പലിശ നിരക്ക് ഉയർത്തുന്നത് സാമ്പത്തികമാന്ദ്യത്തിലേക്ക് നയിച്ചേക്കാം എന്ന് ജെറോം പവൽ - പ്രീമാർക്കറ്റ് റിപ്പോർട്ട്

Home
market
powell-says-rate-hikes-may-lead-to-recession-markets-flat-share-market-today
undefined

പ്രധാനതലക്കെട്ടുകൾ

Vodafone Idea: പ്രമോട്ടർ യൂറോ പസഫിക്കിൽ നിന്ന് മുൻഗണനാടിസ്ഥാനത്തിൽ 436.21 കോടി രൂപ വരെ ഫണ്ട് സമാഹരിക്കുന്നതിന് കമ്പനി ബോർഡ് അംഗീകാരം നൽകി.

Bajaj Auto: കമ്പനിയുടെ ഇക്വിറ്റി ഓഹരികൾ തിരികെ വാങ്ങുന്നതിനുള്ള നിർദ്ദേശം കൂടുതൽ ചർച്ച ചെയ്യുന്നതിനായി ഡയറക്ടർ ബോർഡ് ജൂൺ 27 ന് യോഗം ചേരുമെന്ന് എക്സ്ചേഞ്ചുകൾ അറിയിച്ചു.

GPT Infraprojects: ഈസ്റ്റ് കോസ്റ്റ് റെയിൽവേയുടെ ഖുർദ റോഡ്-ബോലാങ്കിർ പുതിയ ബിജി ലിങ്ക് പ്രോജക്റ്റിനായി കമ്പനിക്ക് 292 കോടി രൂപയുടെ ഓർഡറുകൾ ലഭിച്ചു.

ഇന്നത്തെ വിപണി സാധ്യത

ഇന്നലെ ഗ്യാപ്പ് ഡൌണിൽ 15563 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി താഴേക്കാണ് വ്യാപാരം നടത്തിയത്. തുടർന്ന് 226 പോയിന്റുകൾക്ക് താഴെയായി 15413 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

ബാങ്ക് നിഫ്റ്റി
ഗ്യാപ്പ് ഡൌണിൽ 33105 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ താഴേക്ക് വീണു. ബെയറിഷായി സൂചിക വശങ്ങളിലേക്കാണ് വ്യാപാരം നടത്തിയത്. തുടർന്ന് 346 പോയിന്റുകൾ/ 1.04 ശതമാനം താഴെയായി 32845 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

നിഫ്റ്റി മെറ്റൽ 5 ശതമാനം ഇടിഞ്ഞു.

യൂഎസ് വിപണി നേരിയ നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. യൂറോപ്പ്യൻ വിപണികൾ 1 ശതമാനം നഷ്ടത്തിൽ അടച്ചു.

ഏഷ്യൻ വിപണികൾ നേരിയ ലാഭത്തിലാണ് വ്യാപാരം നടത്തുന്നത്. യുഎസ് ഫ്യൂച്ചേഴ്സ് ,യൂറോപ്യൻ ഫ്യുച്ചേഴ്സ്  എന്നിവ 0.3 ശതമാനം താഴ്ന്ന നിലയിലാണ് വ്യാപാരം നടത്തുന്നത്.

SGX NIFTY 15,440 ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഫ്ലാറ്റ് ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.

15390, 15,315, 15,265, 15,200 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 15,460, 15,575, 15,630 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.

ബാങ്ക് നിഫ്റ്റിയിൽ  33,120, 32,870, 32,500 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 32,500, 32,170, 32,000 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.

15700-ലാണ് നിഫ്റ്റിയിൽ ഏറ്റവും ഉയർന്ന കോൾ ഒഐ കാണുന്നത്. 15200ൽ ഏറ്റവും ഉയർന്ന പുട്ട് ഒഐ കാണപ്പെടുന്നു.

33500-ലാണ് ബാങ്ക് നിഫ്റ്റിയിൽ ഏറ്റവും ഉയർന്ന കോൾ ഒഐ കാണുന്നത്.  32500-ലാണ് ഏറ്റവും ഉയർന്ന പുട്ട് ഒഐ.

ഇന്ത്യ വിക്സ് 21.3 ആയി കാണപ്പെടുന്നു.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 2900 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 1,900  കോടി രൂപയുടെ ഓഹരികൾ വാങ്ങികൂട്ടി.

ഇന്നലെ വിപണി ഇടിഞ്ഞപ്പോൾ വിക്സ് അധികം കൂടിയിട്ടില്ല എന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്. ഇന്നത്തെ എക്സ്പെയറി ദിനം സൂചിക ട്രെൻഡിംഗ് ആകുമോ അതോ ഇന്നലത്തെ പോലെ വശങ്ങളിലേക്ക് പോകുമോ എന്ന് നോക്കി കാണേണ്ടതുണ്ട്.

ബാങ്ക് നിഫ്റ്റിയിലെ ഡബ്ല്യു പാറ്റേൺ ദയനീയമായി പരാജയപ്പെട്ടു. 32,500ന് താഴെ ഷോർട്ട് ചെയ്യാനുള്ള അവസരം ലഭിച്ചേക്കാം. ഒരു മണിക്കൂർ കാൻഡിലിലേക്ക് നോക്കിയാൽ 15265 എന്ന നിലയിൽ അനേകം വിക്കുകൾ രൂപപ്പെട്ടിട്ടുള്ളതിനാൽ അത് ഒരു സുപ്രധാന നിലയായി പരിഗണിക്കാം.

യുകെയിലെ പണപ്പെരുപ്പ കണക്കുകൾ പുറത്തുവന്നു. 40 വർഷത്തെ ഉയർന്ന നിലയിലാണ് ഇതുള്ളത്. 9.1 ശതമാനം ആണ് പണപ്പെരുപ്പ നിരക്ക്.

ഇനിയും പലിശ നിരക്ക് ഉയർത്തിയാൽ അത് താങ്ങാനുള്ള ശേഷി രാജ്യത്തിന്റെ സമ്പത്ത് വ്യവസ്ഥയ്ക്ക് ഉണ്ടെന്ന് ജെറോം പവൽ പറഞ്ഞു. ഇത് വിപണിക്ക് ആദ്യം പോസിറ്റീവ് സൂചന നൽകി. ഏത് നിമിഷം വേണമെങ്കിലും പലിശ നിരക്ക് ഉയർത്തിയേക്കാം എന്നും പവലിന്റെ വാക്കുകൾ സൂചിപ്പിക്കുന്നു. പലിശ നിരക്ക് വർദ്ധിപ്പിക്കുന്നത് സാമ്പത്തിക മാന്ദ്യത്തിന് കാരണമായേക്കാം എന്നും
പവൽ കൂട്ടിച്ചേർത്തു.

നിഫ്റ്റിയിൽ താഴേക്ക് 15200 ശ്രദ്ധിക്കുക. മുകളിലേക്ക് 15700 എന്നിവ ശ്രദ്ധിക്കുക. ബാങ്ക് നിഫ്റ്റിയിൽ 32870, 33800 എന്നിവ  ശ്രദ്ധിക്കുക.

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം. 

Post your comment

No comments to display

    Honeykomb by BHIVE,
    19th Main Road,
    HSR Sector 3,
    Karnataka - 560102

    linkedIntwitterinstagramyoutube
    Crafted by Traders 🔥© marketfeed 2023