പ്രധാനതലക്കെട്ടുകൾ

Hero MotoCorp: പുതിയ XPulse 200  4 Valve ബെെക്ക് അവതിപ്പിച്ച് കമ്പനി. വാഹനത്തിന്റെ ഡൽഹി ഷോറൂം വില 1.28 ലക്ഷം രൂപയാണ്.

Oberoi Realty: സെപ്റ്റംബർ പാദത്തിൽ കമ്പനിയുടെ സെയിൽസ് ബുക്കിംഗ് രണ്ട് ഇരട്ടി വർദ്ധിച്ച് 828.52 കോടി രൂപയായി.

Bank of Baroda: ഭവന വായ്പ നിരക്ക് 25 ബേസിസ് പോയിന്റായി കുറച്ച് സെന്റിന് 6.50 എന്നാക്കി ബാങ്ക്. നേരത്തെ ഇത് സെന്റിന് 6.75 ആയിരുന്നു.

Piramal Enterprises:  സാമ്പത്തിക സേവനങ്ങളിലും ഫാർമസ്യൂട്ടിക്കൽസിലും ലിസ്റ്റുചെയ്ത രണ്ട് സ്ഥാപനങ്ങൾ ആക്കുന്നതിനും ഫാർമസ്യൂട്ടിക്കൽസ് ബിസിനസ്സ് വേർപെടുത്തുന്നതിനും കോർപ്പറേറ്റ് ഘടന ലഘൂകരിക്കുന്നതിനും കമ്പനി അംഗീകാരം നൽകി. നിക്ഷേപകർക്ക് ഓരോ ഷെയറിനും പിരമൽ ഫാർമയുടെ 4 ഓഹരികൾ വീതം ലഭിക്കും.

JSW Energy: 810 മെഗാവാട്ടിന്റെ കാറ്റാടി യന്ത്രങ്ങൾ വിതരണം ചെയ്യുന്നതിനായി ജിഇ റിന്യൂവബിൾ എനർജിയുമായി കെെകോർത്ത് കമ്പനി.

Ratnamani Metals & Tubes: ആഭ്യന്തര എണ്ണ, വാതക മേഖലയിൽ നിന്ന് കാർബൺ സ്റ്റീൽ പൈപ്പുകൾ വിതരണം ചെയ്യുന്നതിന് 98 കോടി രൂപയുടെ പുതിയ ഓർഡർ കമ്പനിക്ക്  ലഭിച്ചു.

ഇന്നത്തെ പ്രധാന ക്യു 2 ഫലങ്ങൾ

  • Tata Consultancy Services

ഇന്നത്തെ വിപണി സാധ്യത

ഇന്നലെ വളരെ വലിയ ഗ്യാപ്പ് അപ്പിൽ 17814 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറാൻ ശ്രമം നടത്തി. എന്നാൽ സൂചിക 17850 എന്ന പ്രതിരോധത്തിൽ തട്ടി താഴേക്ക് വീഴുകയും പിന്നീട് 0.82 ശതമാനം നേട്ടത്തിൽ 17790 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസത്തെ വിപണി വിശേഷങ്ങൾ അറിയാൻ ലിങ്ക് സന്ദർശിക്കുക.

ബാങ്ക് നിഫ്റ്റിയും ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിക്കുകയും പിന്നീട് താഴേക്ക് വീഴുകയും ചെയ്തു. സൂചിക 300 പോയിന്റുകൾക്ക് ഉള്ളിൽ തന്നെ അസ്ഥിരമായി നിന്നു കൊണ്ട് 0.62 ശതമാനം നേട്ടത്തിൽ 37753 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു.  

എല്ലാ മേഖലാ സൂചികകളും ഇന്നലെ ലാഭത്തിലാണ് അടച്ചത്. നിഫ്റ്റി റിയൽറ്റി 6.1 ശതമാനവും നിഫ്റ്റി ഓട്ടോ 4.3 ശതമാനവും നേട്ടം കെെവരിച്ചു.

പാശ്ചാത്യ വിപണികൾ ഇന്നലെയും ശക്തമായ വീണ്ടെടുക്കൽ തുടർന്നു.
യുഎസ്,  യൂറോപ്യൻ വിപണികൾ ഒരു ശതമാനത്തിന് മുകളിൽ ലാഭത്തിൽ അടച്ചു.

ഏഷ്യൻ വിപണികൾ ഏറെയും ലാഭത്തിലാണുള്ളത്. യൂറോപ്യൻ, യുഎസ് ഫ്യൂച്ചേഴ്സ് എന്നിവയും ഉയർന്ന നിലയിലാണ് വ്യാപാരം നടത്തുന്നത്.

SGX NIFTY ഉയർന്ന നിലയിൽ 17,846-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് അപ്പ് ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.

17760, 17680, 17600 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 17830, 17900, 17950 എന്നിവിടെ ശക്തമായ പ്രതിരോധം അനുഭവപ്പെട്ടേക്കും.

ബാങ്ക് നിഫ്റ്റിയിൽ  37500, 37300, 37200, 37000 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 37800, 38000, 38350 എന്നിവിടെ ശക്തമായ പ്രതിരോധം അനുഭവപ്പെട്ടേക്കും.

18000ലാണ് നിഫ്റ്റിയിൽ ഏറ്റവും ഉയർന്ന കോൾ ഒഐ കാണുന്നത്. 17800ൽ ഏറ്റവും കൂടുതൽ പുട്ട് ഒഐയും കാണപ്പെടുന്നു. ഇന്നത്തെ വിപണിയുടെ നീക്കത്തെ അടിസ്ഥാനമാക്കി ഇതിൽ വ്യക്തമായ മാറ്റങ്ങൾ വന്നേക്കാം. ഇത് അടുത്ത ആഴ്ചത്തേക്കുകൾ കാര്യങ്ങൾക്ക് കൂടുതൽ വ്യക്തത നൽകി.

ബാങ്ക് നിഫ്റ്റിയിൽ 38000ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐ ഉള്ളത്. 37000ൽ ഉയർന്ന പുട്ട് ഒഐയും കാണാം.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 1764 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചപ്പോൾ, ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ   വിപണിയിൽ നിന്നും 2529 കോടി രൂപയുടെ ഓഹരികൾ കൂടി വാങ്ങികൂട്ടി.

വിക്സ് ഇന്നലെ 6 ശതമാനം ഇടിഞ്ഞ്  16ലേക്ക് വീണു. വിപണിയിൽ ഈ ആഴ്ച ചാഞ്ചാട്ടം രൂക്ഷമാവുകയും വിക്സ് വീണ്ടും ഉയരുകയും ചെയ്തേക്കാം. കുറച്ച് ദിവസങ്ങൾ കൂടി വിക്സിനെ ശ്രദ്ധിക്കുക.

ഈ ആഴ്ച വിപണി രൂക്ഷമായ ചാഞ്ചാട്ടങ്ങൾക്ക് വിധേയമായേക്കും. ആഗോള, ആഭ്യന്തര തലത്തിൽ അതിനുള്ള സൂചനകൾ കാണാം. അതേസമയം നിഫ്റ്റി, ബാങ്ക് നിഫ്റ്റി എന്നിവ എക്കാലത്തെയും ഉയർന്ന നിലയിലാണ് കാണപ്പെടുന്നത്.

ആർബിഐ പണനയം ഇന്ന് 10 മണിക്ക് പ്രഖ്യാപിക്കും. ഇത് വിപണിയെ ബാധിക്കാതെ സാധാരണ പരിപാടി ആയി പോയേക്കാം. എങ്കിലും ശ്രദ്ധിക്കുക.

ടിസിഎസിന്റെ രണ്ടാം പാദഫലങ്ങൾ ഇന്ന് പ്രഖ്യാപിക്കും. വിപണി സമയത്തിന് ശേഷം ആകും ഇത് പ്രസ്ദ്ധീകരിക്കുക. മികച്ച ഫലങ്ങൾ പ്രതീക്ഷിക്കുന്നു.

അതിനൊപ്പം യുഎസിലെ തൊഴിൽ കണക്കുകളും ഉടൻ പുറത്തുവരും. ഇത് ആഗോള വിപണിയെ എങ്ങനെ ബാധിക്കുമെന്ന് കണ്ട് അറിയേണ്ടതുണ്ട്. ഈ കണക്കുകളും പോസിറ്റീവ് ആകാനാണ് സാധ്യത.

നിഫ്റ്റിയിൽ 17,800-17,900 എന്ന റേഞ്ച് ഇന്ന് ശ്രദ്ധിക്കാവുന്നതാണ്. ഇതിൽ ഏത് നില തകർക്കപ്പെടുന്നു എന്ന് നോക്കി മാത്രം പോസിഷനിൽ മാറ്റം വരുത്തുക.

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം. 

പുനരുൽപ്പാദിപ്പിക്കാവുന്ന, താപ ബിസിനസ്സുകളുടെ പുനഃസംഘടനയ്ക്ക് അംഗീകാരം നൽകി ജെഎസ്ഡബ്ല്യു എനർജി ബോർഡ് ഗ്രീൻ (പുനരുപയോഗിക്കാവുന്ന), ഗ്രേ (താപ) ബിസിനസുകളുടെ പുനഃസംഘടനയ്ക്ക് ജെഎസ്ഡബ്ല്യു എനർജി ലിമിറ്റഡിന്റെ ബോർഡ് ഓഫ് ഡയറക്‌ടേഴ്‌സിന്റെ അംഗീകാരം. നിലവിലുള്ളതും വരാനിരിക്കുന്നതുമായ എല്ലാ പുനരുപയോഗ ഊർജ ബിസിനസുകളും കമ്പനിയുടെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ ജെഎസ്ഡബ്ല്യു എനർജി നിയോ ലിമിറ്റഡിന് കീഴിലായിരിക്കും. ഫണ്ട് ശേഖരണത്തിനും ഓഹരി ഉടമകൾക്ക് മൂല്യം അൺലോക്ക് ചെയ്യുന്നതിനും കാര്യക്ഷമമായ ഒരു ഹോൾഡിംഗ് ഘടന സജ്ജീകരിക്കുന്നതിനും ഇത് സഹായിക്കും. കോവിഡ്-19 പ്രതിരോധത്തിനായി ഐടിസി നാസൽ […]
ഇന്നത്തെ വിപണി വിശകലനം റിലയൻസ്, ഇൻഫോസിസ് ഓഹരികളുടെ പിന്തുണയോടെ മാസത്തെ എക്സ്പെയറിയിൽ ലാഭത്തിൽ അടച്ച് നിഫ്റ്റി. 17421 എന്ന നിലയിൽ വലിയ വ്യാപാരം ആരംഭിച്ച നിഫ്റ്റി താഴേക്ക് വീഴാൻ ശ്രമം നടത്തി. എന്നാൽ കഴിഞ്ഞ ദിവസത്തെ താഴ്ന്ന നില പരീക്ഷിച്ച സൂചിക ഇവിടെ നിന്നും തിരികെകയറി. 17550 ശക്തമായി മറികടക്കാൻ സാധിക്കാതിരുന്നതിനെ തുടർന്ന് സൂചിക അസ്ഥിരമായി നിന്നു.തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 121 പോയിന്റുകൾ/ 0.70 ശതമാനം മുകളിലായി 17536 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് […]
2021-ന്റെ ആരംഭത്തിൽ പഞ്ചാബ് നാഷണൽ ബാങ്ക് ഹൗസിംഗ് ഫിനാൻസ് മുൻഗണനാ ഓഹരികളും കൺവെർട്ടിബിൾ ബോണ്ടുകളും വിതരണം ചെയ്തു കൊണ്ട്  4,000 കോടി രൂപ സമാഹരിക്കാൻ പദ്ധതിയിട്ടു. പിഎൻബി ഹൗസിംഗ് ഫിനാൻസ് ഈ ഓഹരികൾ സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ കാർലൈൽ ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള നിക്ഷേപ സ്ഥാപനങ്ങൾക്കും ആദിത്യ പുരിയുടെ കുടുംബ നിക്ഷേപ സ്ഥാപനങ്ങൾക്കും മറ്റ് ഒരു കൂട്ടം ഓഹരി ഉടമകൾക്കും അനുവദിക്കാൻ തീരുമാനിച്ചു. എന്നാൽ പ്രോക്സി ഉപദേശക സ്ഥാപനമായ എസ്ഇഎസ്, സെബിക്ക് മുമ്പാകെ ഒരു പ്രശ്നം ഉന്നയിക്കുകയും അത് […]

Advertisement