ഇന്നത്തെ വിപണി വിശകലനം 

ഗ്യാപ്പ് അപ്പിൽ 15727 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി താഴേക്ക് വീണെങ്കിലും വെള്ളിയാഴ്ചത്തെ താഴ്ന്ന നിലയിൽ സപ്പോർട്ട് എടുത്ത് തിരികെ കയറി. ഇവിടെ നിന്നും സാവധാനം മുകളിലേക്ക് കയറിയ സൂചിക 12:45 ഓടെ പോസിറ്റീവായി മാറി. ശേഷം 15750 മറികടന്ന സൂചിക 15773 എന്ന പുതിയ ഉയർന്ന നില രേഖപ്പെടുത്തി.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 81 പോയിന്റുകൾ/ 0.52 ശതമാനം  മുകളിലായി 15,751 എന്ന നിലയിൽ നിഫ്റ്റി  വ്യാപാരം അവസാനിപ്പിച്ചു. 

ബാങ്ക് നിഫ്റ്റി ദിവസം മുഴുവൻ അസ്ഥിരമായി കാണപ്പെട്ടു. 35469 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച സൂചിക 200 പോയിന്റുകൾക്ക് ഉള്ളിൽ മാത്രമാണ് ഇന്ന് വ്യാപാരം നടത്തിയത്.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 152 പോയിന്റുകൾ/ 0.43 ശതമാനം മുകളിലായി 35443 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 

നിഫ്റ്റി ഐടി ഇന്ന് 1.11 ശതമാനവും നിഫ്റ്റി മീഡിയ 1.16 ശതമാനവും നേട്ടം കെെവരിച്ചു. മറ്റു മേഖലാ സൂചികകൾ ഒന്നും തന്നെ ഇന്ന് 1 ശതമാനത്തിന് മുകളിലോ താഴെയോ ആയി വ്യാപാരം അവസാനിപ്പിച്ചില്ല.

ഏഷ്യൻ വിപണികൾ ഏറെയും ഇന്ന് ബുള്ളിഷായി ഫ്ലാറ്റായാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികൾ ഫ്ലാറ്റായി വ്യാപാരം നടത്തുന്നത്. 

നിർണായക വാർത്തകൾ

രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജൂൺ 21 മുതൽ രാജ്യത്തെ എല്ലാവർക്കും സൗജന്യ വാക്സിൻ നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. വാക്സിൻ നിർമാതാക്കൾക്ക് പൂർണ പിന്തുണ നൽകുന്നതായും മെഡിക്കൽ ഓക്സിജന്റെ വിതരണം വർദ്ധിപ്പിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

കഴിഞ്ഞ 100 വർഷത്തിനിടെ കാണാത്ത മഹാമാരിയാണ് കൊവിഡെന്നും രാജ്യം ഒറ്റക്കെട്ടായി കൊവിഡിനെ നേരിടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന വാർത്ത പുറത്ത് വന്നതിന് പിന്നാലെ വിപണി കത്തിക്കയറി എക്കാലത്തെയും ഉയർന്ന നിലരേഖപ്പെടുത്തി.

Adani Ports ഓഹരി ഇന്ന് കത്തിക്കയറി നിഫ്റ്റി 50യുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി. ഓഹരി ഇന്ന് പുതിയ ഉയരങ്ങൾ കീഴടക്കി.

തത്സമയ വൈദ്യുത വിപണി 1436 ദശലക്ഷം യൂണിറ്റുകൾ ട്രേഡ് ചെയ്തു. ഇന്ന് മാത്രം 74 എംയു വോളിയമാണ് രേഖപ്പെടുത്തിയത്.

ഊർജ്ജ ഓഹരികളായ IEX 2.8 ശതമാനവും Torrent Power 6.9 ശതമാനവും  Tata Power 4.8 ശതമാനവും  Adani Power 20 ശതമാനവും  Power Grid 4.8 ശതമാനവും NTPC 4.16 ശതമാനവും നേട്ടം കെെവരിച്ചു.

സിമന്റ് ഓഹരികളായ ShreeCem 3.56 ശതമാനവും UltraCemCo 2.78 ശതമാനവും നേട്ടം കെെവരിച്ച് നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി. AmbujaCem 2 ശതമാനവും ACC 1.7 ശതമാനവും Star Cement 4 ശതമാനവും നേട്ടം കെെവരിച്ചു.

Tata Motors ഓഹരി ഇന്ന് ശക്തമായ മുന്നേറ്റം കാഴ്ചവച്ച് അതിന്റെ ഉയർന്ന നില രേഖപ്പെടുത്തി. ഓഹരി ഇന്ന് 3.15 ശതമാനം നേട്ടം കെെവരിച്ചു.

TVS Motors ഓഹരി ഇന്ന് 4 ശതമാനം ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ചെങ്കിലും ബ്ലോക്ക് ഡീലിന് ശേഷം ഓഹരി അതെ നിലയിൽ വ്യാപാരം അവസാനിപ്പിച്ചു. 1406 കോടി രൂപയുടെ 5 ശതമാനം ഇക്യുറ്റി ഓഹരികളാണ് കമ്പനി വിറ്റഴിച്ചത്.600 കോടി രൂപയുടെ മുംബെെ മോണോറെയിൽ പദ്ധതിക്കായി Titagarh Wagons കുറഞ്ഞ ലേലം വിളിച്ചു. ഓഹരി ഇന്ന് 5 ശതമാനം ഉയർന്നു. ഓഹരി നല്ല ഒരു ബ്രേക്ക് ഔട്ട് സോണിലാണുള്ളത്.

DHFL പാപ്പരത്തത്തിനായുള്ള പിരമൽ ഗ്രൂപ്പിന്റെ റെസല്യൂഷൻ പ്ലാനിന് നിബന്ധനകളോടെ അംഗീകാരം ലഭിച്ചു. ഓഹരി ഇന്ന് 10 ശതമാനം ഉയർന്ന് അപ്പർ സർക്യൂട്ട് രേഖപ്പെടുത്തി. ഇത് വാങ്ങുന്നതിന് മുമ്പായി ശ്രദ്ധിക്കുക. ഓഹരി ഡീലിസ്റ്റ് ചെയ്യപ്പെട്ടേക്കാം.  PEL 1.4 ശതമാനം നേട്ടം കെെവരിച്ചു.

മാർച്ചിലെ നാലാം പാദത്തിൽ  MRFന്റെ പ്രതിവർഷ അറ്റാദായം 52 ശതമാനം ഇടിഞ്ഞ് 317 കോടി രൂപയായതിന് പിന്നാലെ  ഓഹരി ഇന്ന് 2.9 ശതമാനം നഷ്ടം രേഖപ്പെടുത്തി. മറ്റു ടയർ നിർമാണ കമ്പനികളുടെ ഓഹരികൾ ഇന്ന് 1 മുതൽ 3 ശതമാനം വരെ നേട്ടം കെെവരിച്ചു.

ഏപ്രിൽ-മെയ് മാസങ്ങളിൽ കൽക്കരിയുടെ ഇ-ലേലം വിൽപ്പന 53.5 ശതമാനം ഉയർന്നു. Coal India ഓഹരി ഇന്ന് 2 ശതമാനം നേട്ടം കെെവരിച്ച് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന നിലരേഖപ്പെടുത്തി.അടുത്ത പാർലമെന്റ് സെഷനിൽ ബാങ്കിംഗ്, ഇൻഷുറൻസ് നിയമങ്ങളിൽ മാറ്റങ്ങൾ വരുത്താൻ സർക്കാർ പദ്ധതിയിടുന്നതായി വൃത്തങ്ങൾ പറയുന്നു. ബാങ്കുകൾ സ്വകാര്യവത്ക്കരിക്കുന്നതിന് ഇത് ആവശ്യമാണ്.

ജൂലെെയിൽ ഗ്രാഫൈറ്റ് ഇലക്ട്രോഡ് വില 20 ശതമാനം വർദ്ധിച്ചേക്കുമെന്ന പ്രതീക്ഷയിൽ HEG 5 ശതമാനവും Graphite 3  ശതമാനവും നേട്ടം കെെവരിച്ചു.

കപ്പൽ നിർമാണ കമ്പനികളായ Cochin Ship 4 ശതമാനവും  MAZDOCK 19.7 ശതമാനവും  GRSE 10 ശതമാനവും നേട്ടം കെെവരിച്ച് മികച്ച പ്രകടനം കാഴ്ചവച്ചു.

എൻ‌എസ്‌ഡി‌എൽ പേയ്‌മെന്റ് ബാങ്കുമായി പങ്കാളിത്തത്തിൽ ഏർപ്പെട്ടതിന് പിന്നാലെ Vakrangee ഓഹരി ഇന്ന് 10 ശതമാനം ഉയർന്ന് അപ്പർ സർക്യൂട്ട് രേഖപ്പെടുത്തി.

ഡൽഹി, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങൾ അൺലോക്ക് പദ്ധതികൾ പ്രഖ്യാപിച്ചതിന് പിന്നാലെ  IRCTC ഓഹരി ഇന്ന് 9 ശതമാനം നേട്ടം കെെവരിച്ചു.

രാജ്യത്തുടനീളം എത്തനോൾ ഉത്പാദിപ്പിക്കുന്നതിനും വിതരണം ചെയ്യുന്നതിനുമായി പൂനെയിൽ ഇ -100 പൈലറ്റ് പദ്ധതി ആരംഭിച്ചതിന് പിന്നാലെ Balramchini 6 ശതമാനവും Dalmia Sugar 18 ശതമാനവും  Eidparry 4 ശതമാനവും നേട്ടം കെെവരിച്ചു.

Bajaj Finance ഓഹരിയുടെ നെറ്റ് എൻ.പി.എ 1 രണ്ട് 2 പദാങ്ങളിൽ വർദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ Bajaj Finance 4.4 ശതമാനവും  Bajaj Finserv 2.6 ശതമാനവും നഷ്ടം രേഖപ്പെടുത്തി നിഫ്റ്റിയുടെ ടോപ്പ് ലൂസർ പട്ടികയിലേക്ക് തള്ളപ്പെട്ടു. Financier HDFC 1.3 ശതമാനം നേട്ടം കെെവരിച്ചു.

സോനെറ്റ്സ് ബെെ ടാറ്റാ കോഫി അവതരിപ്പിച്ചു കൊണ്ട്  കമ്പനി പ്രീമിയം റോസ്റ്റ് ആൻഡ് ഗ്രൗണ്ട് കോഫി വിഭാഗത്തിലേക്ക് പ്രവേശിച്ചതിന് പിന്നാലെ Tata Consumer ഓഹരി ഇന്ന് 1.9 ശതമാനം നേട്ടം കെെവരിച്ചു.

നാലം പാദഫലങ്ങൾ പുറത്ത് വന്നതിന് പിന്നാലെ Punjab National Bank ഓഹരി ഇന്ന് 2.3 ശതമാനം ഇടിവ് രേഖപ്പെടുത്തി.

വിപണി മുന്നിലേക്ക്

ശുഭപ്രതീക്ഷയോടെ ആഴ്ചയുടെ തുടക്കം കുറിച്ച് നിഫ്റ്റി. സൂചിക 95 പോയിന്റുകൾ നീങ്ങിയപ്പോൾ മിഡ്, സ്മോൾ ക്യാപ്പ് ഓഹരികൾ ഇന്ന് ഒരു ശതമാനത്തിന് മുകളിൽ നേട്ടം കെെവരിച്ചു. IRCTC 10 ശതമാനത്തിന് മുകളിൽ നേട്ടം കെെവരിച്ചു.

Reliance ഓഹരി നേട്ടം കെെവരിച്ച് ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി. ഓഹരി വരും ദിവസങ്ങളിൽ നിഫ്റ്റിയെ കൂടുതൽ ഉയരങ്ങളിലേക്ക് എത്തിച്ചേക്കും.

എന്നാൽ HDFC Bank വശങ്ങളിലേക്ക് നീങ്ങിയതോടെ ബാങ്ക് നിഫ്റ്റി ഇന്ന് ദുർബലമായി കാണപ്പെട്ടു.  Bajaj Finance-ന്റെ ആസ്തിക്ക് മേലുള്ള ആശങ്ക ഇതിന് കാരണമായേക്കാം. ബാങ്ക് നിഫ്റ്റി ശക്തമായ മുന്നേറ്റം ആരംഭിച്ചാൽ അത് നിഫ്റ്റിയെ കൂടുതൽ ഉയരങ്ങളിൽ എത്തിച്ചേക്കും.

5 മണിക്ക് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തത് തന്നെയാണ് ഇന്നത്തെ ഏറ്റവും ശ്രദ്ധേയമായ കാര്യം. സമ്പദ്‌വ്യവസ്ഥ വീണ്ടും ഉത്തേജിപ്പിക്കുന്നതിനും വാക്സിനേഷൻ വേഗത സംബന്ധിക്കുന്നതുമായ പ്രഖ്യാപനങ്ങൾ അദ്ദേഹം നടത്തി.

കൊവിഡിനെതിരെ ഏറ്റവും വലിയ കവചം വാക്‌സിനാണെന്ന് പറഞ്ഞ പ്രധാനമന്ത്രി രാജ്യത്ത് ഇതുവരെ 23 കോടി വാക്‌സിന്‍ ഡോസ് നൽകിയെന്നും കൂട്ടിച്ചേർത്തു. ഇതിനൊപ്പം ഓക്സിജൻ എല്ലായിടത്തും എത്തിക്കാനുളള നടപടിയെടുത്തതായും അദ്ദേഹം പറഞ്ഞു.

പ്രാധാനമന്ത്രിയുടെ വാക്കുകൾ ഏവർക്കും ആത്മവിശ്വാസവും പ്രതീക്ഷയും നൽകുമെന്നും വിപണിക്ക് ശക്തിപകരുമെന്നും കരുതാം.

ഏവരും രാത്രിയിലെ സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു. 

ഇന്നത്തെ വിപണി വിശകലനം ഇന്ന് 17401 എന്ന നിലയിൽ ഫ്ലാറ്റായി വ്യാപാരം ആരംഭിച്ച നിഫ്റ്റി 1740-500ന് അടുത്തായി പ്രതിബന്ധം നേരിട്ടു. പിന്നീട് ലളിതമായി ഇത് മറികടന്ന സൂചിക മുന്നേറ്റം നടത്തി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 127 പോയിന്റുകൾ/0.73 ശതമാനം മുകളിലായി 17525 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 37847 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി താഴേക്ക് നീങ്ങി. ശേഷം 37700ൽ ശക്തമായ സപ്പോർട്ട് എടുത്ത സൂചിക ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും 1.65 […]
പ്രധാനതലക്കെട്ടുകൾ State Bank of India: ജൂൺ പാദത്തിൽ കമ്പനിയുടെ അറ്റാദായം 6.70 ശതമാനം ഇടിഞ്ഞ് 6068 കോടി രൂപയായി. നികുതിക്ക് ശേഷമുള്ള ലാഭം എന്നത് മുൻ പാദത്തിൽ 6504 കോടി രൂപയായിരുന്നു.Titan: ജൂൺ പാദത്തിൽ അറ്റാദായം മൂന്ന് മടങ്ങ് വർദ്ധിച്ച് 790 കോടി രൂപയായി. Tata Motors: ഫോർഡ് ഇന്ത്യയുടെ സാനന്ദ് ആസ്ഥാനമായുള്ള നിർമ്മാണ പ്ലാന്റ് 725.7 കോടി രൂപയ്ക്ക് ഏറ്റെടുക്കാൻ കമ്പനിയുടെ അനുബന്ധ സ്ഥാപനം കരാറിൽ ഒപ്പുവച്ചു. Marico: ജൂൺ പാദത്തിൽ കമ്പനിയുടെ ഏകീകൃത […]
ഇന്നത്തെ വിപണി വിശകലനം ഇന്ന് 17423 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി 4 മണിക്കൂറോളം അസ്ഥിരമായി നിന്നു. ശേഷം താഴേക്ക് വീണ സൂചിക 17350ൽ സപ്പോർട്ട് രേഖപ്പെടുത്തി.തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 15 പോയിന്റുകൾ/0.09 ശതമാനം മുകളിലായി 17397 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 37868 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി താഴേക്ക് നീങ്ങി. ശേഷം 38150 ശക്തമായ സപ്പോർട്ട് ആയി മാറി. ഇവിടെ നിന്നും തിരികെ കയറിയ സൂചിക നേരിയ നേട്ടം […]

Advertisement