പവർഗ്രിഡ് ക്യു 4 ഫലം, അറ്റാദായം 6 ശതമാനം വർദ്ധിച്ച് 3526 കോടി രൂപയായി
മാർച്ചിലെ നാലാം പാദത്തിൽ പവർഗ്രിഡിന്റെ പ്രതിവർഷ അറ്റാദായം 6.42 ശതമാനം വർദ്ധിച്ച് 3526 കോടി രൂപയായി. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 3.5 ശതമാനം വർദ്ധിച്ച് 10510.32 കോടി രൂപയായി.
916 കോടി രൂപ സമാഹരിക്കാൻ ഒരുങ്ങി ഫെഡറൽ ബാങ്ക്
ഇന്റർനാഷണൽ ഫിനാൻസ് കോർപ്പറേഷനും അനുബന്ധ സ്ഥാപനങ്ങൾക്കും ഓഹരികൾ വിറ്റു കൊണ്ട് 916 കോടി രൂപ സമാഹരിക്കാൻ ഒരുങ്ങി ഫെഡറൽ ബാങ്ക്. 2 രൂപ വീതം മുഖ വിലയ്ക്ക് 10.5 കോടി ഇക്വിറ്റി ഓഹരികളാണ് വിതരണം ചെയ്യുക. ഐഎഫ്സി, ഐഎഫ്സി ഫിനാൻഷ്യൽ ഇൻസ്റ്റിറ്റ്യൂഷൻസ് ഗ്രോത്ത് ഫണ്ട് , ഐഎഫ്സി എമർജിംഗ് ഏഷ്യ ഫണ്ട് എന്നീ സ്ഥാപനങ്ങൾക്ക് ഓഹരി ഒന്നിന് 87.39 രൂപ നിരക്കിലാണ് നൽകുക.
നാറ്റ്കോ ഫാർമ ക്യു 4 ഫലം, അറ്റാദായം 43 ശതമാനം ഇടിഞ്ഞ് 53 കോടി രൂപയായി
മാർച്ചിലെ നാലാം പാദത്തിൽ നാറ്റ്കോ ഫാർമയുടെ പ്രതിവർഷ അറ്റാദായം 43.68 ശതമാനം ഇടിഞ്ഞ് 53 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 15.7 ശതമാനമായി ഇടിഞ്ഞു. ഇതേകാലയളവിൽ മൊത്തം ആദായം 24.64 ശതമാനം ഇടിഞ്ഞ് 359.9 കോടി രൂപയായി.
സെവലെമർ ഹൈഡ്രോക്ലോറൈഡ് ഗുളികകൾക്ക് അനുമതി നൽകി യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ
സെവലെമർ ഹൈഡ്രോക്ലോറൈഡ് ഗുളികകൾ വിപണനം ചെയ്യാൻ
ലുപിൻ ലിമിറ്റഡിന് അനുമതി നൽകി യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ. വിട്ടുമാറാത്ത വൃക്കരോഗമുള്ള രോഗികളിൽ സീറം ഫോസ്ഫറസ് നിയന്ത്രിക്കുന്നതിനായാണ് ഈ മരുന്ന് ഉപയോഗിക്കുക.
‘ഇൻഡസ് ഈസിക്രെഡിറ്റ്’ എന്ന ഡിജിറ്റൽ പ്ലാറ്റ്ഫോം ആരംഭിച്ച് ഇൻഡസ്ഇൻഡ് ബാങ്ക്
ഡിജിറ്റൽ വായ്പാ പ്ലാറ്റ്ഫോമായ ‘ഇൻഡസ് ഈസിക്രെഡിറ്റ്’ ആരംഭിക്കാൻ ഒരുങ്ങി ഇൻഡസ്ഇൻഡ് ബാങ്ക്. നിലവിലെ ഉപഭോക്താക്കൾക്കും അല്ലാത്തവർക്കും ഈ പ്ലാറ്റ്ഫോമിലൂടെ വ്യക്തിഗത വായ്പകളോ ക്രെഡിറ്റ് കാർഡുകളോ തൽക്ഷണം സ്വന്തമാക്കാൻ സാധിക്കും.
ഡിബി കോർപ്പ് ക്യു 4 ഫലം, അറ്റാദായം 157 ശതമാനം വർദ്ധിച്ച് 61.9 കോടി രൂപയായി
മാർച്ചിലെ നാലാം പാദത്തിൽ ഡിബി കോർപ്പിന്റെ പ്രതിവർഷ അറ്റാദായം 157 ശതമാനം വർദ്ധിച്ച് 61.9 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 37.48 ശതമാനമായി ഇടിഞ്ഞു. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 6.17 ശതമാനം ഇടിഞ്ഞ് 456.60 കോടി രൂപയായി. അതേസമയം ഓഹരി ഒന്നിന് 3 രൂപ വീതം കമ്പനി ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു.
പബ്ലിഷ്മീന്റെ 69.92 ശതമാനം ഓഹരി സ്വന്തമാക്കാൻ ഒരുങ്ങി നസറ ടെക്നോളജീസ്
തുർക്കി ആസ്ഥാനമായി പ്രവർത്തിക്കുന്ന മൊബൈൽ ഗെയിം പബ്ലിഷിംഗ് ഏജൻസിയായ പബ്ലിഷ്മീന്റെ 69.92 ശതമാനം ഓഹരി സ്വന്തമാക്കാൻ ഒരുങ്ങി നസറ ടെക്നോളജീസ് ലിമിറ്റഡ്. 20 കോടി രൂപയ്ക്കാണ് ഓഹരി വിഹിതം ഏറ്റെടുക്കുക. ഈ ഏറ്റെടുക്കലോടെ കമ്പനിയുടെ അന്താരാഷ്ട്ര സാന്നിധ്യം വിപുലീകരിക്കപ്പെടും.
സിമന്റ് ബിസിനസിലേക്ക് 1000 കോടി രൂപ നിക്ഷേപിക്കാൻ ഒരുങ്ങി അദാനി എന്റെർപ്രെെസസ്
മഹാരാഷ്ട്രയിൽ പുതുതായി ആരംഭിക്കാനൊരുങ്ങുന്ന സിമന്റ് ബിസിനസിലേക്ക് 1000 കോടി രൂപ നിക്ഷേപിക്കാൻ ഒരുങ്ങി അദാനി എന്റെർപ്രെെസസ്. ബിസിനസ് ലൈനാണ് ഇത് സംബന്ധിച്ച വാർത്ത പുറത്തുവിട്ടത്. ബിസിനസിലൂടെ പ്രതിവർഷം 5 മെട്രിക് ടൺ സിമന്റ് ഉത്പാദിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സിമൻറ് പ്ലാന്റ് സ്ഥാപിക്കുന്നതിനായി മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിൽ 100 ഏക്കർ സ്ഥലം കമ്പനി കണ്ടെത്തി.
നൊവാർട്ടിസ് ഇന്ത്യ ക്യു 4 ഫലം, അറ്റാദായം 43 ശതമാനം വർദ്ധിച്ച് 9.7 കോടി രൂപയായി
മാർച്ചിലെ നാലാം പാദത്തിൽ നൊവാർട്ടിസ് ഇന്ത്യയുടെ പ്രതിവർഷ അറ്റാദായം 43.07 ശതമാനം വർദ്ധിച്ച് 9.7 കോടി രൂപയായി. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 6 ശതമാനം വർദ്ധിച്ച് 99.29 കോടി രൂപയായി. അതേസമയം ഓഹരി ഒന്നിന് 10 രൂപ വീതം കമ്പനി ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു.
മേയിൽ മൊത്തം ആഭ്യന്തര വിമാന യാത്രക്കാരുടെ എണ്ണം 63 ശതമാനമായി ഇടിഞ്ഞു
മേയിൽ മൊത്തം ആഭ്യന്തര വിമാന യാത്രക്കാരുടെ എണ്ണം 63 ശതമാനം ഇടിഞ്ഞ് 21.15 ലക്ഷമായി. ഏപ്രിലിൽ യാത്രക്കാരുടെ എണ്ണം 57.25 ലക്ഷമായിരുന്നു. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനാണ് ഇത് സംബന്ധിച്ച കണക്ക് പുറത്ത് വിട്ടത്. കൊവിഡ് രണ്ടാം തരംഗം ഏവിയേഷൻ മേഖലയെ സാരമായി ബാധിച്ചതാണ് ഇതിന് കാരണം.
IPO Updates:
Dodla Dairy
520 കോടി രൂപ സമാഹരിക്കുവാനായി ഡോഡ്ല ഡയറി നടത്തിയ ഐപിഒ രണ്ടാം ദിനം 3.3 തവണ സബ്സ്ക്രെെബ് ചെയ്യപ്പെട്ടു. റീട്ടെയിൽ നിക്ഷേപകർക്കായി കരുതിവച്ചിരിക്കുന്ന ഭാഗം 6.18 തവണ സബ്സ്ക്രൈബു ചെയ്യപ്പെട്ടു.
KIMS
2144 കോടി രൂപ സമാഹരിക്കുവാനായി കൃഷ്ണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ലിമിറ്റഡ് നടത്തിയ ഐപിഒ രണ്ടാം ദിനം 56 ശതമാനം സബ്സ്ക്രെെബ് ചെയ്യപ്പെട്ടു. റീട്ടെയിൽ നിക്ഷേപകർക്കായി കരുതിവച്ചിരിക്കുന്ന ഭാഗം 1.95 തവണ സബ്സ്ക്രൈബു ചെയ്യപ്പെട്ടു. ഐപിഒയെ പറ്റി കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക.