പാർലമെന്റിൽ  വെഹിക്കിൾ സ്ക്രാപ്പേജ് നയം പ്രഖ്യാപിച്ച് നിതിൻ ഗഡ്കരി

പാർലമെന്റിൽ വെഹിക്കിൾ സ്ക്രാപ്പേജ് നയം പ്രഖ്യാപിച്ച് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. കാലഹരണപ്പെട്ട വാഹനങ്ങൾ നിരത്തുകളിൽ നിന്നും മാറ്റി മലിനീകരണം കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ നയം നടപ്പാക്കുന്നത്. രജിസ്ട്രേഷൻ ഫീസ്, റോഡ്  നികുതി എന്നിവ കുറയ്ക്കാൻ സംസ്ഥാനങ്ങൾ തയ്യാറാകണമെന്ന് ആവശ്യപ്പെട്ട ഗഡ്കരി  ഇതിലൂടെ പുതിയ വാഹനങ്ങൾ വാങ്ങാൻ ആളുകൾ തയ്യാറാകുമെന്ന് പറഞ്ഞു.

എയർടെൽ ആഫ്രിക്കയിൽ  200 മില്ല്യൺ ഡോളർ നിക്ഷേപം നടത്താനൊരുങ്ങി ടി.ജി.പി

ഭാരതി എയർടെല്ലിന്റെ അനുബന്ധ സ്ഥാപനമായ എയർടെൽ ആഫ്രിക്കയിൽ 200 മില്ല്യൺ ഡോളറിന്റെ നിക്ഷേപം നടത്തുമെന്ന്
ടി.ജി.പി പറഞ്ഞു. കമ്പനിയുടെ മൊബെെൽ മണീ ബിസിനസിലേക്കാണ് നിക്ഷേപം നടത്തുക.

12 അന്താരാഷ്ട്ര ബാങ്കുകളിൽ നിന്നായി 1.35 ബില്ല്യൺ ഡോളർ സമാഹരിച്ച് അദാനി ഗ്രീൻ

12 അന്താരാഷ്ട്ര ബാങ്കുകളിൽ നിന്നായി 1.35 ബില്ല്യൺ ഡോളർ വായ്പ്പയെടുത്ത് അദാനി ഗ്രീൻ. 1.69 ജിഗാവാട്ട്  സൗരോർജ്ജ, കാറ്റ് പുനരുത്പ്പാദന പദ്ധതികൾക്ക് ധനസഹായം നൽകാൻ ഈ തുക  ഉപയോഗിക്കും.

777 കോടി രൂപയുടെ  ഓർഡർ ലഭിച്ചതായി
വെൽസ്പൺ കോർപ്പ് 

ആഭ്യന്തര വിപണിയിൽ നിന്നും 777 കോടി രൂപയുടെ  ഓർഡർ ലഭിച്ചതായി വെൽസ്പൺ കോർപ്പ് അറിയിച്ചു. മുംബെെ ആസ്ഥാനമായി പ്രവർത്തിക്കുന്ന വൻ കിട പെെപ്പ് കമ്പനിയാണ് വെൽസ്പൺ കോർപ്പ് ലിമിറ്റഡ്. 

ഡിവിഡന്റ് വിതരണ നയം  ഭേദഗതി ചെയ്ത്  ബജാജ് ഓട്ടോ

ഡിവിഡന്റ് വിതരണ നയം  ഭേദഗതി ചെയ്ത്  ബജാജ് ഓട്ടോ. ഓഹരി ഉടമകൾക്ക് പ്രതിഫലം നൽകാനും റിട്ടേൺ അനുപാതം വർദ്ധിപ്പിക്കാനുമാണ് കമ്പനിയുടെ പുതിയ നടപടി. അറ്റാദായം 15,000 കോടിയിലധികമായാൽ  ലാഭവിഹിതം 90% വരെ നൽകിയേക്കും. 


ഇലക്ട്രിക് വാഹനങ്ങൾക്കായി ചാർജറുകൾ നിർമ്മിക്കാൻ ഒരുങ്ങി  ഡെൽറ്റ-ക്യൂ ടെക്

കാനഡ ആസ്ഥാനമായുള്ള ഡെൽറ്റ-ക്യൂ ടെക്നോളജീസ് കോർപ്പറേഷനുമായി നിർമ്മാണ കരാറിൽ ഏർപ്പെട്ടതായി വറോക്ക് എഞ്ചിനീയറിംഗ് ലിമിറ്റഡ് അറിയിച്ചു. ഇലക്ട്രിക് ടു, ത്രീ വീലർ വാഹനങ്ങൾക്കായി ഇന്ത്യയിൽ ഡെൽറ്റ-ക്യൂ ചാർജറുകൾ നിർമ്മിക്കും.

ഫ്യൂച്ചര്‍ റീട്ടെയിൽ -റിലയന്‍സ് കരാറിനെതിരെ ഡൽഹി ഹെെക്കോടതി

ഫ്യൂച്ചര്‍ റീട്ടെയിൽ-റിലയന്‍സ് കരാറിനെതിരെ ഡൽഹി ഹെെക്കോടതി. കരാറിൽ വിലക്ക് ഏർപ്പെടുത്തിയ സിംഗപ്പൂര്‍ എമര്‍ജന്‍സി ആര്‍ബിട്രേറ്ററുടെ വിധി ശരിവച്ച കോടതി 20 ലക്ഷം രൂപ പിഴ അടയ്ക്കാനും ഫ്യൂച്ചർ ഗ്രൂപ്പിനോട് ആവശ്യപ്പെട്ടു. 24,713 കോടി രൂപയുടെ കരാറിനാണ്  കോടതി വിലക്ക് ഏർപ്പെടുത്തിയത്. 

കല്യാൺ ജുവലേഴ്സ് ഐപിഒ, അവസാന ദിനം 2.61  തവണ സബ്‌സ്‌ക്രിപ്ഷൻ രേഖപ്പെടുത്തി

കല്യാൺ ജുവലേഴ്സ് ഐപിഒ അവസാന ദിനം 2.61 തവണ   സബ്‌സ്‌ക്രിപ്ഷൻ രേഖപ്പെടുത്തി. റീട്ടെയിൽ നിക്ഷേപകർക്കായി കരുതിവച്ചിരിക്കുന്ന ഭാഗം 2.82 തവണ സബ്‌സ്‌ക്രൈബു ചെയ്യപ്പെട്ടു. 

സൂര്യോദെ സ്മോൾ ഫിനാൻസ് ബാങ്ക് ഐ.പി.ഒ, രണ്ടാം  ദിനം  1.01 തവണ  സബ്‌സ്‌ക്രിപ്ഷൻ രേഖപ്പെടുത്തി

സൂര്യോദെ സ്മോൾ ഫിനാൻസ് ബാങ്ക് ഐ.പി.ഒ   രണ്ടാം  ദിനം  1.01 തവണ  സബ്‌സ്‌ക്രിപ്ഷൻ രേഖപ്പെടുത്തി. റീട്ടെയിൽ നിക്ഷേപകർക്കായി കരുതിവച്ചിരിക്കുന്ന ഭാഗം 2 തവണ സബ്‌സ്‌ക്രൈബു ചെയ്യപ്പെട്ടു.

നസറ ടെക്നോളജീസ് ഐപിഒ, രണ്ടാം  ദിനം 10.55 തവണ സബ്‌സ്‌ക്രിപ്ഷൻ രേഖപ്പെടുത്തി

നസറ ടെക്നോളജീസ് ഐപിഒ രണ്ടാം ദിനം 10.55 തവണ സബ്‌സ്‌ക്രിപ്ഷൻ രേഖപ്പെടുത്തി. റീട്ടെയിൽ നിക്ഷേപകർക്കായി കരുതിവച്ചിരിക്കുന്ന ഭാഗം  44.47 തവണ സബ്‌സ്‌ക്രൈബു ചെയ്യപ്പെട്ടു. ഐ.പി.ഒയെ പറ്റി കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക.

സ്വതന്ത്ര വ്യാപാര കരാറിൽ പങ്കാളികളാകാൻ ബ്രിട്ടനും ന്യൂസിലന്റും 16 മാസത്തെ ചർച്ചകൾക്ക് ശേഷം താരിഫ് കുറയ്ക്കാനും സേവന വ്യാപാരം മെച്ചപ്പെടുത്താനുമായി സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പിടാൻ തീരുമാനിച്ച് ബ്രിട്ടനും ന്യൂസിലൻഡും. കരാർ പ്രാബല്യത്തിൽ വരുന്ന ദിവസം മുതൽ ഇരു രാജ്യങ്ങൾക്കുമായി ഉൽപന്നങ്ങളുടെ തീരുവ 97% ഒഴിവാക്കുമെന്നും കരാർ 1 ബില്യൺ ഡോളറിന്റെ ജിഡിപി വർധനവ് ഉണ്ടാക്കുമെന്നും ന്യൂസിലന്റ് പ്രധാനമന്ത്രി ജസിന്ദ ആർഡെർൻ പറഞ്ഞു. കരാറിലൂടെ ബുൾഡോസറുകൾ, വൈൻ, ബസുകൾ, വസ്ത്രങ്ങൾ എന്നിവയുടെ നിരക്കുകൾ കുറയ്ക്കും. അതേസമയം കരാർ […]
ഐഇഎക്സ് ക്യു 2 ഫലം, അറ്റാദായം 75 ശതമാനം വർദ്ധിച്ച് 77 കോടി രൂപയായി സെപ്റ്റംബറിലെ രണ്ടാം പാദത്തിൽ ഇന്ത്യൻ എനർജി എക്സ്ചേഞ്ചിന്റെ (ഐഇഎക്സ്) ഏകീകൃത അറ്റാദായം 75 ശതമാനം വർദ്ധിച്ച് 77 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 25 ശതമാനം വർദ്ധിച്ചു. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 33 ശതമാനം വർദ്ധിച്ച് 7096 കോടി രൂപയായി. അസംസ്കൃതവസ്തുക്കളുടെ വില 56% വർദ്ധിച്ച് 109 കോടി രൂപയായി. അതേസമയം കമ്പനി 2: […]
ഇന്നത്തെ വിപണി വിശകലനം നിഫ്റ്റി ലാഭമെടുപ്പിന് വിധേയമായപ്പോൾ എക്കാലത്തെയും പുതിയ ഉയർന്ന നില സ്വന്തമാക്കി ബാങ്ക് നിഫ്റ്റി. 120 പോയിന്റുകളുടെ ഗ്യാപ്പ് അപ്പിൽ 18384 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ഇന്ന്  വലിയ തോതിൽ ലാഭമെടുപ്പിന് വിധേയമായി. ഐടി, റിലയൻസ് ഓഹരികൾ ചേർന്ന് കൊണ്ട് സൂചികയെ താഴേക്ക് വലിച്ച് 18200ന് കീഴെ എത്തിച്ചു. ഇവിടെ നിന്നും തിരികെ കയറാൻ ശ്രമം നടത്തിയെങ്കിലും സാധിച്ചില്ല. പിന്നാലെ 18050 എന്ന സപ്പോർട്ടിലേക്ക് സൂചിക വീണു. നിക്ഷേപ സ്ഥാപനങ്ങൾ ഓഹരികൾ […]

Advertisement