ഇന്നത്തെ വിപണി വിശകലനം 

ആർബിഐ ഗവർണർ ശക്തികാന്ത ദാസിന്റെ പത്രസമ്മേളനത്തിന് പിന്നാലെ ഉയർന്ന ചാഞ്ചാട്ടത്തിനൊപ്പം നേട്ടം കെെവരിച്ച് നിഫ്റ്റി.

ഗ്യാപ്പ് അപ്പിൽ  100 പോയിന്റുകൾക്ക് മുകളിലായി 14,608 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റിയിൽ തുടക്കം തന്നെ വലിയ ചാഞ്ചാട്ടം അനുഭവപെട്ടെങ്കിലും ഉച്ചയോടെ ശാന്തമായി കാണപ്പെട്ടു. വിപണിയിൽ വിൽപ്പന സമ്മർദ്ദം ഉണ്ടായെങ്കിലും പിന്നീട് ദിവസത്തെ ഏറ്റവും ഉയർന്ന നിലമറികടന്ന് കൊണ്ട് സൂചിക നേട്ടം കെെവരിച്ചു.

തുടർന്ന്  കഴിഞ്ഞ ദിവസത്തേക്കാൾ 121 പോയിന്റുകൾ/ 0.84 ശതമാനം മുകളിലായി 14617 എന്ന നിലയിൽ നിഫ്റ്റി  വ്യാപാരം അവസാനിപ്പിച്ചു.

32,600 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റിയിലും മറ്റു സൂചികകളെ പോലെ ചാഞ്ചാട്ടം അനുഭവപ്പെട്ടു. 10 മണിയോടെ  ആർ.ബി.ഐ ഗവർണറുടെ വാർത്താസമ്മേളനം ആരംഭിച്ചതിന് പിന്നാലെ സൂചിക 470 പോയിന്റുകൾ താഴേക്ക് വീണു. ഒറ്റനിമിഷം കൊണ്ട് 32000 എന്ന സപ്പോർട്ട് തകർത്ത് താഴേക്ക് വീണ സൂചിക ഉച്ചയ്ക്ക് ശേഷം തിരികെ മുകളിലേക്ക് കയറി.

തുടർന്ന്  കഴിഞ്ഞ ദിവസത്തേക്കാൾ 513 പോയിന്റ്/ 1.59 ശതമാനം  മുകളിലായി  32270 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.  

നിഫ്റ്റി റിയൽറ്റി ഒഴികെ മറ്റെല്ലാ സൂചികകളും ഇന്ന് ലാഭത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി റിയൽറ്റി 1 ശതമാനം നഷ്ടം രേഖപ്പെടുത്തിയപ്പോൾ നിഫ്റ്റി ഫാർമ 4 ശതമാനവും നിഫ്റ്റി ഐടി 1.2 ശതമാനവും നേട്ടം കെെവരിച്ചു.

ഏഷ്യൻ വിപണികൾ  ഇന്നും കയറിയിറങ്ങിയാണ്  വ്യാപാരം അവസാനിപ്പിച്ചത്. ജപ്പാൻ, ചെെന വിപണകൾ എല്ലാം ഇപ്പോഴും തുറന്നിട്ടില്ല. അതേസമയം  യൂറോപ്യൻ വിപണികൾ ലാഭത്തിലാണ് വ്യാപാരം നടത്തുന്നത്.

നിർണായക വാർത്തകൾ 


ഉത്തർപ്രദേശിൽ നിലവിലുള്ള ലോക്ക്ഡൗൺ മെയ് 10 വരെ നീട്ടി. 

2021 ഏപ്രിലിൽ യുകെയിലെ പുതിയ കാർ രജിസ്ട്രേഷൻ 30 മടങ്ങ് വർദ്ധിച്ച് 141000 ആയി. എന്നാൽ ഈ കണക്കുകൾ ആശങ്ക ഉയർത്തുന്നു. കാരണം ഏപ്രിലിൽ ലോക്ക്ഡൗണിനെ തുടർന്ന് വാഹന വിൽപ്പന വളരെ കുറവായിരുന്നു.

ഏപ്രിൽ മാസത്തെ  ജാഗ്വാർ ലാൻഡ് റോവറിന്റെ യുകെയിലെ വിൽപ്പന 8367 യൂണിറ്റായി. പോയമാസം ഇത് 18,966 യൂണിറ്റായിരുന്നു. Tata Motors ഓഹരി ഇന്ന് 0.7 ശതമാനം നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു.

വിമാനങ്ങളുടെ എണ്ണം 1200 ൽ നിന്നും 700 ആയി കുറച്ച് Indigo. ക്യു.ഐ.പി വഴി പണം സമാഹരിക്കുന്നത് ചർച്ചചെയ്യാനായി  മെയ് 7ന് ബോർഡ് യോഗം ചേരാനിരിക്കെ ഓഹരി ഇന്ന് 2 ശതമാനം നേട്ടം കെെവരിച്ചു.

പ്രതിസന്ധി നേരിടുന്ന പ്രധാന മേഖലകളിലേക്ക് കൂടുതൽ പണം ഇറക്കുമെന്ന് ആർ.ബി.ഐ ഗവണർ വ്യക്തമാക്കിയതിന് പിന്നാലെ ഫാർമ, ലബോറട്ടറീസ്, ഹോസ്പ്പിറ്റൽ ഓഹരികൾ കത്തിക്കയറി. നിഫ്റ്റി ഫാർമ ഇന്ന് 4 ശതമാനം നേട്ടം കെെവരിച്ചു.

ആർബിഐ ഇതിനായി 50000 കോടി രൂപ നൽകും. ഇതിലൂടെ ലാബുകൾ, ഓക്സിജൻ വിതരണം, വാക്സിൻ നിർമാണം എന്നീ മേഖലകൾക്കായി ബാങ്കുകൾക്ക് പുതിയ ലോൺ നൽകാം.
 
Lupin 13.47 ശതമാനവും Auropharma  6.4 ശതമാനവും SunPharma 5.9 ശതമാനവും നേട്ടം കെെവരിച്ചു.

ഐ‌ഡി‌ബി‌ഐ ബാങ്ക് സ്വകാര്യവത്ക്കരിക്കുന്നതിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയതിന് പിന്നാലെ IDBI Bank ഓഹരി ഇന്ന് 4.4 ശതമാനം നേട്ടം കെെവരിച്ചു.

നാലാം പാദത്തിൽ Adani Enterprises-ന്റെ പ്രതിവർഷ ഏകീകൃത അറ്റാദായം 282 ശതമാനം വർദ്ധിച്ച് 234 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായത്തിൽ 21 ശതമാനം ഇടിവ് രേഖപ്പെടുത്തി. അതേസമയം 2500 കോടി രൂപ സമാഹരിക്കാൻ ബോർഡ് അംഗീകാരം നൽകി.  

നാലാം പാദത്തിൽ അറ്റാദായം 300 ശതമാനം വർദ്ധിച്ച് 153 കോടി രൂപയായതിന് പിന്നാലെ CEAT ഇന്ന് ഫ്ലാറ്റായി വ്യാപാരം അവസാനിപ്പിച്ചു.

നാലാം പാദ ഫലം പുറത്തുവന്നതിന് പിന്നാലെ Adani Ports ഓഹരിയിൽ ശക്തമായ ലാഭമെടുപ്പ് നടന്നു. ഓഹരി ഇന്ന് 4 ശതമാനം ഇടിവ് രേഖപ്പെടുത്തി. മ്യാൻമർ മിലിട്ടറിയുമായി കരാർ ഒപ്പിട്ട സംഭവിത്തിൽ യുഎസ് സർക്കാരിന്റെ  ഉപരോധം ഒഴിവാക്കാനും കമ്പനി ശ്രമിക്കുന്നു. 

ആർബിഐ പ്രഖ്യാപനത്തിന് പിന്നാലെ  നിരവധി ബാങ്കിംഗ് ഓഹരികളാണ് ഇന്ന് നിഫ്റ്റി 50യുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടിയത്.

UPL, Pi Industries, RCF, Rallis എന്നീ വളം ഓഹരികൾ ഇന്ന് ശക്തമായ മുന്നേറ്റം കാഴ്ചവച്ചു.

നാലാം പാദ ഫലം പുറത്തുവന്നതിന് പിന്നാലെ Godrej Properties ഓഹരി ഇന്ന് 4.7 ശതമാനം ഇടിഞ്ഞു.

മികച്ച ഫലം വരുമെന്ന പ്രതീക്ഷയിലുള്ള Tata Steel ഇന്ന് ഫ്ലാറ്റായി അട്ക്കപെട്ടു. കഴിഞ്ഞ് 6 മാസത്തിനുള്ളിൽ 151 ശതമാനത്തിന്റെ മുന്നേറ്റമാണ് ഓഹരിയിൽ ഉണ്ടായത്.

നിഫ്റ്റി 50യിലെ അഞ്ച് കമ്പനികൾ മാത്രമാണ് ഇന്ന് നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചത്.

വിപണി മുന്നിലേക്ക് 

പ്രതിസന്ധി നേരിടുന്ന മേഖലകളിലേക്ക് പണം ഇറക്കുമെന്ന ആർബിഐ ഗവർണറുടെ പ്രഖ്യാപനമാണ് ഇന്ന് വിപണിയെ കെെപിടിച്ചുയർത്തിയത്. മോറട്ടോറിയം സംബന്ധിച്ച പ്രഖ്യാപനത്തിനും ബാങ്ക് നിഫ്റ്റി സ്വീകാര്യത നൽകി. വിപണി സുസ്ഥിരമായി നിലനിർത്താൻ ആവശ്യമായ എല്ലാ വഴികളും റിസർവ് ബാങ്ക് എടുക്കുമെന്ന് അദ്ദേഹം നൽകിയ ഉറപ്പ് നിക്ഷേപകർക്ക് ഏറെ ആത്മവിശ്വാസം പകർന്നു.

ബാങ്ക് നിഫ്റ്റി താഴേക്ക് വീഴുന്നതിൽ ആത്ഭുതപെടാൻ ഒന്നുമില്ലെന്ന് ഞങ്ങൾ ഇന്നലെ പറഞ്ഞിരുന്നു. ഇതിനാൽ തന്നെ സൂചിക തിരികെ കയറുന്നതും സ്വാഭാവികമാണ്.


ദിവസം മുഴുവൻ അനേകം ചുവന്ന കാൻഡിലുകൾ കാണപെട്ടെങ്കിലും നിഫ്റ്റി ഇന്ന് ലാഭത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇത് വ്യാപാരികളെ അലോസരപ്പെടുത്തിയേക്കാം.

ടാറ്റാ സ്റ്റീലിന്റെ പുറത്തുവന്ന ഫലങ്ങൾ ഓഹരിയിൽ ശക്തമായ റാലി തുടർന്നേക്കാമെന്ന സൂചന നൽകുന്നു. സ്റ്റീൽ വില ഉയരുന്നതിന്റെ കാരണം  അറിയാൻ ലിങ്ക് സന്ദർശിക്കുക.

ബുള്ളിഷായിരുന്നിട്ട് കൂടിയും ബാങ്ക് നിഫ്റ്റിക്കും നിഫ്റ്റിക്കും കഴിഞ്ഞ ദിവസത്തെ ഏറ്റവും ഉയർന്ന നിലമറികടക്കാനായില്ല. അതിനാൽ തന്നെ ഇന്ന് വിപണി അസ്ഥിരമായിരുന്നുവെന്ന് പറയാം. ആഗോള വിപണികൾ പോസിറ്റീവായി നിന്നാൽ നാളെയും വിപണി ഗ്യാപ്പ് അപ്പിൽ തുറക്കാനുള്ള സാധ്യത ഏറെയാണ്. നിഫ്റ്റി മുകളിലേക്ക് നീങ്ങിയാൽ 14750ൽ ശ്രദ്ധ കേന്ദ്രീകരിക്കുക. 14500ൽ ശക്തമായ സപ്പോർട്ട് ഉള്ളതായും കാണാം. നാളെ  ഈ ഒരു റേഞ്ചിനുള്ളിൽ തന്നെ വിപണി അടയ്ക്കപ്പെടാനാണ് സാധ്യത. 

ബാങ്ക് നിഫ്റ്റിക്ക്  ഇത് വരെ 33000 മറികടക്കാൻ സാധിച്ചിട്ടില്ല. വിപണി നാളെ വലിയ ഗ്യാപ്പ് അപ്പിൽ ഉയർന്നാൽ  ഇത് ശ്രദ്ധിക്കാവുന്നതാണ്. 33220 – 33450 എന്നിവ ശക്തമായ ഒരു പ്രതിരോധമായും പരിഗണിക്കാവുന്നതാണ്. സൂചികയ്ക്ക് 32000 ശക്തമായ സപ്പോർട്ട് ആയി തുടരുകയും ചെയ്യും.

സുരക്ഷിതമായി വീടുകളിൽ തന്നെ കഴിഞ്ഞു കൊണ്ട് ചാർട്ടുകൾ വിശകലനം ചെയ്തു പഠിക്കാൻ ശ്രമിക്കുക.

ഏവരും രാത്രിയിലെ സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു. 

ഇന്നത്തെ വിപണി വിശകലനം ഇന്ന് ഗ്യാപ്പ് അപ്പിൽ 226 പോയിന്റുകൾക്ക് മുകളിലായി 15926 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റിക്ക് ഓപ്പണിംഗ് നിലമറികടന്ന് മുന്നേറാൻ സാധിച്ചില്ല. ദുർബലമായി താഴേക്ക് നീങ്ങിയ സൂചിക രാവിലത്തെ പകുതിയിൽ അധികം നേട്ടവും ഇല്ലാതെയാക്കി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 132 പോയിന്റുകൾ/0.85 ശതമാനം മുകളിലായി 15832 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. ഇന്ന് ഗ്യാപ്പ് അപ്പിൽ 498 പോയിന്റുകൾക്ക് മുകളിലായി 34126 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി സാവധാനം […]
പ്രധാനതലക്കെട്ടുകൾ Zomato: ക്വിക്ക് കൊമേഴ്‌സ് കമ്പനിയായ ബ്ലിങ്ക് കൊമേഴ്‌സിന്റെ 33,018 ഇക്വിറ്റി ഓഹരികൾ 4,447.48 കോടി രൂപയ്ക്ക് ഓൾ-സ്റ്റോക്ക് ഇടപാടിൽ ഏറ്റെടുക്കാൻ ബോർഡ് അംഗീകാരം നൽകിയതായി കമ്പനി എക്‌സ്‌ചേഞ്ചുകളെ അറിയിച്ചു. Dr Reddy’s Laboratories: യുഎസ് ആസ്ഥാനമായ എറ്റോൺ ഫാർമയുടെ ബ്രാൻഡഡ്, ജനറിക് ഇൻജക്‌ടബിൾ ഉൽപ്പന്ന പോർട്ട്‌ഫോളിയോ ഏറ്റെടുക്കുന്നതായി കമ്പനി പ്രഖ്യാപിച്ചു. CSB Bank: ബാങ്കിന്റെ പാർട്ട് ടൈം ചെയർപേഴ്സണായി ഭാമ കൃഷ്ണമൂർത്തിയെ ബോർഡ് നിയമിച്ചതായി ബിഎസ്ഇ ഫയലിംഗിൽ വ്യക്തമാക്കി. SIS: കമ്പനിയുടെ ഇക്വിറ്റി ഓഹരികൾ തിരികെ […]
ഇന്നത്തെ വിപണി വിശകലനം ഇന്ന് ഗ്യാപ്പ് അപ്പിൽ 100 പോയിന്റുകൾക്ക് മുകളിലായി 15657 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി അധികം ചാഞ്ചാട്ടത്തിന് വിധേയമായി കാണപ്പെട്ടില്ല. 100 പോയിന്റുകൾക്ക് ഉള്ളിൽ തന്നെയാണ് സൂചിക വ്യാപാരം നടത്തിയത്. ഇന്നലത്തെ പ്രതിബന്ധമായിരുന്ന 15630 ഇന്ന് സപ്പോർട്ടായി പ്രവർത്തിച്ചു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 142 പോയിന്റുകൾ/0.92 ശതമാനം മുകളിലായി 15699 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 33434 എന്ന താഴ്ന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി വശങ്ങളിലേക്കാണ് ഇന്ന് […]

Advertisement