സ്പേസ് ആന്റ് ഡിഫൻസ് എക്യുപ്‌മെന്റ് സെക്ടറിൽ പ്രവർത്തിക്കുന്ന പരാസ് ഡിഫൻസ് സ്പേസ് ടെക്നോളജി തങ്ങളുടെ പ്രാരംഭ ഓഹരി വിൽപ്പനയുമായി രംഗത്തെത്തിയിരിക്കുകയാണ്. സെപ്റ്റംബർ 20 ന് ആരംഭിച്ച ഐപിഒ സെപ്റ്റംബർ 22ന് അവസാനിക്കും. ഈ ഐപിഒ വിശേഷങ്ങളാണ് മാർക്കറ്റ്ഫീഡ് ഇന്ന് ചർച്ചചെയ്യുന്നത്.

ബിസിനസ് മോഡൽ

പ്രതിരോധ, ബഹിരാകാശ എഞ്ചിനീയറിംഗ് ഉത്പ്പന്നങ്ങളും പരിഹാരങ്ങളും രൂപകൽപ്പന ചെയ്യുകയും വികസിപ്പിക്കുക നിർമിക്കുകയും ചെയ്യുന്ന കമ്പനിയാണ് പരാസ് ഡിഫൻസ് സ്പേസ് ടെക്നോളജി. ഡിഫൻസ് ആൻഡ് സ്പേയിസ് ഓപ്റ്റിമിക്സ്, ഡിഫൻസ് ഇലക്ട്രോണിക്സ്, ഹെവി എഞ്ചിനീയറിംഗ്, ഇലക്ട്രോമാഗ്നറ്റിക്ക് പൾസ് പ്രൊട്ടങ്ങ്ഷൻ സോലൂഷ്യൻസ്, നിച്ചി ടെക്ക്നോളജീസ് തുടങ്ങിയ അഞ്ച് ഉത്പന്ന മേഖലകളാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. മഹാരാഷ്ട്രയിലെ നെരൂൾ, അംബർനാഥ്, താനെ എന്നിവിടങ്ങളിൽ കമ്പനിക്ക് ഓഫീസുകളും ആർ & ഡി സെന്ററുകളും നിർമാണ ലൈനുകളും ഉണ്ട്. 341 ജോലിക്കാരിൽ 159 പേർ സ്ഥിര ജോലിക്കാരും ബാക്കിയുള്ള 182 ജീവനക്കാർ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവരുമാണ്.

പ്രധാനമായും സർക്കാർ സ്ഥാപനങ്ങൾക്കാണ് കമ്പനി സേവനങ്ങൾ നൽകുന്നത്. 2021 സാമ്പത്തിക വർഷത്തെ കണക്കുപ്രകാരം കമ്പനിയുടെ മൊത്തം വിൽപ്പനയുടെ 50.84 ശതമാനവും ലഭിച്ചത് കേന്ദ്ര സർക്കാരിൽ നിന്നാണ്.  ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ്, ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ്, ഭാരത് ഡയനാമിക്സ് ലിമിറ്റഡ് എന്നിവ കമ്പനിയുടെ പ്രധാന ക്ലെെയിന്റുകളാണ്.

SegmentTotal OrdersOrder Value(Rs. Crore)
Defence and Space Optics37202.63
Defence Electronics and EMP Protection 4970.563
Heavy Engineering for Defence3431.79
Total Order Book304.9

മൊത്തം വരുമാനത്തിന്റെ 39.20 ശതമാനവും സ്വകാര്യ കമ്പനികളിൽ നിന്നും 12.50 ശതമാനം കയറ്റുമതിയിൽ നിന്നുമാണ് ലഭിക്കുന്നത്.

പ്രതിരോധത്തിനും ബഹിരാകാശ വിഭാഗത്തിനും വേണ്ടിയുള്ള ഒപ്റ്റിക്കൽസ് മേഖലയിൽ മത്സരമില്ലത്തതിനാൽ തന്നെ പാരസ് ഡിഫൻസിന് ഒരു ഫസ്റ്റ് മൂവർ നേട്ടമുണ്ട്. മേക്ക് ഇൻ ഇന്ത്യ, ആത്മനിർഭർ ഭാരത് തുടങ്ങിയ സർക്കാർ നയങ്ങൾ കമ്പനിക്ക് അനുകൂലമാണ്.

ഇഎംപി റാക്സ്, ഇഎംപി ഫിൽറ്റേഴ്സ് എന്നിവയുടെ ഇറക്കുമതി സർക്കാർ നിരോധിച്ചിട്ടുണ്ട്. റേഡിയേഷനിൽ നിന്ന് ഉണ്ടാകുന്ന വൈദ്യുതകാന്തിക പൾസുകളിൽ നിന്ന് വൈദ്യുത ഉപകരണങ്ങളെ സംരക്ഷിക്കാൻ സഹായിക്കുന്ന ഉപകരണങ്ങളാണിത്. ഉൽപന്നത്തിന്റെ വിതരണക്കാരനെന്ന നിലയിൽ കമ്പനിയുടെ സ്ഥാനം വർദ്ധിപ്പിക്കാനും ആർ ആൻഡ് ഡി ഉപയോഗിച്ച് നിലവിലുള്ള ഉൽപ്പന്നങ്ങളുടെ പോർട്ട്ഫോളിയോ വിപുലീകരിക്കാനും ഇത് സഹായിക്കും.

കമ്പനി സെെബർ ആക്രമണ ഭീഷണി നേരിടുന്നുണ്ട്. 2019 ഓക്ടോബറിൽ കമ്പനി ഇത്തരത്തിൽ ഒരു ആക്രമണം നേരിടുകയും 20 ലക്ഷത്തിന്റെ നഷ്ടം സംഭവിക്കുകയും ചെയ്തിരുന്നു.

സാമ്പത്തിക സ്ഥിതി

  • പരാസ് ഡിഫൻസ് ആൻഡ് സ്പേസ് ടെക്നോളജീസ് ലിമിറ്റഡ് വരുമാനത്തിലും ലാഭ സംഖ്യയിലും സ്ഥിരമായ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. കമ്പനിക്ക് ഇതുവരെ വളർച്ച കെെവരിക്കാൻ സാധിച്ചിട്ടില്ല.
  • 2021 ജൂൺ 30 വരെയുള്ള കണക്കുകൾ പ്രകാരം സർക്കാരിൽ നിന്നും 130.59 കോടി രൂപയുടെ ബുക്ക് ഓർഡറുകളാണ് കമ്പനിക്ക് ലഭിച്ചിട്ടുള്ളത്. ഇതേകാലയളവിൽ കമ്പനിയുടെ മൊത്തം ഓഡർ ബുക്ക് എന്നത് 304.9 കോടി രൂപയാണ്.

  • കമ്പനി സ്ഥിരമായി നെഗറ്റീവ് കാശ് ഫ്ലോയാണ് രേഖപ്പെടുത്തുന്നത്. ഒരുകാലയളവിൽ വരുമാനത്തേക്കാൾ കൂടുതൽ ചെലവ് വരുന്നതാണ് ഇത്.
  • 2021ലെ കണക്കുപ്രകാരം കമ്പനിയുടെ മൊത്തം കടം എന്നത് 115.82 കോടി രൂപയാണ്.

ഐപിഒ വിവരങ്ങൾ ചുരുക്കത്തിൽ

ഐപിഒ വഴി ലഭിക്കുന്ന പണത്തിൽ നിന്നും  34.6 കോടി രൂപ മിഷനറിയും എക്യുപ്മെന്റും വാങ്ങാൻ ഉപയോഗിക്കും, 60 കോടി രൂപ മൂലധന ആവശ്യങ്ങൾക്കും മറ്റു പ്രവർത്തനങ്ങൾക്കായും ഉപയോഗിക്കും. 12 കോടി രൂപ ലോൺ റീപേയ്മെന്റിനായി ഉപയോഗിക്കും. ബാക്കി പണം പൊതു കോർപ്പറേറ്റ് ആവശ്യങ്ങൾക്കായി ഉപയോഗിക്കും.

നിഗമനം

പരാസ് ഡിഫൻസ് ആൻഡ് സ്പേസ് ടെക്നോളജീസ് ഒരു ആവേശകരമായ ബിസിനസ്സ് മോഡൽ വാഗ്ദാനം ചെയ്യുന്നു. ഇന്ത്യയുടെ പ്രതിരോധ മേഖലയിലെ സ്വകാര്യ പങ്കാളിത്തം താരതമ്യേന പുതിയ സംരംഭമാണ്. പരാസ് ഡിഫൻസ്, സ്പേസ് ടെക്നോളജീസ് എന്നിവയ്ക്ക് എതിരെ മത്സരവുമായി ഉയർന്നുവന്നേക്കാവുന്ന  ഇന്ത്യൻ കമ്പനികൾ ഇല്ല. ഇത് കമ്പനിക്ക് പ്രയോജനം നൽകുന്നു. 

കമ്പനിയുടെ വരുമാനവും ലാഭവും കുറയുന്നു. കഴിഞ്ഞ മൂന്ന് സാമ്പത്തിക വർഷങ്ങളിലെ പ്രവർത്തനങ്ങളിൽ നിന്നും നിക്ഷേപത്തിൽ നിന്നും നെഗറ്റീവ് പണമൊഴുക്കാണ് കമ്പനി രേഖപ്പെടുത്തിയത്. സംഖ്യകൾ മാറ്റിനിർത്തിയാൽ, പ്രതിരോധ മേഖല കൂടുതൽ സ്വകാര്യ കളിക്കാർക്ക് തുറന്നുകൊടുക്കുന്നതിനാൽ കമ്പനി ദീർഘകാലാടിസ്ഥാനത്തിൽ മികച്ച വളർച്ചാ സാധ്യതയാണ് സൃഷ്ടിക്കുന്നത്. ഐപിഒയ്ക്ക് അപേക്ഷിക്കുന്നതിന് മുമ്പായി നിങ്ങൾ കമ്പനിയുടെ ഗ്രേ മാർക്കറ്റ് പ്രീമിയം എത്രയെന്ന് നോക്കുക.
215 രൂപയായിരുന്നു ഗ്രേമാർക്കറ്റ് പ്രീമിയം, ഇത് പ്രകാരം ഓഹരി 380-390 രൂപ നിരക്കിൽ ട്രേഡ് ചെയ്തേക്കും. കമ്പനിയുടെ സ്മോൾ ഇഷ്യു സെെസ്, മികച്ച സാധ്യത, കുറഞ്ഞ മത്സര സാധ്യത എന്നിവ നിക്ഷേപകരെ ആകർഷിച്ചേക്കും.

പുനരുൽപ്പാദിപ്പിക്കാവുന്ന, താപ ബിസിനസ്സുകളുടെ പുനഃസംഘടനയ്ക്ക് അംഗീകാരം നൽകി ജെഎസ്ഡബ്ല്യു എനർജി ബോർഡ് ഗ്രീൻ (പുനരുപയോഗിക്കാവുന്ന), ഗ്രേ (താപ) ബിസിനസുകളുടെ പുനഃസംഘടനയ്ക്ക് ജെഎസ്ഡബ്ല്യു എനർജി ലിമിറ്റഡിന്റെ ബോർഡ് ഓഫ് ഡയറക്‌ടേഴ്‌സിന്റെ അംഗീകാരം. നിലവിലുള്ളതും വരാനിരിക്കുന്നതുമായ എല്ലാ പുനരുപയോഗ ഊർജ ബിസിനസുകളും കമ്പനിയുടെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ ജെഎസ്ഡബ്ല്യു എനർജി നിയോ ലിമിറ്റഡിന് കീഴിലായിരിക്കും. ഫണ്ട് ശേഖരണത്തിനും ഓഹരി ഉടമകൾക്ക് മൂല്യം അൺലോക്ക് ചെയ്യുന്നതിനും കാര്യക്ഷമമായ ഒരു ഹോൾഡിംഗ് ഘടന സജ്ജീകരിക്കുന്നതിനും ഇത് സഹായിക്കും. കോവിഡ്-19 പ്രതിരോധത്തിനായി ഐടിസി നാസൽ […]
ഇന്നത്തെ വിപണി വിശകലനം റിലയൻസ്, ഇൻഫോസിസ് ഓഹരികളുടെ പിന്തുണയോടെ മാസത്തെ എക്സ്പെയറിയിൽ ലാഭത്തിൽ അടച്ച് നിഫ്റ്റി. 17421 എന്ന നിലയിൽ വലിയ വ്യാപാരം ആരംഭിച്ച നിഫ്റ്റി താഴേക്ക് വീഴാൻ ശ്രമം നടത്തി. എന്നാൽ കഴിഞ്ഞ ദിവസത്തെ താഴ്ന്ന നില പരീക്ഷിച്ച സൂചിക ഇവിടെ നിന്നും തിരികെകയറി. 17550 ശക്തമായി മറികടക്കാൻ സാധിക്കാതിരുന്നതിനെ തുടർന്ന് സൂചിക അസ്ഥിരമായി നിന്നു.തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 121 പോയിന്റുകൾ/ 0.70 ശതമാനം മുകളിലായി 17536 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് […]
2021-ന്റെ ആരംഭത്തിൽ പഞ്ചാബ് നാഷണൽ ബാങ്ക് ഹൗസിംഗ് ഫിനാൻസ് മുൻഗണനാ ഓഹരികളും കൺവെർട്ടിബിൾ ബോണ്ടുകളും വിതരണം ചെയ്തു കൊണ്ട്  4,000 കോടി രൂപ സമാഹരിക്കാൻ പദ്ധതിയിട്ടു. പിഎൻബി ഹൗസിംഗ് ഫിനാൻസ് ഈ ഓഹരികൾ സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ കാർലൈൽ ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള നിക്ഷേപ സ്ഥാപനങ്ങൾക്കും ആദിത്യ പുരിയുടെ കുടുംബ നിക്ഷേപ സ്ഥാപനങ്ങൾക്കും മറ്റ് ഒരു കൂട്ടം ഓഹരി ഉടമകൾക്കും അനുവദിക്കാൻ തീരുമാനിച്ചു. എന്നാൽ പ്രോക്സി ഉപദേശക സ്ഥാപനമായ എസ്ഇഎസ്, സെബിക്ക് മുമ്പാകെ ഒരു പ്രശ്നം ഉന്നയിക്കുകയും അത് […]

Advertisement