ഇന്നത്തെ വിപണി വിശകലനം

ചാഞ്ചാട്ടങ്ങൾക്ക് വിധേയമായ നിഫ്റ്റി ഫ്ലാറ്റായി അടച്ചു.

വലിയ ഗ്യാപ്പ് അപ്പിൽ 17375 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റിക്ക് അത് നിലനിർത്താൻ സാധിച്ചില്ല. ഇവിടെ നിന്നും താഴേക്ക് വീണ സൂചിക 17200ന് അടുത്ത് രണ്ട് തവണ സപ്പോർട്ട് രേഖപ്പെടുത്തി. അവസാനത്തെ 30 മിനിറ്റിൽ ഉണ്ടായ ഓഹരി വാങ്ങലിനെ തുടർന്ന് സുചിക തിരികെ കയറി.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 27 പോയിന്റുകൾ/ 0.16 ശതമാനം മുകളിലായി 17248 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

ബാങ്ക് നിഫ്റ്റി 37094 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ താഴേക്ക് വീണു. 36800ന് അടുത്തായി സപ്പോർട്ട് രേഖപ്പെടുത്താൻ ശ്രമിച്ച സൂചിക ഇത് തകർത്ത് താഴേക്ക് വീണു. അവസാന നിമിഷം ഉണ്ടായ വീണ്ടെടുക്കലിനെ തുടർന്ന് സൂചിക നേരിയ തോതിൽ തിരികെ കയറി.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 240 പോയിന്റുകൾ/ 0.65 ശതമാനം താഴെയായി 36548 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 

നിഫ്റ്റി ഐടി(+1.1%) മാത്രമാണ് ഇന്ന് ലാഭത്തിൽ അടച്ചത്. നിഫ്റ്റി മീഡിയ(-1.7%), പിഎസ്.യു ബാങ്ക്(-0.95%) എന്നിവ നഷ്ടത്തിൽ അടച്ചു.

ഏഷ്യൻ വിപണികൾ ഏറെയും ഇന്ന് ലാഭത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികളും  ലാഭത്തിലാണ് വ്യാപാരം നടത്തുന്നത്.

നിർണായക വാർത്തകൾ

Bajaj Finance(+2.6%), Reliance(+1.2%) എന്നീ ഓഹരികൾ സപ്പോർട്ട് നിലയിൽ നിന്നും തിരികെ കയറി നേട്ടം കെെവരിച്ച് നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംപിടിച്ചു.

ഓസ്‌ട്രേലിയൻ ഓപ്പണുമായുള്ള ഡിജിറ്റൽ ഇന്നൊവേഷൻ ഡീൽ വിപുലീകരിച്ചതിനെ തുടർന്ന് Infosys(+2.1%) ഓഹരി നേട്ടത്തിൽ അടച്ചു. Wipro(+1.2%), HCL Tech(+0.94%) എന്നീ ഐടി ഓഹരികളും നേട്ടത്തിൽ അടച്ചു.

Hindalco(-1.7%) ഓഹരി നഷ്ടത്തിൽ അടച്ച് നിഫ്റ്റിയുടെ ടോപ്പ് ലൂസർ പട്ടികയിലേക്ക് തള്ളപ്പെട്ടു. ഏറെയും മെറ്റൽ ഓഹരികൾ ഇന്ന് അസ്ഥിരമായി കാണപ്പെട്ടു.

ബിഎംഡബ്ല്യുവിന്റെ പങ്കാളിത്തത്തോടെ ഇലക്ട്രിക് ബൈക്കുകൾ നിർമിക്കുമെന്ന് കഴിഞ്ഞ ദിവസം പറഞ്ഞതിന് പിന്നാലെ ഇന്ന് ഗ്യാപ്പ് അപ്പിൽ തുറന്ന TVS Motors(-5.5%) ഓഹരി താഴേക്ക് വീണ് നഷ്ടത്തിൽ അടച്ചു.

Syngene International(+0.26%),
ആംജെനുമായുള്ള സഹകരണം വിപുലീകരിക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചു.

Subros(+4.5%),
കോച്ച് എയർകണ്ടീഷണറുകൾ വിതരണം ചെയ്യുന്നതിനായി ഇന്ത്യൻ റെയിൽവേയിൽ നിന്ന് ഓർഡർ സ്വന്തമാക്കി കമ്പനി.

പവർ ട്രാൻസ്മിഷൻ, ഡിസ്ട്രിബ്യൂഷൻ ബിസിനസിനായി 2,500-5,000 കോടി രൂപയുടെ കരാറുകൾ ലഭിച്ചതിന് പിന്നാലെ LT(+2.4%) ഓഹരി നേട്ടത്തിൽ അടച്ചു.

ഹാലോൾ യൂണിറ്റിൽ തീപിടിത്തം റിപ്പോർട്ട് ചെയ്തതിന് പിന്നാലെ FluoroChem(-8.4%) ഓഹരി നഷ്ടത്തിൽ അടച്ചു.

വിപണി മുന്നിലേക്ക് 

വിപണി പൊതുവെ ചാഞ്ചാട്ടങ്ങൾക്ക് വിധേയമായി കാണപ്പെട്ട ദിവസമായിരുന്നു ഇന്ന്. പലിശ നിരക്കുകൾ അതേപടി നിലനിർത്തുമെന്ന ഇന്നലത്തെ ഫെഡ് പ്രഖ്യാപനത്തിന് ശേഷം യുഎസ് വിപണി ശക്തമായ മുന്നേറ്റം നടത്തിയിരുന്നു. എല്ലാ ഏഷ്യൻ യൂറോപ്യൻ വിപണികളും ഇന്ന് ലാഭത്തിലാണ് കാണപ്പെടുന്നത്. എന്നിരുന്നാലും നിക്ഷേപ സ്ഥാപനങ്ങൾ ലാഭമെടുപ്പ് തുടരുന്നതിനാൽ ഇന്ത്യൻ വിപണിയിൽ വിൽപ്പന സമ്മർദ്ദം ഉള്ളതായി കാണാം.

കഴിഞ്ഞ 3 ദിവസങ്ങളിലെ ഉയർച്ച താഴ്ചകൾക്ക് ഉള്ളിൽ നിഫ്റ്റി വളരെ ശാന്തമായാണ് വ്യാപാരം നടത്തിയത്. ബാങ്ക് നിഫ്റ്റി മാത്രമാണ് കനത്ത ഇടിവ് രേഖപ്പെടുത്തിയത്. ഇൻഫോസിസ്, റിലയൻസ് ഓഹരികൾ നിഫ്റ്റിക്ക് പിന്തുണ നൽകി.

നിഫ്റ്റി ഐടി സൂചിക അവരുടെ നിലവിലെ ചാനലിൽ നിന്നുള്ള ഒരു ബ്രേക്ക്ഔട്ടിനുള്ള സാധ്യത സൂചിപ്പിക്കുന്നു. നാസ്ഡാകിൽ  നിലവിലെ വീണ്ടെടുക്കൽ ദൃശ്യമാകുന്നതിനാൽ, വരും സെഷനുകളിൽ ഇന്ത്യൻ ഐടി ഓഹരികളിലും ഒരു മുന്നേറ്റം പ്രതീക്ഷിക്കാവുന്നതാണ്.

ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു.

ഇന്നത്തെ വിപണി വിശകലനം ഇന്ന് ഗ്യാപ്പ് അപ്പിൽ 226 പോയിന്റുകൾക്ക് മുകളിലായി 15926 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റിക്ക് ഓപ്പണിംഗ് നിലമറികടന്ന് മുന്നേറാൻ സാധിച്ചില്ല. ദുർബലമായി താഴേക്ക് നീങ്ങിയ സൂചിക രാവിലത്തെ പകുതിയിൽ അധികം നേട്ടവും ഇല്ലാതെയാക്കി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 132 പോയിന്റുകൾ/0.85 ശതമാനം മുകളിലായി 15832 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. ഇന്ന് ഗ്യാപ്പ് അപ്പിൽ 498 പോയിന്റുകൾക്ക് മുകളിലായി 34126 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി സാവധാനം […]
പ്രധാനതലക്കെട്ടുകൾ Zomato: ക്വിക്ക് കൊമേഴ്‌സ് കമ്പനിയായ ബ്ലിങ്ക് കൊമേഴ്‌സിന്റെ 33,018 ഇക്വിറ്റി ഓഹരികൾ 4,447.48 കോടി രൂപയ്ക്ക് ഓൾ-സ്റ്റോക്ക് ഇടപാടിൽ ഏറ്റെടുക്കാൻ ബോർഡ് അംഗീകാരം നൽകിയതായി കമ്പനി എക്‌സ്‌ചേഞ്ചുകളെ അറിയിച്ചു. Dr Reddy’s Laboratories: യുഎസ് ആസ്ഥാനമായ എറ്റോൺ ഫാർമയുടെ ബ്രാൻഡഡ്, ജനറിക് ഇൻജക്‌ടബിൾ ഉൽപ്പന്ന പോർട്ട്‌ഫോളിയോ ഏറ്റെടുക്കുന്നതായി കമ്പനി പ്രഖ്യാപിച്ചു. CSB Bank: ബാങ്കിന്റെ പാർട്ട് ടൈം ചെയർപേഴ്സണായി ഭാമ കൃഷ്ണമൂർത്തിയെ ബോർഡ് നിയമിച്ചതായി ബിഎസ്ഇ ഫയലിംഗിൽ വ്യക്തമാക്കി. SIS: കമ്പനിയുടെ ഇക്വിറ്റി ഓഹരികൾ തിരികെ […]
ഇന്നത്തെ വിപണി വിശകലനം ഇന്ന് ഗ്യാപ്പ് അപ്പിൽ 100 പോയിന്റുകൾക്ക് മുകളിലായി 15657 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി അധികം ചാഞ്ചാട്ടത്തിന് വിധേയമായി കാണപ്പെട്ടില്ല. 100 പോയിന്റുകൾക്ക് ഉള്ളിൽ തന്നെയാണ് സൂചിക വ്യാപാരം നടത്തിയത്. ഇന്നലത്തെ പ്രതിബന്ധമായിരുന്ന 15630 ഇന്ന് സപ്പോർട്ടായി പ്രവർത്തിച്ചു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 142 പോയിന്റുകൾ/0.92 ശതമാനം മുകളിലായി 15699 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 33434 എന്ന താഴ്ന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി വശങ്ങളിലേക്കാണ് ഇന്ന് […]

Advertisement