോയിന്റുകളുടെ ഗ്യാപ്പ് അപ്പിൽ 18384 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ഇന്ന്  വലിയ തോതിൽ ലാഭമെടുപ്പിന് വിധേയമായി. ഐടി, റിലയൻസ് ഓഹരികൾ ചേർന്ന് കൊണ്ട് സൂചികയെ താഴേക്ക് വലിച്ച് 18200ന് കീഴെ എത്തിച്ചു. ഇവിടെ നിന്നും തിരികെ കയറാൻ ശ്രമം നടത്തിയെങ്കിലും സാധിച്ചില്ല. പിന്നാലെ 18050 എന്ന സപ്പോർട്ടിലേക്ക് സൂചിക വീണു. നിക്ഷേപ സ്ഥാപനങ്ങൾ ഓഹരികൾ […]

Advertisement