നേരിട്ട് നികുതി പിരിക്കാൻ ആർബിഎൽ ബാങ്കിന് അധികാരം നൽകി ആർബിഐ

സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്‌സിന് (CBDT) വേണ്ടി നേരിട്ട് നികുതി പിരിക്കാൻ ആർബിഎൽ ബാങ്കിന് അധികാരം നൽകി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. കൺട്രോളർ ജനറൽ ഓഫ് അക്കൗണ്ട്‌സിന്റെയും ധനമന്ത്രാലയത്തിന്റെയും ശുപാർശയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. സാങ്കേതിക സംയോജനത്തിന് ശേഷം ആർബിഎൽ ബാങ്കിന്റെ കോർപ്പറേറ്റ്, വ്യക്തിഗത ഉപഭോക്താക്കൾക്ക് ബാങ്കിന്റെ മൊബൈൽ ബാങ്കിംഗ് അല്ലെങ്കിൽ നെറ്റ് ബാങ്കിംഗ് പ്ലാറ്റ്‌ഫോമുകൾ വഴി നേരിട്ട് നികുതി അടയ്ക്കാൻ സാധിക്കും

ബാലൻസ് ഷീറ്റ് മെച്ചപ്പെടുത്താൻ സഹായിക്കുന്നവരെയും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നവരെയും ബാങ്കുകൾ പിന്തുണയ്ക്കണമെന്ന് പ്രധാനമന്ത്രി

സമ്പത്ത് സൃഷ്ടിക്കുന്നതിനും തൊഴിലവസരങ്ങൾ കൂട്ടിച്ചേർക്കുന്നതിനും സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിനും സ്വാശ്രയത്വം കൈവരിക്കുന്നതിനും സഹായിക്കുന്നതിന് ബാങ്കുകളോട് പങ്കാളിത്ത സമീപനം സ്വീകരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. ചെറുകിട ബിസിനസ്സുകൾക്ക് വായ്പ നൽകുന്നതിൽ കൂടുതൽ സജീവമാകാനും അവരുടെ പ്രവർത്തനങ്ങളുടെ പ്രവർത്തനക്ഷമതയും വ്യാപ്തിയും മെച്ചപ്പെടുത്താൻ സഹായിക്കാനും അദ്ദേഹം ബാങ്കുകളോട് ആവശ്യപ്പെട്ടു. കഴിഞ്ഞ ഏഴു വർഷത്തെ പരിഷ്‌കാരങ്ങൾ ബാങ്കിംഗ് മേഖലയെ മികച്ച നിലയിലേക്ക് നയിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

സ്പ്രീ ഹോസ്പിറ്റാലിറ്റി സ്വന്തമാക്കി ഈസ് മൈ ട്രിപ്പ്

ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് കമ്പനിയായ സ്‌പ്രീ ഹോസ്പിറ്റാലിറ്റിയെ ഏറ്റെടുത്ത് ഓൺലൈൻ ട്രാവൽ പ്ലാറ്റ്‌ഫോമായ ഈസ് മൈ ട്രിപ്പ്. ഇത് ഈസ് മൈ ട്രിപ്പിന്റെ ഹോട്ടൽ, ഹോളിഡേസ് പോർട്ട്‌ഫോളിയോ വർദ്ധിപ്പിക്കാൻ അതിനെ സഹായിക്കും. ബംഗളൂരു, മുംബൈ, പൂനെ, ചെന്നൈ, ഗോവ, ഹൈദരാബാദ് എന്നിവിടങ്ങളിൽ 1,220 പ്രവർത്തന കീകളും ഹോട്ടലുകളും സ്പ്രീ ഹോസ്പിറ്റാലിറ്റിയുടെ ഉടമസ്ഥതയിലുണ്ട്.

ഹിന്ദുസ്ഥാൻ സിങ്കിന്റെ ശേഷിക്കുന്ന ഓഹരികൾ വിറ്റഴിക്കാൻ സുപ്രീം കോടതി അനുമതി

ഹിന്ദുസ്ഥാൻ സിങ്ക് ലിമിറ്റഡിന്റെ ശേഷിക്കുന്ന 29.5 ശതമാനം ഓഹരികൾ വിറ്റഴിക്കാൻ കേന്ദ്ര സർക്കാറിന് സുപ്രീം കോടതി അംഗീകാരം. 2002-ൽ ഓഹരി വിറ്റഴിച്ചതു മുതലാണ് മുൻ പൊതുമേഖലാ സ്ഥാപനത്തിന്റെ (പിഎസ്‌യു) നിയന്ത്രണം കേന്ദ്രസർക്കാർ ഏറ്റെടുക്കുന്നത്. എച്ച്‌സെഡ്‌എല്ലിന്റെ സർക്കാരിന്റെ നിയന്ത്രണ വിഹിതം വിറ്റഴിച്ചതിലെ ക്രമക്കേടുകളെ കുറിച്ച് സിബിഐ അന്വേഷണത്തിന് സുപ്രീം കോടതി ഉത്തരവിട്ടിട്ടുണ്ട്.

ഇന്തോനേഷ്യൻ എയർപോർട്ട് വികസനത്തിന് ജിഎംആർ

ഇന്തോനേഷ്യയിലെ മെഡാനിലുള്ള ക്വാലനാമു അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ (മേദാൻ എയർപോർട്ട്) വികസനത്തിനും പ്രവർത്തനത്തിനുമായി ജിഎംആർ എയർപോർട്ട്സ് ലിമിറ്റഡിനെ തിരഞ്ഞെടുത്തു. ജിഎംആർ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന്റെ ഉപസ്ഥാപനമാണ് ജിഎഎൽ. കമ്പനി ഡൽഹിയിലും ഹൈദരാബാദിലും വിമാനത്താവളങ്ങൾ പ്രവർത്തിക്കുന്നുണ്ട്. പ്രോജക്‌റ്റിനായി അങ്കസാ പുര 2 മായി ജിഎംആർ 49:51 അനുപാതത്തിൽ പങ്കാളിത്തത്തിൽ ഏർപ്പെടും. 25 വർഷത്തേക്കുള്ള വിമാനത്താവളത്തിന്റെ പ്രവർത്തനം, വികസനം, വിപുലീകരണം എന്നിവയാണ് പദ്ധതി.

ആദ്യത്തെ ഡിജിറ്റൽ ബ്രാൻഡ് കാമ്പെയ്‌നുമായി ഗോദ്‌റെജ് പ്രോപ്പർട്ടീസ്

ഗോദ്‌റെജ് പ്രോപ്പർട്ടീസ് ലിമിറ്റഡ് (ജിപിഎൽ) അതിന്റെ ആദ്യത്തെ ഡിജിറ്റൽ ബ്രാൻഡ് കാമ്പെയ്‌ൻ അവതരിപ്പിച്ചു. ‘എവരിഡേ ജോയ്‌സ്- ജഹാൻ ഖുഷിയാൻ ബഡി ഹോട്ടി ഹേ’ എന്ന തലക്കെട്ടിലാണ് കാമ്പെയ്‌ൻ. ഇത് ‘ദൈനംദിന സന്തോഷങ്ങൾ’ നൽകുന്ന ഇടങ്ങൾ സൃഷ്‌ടിക്കുക എന്ന ജിപിഎല്ലിന്റെ ലക്ഷ്യത്തിന്റെ ഭാഗമാണ്. കാമ്പെയ്‌നിന്റെ ഭാഗമായി മൂന്ന് ഡിജിറ്റൽ വീഡിയോ പരസ്യങ്ങൾ പുറത്തിറക്കിയിട്ടുണ്ട്.

ജർമ്മനിയിൽ നിന്നും 782 കോടി രൂപയുടെ ഓർഡർ നേടി രാജേഷ് എക്‌സ്‌പോർട്ട്‌സ്

ജർമ്മനിയിൽ നിന്ന് 782 കോടി രൂപയുടെ ഡിസൈനർ ആഭരണങ്ങളുടെ ഓർഡർ നേടി രാജേഷ് എക്‌സ്‌പോർട്ട് ലിമിറ്റഡ്. 2022 മാർച്ചോടെ ഓർഡർ പൂർത്തിയാകും. ബെംഗളൂരുവിലെ ഉൽപ്പാദന കേന്ദ്രത്തിൽ നിന്നായിരിക്കും കമ്പനി ആഭരണങ്ങൾ നിർമിക്കുക. പ്രതിവർഷം 250 ടൺ ആഭരണങ്ങളും സ്വർണ ഉൽപന്നങ്ങളും സംസ്‌കരിക്കാനുള്ള ശേഷി യൂണിറ്റിനുണ്ട്.

എസ്കോർട്ട്സിന്റെ 5.9 ശതമാനം അധിക ഓഹരി 1,873 കോടി രൂപയ്ക്ക് കുബോട്ട കോർപ്പറേഷൻ ഏറ്റെടുക്കുന്നു

എസ്‌കോർട്ട്‌സ് ലിമിറ്റഡിന്റെ 5.9 ശതമാനം അധിക ഓഹരി 1,872.74 കോടി രൂപയ്ക്ക് ജപ്പാൻ ആസ്ഥാനമായ കുബോട്ട കോർപ്പറേഷൻ ഏറ്റെടുക്കും. ഇത് കമ്പനിയിലെ കുബോട്ടയുടെ മൊത്തം ഓഹരി പങ്കാളിത്തം 14.99 ആയി ഉയർത്തും. കൂടാതെ കമ്പനിയുടെ പേര് ‘എസ്കോർട്ട്സ് ലിമിറ്റഡ്’ എന്നതിൽ നിന്ന് എസ്കോർട്ട്സ് കുബോട്ട ലിമിറ്റഡ്’ എന്നാക്കി മാറ്റും.

ഇന്നത്തെ വിപണി വിശകലനം ഓക്ടോബർ 14ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിൽ നേരിയ ലാഭത്തിൽ അടച്ച് നിഫ്റ്റി. 18246 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ഇന്ന് രൂക്ഷമായ ചാഞ്ചാട്ടത്തിന് വിധേയമായി. ആദ്യത്തെ കയറ്റത്തിനും ഇറക്കത്തിനും ശേഷം സൂചിക ലാഭത്തിൽ കാണപ്പെട്ടു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 52 പോയിന്റുകൾ/ 0.29 ശതമാനം മുകളിലായി 18308 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 38269 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ ശക്തമായ മുന്നേറ്റം നടത്തിയെങ്കിലും […]
"എന്റെ പരമാവധി ശ്രമിച്ചിട്ടും ലാഭകരമായ ഒരു ബിസിനസ് മോഡൽ സൃഷ്ടിക്കുന്നതിൽ ഞാൻ പരാജയപ്പെട്ടു. ഞാൻ ഒരിക്കലും ആരെയും മനപ്പൂർവ്വം വഞ്ചിക്കുകയോ തെറ്റിദ്ധരിപ്പിക്കുകയോ ചെയ്തിട്ടില്ല. ഒരു സംരംഭകനെന്ന നിലയിൽ ഞാൻ പരാജയപ്പെട്ടു." കത്തിൽ സിദ്ധാർത്ഥ കുറിച്ചു.
പ്രധാനതലക്കെട്ടുകൾ HCL Technologies: 42.5 മില്യൺ ഡോളറിന് ഹംഗേറിയൻ ഡാറ്റാ എഞ്ചിനീയറിംഗ് സേവന കമ്പനിയായ സ്റ്റാർഷെമയെ ഏറ്റെടുക്കുന്നതിനുള്ള കരാറിൽ കമ്പനി ഒപ്പുവച്ചു. 2022 മാർച്ചോടെ ഏറ്റെടുക്കൽ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. Hero Motocorp: ആതർ എനർജിയിൽ കമ്പനി 420 കോടി രൂപ വരെ കൂടുതൽ നിക്ഷേപിക്കും. ഇതോടെ ഏതറിലെ ഹീറോ മോട്ടോകോർപ്പിന്റെ ഓഹരി പങ്കാളിത്തം നിലവിലെ 34.8 ശതമാനത്തിൽ നിന്ന് വർദ്ധിക്കും. Maruti Suzuki: ശനിയാഴ്ച മുതൽ ശരാശരി 1.7 ശതമാനം വില വർദ്ധിപ്പിച്ച് കമ്പനി. PVR: ആന്ധ്രാപ്രദേശിൽ […]

Advertisement