ഇന്നത്തെ വിപണി വിശകലനം

വീണ്ടും ലാഭമെടുപ്പിന് വിധേയമായി വിപണി.

നേരിയ ഗ്യാപ്പ് അപ്പിൽ 18447 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ഇന്ന് 18450 എന്ന പ്രതിരോധം മറികടക്കാൻ സാധിക്കാതെ താഴേക്ക് വീണു. 18330 എന്ന സപ്പോർട്ട് രേഖപ്പെടുത്തി ഇവിടെ നിന്നും തിരികെ കയറാൻ സൂചിക ശ്രമം നടത്തിെയെങ്കിലും അതിന് സാധിച്ചില്ല. ദിവസത്തെ ഉയർന്ന നിലയിൽ നിന്നും 240 പോയിന്റുകളാണ് സൂചിക താഴേക്ക് വീണത്.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 152 പോയിന്റുകൾ/ 0.83 ശതമാനം താഴെയായി 18266 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

ഫ്ലാറ്റായി 39607 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ഇന്ന് 39730 എന്ന നില തകർക്കാൻ ശ്രമിച്ചെങ്കിലും HDFC Bank, ICICI Bank, Kotak Bank എന്നിവയുടെ പിന്തുണ ഇല്ലാത്തതിനാൽ താഴേക്ക് വീണു.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 22 പോയിന്റുകൾ/ 0.06 ശതമാനം താഴെയായി 39518 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 

നിഫ്റ്റി റിയൽറ്റി, നിഫ്റ്റി മെറ്റൽ എന്നിവ 2 ശതമാനത്തിൽ താഴെ ഇടിവ് രേഖപ്പെടുത്തി. നിഫ്റ്റി ഫാർമ(-1.4%), നിഫ്റ്റി ഓട്ടോ(-1.1%), നിഫ്റ്റി എഫ്.എം.സി.ജി (-1.3%) എന്നിവയും താഴേക്ക് വീണു. അതേസമയം നിഫ്റ്റി പി.എസ്.യു ബാങ്ക് (+1.5%), നിഫ്റ്റി മീഡിയ (+1%)  എന്നിവ ലാഭത്തിൽ അടച്ചു,

ഏഷ്യൻ വിപണികൾ ഇന്ന് കയറിയിറങ്ങി വ്യാപാരം അവസാനിപ്പിച്ചു. യൂറോപ്യൻ വിപണികൾ ഏറെയും ഫ്ലാറ്റായാണ് വ്യാപാരം നടത്തുന്നത്.

നിർണായക വാർത്തകൾ

ട്രായ് വരിക്കാരുടെ വിവരങ്ങൾ പ്രസ്ദ്ധീകരിക്കുകയും, സ്പെക്ട്രം പേയ്‌മെന്റുകൾക്കും എജിആർ കുടിശ്ശികകൾക്കായും നാല് വർഷത്തെ മൊറട്ടോറിയം തിരഞ്ഞെടുക്കാൻ ടെലികോം കമ്പനികൾ ആഗ്രഹിക്കുന്നുണ്ടോ എന്ന് സർക്കാർ ആരാഞ്ഞതായും റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയും Bharti Airtel(+4%) നേട്ടത്തിൽ അടച്ചു. Idea(+6%) നേട്ടത്തിൽ അടച്ചു.

ഓഗസ്റ്റിൽ ജിയോ 6.94 ലക്ഷം വരിക്കാരെ സ്വന്തമാക്കിയപ്പോൾ എയർടെൽ 1.38 ലക്ഷം വരിക്കാരെ സ്വന്തമാക്കി. അതേസമയം വോഡഫോൺ ഐഡിയ 8.33 ലക്ഷം വരിക്കാരെ നഷ്ടപ്പെടുത്തി.

SBI(+2.4%), Indusind Bank(+0.64%) എന്നീ ഓഹരികൾ ഇന്ന് നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി. മറ്റു സാമ്പത്തിക ഓഹരികളായ Axis Bank(+0.4%), Bajaj Finance(+0.28%) എന്നിവ നേരിയ ലാഭത്തിൽ അടച്ചു.

Hindalco(-3.9%), Titan(-2.9%), Hindustan Unilever(-2.6%) എന്നീ ഓഹരികൾ ഇന്ന് ലാഭമെടുപ്പിന് വിധേയമായി.

ഇന്നലത്തെ വീഴ്ച IRCTC(-18.7%) ഓഹരിയിൽ ഇന്നും തുടർന്നു.

കെമിക്കൽ ഓഹരികൾ ഏറെയും ഇന്ന് ശക്തമായ പതനത്തിന് സാക്ഷ്യംവഹിച്ചു. Navin Fluorine(-9.3%), Deepak Nitrate(-12.6%), Navin Fluorine(-9.3%), Tata Chem(-4.2%), Aarti Industries(-8%), Pi Industries(-6.3%) എന്നിവ നഷ്ടത്തിൽ അടച്ചു.

BHEL(+4.7%) ഓഹരി ശക്തമായ മുന്നേറ്റം നടത്തി ലാഭത്തിൽ അടച്ചു.

സോണി പിക്ചേഴ്സ് നെറ്റ്‌വർക്ക്സുമായി ലയിപ്പിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതിന് പിന്നാലെ ZEEL(+3.5%) ഓഹരി ലാഭത്തിൽ അടച്ചു.

എസ്.ബി.ഐക്ക് ഒപ്പം മറ്റു പി.എസ്.യു ഓഹരികളായ
Canara Bank(+2.4%), Union Bank(+5%), Bank of Baroda(+3.1%), Indian Bank(+2.7%) എന്നിവ നേട്ടം കെെവരിച്ച് 52 ആഴ്ചയിലെ ഉയർന്ന നില സ്വന്തമാക്കി. 

പ്രളയത്തിന് ശേഷം ഉത്തരാഖണ്ഡ് പ്ലാന്റിന്റെ പ്രവർത്തനം ആരംഭിച്ചതായി പറഞ്ഞതിന് പിന്നാലെ Tata Motors(+1%) നേട്ടത്തിൽ അടച്ചു.

ഇന്നലെ ഫലപ്രഖ്യാപനത്തിന് പിന്നാലെ കെെവരിച്ച നേട്ടം നിലനിർത്താൻ സാധിക്കാതെ Nestle India(-0.47%) ഓഹരി നഷ്ടത്തിൽ അടച്ചു.

അടുത്ത 3,4 വർഷത്തിനുള്ളിൽ 200 വിമാനത്താവളങ്ങൾ, ഹെലിപാട് എന്നിവ നിർമിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. Adani Enterprises(+1.3%) ലാഭത്തിൽ അടച്ചു.

രണ്ടാം പാദത്തിൽ ഏകീകൃത അറ്റാദായം 120 കോടി രൂപയായി റിപ്പോർട്ട് ചെയ്തതിന് പിന്നാലെ Jubilant Food(-8.4%) നഷ്ടത്തിൽ അടച്ചു. 

വിപണി മുന്നിലേക്ക് 

വിപണിയിൽ ഇന്നും ലാഭമെടുപ്പ് തുടർന്നു. കഴിഞ്ഞ 1, 2 മാസമായി ശക്തമായ മുന്നേറ്റം നടത്തിയിരുന്ന ഓഹരികൾ എല്ലാം തന്നെ ലാഭമെടുപ്പിനെ തുടർന്ന് താഴേക്ക് കൂപ്പുകുത്തി. മിഡ്, സ്മോൾ ക്യാപ്പ് സൂചികയിലും ശക്തമായ ലാഭമെടുപ്പ് അരങ്ങേറി.

18200ൽ സപ്പോർട്ട് രേഖപ്പെടുത്തിയ നിഫ്റ്റി തിരികെ കയറി. പൊതുവെ നോക്കിയാൽ തന്നെ വിപണി താഴെ തട്ടിലാണുള്ളതെന്ന് മനസിലാക്കാം. അതേസമയം മിഡ്, സ്മോൾ ക്യാപ്പ് എന്നിവ ബെയറിഷായി തന്നെ തുടരുകയാണ്.

Infosys, Wipro തുടങ്ങിയ പ്രധാന ഐടി കമ്പനികളും ലാഭമെടുപ്പിന് വിധേയമായി. വിപണി താഴേക്ക് വീഴുമ്പോഴും ശക്തമായി നിലകൊള്ളുന്ന ഓഹരികൾ ഏതൊക്കെ എന്ന് ശ്രദ്ധിക്കുക. വരും ദിവസങ്ങളിൽ പി.എസ്.യു ബാങ്കുകളിലേക്ക് ശ്രദ്ധിക്കുക. പ്രത്യേകിച്ചും എസ്.ബി.ഐ.

ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു. 

പുനരുൽപ്പാദിപ്പിക്കാവുന്ന, താപ ബിസിനസ്സുകളുടെ പുനഃസംഘടനയ്ക്ക് അംഗീകാരം നൽകി ജെഎസ്ഡബ്ല്യു എനർജി ബോർഡ് ഗ്രീൻ (പുനരുപയോഗിക്കാവുന്ന), ഗ്രേ (താപ) ബിസിനസുകളുടെ പുനഃസംഘടനയ്ക്ക് ജെഎസ്ഡബ്ല്യു എനർജി ലിമിറ്റഡിന്റെ ബോർഡ് ഓഫ് ഡയറക്‌ടേഴ്‌സിന്റെ അംഗീകാരം. നിലവിലുള്ളതും വരാനിരിക്കുന്നതുമായ എല്ലാ പുനരുപയോഗ ഊർജ ബിസിനസുകളും കമ്പനിയുടെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ ജെഎസ്ഡബ്ല്യു എനർജി നിയോ ലിമിറ്റഡിന് കീഴിലായിരിക്കും. ഫണ്ട് ശേഖരണത്തിനും ഓഹരി ഉടമകൾക്ക് മൂല്യം അൺലോക്ക് ചെയ്യുന്നതിനും കാര്യക്ഷമമായ ഒരു ഹോൾഡിംഗ് ഘടന സജ്ജീകരിക്കുന്നതിനും ഇത് സഹായിക്കും. കോവിഡ്-19 പ്രതിരോധത്തിനായി ഐടിസി നാസൽ […]
ഇന്നത്തെ വിപണി വിശകലനം റിലയൻസ്, ഇൻഫോസിസ് ഓഹരികളുടെ പിന്തുണയോടെ മാസത്തെ എക്സ്പെയറിയിൽ ലാഭത്തിൽ അടച്ച് നിഫ്റ്റി. 17421 എന്ന നിലയിൽ വലിയ വ്യാപാരം ആരംഭിച്ച നിഫ്റ്റി താഴേക്ക് വീഴാൻ ശ്രമം നടത്തി. എന്നാൽ കഴിഞ്ഞ ദിവസത്തെ താഴ്ന്ന നില പരീക്ഷിച്ച സൂചിക ഇവിടെ നിന്നും തിരികെകയറി. 17550 ശക്തമായി മറികടക്കാൻ സാധിക്കാതിരുന്നതിനെ തുടർന്ന് സൂചിക അസ്ഥിരമായി നിന്നു.തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 121 പോയിന്റുകൾ/ 0.70 ശതമാനം മുകളിലായി 17536 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് […]
2021-ന്റെ ആരംഭത്തിൽ പഞ്ചാബ് നാഷണൽ ബാങ്ക് ഹൗസിംഗ് ഫിനാൻസ് മുൻഗണനാ ഓഹരികളും കൺവെർട്ടിബിൾ ബോണ്ടുകളും വിതരണം ചെയ്തു കൊണ്ട്  4,000 കോടി രൂപ സമാഹരിക്കാൻ പദ്ധതിയിട്ടു. പിഎൻബി ഹൗസിംഗ് ഫിനാൻസ് ഈ ഓഹരികൾ സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ കാർലൈൽ ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള നിക്ഷേപ സ്ഥാപനങ്ങൾക്കും ആദിത്യ പുരിയുടെ കുടുംബ നിക്ഷേപ സ്ഥാപനങ്ങൾക്കും മറ്റ് ഒരു കൂട്ടം ഓഹരി ഉടമകൾക്കും അനുവദിക്കാൻ തീരുമാനിച്ചു. എന്നാൽ പ്രോക്സി ഉപദേശക സ്ഥാപനമായ എസ്ഇഎസ്, സെബിക്ക് മുമ്പാകെ ഒരു പ്രശ്നം ഉന്നയിക്കുകയും അത് […]

Advertisement