പ്രധാനതലക്കെട്ടുകൾ

Maruti Suzuki India: ജൂലെെയിൽ കമ്പനിയുടെ മൊത്തം വിൽപ്പന മുൻ വർഷത്തെ അപേക്ഷിച്ച്  50 ശതമാനം വർദ്ധിച്ച് 162462 യൂണിറ്റായി.

Coal India: കോൾ ഇവാക്യുവേഷൻ ഫെസിലിറ്റി ചാർജുകൾ വർദ്ധിപ്പിക്കുന്നതിനുള്ള നിർദ്ദേശത്തിന് കമ്പനി ബോർഡ് അംഗീകാരം നൽകി.

Hindalco Industries: ഹിരാക്കുഡ്, സിൽവാസ, മുന്ദ്ര എന്നിവിടങ്ങളിലെ പ്ലാന്റുകളിലായി 8000-10000 കോടി രൂപ നിക്ഷേപിക്കാൻ കമ്പനി പദ്ധതിയിടുന്നു.

Adani Enterprises: റിഫൈനറി, പെട്രോകെമിക്കൽ കോംപ്ലക്സ്, ഹൈഡ്രജൻ പ്ലാന്റുകൾ എന്നിവയുടെ പുതിയ ബിസിനസിനായി കമ്പനി പുതിയ അനുബന്ധ സ്ഥാപനം ആരംഭിച്ചു.

PI Industries: 1530 കോടി രൂപയ്ക്ക് കമ്പനി സ്വിഫ്റ്റ് ലബോറട്ടറീസ് ഏറ്റെടുത്തു.

IDFC First Bank: കൊവിഡ് രണ്ടാം തരംഗത്തെ തുടർന്ന് ഏപ്രിൽ-ജൂൺ പാദത്തിൽ ബാങ്ക് 630 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തി. പോയവർഷം ഇതേകാലയളവിൽ ബാങ്ക് 93.55 കോടി രൂപയുടെ അറ്റാദായം രേഖപ്പെടുത്തിയിരുന്നു. മുൻ പാദത്തിൽ അറ്റാദായം 127.81 കോടി രൂപയായിരുന്നു.

ഇന്നത്തെ പ്രധാന ക്യു 1 ഫലങ്ങൾ

 • HDFC
 • Punjab National Bank
 • Varun Beverages
 • Emami
 • Castrol India
 • Carborundum Universal
 • RBL Bank
 • CG Power and Industrial Solutions
 • Balaji Amines
 • Shree Renuka Sugars
 • Capri Global Capital
 • Orient Cement

ഇന്നത്തെ വിപണി സാധ്യത

വെള്ളിയാഴ്ച നേരിയ ഗ്യാപ്പ് അപ്പിൽ തുറന്ന നിഫ്റ്റി ഏറെ നേരം അസ്ഥിരമായി നിന്നു. തുടർന്ന് മുകളിലേക്ക് കത്തിക്കയറിയ സൂചിക 15850 വരെ ശക്തമായ മുന്നേറ്റം കാഴ്ചവച്ചു. ഇവിടെ സമ്മർദ്ദം അനുഭവപ്പെട്ടതിനെ തുടർന്ന് താഴേക്ക് വീണ സൂചിക 15763  എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു. കഴിഞ്ഞ ദിവസത്തെ വിപണി വിശേഷങ്ങൾ അറിയാൻ ലിങ്ക് സന്ദർശിക്കുക.

ബാങ്ക് നിഫ്റ്റി ബുള്ളിഷായി കാണപ്പെട്ടില്ല. സൂചിക 34500-34700 എന്ന റേഞ്ചിനുള്ളിൽ തന്നെ നിലകൊണ്ടു. തുടർന്ന് 34584 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു.

റിസൾട്ടിന് പിന്നാലെ SUNPHARMA ഓഹരികൾ 10 ശതമാനം ഉയർന്നതിന് പിന്നാലെ ഫാർമ മിന്നും പ്രകടനം കാഴ്ചവച്ചു.

യൂറോപ്യൻ വിപണികൾ ഗ്യാപ്പ്  ഡൗണിൽ തുറന്ന് മുകളിലേക്ക് കയറാൻ ശ്രമിച്ചെങ്കിലും അവസാന നിമിഷം നഷ്ടത്തിൽ അടച്ചു.

യുഎസ് വിപണിയും  ഗ്യാപ്പ്  ഡൗണിൽ തുറന്ന് മുകളിലേക്ക് കയറാൻ ശ്രമിച്ചെങ്കിലും പിന്നീട് നഷ്ടത്തിൽ അടച്ചു.

ഏഷ്യൻ വിപണികൾ എല്ലാം തന്നെ ലാഭത്തിലാണ് വ്യാപാരം നടത്തുന്നത്. യുഎസ്, യൂറോപ്യൻ ഫ്യൂച്ചറുകളും 0.5 ശതമാനത്തിന് മുകളിൽ  ലാഭത്തിലാണുള്ളത്.

SGX NIFTY ഫ്ലാറ്റായി 15,890-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് അപ്പ് ഓപ്പണിംഗിനുള്ള സൂചന  നൽകുന്നു.

15,800, 15,750, 15,700  എന്നിവിടെയാണ് നിഫ്റ്റിക്ക്  ശക്തമായ സപ്പോർട്ട് ഉള്ളത്.

15,890-15,900 എന്നിവിടെ നിഫ്റ്റിയിൽ ശക്തമായ പ്രതിരോധം അനുഭവപ്പെട്ടേക്കും. 15,900-15950  ഇതിന് ഇടയിലായും അനേകം പ്രതിരോധങ്ങൾ ഉള്ളതായി കാണാം.

34,900, 35,000 എന്നത്  ബാങ്ക് നിഫ്റ്റിയുടെ സുപ്രധാന  പ്രതിരോധ മേഖലയാണ്. ഇത് ശ്രദ്ധിക്കുക.

34,500-34,400,  34,100, 34,000 എന്നിവിടെ ബാങ്ക് നിഫ്റ്റിക്ക്  ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം.

വിദേശ  നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 3848 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ   വിപണിയിൽ നിന്നും 2956 കോടി രൂപയുടെ ഓഹരികൾ വാങ്ങികൂട്ടി.15,900, 15,800 എന്നിവിടെയാണ് നിഫ്റ്റിയിൽ ഏറ്റവും കൂടുതൽ കോൾ ഒഐ കാണപ്പെടുന്നത്. വിപണി മുകളിലേക്ക് കയറിയാൽ ഇവരെല്ലാം തന്നെ ഇന്ന് പ്രതിസന്ധിയിലായേക്കും. 15700ൽ അനേകം പുട്ട് ഒഐ ഉള്ളതായി കാണാം.

35000ലാണ് ബാങ്ക് നിഫ്റ്റിക്ക് ഏറ്റവും കൂടുതൽ കോൾ ഒഐ ഉള്ളത്. ഇവിടെ ശക്തമായ പ്രതിരോധം അനുഭവപ്പെട്ടേക്കും. നമുക്ക് നോക്കാം ബാങ്ക് നിഫ്റ്റിക്ക് 35000 ഇന്ന് മറികടക്കാനാകുമോ എന്ന്.

മാസത്തിന്റെ തുടക്കമായതിനാൽ പിഎംഐ, പണപ്പെരപ്പ കണക്കുകൾ, കോർപ്പറേറ്റ് ഫലങ്ങൾ, ആബിഐ പോളിസി, യുഎസിലെ തൊഴിൽ കണക്കുകൾ തുടങ്ങി അനേകം ഡേറ്റകൾ പുറത്ത് വരാനുണ്ട്. ഇവയെല്ലാം വിപണിയെ എങ്ങനെ ബാധിക്കുമെന്ന് നോക്കാം.

ഗ്യാപ്പ് അപ്പിൽ തുറക്കുന്ന വിപണി ഇന്ന് നിർണായക നീക്കം കാഴ്ചവച്ചേക്കും. വിപണിക്ക് ഇത് നിലനിർത്താൻ സാധിക്കുമോ എന്നത് കണ്ടറിയേണ്ടതുണ്ട്.

ബാങ്ക് നിഫ്റ്റി 35000ന് മുകളിലായി വ്യാപാരം അവസാനിപ്പിച്ചാൽ വിപണി ശക്തമാണെന്ന് കരുതാം. നിഫ്റ്റി 15850ന് മുകളിൽ വ്യാപാരം അവസാനിപ്പിച്ചാലും ഇങ്ങനെ തന്നെ കരുതാവുന്നതാണ്.

ഏറെ നാളായി ബെയറിഷായി തുടരുന്ന RELIANCE, HDFCBANK എന്നീ ഹെവിവെയിറ്റുകളിൽ ശ്രദ്ധിക്കുക.

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

ഇന്നത്തെ വിപണി വിശകലനം ഇന്ന് 17401 എന്ന നിലയിൽ ഫ്ലാറ്റായി വ്യാപാരം ആരംഭിച്ച നിഫ്റ്റി 1740-500ന് അടുത്തായി പ്രതിബന്ധം നേരിട്ടു. പിന്നീട് ലളിതമായി ഇത് മറികടന്ന സൂചിക മുന്നേറ്റം നടത്തി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 127 പോയിന്റുകൾ/0.73 ശതമാനം മുകളിലായി 17525 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 37847 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി താഴേക്ക് നീങ്ങി. ശേഷം 37700ൽ ശക്തമായ സപ്പോർട്ട് എടുത്ത സൂചിക ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും 1.65 […]
പ്രധാനതലക്കെട്ടുകൾ State Bank of India: ജൂൺ പാദത്തിൽ കമ്പനിയുടെ അറ്റാദായം 6.70 ശതമാനം ഇടിഞ്ഞ് 6068 കോടി രൂപയായി. നികുതിക്ക് ശേഷമുള്ള ലാഭം എന്നത് മുൻ പാദത്തിൽ 6504 കോടി രൂപയായിരുന്നു.Titan: ജൂൺ പാദത്തിൽ അറ്റാദായം മൂന്ന് മടങ്ങ് വർദ്ധിച്ച് 790 കോടി രൂപയായി. Tata Motors: ഫോർഡ് ഇന്ത്യയുടെ സാനന്ദ് ആസ്ഥാനമായുള്ള നിർമ്മാണ പ്ലാന്റ് 725.7 കോടി രൂപയ്ക്ക് ഏറ്റെടുക്കാൻ കമ്പനിയുടെ അനുബന്ധ സ്ഥാപനം കരാറിൽ ഒപ്പുവച്ചു. Marico: ജൂൺ പാദത്തിൽ കമ്പനിയുടെ ഏകീകൃത […]
ഇന്നത്തെ വിപണി വിശകലനം ഇന്ന് 17423 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി 4 മണിക്കൂറോളം അസ്ഥിരമായി നിന്നു. ശേഷം താഴേക്ക് വീണ സൂചിക 17350ൽ സപ്പോർട്ട് രേഖപ്പെടുത്തി.തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 15 പോയിന്റുകൾ/0.09 ശതമാനം മുകളിലായി 17397 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 37868 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി താഴേക്ക് നീങ്ങി. ശേഷം 38150 ശക്തമായ സപ്പോർട്ട് ആയി മാറി. ഇവിടെ നിന്നും തിരികെ കയറിയ സൂചിക നേരിയ നേട്ടം […]

Advertisement