14550ൽ ഫ്ലാറ്റായി ഓപ്പൺ ചെയ്ത ഇന്ന് മുഴുവൻ  അസ്ഥിരമായി കാണപ്പെട്ടു. രാവിലത്തെ പ്രീമാർക്കറ്റ് റിപ്പോർട്ടിൽ പറഞ്ഞിരുന്നത് പ്രകാരം 14500-14650 എന്ന നിലയിൽ തന്നെയാണ് സൂചിക അസ്ഥിരമായി കാണപ്പെട്ടത്. തുടർന്ന്  14595 നിലയിൽ അടയ്ക്കുകയും ചെയ്തു.

നിഫ്റ്റിക്ക് സമാനമായി ബാങ്ക് നിഫ്റ്റിയും അസ്ഥിരമായിരുന്നു. എന്നിരുന്നാലും കഴിഞ്ഞ ദിവസത്തെ പോലെ കുതിച്ചുയർന്ന സൂചിക എക്കാലത്തെയും ഉയർന്ന നേട്ടം(32718) കൈവിരിച്ചു. തുടർന്ന് (32519) എന്ന നിലയിൽ അടയ്ക്കപ്പെടുകയും ചെയ്തു.

ഫാർമാ സെക്ടറിന് പിന്നാലെ എനർജി സെക്ടറും ഇന്ന് ശക്തമായ കുതിച്ചുകയറ്റം നടത്തി. അതേസമയം നിഫ്റ്റി മെറ്റൽ top losers പട്ടികയിൽ ഇടം നേടി.

ഇന്ത്യ വിപണി അടയ്ക്കപ്പെട്ട സമയം നേരിയ അളവിൽ നേട്ടം കൈവരിച്ചാണ് യൂറോപ്യൻ മാർക്കറ്റുകൾ വ്യാപാരം നടത്തിയിരുന്നത്.

പ്രധാനവാർത്തകൾ

ഊർജ്ജ മേഖല ഇന്ന് മാത്രം 1.37 ശതമാനം നേട്ടമാണ് കൈവരിച്ചത്. ADANI GREEN,RELIANCE എന്നിവയ്ക്കൊപ്പം പെട്രോളിയം,വൈദ്യുതി ഉൽപാദിപ്പിക്കുന്ന മറ്റു കമ്പനികളുടെ ഓഹരികളും ഇതിന്റെ ഭാഗമായി.

ACME Trade and Investment  2,00,96,000 ഇക്യൂറ്റി ഷെയറുകൾ വാങ്ങിയതിന് പിന്നാലെ അഡാനി ഗ്രീൻ ഇന്ന് മാത്രം 5 ശതമാനം ഉയർച്ചയാണ് കൈവരിച്ചത്. അദാനി ഗ്രീന്റെ പ്രൊമോട്ടർ സ്ഥാപനമായ Adani Trading Services LLP ഇന്ന് സമാനമായ ഓഹരികൾ വിറ്റുവെന്നതും ശ്രദ്ധേയമാണ്.

രാജ്യത്ത് വീണ്ടും പെട്രോൾ വില വർദ്ധനവ് ഉണ്ടായത്
BPCL, IOC, RELIANCE കമ്പനികളുടെ വിലയിൽ ഉയർച്ചയുണ്ടാക്കി. BPCL 3.5 ശതമാനവും IOC 2.23 ശതമാനവും RELIANCE 1.1 ശതമാനവും നേട്ടം കൈവരിച്ചു.

ശക്തമായ sell-off നടന്നതിന് പിന്നാലെ TCS ഇന്ന് വീണ്ടും
top gainer പട്ടികയിൽ ഇടം നേടി. 2.9% ഉയർച്ചയാണ് ഇന്ന് മാത്രമായി TCS കൈവരിച്ചത്. മറ്റു ഐടി സ്റ്റോക്കുകൾ സെല്ലിംഗ് പ്രഷർ നേരിടുന്നതിനിടെയാണ് ടി.സി.എസിന്റെ കുതിച്ചുകയറ്റം എന്നത് ശ്രദ്ധേയമാണ്. HCLTECH 2.6 ശതമാനവും TECHM  1.5 ശതമാനവും  INFY 1.2 ശതമാനവും  WIPRO  1 ശതമാനവും ഇടിവ് രേഖപ്പെടുത്തി.

കഴിഞ്ഞ ദിവസം 500 രൂപയിൽ നിന്നും താഴേക്ക് വീണ
UPL  ഇത് മറികടന്ന് ഇന്ന് 509ലെത്തി top gainer പട്ടികയിൽ ഇടംപിടിച്ചു.

IndusInd Bank പ്രൊമോട്ടർ‌മാർ‌ക്ക് കഴിഞ്ഞ വർഷം  നൽകിയ വാറണ്ടുകൾ‌ക്ക് തീർപ്പു കൽപ്പിക്കുന്നതിനായി
രണ്ട് ആഴ്ചകൂടി സമയം അനുവദിച്ചതായി സെബി അറിയിച്ചതിന് പിന്നാലെ IndusInd Bank ന്റെ ഓഹരികൾ 2.86 ശതമാനം ഉയർന്നു.

1000-2500 കോടി രൂപയുടെ ഓഹരികൾ ലഭിച്ചതിന് പിന്നാലെ LTയുടെ വില  1.7 ശതമാനം ഉയർന്നു.

ITC , BRITANNIA എന്നീ കമ്പനികൾ ഇന്ന് 1 ശതമാനം ഉയർച്ച കൈവരിച്ചു.

ഫെബ്രുവരി 2ന് ബോർഡ് ഓഹരി വിഭജനം നടത്തുമെന്ന് കമ്പനി അറിയിച്ചതിന് പിന്നാലെ  DIXON ന്റെ വില 15100 കടന്നു.

വിപണി  മുന്നിലേക്ക്

ആഴ്ചയിലെ option expiry ദിവസമായതിനാൽ വിപണി OI
ലെവൽസിന് അനുബന്ധമായിട്ടാണ് നീങ്ങിയത്. OI
പ്രകാരം വിപണി 14,500 -14,600 ഇടയിൽ മാത്രമെ നീങ്ങുമെന്ന് രാവിലത്തെ പ്രീമാർക്കറ്റ് റിപ്പോർട്ടിൽ പറഞ്ഞിരുന്നത് തന്നെയാണ് നിഫ്റ്റിയിൽ ഇന്ന് കാണാനയത്.

SAIL ലെ പത്ത് ശതമാനം ഓഹരികൾ ഓഫർ ഫോർ സെയിലിലൂടെ വിൽക്കാൻ സർക്കാർ തീരുമാനിച്ചതിന് പിന്നാലെ കമ്പനിയുടെ ഓഹരികൾ 10 ശതമാനം ഇടിഞ്ഞത് ശരിക്കും അപ്രതീക്ഷിതമായിരുന്നു. പി.എസ്.യു ബാങ്കുകളിലും സമാനമായ ഓഫർ ഫോർ സെയിൽ ഉണ്ടായേക്കാം. ഇതിനാൽ പി.എസ്.യു ബാങ്കുകളിൽ ജാഗ്രത പാലിക്കുക.

Reliance ഇന്ന് 1 ശതമാനം ഉയർച്ചയാണ് നേടിയത്.  2000 എന്ന നിർണായക സംഖ്യയിലേക്ക് കുതിച്ചുതയറ്റം ഉണ്ടായേക്കാം.

ഏവരും രാത്രിയിലെ സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്നും അതിലൂടെ മികച്ച സ്റ്റോക്കുകൾ കണ്ടെത്തുമെന്നും പ്രതീക്ഷിക്കുന്നു.

ഇന്നത്തെ വിപണി വിശകലനം ഇന്ന് ഗ്യാപ്പ് അപ്പിൽ 226 പോയിന്റുകൾക്ക് മുകളിലായി 15926 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റിക്ക് ഓപ്പണിംഗ് നിലമറികടന്ന് മുന്നേറാൻ സാധിച്ചില്ല. ദുർബലമായി താഴേക്ക് നീങ്ങിയ സൂചിക രാവിലത്തെ പകുതിയിൽ അധികം നേട്ടവും ഇല്ലാതെയാക്കി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 132 പോയിന്റുകൾ/0.85 ശതമാനം മുകളിലായി 15832 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. ഇന്ന് ഗ്യാപ്പ് അപ്പിൽ 498 പോയിന്റുകൾക്ക് മുകളിലായി 34126 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി സാവധാനം […]
പ്രധാനതലക്കെട്ടുകൾ Zomato: ക്വിക്ക് കൊമേഴ്‌സ് കമ്പനിയായ ബ്ലിങ്ക് കൊമേഴ്‌സിന്റെ 33,018 ഇക്വിറ്റി ഓഹരികൾ 4,447.48 കോടി രൂപയ്ക്ക് ഓൾ-സ്റ്റോക്ക് ഇടപാടിൽ ഏറ്റെടുക്കാൻ ബോർഡ് അംഗീകാരം നൽകിയതായി കമ്പനി എക്‌സ്‌ചേഞ്ചുകളെ അറിയിച്ചു. Dr Reddy’s Laboratories: യുഎസ് ആസ്ഥാനമായ എറ്റോൺ ഫാർമയുടെ ബ്രാൻഡഡ്, ജനറിക് ഇൻജക്‌ടബിൾ ഉൽപ്പന്ന പോർട്ട്‌ഫോളിയോ ഏറ്റെടുക്കുന്നതായി കമ്പനി പ്രഖ്യാപിച്ചു. CSB Bank: ബാങ്കിന്റെ പാർട്ട് ടൈം ചെയർപേഴ്സണായി ഭാമ കൃഷ്ണമൂർത്തിയെ ബോർഡ് നിയമിച്ചതായി ബിഎസ്ഇ ഫയലിംഗിൽ വ്യക്തമാക്കി. SIS: കമ്പനിയുടെ ഇക്വിറ്റി ഓഹരികൾ തിരികെ […]
ഇന്നത്തെ വിപണി വിശകലനം ഇന്ന് ഗ്യാപ്പ് അപ്പിൽ 100 പോയിന്റുകൾക്ക് മുകളിലായി 15657 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി അധികം ചാഞ്ചാട്ടത്തിന് വിധേയമായി കാണപ്പെട്ടില്ല. 100 പോയിന്റുകൾക്ക് ഉള്ളിൽ തന്നെയാണ് സൂചിക വ്യാപാരം നടത്തിയത്. ഇന്നലത്തെ പ്രതിബന്ധമായിരുന്ന 15630 ഇന്ന് സപ്പോർട്ടായി പ്രവർത്തിച്ചു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 142 പോയിന്റുകൾ/0.92 ശതമാനം മുകളിലായി 15699 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 33434 എന്ന താഴ്ന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി വശങ്ങളിലേക്കാണ് ഇന്ന് […]

Advertisement