റെയിൽവേ ഓഹരികളിലെ നിക്ഷേപ സാധ്യതകൾ, അറിയേണ്ടതെല്ലാം

Home
editorial
railway-stocks-that-you-should-know-an-analysis
undefined

ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ് പറഞ്ഞതുപോലെ, “ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഇന്ത്യൻ നൂറ്റാണ്ടാകും”. ഉത്പ്പാദന, സേവന മേഖലകളുടെ ആഗോള ഹബ്ബായി മാറുന്നതിനാണ് നമ്മുടെ രാജ്യം ശ്രമിക്കുന്നത്.  വിവിധ സർക്കാർ സംരംഭങ്ങളുടെ സഹായത്തോടെ, ഇന്ത്യൻ ഉത്പാദന മേഖലയ്ക്ക് 2025 ഓടെ ഒരു ട്രില്യൺ ഡോളർ വിപണിയായി വളരാൻ സാധിക്കും. ഈ ലക്ഷ്യം കെെവരിക്കാൻ അസംസ്കൃത വസ്തുക്കളും പൂർത്തിയായ വസ്തുക്കളും ഇന്ത്യയിലുടനീളം വ്യാപകമായി കൊണ്ടുപോകേണ്ടതുണ്ട്. ഇവിടെയാണ് ലോകത്തിലെ നാലാമത്തെ വലിയ റെയിൽവേ ശൃംഖലയായ ഇന്ത്യൻ റെയിൽവേയുടെ സാധ്യതയുള്ളത്.

ഇതിലൂടെ നേട്ടം കൊയ്യാൻ സാധ്യതയുള്ള റെയിൽ സ്റ്റോക്കുകളെ പറ്റിയാണ് മാർക്കറ്റ്ഫീഡ് ഇന്ന് ചർച്ചചെയ്യുന്നത്. 

IRFC

ഇന്ത്യൻ റെയിൽവേയുടെ ഫിനാൻസിംഗ് വിഭാഗമാണ് ഇന്ത്യൻ റെയിൽവേ ഫിനാൻസ് കോർപ്പറേഷൻ (IRFC). ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും ബോണ്ടുകൾ നൽകി കമ്പനി മൂലധനം സമാഹരിക്കുന്നു. പുതിയതോ നിലവിലുള്ളതോ ആയ പദ്ധതികൾക്ക് മൂലധനം ആവശ്യമുള്ളപ്പോഴെല്ലാം ഇന്ത്യൻ റെയിൽവേ ഐആർഎഫ്‌സിയെ സമീപിക്കുന്നു.

ഐആർഎഫ്സിയുടെ പ്രകടനം ട്രാക്ക് ചെയ്യാൻ ഉപയോഗിക്കുന്ന പ്രധാന മെട്രിക് അറ്റ ​​പലിശ വരുമാനമാണ് (NII). വായ്പകളിൽ നിന്ന് ലഭിക്കുന്ന പലിശയും നിക്ഷേപകർക്ക് നൽകുന്ന പലിശയും തമ്മിലുള്ള വ്യത്യാസമാണിത്. 2020 സാമ്പത്തിക വർഷം കമ്പനിയുടെ പ്രതിവർഷ അറ്റാദായം 2747 കോടി രൂപയായിരുന്നു. 2021ൽ ഇത് 43 ശതമാനം വർദ്ധിച്ച് 3943 കോടി രൂപയായി. കമ്പനിക്ക് മോശം ലോണുകളോ നിഷ്ക്രിയ ആസ്തികളോ ഇല്ല. കമ്പനി പ്രധാനമായും സർക്കാരിന് വായ്പ നൽകുന്നു, ഇതിനാൽ തന്നെ അപകടസാധ്യതകൾ വളരെ കുറവാണ്.

2021 സാമ്പത്തിക വർഷം കമ്പനി മൊത്തം വരുമാനം 17 ശതമാനം വർദ്ധിപ്പിച്ച് 15770 കോടി രൂപയാക്കിയിരുന്നു. 2020ൽ ഇത് 13421 കോടി രൂപയായിരുന്നു. പ്രതിവർഷ അറ്റാദായം 38 ശതമാനം വർദ്ധിച്ച് 4416 കോടി രൂപയായി. 11.7 ശതമാനത്തിന്റെ സിഎജിആർ വളർച്ചയാണ് കമ്പനിയുടെ വരുമാനത്തിൽ പ്രതിവർഷം ഉണ്ടാകുന്നത്. 36.4 ശതമാനത്തിന്റെ സിഎജിആറിൽ അറ്റാദായവും ഉയരുന്നതായി കാണാം. കമ്പനിയുടെ 5 വർഷത്തെ സിഎജിആർ വളർച്ച എന്നത് 18 ശതമാനമാണ്.

സമാനമായ ധനകാര്യ സ്ഥാപനങ്ങളെ അപേക്ഷിച്ച് ഐആർഎഫ്‌സിയുടെ റിട്ടേൺ ഓൺ ഇക്വിറ്റി  മികച്ചതാണെന്ന് കാണാം. 

IRCON & RVNL

ഇന്ത്യൻ റെയിൽവേ കൺസ്ട്രക്ഷൻ കമ്പനി ലിമിറ്റഡ് (IRCON), റെയിൽ വികാസ് നിഗം ​​ലിമിറ്റഡ് (RVNL) എന്നിവ ഇന്ത്യൻ റെയിൽവേയുടെ രണ്ട് ഇൻഫ്രാസ്ട്രക്ചർ വിഭാഗങ്ങളാണ്. പുതിയ റെയിൽ പാതകളുടെ നിർമ്മാണം, ഗേജ് പരിവർത്തനം, റെയിൽവേ വൈദ്യുതീകരണം, പ്രധാന പാലങ്ങൾ മുതലായ പദ്ധതികൾ ഇവർ ഏറ്റെടുത്ത് നടത്തുന്നു. 

1976ലാണ് കേന്ദ്രസർക്കാർ ഇന്ത്യൻ റെയിൽവേ കൺസ്ട്രക്ഷൻ കമ്പനി ലിമിറ്റഡിന് തുടക്കം കുറിച്ചത്. റെയിൽവേ പദ്ധതികൾ കൂടാതെ, ഹൈവേ നിർമ്മാണം, മേൽപ്പാലങ്ങൾ, സിഗ്നലിംഗ്, ടെലികോം തുടങ്ങിയ പൊതു അടിസ്ഥാന പദ്ധതികളും കമ്പനി ഏറ്റെടുക്കുന്നു. കമ്പനിക്ക് 34,312 കോടി രൂപയുടെ ഓർഡർ ബുക്ക് ഉണ്ട്, അതിൽ 32,605 കോടിയും റെയിൽവേ പദ്ധതികളാണ്. കമ്പനിയുടെ മൊത്തം ഓർഡർ ബുക്കിന്റെ 4.5 ശതമാനവും 21 രാജ്യങ്ങളിലെ പദ്ധതികളുമായി ബന്ധപ്പെട്ടിരിക്കുന്നു.

2021ൽ കമ്പനിയുടെ നികുതിക്ക് ശേഷമുള്ള ലാഭമെന്നത് 7.1 ശതമാനമായിരുന്നു. വർഷങ്ങൾ കഴിയുംതോറും കമ്പനിയുടെ വരുമാനം വർദ്ധിച്ചു വരുന്നെങ്കിലും ലാഭം വർദ്ധിക്കുന്നത് കാണുന്നില്ല.

അതേസമയം, ആർവിഎൻഎൽ താരതമ്യേന ഒരു പുതിയ കമ്പനിയാണ്. റെയിൽവേ മേഖലയിലെ അടിസ്ഥാന സൗകര്യ പുരോഗതിയിലെ കാലതാമസം മറികടക്കാൻ  ദേശീയ റെയിൽ വികാസ് യോജനയുടെ ഭാഗമായി 2002ലാണ് സർക്കാർ ആർവിഎൻഎൽ സ്ഥാപിച്ചത്. വിവിധ റെയിൽ പദ്ധതികളുടെ പ്രവർത്തനങ്ങളും പരിപാലന സേവനങ്ങളും കമ്പനി നടത്തിവരുന്നു. 

ഓരോ വർഷവും കമ്പനിയുടെ വരുമാനം വർദ്ധിച്ചു വരുന്നതായി കാണാം. 5 വർഷം കൊണ്ട് 20.3 ശതമാനത്തിന്റെ സിഎജിആർ വളർച്ചയാണ് കമ്പനി കെെവരിച്ചത്. നികുതിക്ക് ശേഷമുള്ള ലാഭം 5 വർഷം കൊണ്ട് 15.7 ശതമാനത്തിന്റെ സിഎജിആർ വളർച്ച മാത്രമാണ് കെെവരിച്ചത്.

ഐആർസിഒൻ, ആർവിഎൻഎൽ എന്നിയുടെ പ്രോഫിറ്റ് മാർജിൻ കഴിഞ്ഞ കുറച്ച് വർഷങ്ങളായി താഴേക്ക് വീഴുന്നത് കാണാം. എന്നിരുന്നാലും, ഈ കമ്പനികൾക്ക് 2023 അവസാനത്തോടെ ബ്രോഡ് ഗേജുകളുടെ 100 ശതമാനം വൈദ്യുതീകരണം എന്ന സർക്കാരിന്റെ ലക്ഷ്യത്തിൽ നിന്ന് പ്രയോജനം നേടാനാകും.

RailTel Corporation

റെയിൽ‌ടെൽ കോർപ്പറേഷൻ ഓഫ് ഇന്ത്യ ഒരു ടെലികോം ഇൻഫ്രാസ്ട്രക്ചർ പ്രൊവൈഡറാണ്, 7,321 സ്റ്റേഷനുകളിലായി 67,415 കി.മീ നീളത്തിൽ റെയിൽ‌വേ ട്രാക്കുകളിൽ ഒപ്‌റ്റിക് ഫൈബർ ശൃംഖലയാണ് കമ്പനിക്കുള്ളത്. കമ്പനി അതിന്റെ ബിസിനസ്സ് പ്രവർത്തനങ്ങളിൽ വളരെ വൈവിധ്യപൂർണ്ണമായ നീക്കമാണ് കാഴ്ചവക്കുന്നത്. 

National Long Distance (NLD): ഒരു ടെലികോം പ്ലേയർക്ക് ദീർഘദൂര നെറ്റ്‌വർക്കിൽ ആശയവിനിമയം നടത്താനുള്ള ലൈസൻസാണ്. ബിഎസ്എൻഎൽ, ഭാരതി എയർടെൽ, റിലയൻസ് ജിയോ, വോഡഫോൺ ഐഡിയ എന്നിവയാണ് ഈ വിഭാഗത്തിലെ പ്രധാന എതിരാളികൾ.

Internet Service Provider (ISP): ബാങ്കുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ വകുപ്പുകൾക്കും റെയിൽടെൽ ഇന്റർനെറ്റ്, ബ്രോഡ്ബാൻഡ് സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നു. എല്ലാ സോണൽ, ഡിവിഷണൽ, സബ് ഡിവിഷണൽ ഓഫീസുകളെയും ആസ്ഥാനവുമായി ബന്ധിപ്പിക്കുന്ന ഒരു പ്രത്യേക ഇൻട്രാനെറ്റാണ് റെയിൽനെറ്റ്.

Infrastructure Providers Category-1 (IP-1): ടെലികമ്മ്യൂണിക്കേഷൻ ഡിപ്പാർട്ട്‌മെന്റ് നൽകുന്ന അംഗീകാരമാണിത്. അതിലൂടെ കമ്പനിക്ക് അതിന്റെ ടവറുകൾ, ബാൻഡ്‌വിഡ്ത്ത്, ഒപ്റ്റിക്-ഫൈബർ സംവിധാനങ്ങൾ എന്നിവ സാമ്പത്തിക നേട്ടത്തിനായി ഉപയോഗിക്കാൻ സാധിക്കും.

പുതിയ ഇടങ്ങളിലേക്ക് കടക്കുന്നതിനായി ആശയവിനിമയ ശൃംഖലകളിലെ വൈദഗ്ദ്ധ്യം പ്രയോജനപ്പെടുത്താനും റെയിൽ ടെൽ പദ്ധതിയിടുന്നു. ഇന്ത്യൻ റെയിൽവേയുടെ 125 റെയിൽവേ ആശുപത്രികളും 650 ആരോഗ്യ യൂണിറ്റുകളും ഡിജിറ്റൽവൽക്കരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. സർക്കാർ വകുപ്പുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമായി വെബ് അധിഷ്‌ഠിത ഭരണ സംവിധാനങ്ങളിലും ഇത് പ്രവർത്തിക്കുന്നു.

2021 സാമ്പത്തിക വർഷം കമ്പനിയുടെ പ്രതിവർഷ വരുമാനം 20 ശതമാനം വർദ്ധിച്ച് 1411 കോടി രൂപയായി. നികുതിക്ക് ശേഷമുള്ള ലാഭ മാർജിൻ 2017ൽ  14 ശതമാനത്തിൽ നിന്നും 10 ശതമാനമായി ഇടിഞ്ഞു. 

IRCTC

ഇന്ത്യൻ റെയിൽവേയുടെ സേവന വിഭാഗമാണ് ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ ലിമിറ്റഡ് (IRCTC). ബിസിനസ് ടു കസ്റ്റമേഴ്സുമായി കമ്പനിക്ക് നേരിട്ടുള്ള ബന്ധമുണ്ട്. ഏതൊക്കെയെന്ന് നോക്കാം.

കൊവിഡ് പകർച്ചവ്യാധി കമ്പനിയുടെ പ്രവർത്തനങ്ങളെ സാരമായി ബാധിച്ചു. 2020 സാമ്പത്തിക വർഷത്തിലെ വരുമാന വിഭജനം വിശകലനം ചെയ്യുമ്പോൾ വരുമാനത്തിന്റെ ഏറ്റവും വലിയ പങ്ക് കാറ്ററിംഗ് വിഭാഗമാണ് സംഭാവന ചെയ്തത്. 16 ശതമാനം ഇബിഐടിക്കായി സംഭാവന ചെയ്യപ്പെടുന്നു. ഇന്റർനെറ്റ് ടിക്കറ്റിംഗ് ഇബിഐടിക്കായി 74 ശതമാനം സംഭാവന ചെയ്യുന്നു.

ഐആർസിടിസിയുടെ ഇന്റർനെറ്റ് ടിക്കറ്റ് സേവനത്തിനാണ് ഏറ്റവും കൂടുതൽ ലാഭം ലഭിക്കുന്നത്. 2019ൽ 69 ശതമാനം ഉണ്ടായിരുന്നത് 2021ൽ 78 ശതമാനമായി വർദ്ധിച്ചു. ഈ സെഗ്‌മെന്റിലൂടെ കമ്പനി നേടുന്ന ഓരോ 100 രൂപയ്ക്കും 78 രൂപ ലാഭമായി നിലനിർത്താൻ അവർക്ക് കഴിയും എന്നാണ് ഇതിനർത്ഥം. ഇത് വ്യവസായത്തിലെ ഏറ്റവും ലാഭകരമായ ബിസിനസ്സായി ഇതിനെ മാറ്റുന്നു.

നിഗമനം

മുകളിൽ സൂചിപ്പിച്ച കമ്പനികൾ കൂടാതെ, ഇന്ത്യൻ റെയിൽവേയുടെ വിവിധ വിഭാഗങ്ങളിലേക്ക് സംഭാവന ചെയ്യുന്ന മറ്റ് അനേകം സ്ഥാപനങ്ങളുണ്ട്. BEML, Titagarh Wagons,  Texmaco എന്നിവ കോച്ചുകൾ, ലോക്കോമോട്ടീവുകൾ, എഞ്ചിനുകൾ മുതലായവ നിർമ്മിക്കാൻ സഹായിക്കുന്ന ഇത്തരം കമ്പനികളാണ്. ഇവ സാമ്പത്തിക പ്രകടനം മോശമായ സ്മോൾ ക്യാപ് കമ്പനികളാണ്. 

StockGovt/Promoter HoldingMarket cap1-year return
IRCTC67%Largecap210%
RVNL78%Midcap103.5%
IRCON73%Smallcap19.95%
Railtel72%Smallcap21.33%
IRFC86%Midcap1.4%

റെയിൽവേയുമായി ബന്ധപ്പെട്ട ഓഹരികളിൽ നിക്ഷേപം നടത്തുന്നത് വളരെ നേട്ടം നൽകുന്നു, ഈ കമ്പനികൾ സാധാരണ ബിസിനസുകൾ നടത്തുന്നുവെങ്കിലും അവരുടെ കസ്റ്റമേഴ്സ് മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തരാണ്. റെയിൽവേ മേഖലയിലെ കാറ്ററിംഗ് കമ്പനിയെ കുത്തകയാക്കുന്നു.

റെയിൽവേ ഓഹരികളെ പറ്റിയുള്ള നിങ്ങളുടെ അഭിപ്രായം കമന്റ് ചെയ്ത് അറിയിക്കുക.

Post your comment

No comments to display

    Honeykomb by BHIVE,
    19th Main Road,
    HSR Sector 3,
    Karnataka - 560102

    linkedIntwitterinstagramyoutube
    Crafted by Traders 🔥© marketfeed 2023