എട്ട് വർഷത്തിലേറെ പഴക്കം വന്ന വാഹനങ്ങൾക്ക്   ‘Green Tax ’ ചുമത്താനൊരുങ്ങി കേന്ദ്ര സർക്കാർ

എട്ട് വർഷത്തിലേറെ പഴക്കം ചെന്ന വാഹനങ്ങൾക്ക്  ‘Green Tax’ ഏർപ്പെടുത്തുന്നതിന് അംഗീകാരം നൽകി കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്ഗരി. റോഡ് നികുതിയുടെ 10 മുതൽ 25 ശതമാനം വരെ പഴയ വാഹനങ്ങൾക്ക് ഈടാക്കാനാണ് കേന്ദ്ര സർക്കാരിന്റെ തീരുമാനം. മലിനീകരണം കൂടുതൽ ഉള്ള നഗരങ്ങളിൽ 50 ശതമാനം വരെ ഉയർന്ന നികുതി ഏർപ്പെടുത്തും. സംസ്ഥാന സർക്കാരുകളുമായി കൂടിയാലോചിച്ച ശേഷം അന്തിമ തീരുമാനം ഉണ്ടായേക്കും. 

കോട്ടക് മഹീന്ദ്ര ബാങ്ക് ക്യു 3 ഫലം: അറ്റാദായം 16 ശതമാനം വർദ്ധിച്ച് 1,853 കോടി രൂപയായി ഉയർന്നു

കോട്ടക് മഹീന്ദ്ര ബാങ്ക്  ഡിസംബർ മാസത്തിലെ അറ്റാദായത്തിൽ  16 ശതമാനം വർദ്ധനവ് രേഖപ്പടുത്തി. ലാഭം 1,853.5 കോടി രൂപയായി  ഉയർന്നു. ഇതേ കാലയളവിൽ  പ്രതിവർഷ  Net interest  വരുമാനം 17 ശതമാനം ഉയർന്നു 4007 കോടി രൂപയായി.

L&T ക്യു 3 ഫലം: അറ്റാദായം 5 ശതമാനം വർദ്ധിച്ച് 2,467 കോടി രൂപയായി 

L&T ഡിംസംബർ മാസത്തിലെ അറ്റാദായത്തിൽ 4.87 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി. മൊത്തം  ലാഭം 2467 കോടി രൂപയായി ഉയർന്നു. പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം ഇതേ കാലയളവിൽ 1.78 ശതമാനം കുറഞ്ഞ് 35,596.42 കോടി രൂപയായി. മൂന്നാം പാദത്തിൽ കമ്പനിയുടെ മൊത്തം ഓർഡറുകൾ 76% വർദ്ധിച്ച് 73,233 കോടി രൂപയായി.

ഓംകർ ഗ്രൂപ്പിന്റെ 10 ഓളം സ്ഥാപനങ്ങളിൽ  ഇ.ഡി റെയിഡ് നടത്തി

മുംബൈ ആസ്ഥാനമായുള്ള ഓംകർ ഗ്രൂപ്പിന്റെ 10 ഓളം സ്ഥാപനങ്ങളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്  (ED) തിങ്കളാഴ്ച റെയ്ഡ് നടത്തി. ചേരി പുനരധിവാസ അതോറിറ്റി (SRA) പദ്ധതികളുമായി ബന്ധപെട്ട് കമ്പനി   ക്രമക്കേടുകൾ നടത്തിയെന്ന ആരോപണത്തിന്  പിന്നാലെയാണ് എൻഫോഴ്സ്മെന്റ് സംഘത്തിന്റെ റെയിഡ്. യെസ് ബാങ്കിൽ നിന്നും 450 കോടി രൂപയുടെ വായ്പ തിരുമറി നടത്തിയതായും കമ്പനിക്ക് എതിരെ ആരോപണമുണ്ട്. വാർത്ത പുറത്തുവന്നതിന് പിന്നാലെ  ഓംകർ ഗ്രൂപ്പുമായി ചേർന്ന് പ്രവർത്തിക്കുന്ന   Piramal Enterprisesസിന്റെ ഓഹരികളിൽ 1.44 ശതമാനം ഇടിവ് രേഖപ്പെടുത്തി.

Nokia യുടെ സ്മാർട്ട്ഫോണുകൾ നിർമ്മിക്കാൻ ഒരുങ്ങി
ഡിക്സണിന്റെ സഹസ്ഥാപനം,  HMDയുമായി കരാർ ഒപ്പിട്ടു

ഡിക്സൺ ടെക്നോളജീസിന്റെ  സഹസ്ഥാപനമായ
പാഡ്ജറ്റ് ഇലക്ട്രോണിക്സ്  Nokia  സ്മാർട്ട്‌ഫോണുകൾ നിർമ്മിക്കുന്നതിനായി എച്ച്.എം.ഡി ഇന്ത്യയുമായി കരാർ ഒപ്പിട്ടു. ഉത്തർപ്രദേശിലെ  നോയിഡയിലുള്ള  പാഡ്‌ജെറ്റിന്റെ നിർമാണ കേന്ദ്രത്തിലാകും   സ്മാർട്ട്‌ഫോണുകൾ നിർമ്മിക്കുക.

വൃക്കരോഗികൾക്കായി Lupin വികസിപ്പിച്ച മരുന്നിന് യുഎസ് ഫുഡ് ആൻഡ്  ഡ്രഗ് അഡ്മിനിസ്ട്രേഷൻ അനുമതി നൽകി

ജനറിക് സെവ്‌ലാമർ കാർബണേറ്റ് ടാബ്‌ലെറ്റുകൾ വിൽക്കാൻ  യു‌എസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ അനുമതി നൽകിയതായി   ലുപിൻ ലിമിറ്റഡ് അറിയിച്ചു. ഡയാലിസിസിൽ വൃക്കരോഗമുള്ളവരിൽ  ഫോസ്ഫറസ് നിയന്ത്രിക്കുന്നതിനുള്ള ഗുളികയാണ് കമ്പനി വികസിപ്പിച്ചത്.

പി‌.എൻ.‌സി ഇൻ‌ഫ്രാടെക്കിന്   2,475 കോടി രൂപയുടെ  EPC പദ്ധതികൾ ലഭിച്ചു

ഉത്തർപ്രദേശിലെ ആറ് പുതിയ എഞ്ചിനീയറിംഗ്, പ്രൊക്യുർമെന്റ്, കൺസ്ട്രക്ഷൻ  (EPC)  പ്രോജക്ടുകൾ  പി.എൻ.സി ഇൻഫ്രാടെക് ലിമിറ്റഡിന്  ലഭിച്ചു. സംസ്ഥാന ജലവിതരണ, ശുചിത്വ ദൗത്യം, നമാമി ഗംഗെ, ഗ്രാമീണ ജലവിതരണ വകുപ്പ് എന്നിവരിൽ നിന്നുമാണ് കമ്പനിക്ക് ഓഡർ ലഭിച്ചത്.  ഏകദേശം 2,475 കോടി രൂപയാണ്
ആറ് പദ്ധതികൾക്കുമായി ചെലവാക്കുക. 

UCO ബാങ്ക് ക്യു 3 ഫലം: അറ്റാദായം 35 കോടി രൂപയായി 

ഡിസംബർ പാദത്തിൽ യു‌കോ ബാങ്ക് 35.44 കോടി രൂപയുടെ  അറ്റാദായം നേടി. പോയ വർഷം ഇതേ കാലയളവിൽ  960.17 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയിരുന്നു. Net interest  വരുമാനം 13.8 ശതമാനം  ഉയർന്ന് 1,407.2  കോടി രൂപയായി.

ICICI Securities ക്യു 3 ഫലം : അറ്റാദായം 95 ശതമാനം വർദ്ധിച്ച് 267 കോടി രൂപയായി

ഐ‌.സി‌.ഐ‌.സി‌.ഐ സെക്യൂരിറ്റീസ് ലിമിറ്റഡ് ഡിസംബർ പാദത്തിൽ അറ്റാദായത്തിൽ  95  ശതമാനം വർദ്ധനവ് രേഖപ്പെടുത്തി. ലാഭം 267 കോടി രൂപയായി ഉയർന്നു. ഇതേ കാലയളവിൽ കമ്പനിയുടെ പ്രതിവർഷ  വരുമാനം 47 ശതമാനം  ഉയർന്ന്  620 കോടി  രൂപയായി.

സ്‌ട്രൈഡ്സ്  ഫാർമ വികസിപ്പിച്ച   യുർസോഡിയോൾ ക്യാപ്‌സൂളുകൾക്ക്  യുഎസ്  ഫുഡ് ആൻഡ്  ഡ്രഗ് അഡ്മിനിസ്ട്രേഷൻ അംഗീകാരം നൽകി

സ്ട്രൈഡ്സ് ഫാർമ സയൻസ് ലിമിറ്റഡിന്റെ സഹസ്ഥാപനം
സ്ട്രൈഡുകൾ ഫാർമ ഗ്ലോബൽ  വികസിപ്പിച്ച   യുർസോഡിയോൾ ക്യാപ്‌സൂളുകൾക്ക്  യുഎസ്  ഫുഡ് ആൻഡ്  ഡ്രഗ് അഡ്മിനിസ്ട്രേഷൻ അംഗീകാരം നൽകി. പ്രൈമറി ബിലിയറി സിറോസിസ് എന്ന കരൾ രോഗത്തിനെതിരായാണ് കമ്പനി ഈ മരുന്ന് വികസിപ്പിച്ചത്.
മരുന്ന് ബെംഗളൂരുവിലെ കമ്പനിയുടെ ലാബിൽ നിർമ്മിക്കും.

പ്രധാനതലക്കെട്ടുകൾ Grasim Industries:  മാർച്ച് പാദത്തിൽ കമ്പനിയുടെ അറ്റാദായം 55.56 ശതമാനം വർദ്ധിച്ച് 4070.46 കോടി രൂപയായി. Bayer CropScience: മാർച്ച് പാദത്തിൽ കമ്പനിയുടെ അറ്റാദായം 2 ഇരട്ടി  വർദ്ധിച്ച് 152.7 കോടി രൂപയായി. Muthoot Finance: കടപത്ര വിതരണത്തിലൂടെ 300 കോടി രൂപ സമാഹരിക്കുമെന്ന് കമ്പനി അറിയിച്ചു.Metropolis Healthcare: മാർച്ച് പാദത്തിൽ കമ്പനിയുടെ അറ്റാദായം 34 ശതമാനം ഇടിഞ്ഞ് 40 കോടി രൂപയായി. പോയവർഷം ഇതേകാലയളവിൽ 61 കോടി രൂപയായിരുന്നു കമ്പനിയുടെ അറ്റാദായം. Dollar Industries: […]
ഇന്നത്തെ വിപണി വിശകലനം തുടർച്ചയായ രണ്ടാം ദിവസവും നഷ്ടത്തിൽ അടച്ച് നിഫ്റ്റി. ഇന്ന് 16230 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ദുർബലമായി കാണപ്പെട്ടു. വീണ്ടെടുക്കൽ നടത്താനുള്ള സാധ്യത നിലനിന്നിട്ടും വിപണിക്ക് മുന്നേറ്റം നടത്താൻ സാധിച്ചില്ല. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 89 പോയിന്റുകൾ/0.55 ശതമാനം താഴെയായി 16125 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 34250 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി മുകളിലേക്ക് കയറിയെങ്കിലും ആദ്യത്തെ മുന്നേറ്റത്തിന് ശേഷം സൂചിക വശങ്ങളിലേക്ക് മാത്രമാണ് നീങ്ങിയത്. […]
ഗുജറാത്ത് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്പെഷ്യാലിറ്റി കെമിക്കൽ കമ്പനിയായ Aether Industries Ltd തങ്ങളുടെ പ്രാരംഭ ഓഹരി വിൽപ്പനയുമായി രംഗത്ത് എത്തിയിരിക്കുകയാണ്. മെയ് 24ന് ആരംഭിക്കുന്ന ഐപിഒയെ പറ്റിയുള്ള വിശേഷങ്ങളാണ് മാർക്കറ്റ്ഫീഡ് ഇന്ന് ചർച്ചചെയ്യുന്നത്.  Aether Industries Ltd 2013ൽ പ്രവർത്തനം ആരംഭിച്ച ഏഥർ ഇൻഡസ്ട്രീസ് ലിമിറ്റഡ് രാജ്യത്തെ വളർന്ന് കൊണ്ടിരിക്കുന്ന സ്പെഷ്യാലിറ്റി കെമിക്കൽ കമ്പനികളിൽ ഒന്നാണ്. സങ്കീർണ്ണവും വ്യത്യസ്‌തവുമായ രസതന്ത്രം, സാങ്കേതിക കോർ കഴിവുകൾ എന്നിവ ഉൾപ്പെടുന്ന വിപുലമായ ഇന്റർമീഡിയറ്റുകളും രാസവസ്തുക്കളും കമ്പനി ഉത്പാദിപ്പിക്കുന്നു.സ്വന്തമായി ആർ ആൻഡ് […]

Advertisement