പിവിആർ ക്യു 4 ഫലം, അറ്റനഷ്ടം 289 കോടി രൂപയായി

മാർച്ചിലെ നാലാം പാദത്തിൽ പിവിആറിന്റെ ഏകീകൃത അറ്റനഷ്ടം 289 കോടി രൂപയായി. പോയവർഷം ഇതേകാലയളവിൽ കമ്പനി 74.49 കോടി രൂപയുടെ നഷ്ടം നേരിട്ടിരുന്നു. കമ്പനിയുടെ മൊത്തം പ്രതിവർഷ ആദായം 60.2 ശതമാനം ഇടിഞ്ഞ് 263.26 കോടി രൂപയായി.

150 മെഗാവാട്ടിന്റെ വിൻഡ് പവർ പ്രോജക്റ്റിന് ആരംഭം കുറിച്ച് അദാനി  ഗ്രീൻ എനർജി

അദാനി ഗ്രീൻ എനർജിയുടെ അനുബന്ധ സ്ഥാപനമായ അദാനി വിൻഡ് എനർജി ഗുജറാത്തിൽ 150 മെഗാവാട്ടിന്റെ വിൻഡ് പവർ പ്രോജക്റ്റ് ആരംഭിച്ചു. സോളാർ എനർജി കോർപ്പറേഷൻ ഓഫ് ഇന്ത്യയുമായി 25 വർഷത്തേക്ക് ഒരു കിലോവാട്ട് മണിക്കൂറിന് 2.82 എന്ന നിരക്കിൽ കമ്പനി പവർ പർച്ചേസ് കരാറിൽ ഏർപ്പെട്ടു.

മദർസൺ സുമി ക്യു 4 ഫലം, അറ്റാദായം 289 ശതമാനം വർദ്ധിച്ച് 714 കോടി രൂപയായി

മാർച്ചിലെ നാലാം പാദത്തിൽ മദർസൺ സുമിയുടെ പ്രതിവർഷ അറ്റാദായം 289 ശതമാനം വർദ്ധിച്ച് 714 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 10.62 ശതമാനം ഇടിവ് രേഖപ്പെടുത്തി. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 17.6 ശതമാനം ഇടിഞ്ഞ് 16,971.9 കോടി രൂപയായി. അതേസമയം ഓഹരി ഒന്നിന് 1.5 രൂപ വീതം കമ്പനി ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു.

മുത്തൂറ്റ് ഫിനാൻസ് ക്യു 4 ഫലം, അറ്റാദായം 22 ശതമാനം വർദ്ധിച്ച് 995 കോടി രൂപയായി

മാർച്ചിലെ നാലാം പാദത്തിൽ മുത്തൂറ്റ് ഫിനാൻസിന്റെ പ്രതിവർഷ അറ്റാദായം 22.1 ശതമാനം വർദ്ധിച്ച് 995.66 കോടി രൂപയായി. ഇതേകാലയളവിൽ കമ്പനിയുടെ പലിശയിനത്തിലുള്ള വരുമാനം 15.7 ശതമാനം വർദ്ധിച്ച് 1829.5 കോടി രൂപയായി. കമ്പനിയുടെ ലോൺ ആസ്തി 26 ശതമാനം വർദ്ധിച്ച് 52,622.3 കോടി രൂപയായി. അതേസമയം ഓഹരി ഒന്നിന് 20 രൂപ വീതം കമ്പനി ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു.

എൻടിപിസി ലിമിറ്റഡിൽ നിന്നും 686 കോടി രൂപയുടെ ഓർഡർ സ്വന്തമാക്കി ടാറ്റാ പവർ

സംസ്ഥാന സർക്കാരിന് കീഴിലുള്ള എൻടിപിസി ലിമിറ്റഡിൽ നിന്നും 686 കോടി രൂപയുടെ ഓർഡർ സ്വന്തമാക്കി ടാറ്റാ പവർ സോളാർ. 210 മെഗാവാട്ട് പീക്ക്  സോളാർ പിവി പദ്ധതിക്കായാണ് ഓർഡർ നൽകിയിട്ടുള്ളത്. ഗുജറാത്തിലെ എൻ‌ടി‌പി‌സി പ്രോജക്റ്റ് സൈറ്റിലെ ട്രാൻസ്മിഷൻ, എഞ്ചിനീയറിംഗ്, സംഭരണം, ഇൻസ്റ്റാളേഷൻ, സൗരോർജ പദ്ധതികളുടെ കമ്മീഷൻ എന്നിവ പദ്ധതിയിൽ ഉൾപ്പെടും.

ബാങ്കുകളുടെ ഡിജിറ്റൽ പരിവർത്തനത്തിനായി  വിപ്രോയുമായി കെെകോർത്ത് ഫിനാസ്ട്ര

ഏഷ്യ-പസഫിക് മേഖലയിലെ കോർപ്പറേറ്റ് ബാങ്കുകളുടെ ഡിജിറ്റൽ പരിവർത്തനത്തിനായി വിപ്രോ ലിമിറ്റഡും യുകെ ആസ്ഥാനമായുള്ള ഫിനാസ്ട്രയും തമ്മിൽ പങ്കാളിത്തത്തിൽ ഏർപ്പെട്ടു. ഈ പങ്കാളിത്തം ബാങ്കുകളുടെ പരിവർത്തനം വേഗത്തിലാക്കാനും ഉപഭോക്താക്കളുടെ ആവശ്യങ്ങൾ നിറവേറ്റാനും സഹായിക്കും.

ലൂപിനിന്റെ പെഗ്ഫിൽഗ്രാസ്റ്റിം ബയോസിമിലാറിന് അനുമതി നൽകി യുഎസ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ

കീമോതെറാപ്പിക്കായി ഉപയോഗിക്കുന്ന പെഗ്ഫിൽഗ്രാസ്റ്റിം ബയോസിമിലാറിന് യുഎസ് ഫുഡ് ആന്റ്  ഡ്രഗ് അഡ്മിനിസ്ട്രേഷൻ അനുമതി നൽകിയതായി ലൂപിൻ ലിമിറ്റഡ് അറിയിച്ചു.

421 കോടി രൂപയ്ക്ക്  യൂണിറ്റോപ്പ് കെമിക്കൽസ് ഏറ്റെടുക്കാൻ ഒരുങ്ങി റോസാരി ബയോടെക് 

യൂണിറ്റോപ്പ് കെമിക്കൽസ് പ്രൈവറ്റ് ലിമിറ്റഡിന്റെ 100 ശതമാനം ഓഹരി 421 കോടി രൂപയ്ക്ക് സ്വന്തമാക്കാൻ ഒരുങ്ങി റോസാരി ബയോടെക് ലിമിറ്റഡ്. പ്രത്യേക രാസവസ്തുക്കളുടെ വിതരണക്കാരാണ് യൂണിറ്റോപ്പ് കെമിക്കൽസ്. ഇടപാട് അവസാനിക്കുമ്പോൾ യൂണിറ്റോപ്പിന്റെ ഇക്വിറ്റി ഷെയർ ക്യാപിറ്റലിന്റെ 65 ശതമാനം  ഏറ്റെടുക്കുമെന്നും ബാക്കി 35 ശതമാനം  രണ്ട് വർഷത്തിനുള്ളിൽ ഏറ്റെടുക്കുമെന്നും റോസാരി ബയോടെക് വ്യക്തമാക്കി.

അൾട്രാടെക് സിമന്റ് ക്യു 3 ഫലങ്ങൾ: അറ്റാദായം 8 ശതമാനം വർധിച്ച് 1,708 കോടി രൂപയായി ഡിസംബറിൽ അവസാനിച്ച പാദത്തിൽ അൾട്രാടെക് സിമന്റ് ലിമിറ്റഡിന്റെ ഏകീകൃത അറ്റാദായം 7.8 ശതമാനം വർധിച്ച് 1,708 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 31% വർദ്ധിച്ചു. ഇതേ കാലയളവിൽ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം പ്രതിവർഷം 5.89% വർധിച്ച് ‍12,985 കോടി രൂപയായി. കമ്പനിയുടെ ആഭ്യന്തര സിമന്റ് വിൽപ്പന 13.2% വർധിച്ചു. അതേസമയം ബിർള വൈറ്റിന്റെ ശേഷി പ്രതിവർഷം 6.5 […]
ഇന്നത്തെ വിപണി വിശകലനം ഓക്ടോബർ 14ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിൽ നേരിയ ലാഭത്തിൽ അടച്ച് നിഫ്റ്റി. 18246 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ഇന്ന് രൂക്ഷമായ ചാഞ്ചാട്ടത്തിന് വിധേയമായി. ആദ്യത്തെ കയറ്റത്തിനും ഇറക്കത്തിനും ശേഷം സൂചിക ലാഭത്തിൽ കാണപ്പെട്ടു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 52 പോയിന്റുകൾ/ 0.29 ശതമാനം മുകളിലായി 18308 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 38269 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ ശക്തമായ മുന്നേറ്റം നടത്തിയെങ്കിലും […]
"എന്റെ പരമാവധി ശ്രമിച്ചിട്ടും ലാഭകരമായ ഒരു ബിസിനസ് മോഡൽ സൃഷ്ടിക്കുന്നതിൽ ഞാൻ പരാജയപ്പെട്ടു. ഞാൻ ഒരിക്കലും ആരെയും മനപ്പൂർവ്വം വഞ്ചിക്കുകയോ തെറ്റിദ്ധരിപ്പിക്കുകയോ ചെയ്തിട്ടില്ല. ഒരു സംരംഭകനെന്ന നിലയിൽ ഞാൻ പരാജയപ്പെട്ടു." കത്തിൽ സിദ്ധാർത്ഥ കുറിച്ചു.

Advertisement