സെബിയുടെ മാർജിൻ വർദ്ധനവ്, വ്യാപാരികളെ എങ്ങനെ ബാധിക്കും?

Home
editorial
peak-margin-3rd-phase-rules-kick-in-how-is-your-experience
undefined

അടുത്തിടെ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) ചില പുതിയ മാനദണ്ഡങ്ങൾ അവതരിപ്പിച്ചിരുന്നു. ഇത് നിക്ഷേപകരുടെ നന്മയ്ക്കായി നടപ്പാക്കിയതാണെങ്കിലും ചില
കയ്പേറിയ അനുഭവങ്ങളും ഇതിൽ നിന്നും ഉണ്ടായിട്ടുണ്ട്. പുതിയ നിയമങ്ങൾ വിപണിയിൽ പങ്കെടുക്കുന്നവരെ സഹായിക്കുന്നുണ്ടോ ഇല്ലയോ എന്ന ചൂടേറിയ ചർച്ചകളും നടന്നുവരികയാണ്. സെബിയുടെ ഈ നടപടി ബ്രോക്കിംഗ് വ്യവസായത്തെ എങ്ങനെ മാറ്റിമറിക്കുമെന്നാണ് മാർക്കറ്റ്ഫീഡ് ഇന്ന് പരിശോധിക്കുന്നത്. 

പുതിയ പീക്ക് മാർജിനുകൾ

നിങ്ങൾ മാർജിൻ അക്കൗണ്ട് ഉപയോഗിക്കുന്ന ആളാണെങ്കിൽ ബ്രോക്കർ നൽകുന്ന മാർജിൻ ട്രേഡിംഗ് സംവിധാനത്തെ (MTF) പറ്റി നിങ്ങൾക്ക് അറിയാമായിരിക്കും. നിങ്ങൾ ഒരു വ്യാപാരത്തിൽ ഏർപ്പെടുമ്പോൾ ബ്രോക്കർ നിങ്ങൾക്ക് ഇതിനായി പണം കടമായി നൽകുന്നു. ഇത്തരത്തിൽ ലിവറേജ് ലഭിക്കുന്നതിലൂടെ നിങ്ങൾക്ക് കൂടുതൽ ഓഹരികൾ വാങ്ങാനാകും. ട്രേഡ് ചെയ്യപ്പെടുന്ന അസറ്റ് ബ്രോക്കറിൽ നിന്നുള്ള വായ്പയുടെ കൊളാറ്ററൽ ആയി മാറുന്നു. വ്യാപാരം അവസാനിക്കുമ്പോൾ നിങ്ങൾക്ക് ലാഭമായാലും നഷ്ടമായാലും ബ്രോക്കർ നൽകിയ വായ്പ്പ തുക അവർ തിരികെയെടുക്കും.

ദിവസാവസാനം അടിസ്ഥാനമാക്കിയാണ് നേരത്തെ മാർജിൻ കണക്കാക്കിയിരുന്നത്. എന്നാൽ ഇപ്പോൾ മാർ‌ജിൻ‌ ട്രേഡിംഗ് പ്രക്രിയയിൽ‌ സെബി ചില മാറ്റങ്ങൾ‌ വരുത്തിയിരിക്കുകയാണ്. എല്ലാ മാർ‌ജിനുകളുടെയും ദിവസം ബ്രോക്കർ‌മാർ‌ കുറഞ്ഞത് നാല് റാൻഡം സ്നാപ്പ്ഷോട്ടുകൾ‌ എടുക്കേണ്ടതുണ്ട്. ഈ നാലിൽ ഏറ്റവും ഉയർന്ന മാർജിനിനെ പീക്ക് മാർജിൻ എന്ന് വിളിക്കും.

2021 ജൂൺ 1 മുതൽ മുൻ‌നിര മാർജിൻ ആവശ്യകത പീക്ക് മാർജിന്റെ 50 ശതമാനത്തിൽ  നിന്ന് 75 ശതമാനമായി ഉയർത്തി. മാർജിൻ ആവശ്യകതകളുടെ വർദ്ധനവിന്റെ മൂന്നാം ഘട്ടമാണിത്. നേരത്ത 25 ശതമാനത്തിൽ നിന്ന് 50 ശതമാനമായി ഉയർത്തിയിരുന്നു. 2021 സെപ്റ്റംബറോടെ ഇത് 100 ശതമാനമായി ഉയർത്തും.

പുതിയ നിയമങ്ങൾ പ്രകാരം മാർ‌ജിൻ‌ പേയ്‌മെന്റുകൾ‌ നടത്തുന്നതിന് മാർ‌ക്കറ്റ് പങ്കാളികൾക്ക് അവരുടെ ഡീമാറ്റ് അക്കൗണ്ടുകളിൽ‌ കിടക്കുന്ന ഷെയറുകൾ‌ ഉപയോഗിക്കാൻ‌ കഴിയില്ല. അക്കൗണ്ട്  ഉടമ തന്റെ  ഓഹരികൾ പണയം വച്ചാൽ മാത്രമെ ഇനി മുതൽ ഇത് സാധിക്കു.

ഇത് നമ്മളെ എങ്ങനെ ബാധിക്കും?

ഒരു ട്രേഡിംഗ് സെഷനിൽ മാർജിൻ വിശദാംശങ്ങൾ ഒന്നിലധികം തവണ റിപ്പോർട്ടു ചെയ്യാൻ ഇത് ബ്രോക്കർമാരെ നിർബന്ധിതരാകും. പീക്ക് മാർ‌ജിൻ‌ ആശയ പ്രകാരം സെഷനിലും മാർ‌ജിനുകൾ‌ കണക്കാക്കും എന്നതിനാലാണിത്. പുതിയ നിയമം സ്റ്റോക്ക് ഓപ്ഷനുകളിലോ ഫ്യൂച്ചറുകളിലോ  വ്യാപാരം നടത്തുന്ന ആളുകളെ പ്രതികൂലമായി ബാധിച്ചേക്കാം. വിപണിയിൽ പങ്കെടുക്കുന്നവർക്കുള്ള പ്രധാനപ്പെട്ട ഹെഡ്ജിംഗ് ഉപകരണങ്ങളാണിവ, ഇത് സൗകര്യപ്രദമായി ഉപയോഗിക്കാൻ കഴിയാത്തത് അവരെ അസന്തുഷ്ടരാക്കിയേക്കാം.

ട്രേഡിംഗ് വോളിയത്തെയാണ് ഇത് സാരമായി ബാധിച്ചത്. മാർജിൻ വർദ്ധിച്ചത് കാരണം ആളുകൾ മാറിനിൽക്കുകയോ കുറച്ച് മാത്രം വ്യാപാരം നടത്തുകയോ ചെയ്യുന്നതിനാൽ ഈ ദിവസങ്ങളിൽ വോളിയം വീണ്ടും കുറഞ്ഞേക്കാം. മാർജിൻ വർദ്ധിപ്പിക്കുന്നതിലൂടെ ഊഹക്കച്ചവട വ്യാപാരത്തെ തടയാനാകുമെന്നാണ്  സെബി കണക്കാക്കുന്നത്. ഇത് എല്ലാവർക്കുമായി കൂടുതൽ സുതാര്യമാക്കുന്നതിലൂടെ വിപണിയെ ശക്തിപ്പെടുത്താമെന്നും സെബി വിശ്വസിക്കുന്നു.
 
ചരക്ക് എക്സ്ചേഞ്ചുകളിലും ചരക്ക് ഡെറിവേറ്റീവ് വിഭാഗങ്ങളിലും പങ്കെടുക്കുന്നവരുടെ കൂട്ടായ്മയാണ് സി.പി.എ.ഐ. ഇവർ സെബിയുമായി ഒരു വെർച്വൽ യോഗം നടത്തുകയും മുമ്പത്തെ ലെവൽ 50 ശതമാനം പീക്ക് മാർജിനിൽ തുടരാൻ അഭ്യർത്ഥിക്കുകയും ചെയ്തു. സിസ്റ്റം സുരക്ഷിതമായി സൂക്ഷിക്കുന്നതിന് ആവശ്യമായതിനേക്കാൾ 300 ശതമാനം കൂടുതലാണ് ഓവർ‌നൈറ്റ് മാർ‌ജിനുകളുടെ നിരക്കെന്നാണ് അസോസിയേഷൻ ഓഫ് നാഷണൽ എക്സ്ചേഞ്ച് മെംബർസ് ഓഫ് ഇന്ത്യയുടെ (ANMI) അഭിപ്രായം.

മുന്നിലേക്ക് എങ്ങനെ?

ഉയർന്ന ലിവറേജ് നൽകുന്നതിലൂടെയാണ് വ്യാപാരികളെ ബ്രോക്കർമാർ ആകർഷിച്ചിരുന്നത്. ഇതിലൂടെ വളരെ കുറച്ച് പണമുള്ളവർക്ക് പോലും സുഗമമായി വലിയ അവളിൽ വ്യാപാരം നടത്താൻ സാധിച്ചിരുന്നു. സെബിയുടെ പുതിയ നിയമം ലിവറേജ് നൽകുന്നതിന് ബ്രോക്കർമാക്ക് കർശനമായ പരിധിയേർപ്പെടുത്തി. ഇത് ലിവറേജുകളെ ആശ്രയിച്ച് വ്യാപാരം നടത്തിയിരുന്ന ആളുകളെ സാരമായി ബാധിക്കും. നിങ്ങൾ മുൻ കാലങ്ങളിൽ ചെയ്തു കൊണ്ടിരുന്ന അതേ അളവിൽ വ്യാപാരം നടത്തണമെങ്കിൽ ഇനി മുതൽ കൂടുതൽ പണം മൂലധനമായി ഇറക്കേണ്ടി വരും. 

ലിവറേജ് കുറഞ്ഞതിനെ തുടർന്ന് കൂടുതൽ ആളുകൾ എഫ് ആന്ഡ് ഓയിലേക്ക് കടക്കുകയും കുറഞ്ഞ പണം കൊണ്ട് കൂടുതൽ ലാഭമുണ്ടാക്കാൻ ശ്രമിക്കുകയും ചെയ്യും. ഇതിലൂടെ വിപണിയിൽ ഊഹകച്ചവടം വർദ്ധിക്കുകയും തുടക്കക്കാരുടെ പണം നഷ്ടമാകാൻ ഇത് ഇടയാക്കുകയും ചെയ്യും.

സെബിയുടെ പുതിയ നിയമങ്ങൾ നിങ്ങളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടോ? ഇത് വിപണിയെ ശക്തിപ്പെടുത്തുമോ അതോ റീട്ടെയിൽ വ്യാപാരികൾക്ക്  പ്രതിസന്ധിയുണ്ടാക്കുമോ? നിങ്ങളുടെ അഭിപ്രായം കമന്റ് ചെയ്ത് അറിയിക്കുക.  

Post your comment

No comments to display

    Honeykomb by BHIVE,
    19th Main Road,
    HSR Sector 3,
    Karnataka - 560102

    linkedIntwitterinstagramyoutube
    Crafted by Traders 🔥© marketfeed 2023