ഓഹരി വിപണിയുടെ ഭാഗമെന്ന നിലയിൽ നിങ്ങൾക്ക് ലഭിക്കുന്ന ഉത്പങ്ങളുടെയും സേവനങ്ങളുടെയും പിന്നിലുള്ള ലിസ്റ്റഡ് കമ്പനി ഏതാണെന്ന് നിങ്ങൾ അന്വേഷിച്ചിട്ടുണ്ടാകാം. ഇത് നമുടെ സ്റ്റോക്ക് മാർക്കറ്റ് ജീവിതം ഏറെ രസകരമാക്കും. നിങ്ങൾ നിത്യേന ഉപയോഗിക്കുന്ന ഉത്പന്നങ്ങളിൽ പലതും ഇതിന് മുമ്പ്  നിങ്ങൾ നിക്ഷേപം നടത്തിയിട്ടുള്ളതോ ഭാവിയിൽ നിക്ഷേപം നടത്താൻ പോകുന്നതോ ആയേക്കാം.

ഇന്ത്യയിലെ വമ്പൻ ബിസിനസ് ഗ്രൂപ്പുകളിൽ ഒന്നായ റിലയൻസ് ഇൻഡസ്ട്രിസിന്റെ സമ്പന്നമായ പൈതൃകത്തെക്കുറിച്ചും വളർച്ചയെ പറ്റിയും നിങ്ങൾക്ക് അറിയാം. ഓയിൽ, പെട്രോകെമിക്കൽ, ടെക്സ്റ്റൈൽ, റീട്ടെയിൽ, ടെലികമ്മ്യൂണിക്കേഷൻ, ഡിജിറ്റൽ സേവനങ്ങൾ തുടങ്ങി നിരവധി മേഖലകളിൽ മികവ് കെെവരിച്ചിരിക്കുകയാണ് റിലയൻസ് ഗ്രൂപ്പ്. എന്നാൽ ഇന്ത്യയിലെ ദൃശ്യ മാദ്ധ്യമ രംഗത്തെ റിലയൻസിന്റെ സ്വാധീനത്തെ പറ്റി അധികം ആർക്കും അറിയില്ല. 

ദൃശ്യ മാദ്ധ്യമ, വിനോദ മേഖലയിലേക്കുള്ള ആർ.ഐ.എല്ലിന്റെ കടന്ന് വരവ്

റിലയൻസ് മേധാവി മുകേഷ് അംബാനി കെെവയ്ക്കുന്ന മേഖല ഏത് തന്നെയായാലും അത് മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. ഇന്ത്യയിലും വിദേശത്തുമായി മികച്ച രീതിയിൽ ഉള്ള ഉത്പന്നങ്ങളും സേവനങ്ങളും നൽകി കൊണ്ട് ഉപഭോക്താക്കളുടെ വിശ്വാസം പിടിച്ചു പറ്റാനും കമ്പനിക്ക് സാധിച്ചു. നിലവിൽ റിലയൻസ് ഗ്രൂപ്പിന് ഇന്ത്യൻ ദൃശ്യ മാദ്ധ്യമ രംഗത്ത് ശക്തമായ സാന്നിധ്യമാണുള്ളത്. ഇതും അനിൽ അംബാനിയുടെ സ്വപ്ന പദ്ധതികളിൽ ഒന്നായിരുന്നു.

ഒരു പതിറ്റാണ്ട് മുമ്പാണ് ദൃശ്യ മാദ്ധ്യമ രംഗത്ത് ഒരു ഭാഗ്യപരീക്ഷണത്തിനായി മുകേഷ് അംബാനിയും കൂട്ടരും എത്തിപെട്ടത്. Network18 Media & Investments Limited അഥവ നെറ്റുവർക്ക് 18 ഗ്രൂപ്പ് എന്നും ഇതിനെ അറിയപ്പെടും. 2012ൽ കടങ്ങൾ വീട്ടുന്നതിനും വിപുലീകരണത്തിനായും പണം സമാഹരിക്കാൻ നെറ്റുവർക്ക് 18 തീരുമാനമെടുത്തു. തുടർന്ന് 2014ൽ നെറ്റുവർക്ക് 18 4000 കോടി രൂപയ്ക്ക് റിലയൻസ് ഏറ്റെടുത്തു. രാജ്യത്തെ ഏറ്റവും വലിയ മീഡിയ കമ്പനികളിൽ ഒന്നാണ് ഇത്. നിലവിൽ നെറ്റുവർക്ക് 18 ന്റെ 75 ശതമാനം ഓഹരികളാണ് റിലയൻസ് കെെവശംവച്ചിരിക്കുന്നത്. 

നെറ്റുവർക്ക് 18ന്റെ അനുബന്ധ സ്ഥാപനങ്ങൾ

നെറ്റുവർക്ക് 18  TV18 Broadcast-ന്റെ ഭൂരിപക്ഷം ഓഹരികളും കെെവശംവച്ചിരിക്കുന്നു. ന്യൂസ് 18 എന്ന ബ്രാൻഡിന് കീഴിൽ കമ്പനി വിവിധ ഭാഷകളിലായി ന്യൂസ് ചാനലുകൾ നടത്തിവരുന്നു. സിഎൻഎൻ വേൾവെെഡുമായി കമ്പനി ഫ്രാഞ്ചൈസി കരാറിൽ ഏർപെട്ടിരിക്കുന്നു. ഇത് പ്രകാരം CNBC-TV18, CNN-IBN, CNBC Awaaz എന്നീ ബിസിനസ് ചാനലുകളാണ് ഇന്ത്യയിലുള്ളവർ കാണുന്നത്.

Viacom18 Media എന്നത് നെറ്റുവർക്ക് 18ന്റെ മറ്റൊരു അനുബന്ധ സ്ഥാപനമാണ്. Colors, MTV, Nickelodeon, VH1, Comedy Central തുടങ്ങി 50 ചാനലുകളുടെ മാതൃസ്ഥാപനമാണിത്.

Web18 Software Services എന്നത് ഗ്രൂപ്പിന്റെ ഡിജിറ്റൽ മീഡിയ മേഖല കെെകാര്യം ചെയ്യുന്നു. സ്റ്റോക്ക് മാർക്കറ്റിൽ പങ്കെടുക്കുന്ന വലിയ ഒരു ശതമാനം ആളുകളും ഈ പ്ലാറ്റുഫോമാണ് ഉപയോഗിക്കുന്നത്. BookMyShow, ഓൺലെെൻ മാദ്ധ്യമമായ Firstpost എന്നിവ പ്രവർത്തിപ്പിക്കുന്നതും ഇവരാണ്. ഫോർബ്സ് ഇന്ത്യയുടെ ലെെസൻസും കമ്പനി നേടിയിട്ടുണ്ട്.

കേബിൾ, ഡി 2 എച്ച് കമ്പനികൾ

DEN Networks Limited: രാജ്യത്തെ ഡിജിറ്റൽ കേബിൾ വിതരണ ശൃംഖലയിലൂടെ ടെലിവിഷൻ ചാനലുകളുടെ വിതരണത്തിലും പ്രെമോഷനിലും ഏർപ്പെട്ടിരിക്കുന്ന കമ്പനിയാണിത്. കേബിൾ ടിവി,  ടി.ഒ.ടി.ടി, ബ്രോഡ്‌ബാൻഡ് സേവനങ്ങൾ എന്നിവ കമ്പനി നൽകി വരുന്നു. ഇന്ത്യയിലെ 13 സംസ്ഥാനങ്ങളിലായി ഏകദേശം 1.3 കോടി കുടുംബങ്ങൾക്ക് കമ്പനി സേവനം നൽകി വരുന്നു.

Hathway Cable & Datacom Limited (HCDL): കേബിൾ ടെലിവിഷൻ, ഇന്റർനെറ്റ്, അനുബന്ധ സേവനങ്ങൾ എന്നിവ നൽകി വരുന്നു കമ്പനിയാണ് ഹാത്തുവേ. ബ്രോഡ്ബാൻഡ്, ഡിജിറ്റൽ കേബിൾ ടെലിവിഷൻ എന്നി രണ്ട് പ്രധാന മേഖലകളാണ് കമ്പനി കെെകാര്യം ചെയ്യുന്നത്. രാജ്യത്തെ  350 നഗരങ്ങളിലായി കമ്പനി കേബിൾ സേവനം നടത്തി വരുന്നു.

2018ൽ ഈ കമ്പനികൾ റിലയൻസ് ഇൻഡസ്ട്രീസ് ഏറ്റെടുക്കുകയും 2020ൽ ഇത് നെറ്റ്‌വർക്ക് 18 ൽ ലയിപ്പിക്കുകയുമായിരുന്നു. ഇരു കമ്പനികളും  നെറ്റ്‌വർക്ക് 18ന്റെ അനുബന്ധ സ്ഥാപനങ്ങളാണ്. മാർച്ചിലെ നാലാം പാദത്തിൽ ഇരുകമ്പനികളും ഉയർന്ന വരുമാനം രേഖപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു.

നെറ്റ്‌വർക്ക് 18ന്റെ സാമ്പത്തിക സ്ഥിതി

തുടർച്ചയായി 4 വർഷം നഷ്ടം രേഖപ്പെടുത്തിയിരുന്ന നെറ്റ്‌വർക്ക് 18 2021 മാർച്ചിൽ 32.27 കോടി രൂപയുടെ അറ്റാദായം രേഖപ്പെടുത്തി. നാലാം പാദത്തിൽ കമ്പനിയുടെ പ്രതിവർഷ ഏകീകൃത അറ്റാദായം 205.80 കോടി രുപയായി. ഇതേകാലയളവിൽ കമ്പനിയുടെ പ്രതിവർഷ വരുമാനം 3.40 ശതമാനം  ഇടിഞ്ഞ് 1414.70 കോടി രൂപയായി.

കഴിഞ്ഞ 5 വർഷത്തെ കമ്പനിയുടെ  CAGR വളർച്ച 11.04 ശതമാനമാണ്. എന്നാൽ മേഖലയുടെ ശരാശരി വളർച്ച 6.21 ശതമാനമായിരുന്നു. നെറ്റ്‌വർക്ക് 18ന് 54.2 ശതമാനം വിപണി വിഹിതമാണുള്ളത്.

ഇന്ത്യൻ ദൃശ്യ മാദ്ധ്യമ മേഖലയിലെ ആർ.ഐ.എല്ലിന്റെ സ്വാധീനം

ഇന്ത്യയിൽ ഉടനീളം 80 കോടിയിലേറെ ജനങ്ങൾ  കാണുന്ന 72 ഓളം ടെലിവിഷൻ ചാനലുകൾ  റിലയൻസ് ഇൻഡസ്ട്രീസ് ഏറ്റെടുത്തതായി രണ്ട് വർഷം മുമ്പ് മുകേഷ് അംബാനി പ്രഖ്യാപിച്ചിരുന്നു. രാജ്യത്തെ 95 ശതമാനം ടെലിവിഷൻ കാണികളും ഇതിൽ ഉൾപ്പെടും. മാസം 69 കോടിയിലേറെ കാഴ്ചക്കാരുള്ള നെറ്റുവർക്ക് 18 ആണ് രാജ്യത്തെ ഏറ്റവും വലിയ മീഡിയ സ്ഥാപനം. 10 കോടിയിലേറെ ആളുകളാണ് കമ്പനിയുടെ Moneycontrol, Firstpost, Voot, News18.com എന്നീ ഓൺലെെൻ സേവനങ്ങൾ ഉപയോഗിക്കുന്നത്. നെറ്റുവർക്ക് 18ന് രാജ്യത്തെ മീഡിയ മേഖലയിൽ ശക്തമായ സാന്നിധ്യമാണുള്ളതെന്ന് ഇതിൽ നിന്നും വ്യക്തമാണ്.

ബാർക്കിന്റെ കണക്കുകൾ പ്രകാരം രാജ്യത്ത് ഏറ്റവും വലിയ കാണികൾ ഉള്ള മാദ്ധ്യമ സ്ഥാപനം നെറ്റുവർക്ക് 18 ആണ്. NDTV, News Nation, India TV, News24 തുടങ്ങിയ മറ്റു മാദ്ധ്യമ സ്ഥാപനങ്ങളും റിലയൻസ് ഗ്രൂപ്പിനോട് കടപെട്ടിരിക്കുന്നു. കടപത്രങ്ങൾ വഴി കമ്പനി കോടിക്കണക്കിന് രൂപയാണ് മാദ്ധ്യമ സ്ഥാപനത്തിലേക്ക് നൽകിയിരിക്കുന്നത്.

സ്വതന്ത്ര മാദ്ധ്യമ പ്രവർത്തനത്തെ കോർപ്പറേറ്റ് സ്ഥാപനങ്ങളുടെ പിടിയിൽ  നിന്നും മുക്തമാക്കണമെന്ന ആശയം നിലനിൽകുമ്പോഴും മാദ്ധ്യമ സ്ഥാപനങ്ങളിലെ തന്ത്രപരമായ നിക്ഷേപം വഴി നേട്ടം കൊയ്യാൻ റിലയൻസിന് സാധിച്ചു. തങ്ങളുടെ ബ്രാൻഡ് ഇമേജ് ജനങ്ങളിലേക്ക് എത്തക്കാൻ റിലയൻസ് ഈ വലിയ പ്ലാറ്റ്ഫോം വളരെ സമർദ്ധമായി ഉപയോഗിച്ചു. റിലയൻസ് ജിയോയിലേക്ക് കൂടുതൽ ആളുകളെ എത്തിക്കുന്നതിനും  ഇത് ഏറെ സഹായകരമായി. വരും കാലങ്ങളിൽ മീഡിയ മേഖലയിൽ വളർച്ച കെെവരിക്കുന്നതിനായി നെറ്റുവർക്ക് 18ന്റെ പദ്ധതികൾ എന്തെല്ലാമാകുമെന്ന് നമുക്ക് കാത്തിരുന്ന് കാണാം. 

പുനരുൽപ്പാദിപ്പിക്കാവുന്ന, താപ ബിസിനസ്സുകളുടെ പുനഃസംഘടനയ്ക്ക് അംഗീകാരം നൽകി ജെഎസ്ഡബ്ല്യു എനർജി ബോർഡ് ഗ്രീൻ (പുനരുപയോഗിക്കാവുന്ന), ഗ്രേ (താപ) ബിസിനസുകളുടെ പുനഃസംഘടനയ്ക്ക് ജെഎസ്ഡബ്ല്യു എനർജി ലിമിറ്റഡിന്റെ ബോർഡ് ഓഫ് ഡയറക്‌ടേഴ്‌സിന്റെ അംഗീകാരം. നിലവിലുള്ളതും വരാനിരിക്കുന്നതുമായ എല്ലാ പുനരുപയോഗ ഊർജ ബിസിനസുകളും കമ്പനിയുടെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ ജെഎസ്ഡബ്ല്യു എനർജി നിയോ ലിമിറ്റഡിന് കീഴിലായിരിക്കും. ഫണ്ട് ശേഖരണത്തിനും ഓഹരി ഉടമകൾക്ക് മൂല്യം അൺലോക്ക് ചെയ്യുന്നതിനും കാര്യക്ഷമമായ ഒരു ഹോൾഡിംഗ് ഘടന സജ്ജീകരിക്കുന്നതിനും ഇത് സഹായിക്കും. കോവിഡ്-19 പ്രതിരോധത്തിനായി ഐടിസി നാസൽ […]
ഇന്നത്തെ വിപണി വിശകലനം റിലയൻസ്, ഇൻഫോസിസ് ഓഹരികളുടെ പിന്തുണയോടെ മാസത്തെ എക്സ്പെയറിയിൽ ലാഭത്തിൽ അടച്ച് നിഫ്റ്റി. 17421 എന്ന നിലയിൽ വലിയ വ്യാപാരം ആരംഭിച്ച നിഫ്റ്റി താഴേക്ക് വീഴാൻ ശ്രമം നടത്തി. എന്നാൽ കഴിഞ്ഞ ദിവസത്തെ താഴ്ന്ന നില പരീക്ഷിച്ച സൂചിക ഇവിടെ നിന്നും തിരികെകയറി. 17550 ശക്തമായി മറികടക്കാൻ സാധിക്കാതിരുന്നതിനെ തുടർന്ന് സൂചിക അസ്ഥിരമായി നിന്നു.തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 121 പോയിന്റുകൾ/ 0.70 ശതമാനം മുകളിലായി 17536 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് […]
2021-ന്റെ ആരംഭത്തിൽ പഞ്ചാബ് നാഷണൽ ബാങ്ക് ഹൗസിംഗ് ഫിനാൻസ് മുൻഗണനാ ഓഹരികളും കൺവെർട്ടിബിൾ ബോണ്ടുകളും വിതരണം ചെയ്തു കൊണ്ട്  4,000 കോടി രൂപ സമാഹരിക്കാൻ പദ്ധതിയിട്ടു. പിഎൻബി ഹൗസിംഗ് ഫിനാൻസ് ഈ ഓഹരികൾ സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ കാർലൈൽ ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള നിക്ഷേപ സ്ഥാപനങ്ങൾക്കും ആദിത്യ പുരിയുടെ കുടുംബ നിക്ഷേപ സ്ഥാപനങ്ങൾക്കും മറ്റ് ഒരു കൂട്ടം ഓഹരി ഉടമകൾക്കും അനുവദിക്കാൻ തീരുമാനിച്ചു. എന്നാൽ പ്രോക്സി ഉപദേശക സ്ഥാപനമായ എസ്ഇഎസ്, സെബിക്ക് മുമ്പാകെ ഒരു പ്രശ്നം ഉന്നയിക്കുകയും അത് […]

Advertisement