പ്രധാനതലക്കെട്ടുകൾ

Tata Communications: ഓഫർ  ഫോർ സെയിലിലൂടെ ടാറ്റാ കമ്മ്യൂണിക്കേഷനിലെ 16.12 ശതമാനം ഓഹരി വിൽക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. ശേഷിക്കുന്ന ഓഹരികൾ  നിലവിൽ 34.8 ശതമാനം  ഓഹരികളുള്ള പനാറ്റോൺ ഫിൻ‌വെസ്റ്റിന് വിൽക്കും.

SBI Cards and Payment Services: എൻ.സി.ഡി വഴി 2000 കോടി രൂപ സമാഹരിക്കുന്നതിന് ബോർഡ് അംഗീകാരം  നൽകിയതായി എസ്.ബി.ഐ കാർഡ്സ് അറിയിച്ചു.

Titan: മോണ്ട്ബ്ലാങ്ക് ഇന്ത്യ റീട്ടെയിൽ പ്രൈവറ്റ് ലിമിറ്റഡുമായുള്ള സംയുക്ത സംരംഭം അവസാനിപ്പിച്ച് ടെെറ്റൻ.

500 കോടി രൂപയുടെ സുരക്ഷിത എൻ.സി.ഡികൾ വിതരണം ചെയ്യുന്നത് സംബന്ധിച്ച് ചർച്ച നടത്താൻ മാർച്ച് 17ന് DLF ബോർഡ് യോഗം ചേരും.

Jindal Steel & Power’s
ഫെബ്രുവരിയിൽ ക്രൂഡ് സ്റ്റീൽ ഉത്പാദനത്തിൽ 18 ശതമാനം വർദ്ധനവ്  രേഖപ്പെടുത്തി. ഇതോടെ ഉത്പാദനം 6.53 ലക്ഷം ടണ്ണായി ഉയർന്നു. പോയ വർഷം ഇതേകാലയളവിൽ കമ്പനി 5.54 ലക്ഷം ടൺ സ്റ്റീലാണ് ഉത്പാദിപ്പിച്ചിരുന്നത്.Power Finance Corporation: ഇടക്കാല ലാഭവിഹിതമായി  ഓഹരി ഒന്നിന് 8 രൂപ വീതം നൽകാൻ കമ്പനി തീരുമാനിച്ചു. മാർച്ച് 22ന് ഇത് വിതരണം ചെയ്യും.

RITES: ഇടക്കാല ലാഭവിഹിതമായി  ഓഹരി ഒന്നിന് 4  രൂപ വീതം നൽകാൻ കമ്പനി തീരുമാനിച്ചു. മാർച്ച് 20ന് ഇത് വിതരണം ചെയ്യും.

Dilip Buildcon മഹാരാഷ്ട്രയിലെ റോഡ് പദ്ധതിക്കായി ദിലീപ് ബിൽഡ്കോൺ ലിമിറ്റഡിന് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയിൽ നിന്ന്  താത്ക്കാലിക പൂർത്തീകരണ സർട്ടിഫിക്കറ്റ് ലഭിച്ചു. പദ്ധതി പൂർത്തീകരിക്കുന്നതിന്  മുമ്പായി  5.08 കോടി രൂപ ബോണസായി   കമ്പനിക്ക് ലഭിക്കും.

ഓഹരി തിരികെ വാങ്ങുന്നതിനായി താത്പര്യം പ്രകടിപ്പിച്ച്  Quick Heal പ്രെമോട്ടർമാർ. 46.06 ലക്ഷം ഇക്യൂറ്റി ഓഹരികളാകും വാഗ്ദാനം ചെയ്യുക.

ഇന്നത്തെ വിപണി സാധ്യത

വെള്ളിയാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ തുറന്ന നിഫ്റ്റി പിന്നീട് 300 പോയിന്റുകളാണ് താഴേക്ക് വീണത്. തുടർന്ന് 15030 എന്ന നിലയിൽ സൂചിക വ്യാപാരം അവസാനിപ്പിച്ചു. കഴിഞ്ഞ ദിവസത്തെ വിപണി വിശേഷങ്ങൾ അറിയാൻ ലിങ്ക് സന്ദർശിക്കുക.

വലിയ  ഗ്യാപ്പ് അപ്പിൽ തുറന്ന ബാങ്ക് നിഫ്റ്റി 1000 പോയിന്റുകളാണ്
താഴേക്ക് വീണത്. എന്നാൽ 35000 എന്ന ശക്തമായ സപ്പോർട്ട് തകർക്കപെട്ടില്ല.

എല്ലാ മേഖലാ സൂചികകളും വെള്ളിയാഴ്ച നഷ്ടത്തിലാണ് കാണപ്പെട്ടത്. ബാങ്കുകൾ സ്വകാര്യവത്ക്കരിക്കുന്നതിന് എതിരെ സമരം നടക്കുന്നതിനെ തുടർന്നാകണം  പി.എസ്.യു ബാങ്ക് ഓഹരികൾ താഴേക്ക് വീണിരുന്നു.

ഉത്തേജക പാക്കേജ് അവതരിപ്പിച്ചതിന് പിന്നാലെ യുഎസ് വിപണി എക്കാലത്തേയും ഉയർന്ന നിലകെെവരിച്ചു. DOW JONES  വെള്ളിയാഴ്ച എക്കാലത്തേയും ഉയർന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
യുഎസ് ബോണ്ട് വരുമാനമാണ് നിലവിൽ ആശങ്ക ഉളവാക്കുന്നത്.
ഇത് 1.6 ശതമാനം എന്ന പ്രതിരോധത്തിൽ തട്ടിൽ നിൽക്കുകയായിരുന്നു.
 
ഏഷ്യൻ വിപണികൾ എല്ലാം തന്നെ  ഇന്ന് പോസിറ്റീവായി കാണപ്പെടാം. യുഎസ്, യൂറോപ്യൻ ഫ്യൂച്ചേഴ്സ് ഉയർന്ന നിലയിലാണ് കാണപ്പെടുന്നത്. SGX NIFTY 15,096-ലാണ് വ്യാപാരം നടത്തുന്നത്.  ഇത് ഇന്ത്യൻ വിപണിയിൽ  ഒരു  ഗ്യാപ്പ്  അപ്പ്  ഓപ്പണിംഗിനുള്ള  സൂചന  നൽകുന്നു. 

നിഫ്റ്റി മുകളിലേക്ക് നീങ്ങിയാൽ  15,070, 15,100, 15,170, 15,260, 15,340 എന്നിവിടങ്ങളിൽ ശക്തമായ  പ്രതിരോധം കാണപ്പെടും. 15,000, 14,950, 14,900  എന്നിവിടങ്ങളിൽ ശക്തമായ  സപ്പോർട്ടും കാണപ്പെടുന്നു.

വെള്ളിയാഴ്ച മിന്നും പ്രകടനം കാഴ്ചവയ്ക്കാൻ വിപണിക്ക് സാധിച്ചിരുന്നില്ല. അതിനാൽ തന്നെ   ഉയരങ്ങളിലേക്ക് ഒരു തിരുത്തൽ
നിഫ്റ്റി, ബാങ്ക് നിഫ്റ്റി സൂചികകളിൽ കണ്ടേക്കാം.

കഴിഞ്ഞ ആഴ്ച മുഴുവനായും ഗ്യാപ്പ് അപ്പിൽ തുറന്ന നിഫ്റ്റി പിന്നീട് താഴേക്ക് വീഴുന്നതാണ് നമ്മൾ കണ്ടത്. ഇന്ന് വ്യാപാരം നടത്തുമ്പോൾ തീർച്ചയായും ഇക്കാര്യം മനസിൽ സൂക്ഷിക്കുക.

India VIX  21.7 ആയി കുറഞ്ഞ്. വിപണിയുടെ  ചാഞ്ചാട്ടം കുറഞ്ഞുവെന്ന് വിലയിരുത്താം.വിദേശ  നിക്ഷേപ  സ്ഥാപനങ്ങൾ (FIIs)  942  കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചപ്പോൾ  ആഭ്യന്തര  നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ   വിപണിയിൽ നിന്നും 163 കോടി രൂപയുടെ ഓഹരികൾ
വിറ്റഴിച്ചു.

15200, 16,000 എന്നിവിടെ  കോൾ  ഒ.ഐ കാണുന്നുണ്ട്. 15000നും താഴെയുമായി പുട്ട് ഓപ്ഷനും കാണാം.

ചൊവ്വാഴ്ചയും ബുധനാഴ്ചയുമായി യുഎസ് ഫെഡറൽ റിസർവ് നടക്കുന്നുണ്ട്. ഇതിനാൽ തന്നെ വിപണി ഈ ആഴ്ച ഏറെ രസകരമായ നീക്കങ്ങൾ കാഴ്ചവച്ചേക്കും.

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ് ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

അൾട്രാടെക് സിമന്റ് ക്യു 3 ഫലങ്ങൾ: അറ്റാദായം 8 ശതമാനം വർധിച്ച് 1,708 കോടി രൂപയായി ഡിസംബറിൽ അവസാനിച്ച പാദത്തിൽ അൾട്രാടെക് സിമന്റ് ലിമിറ്റഡിന്റെ ഏകീകൃത അറ്റാദായം 7.8 ശതമാനം വർധിച്ച് 1,708 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 31% വർദ്ധിച്ചു. ഇതേ കാലയളവിൽ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം പ്രതിവർഷം 5.89% വർധിച്ച് ‍12,985 കോടി രൂപയായി. കമ്പനിയുടെ ആഭ്യന്തര സിമന്റ് വിൽപ്പന 13.2% വർധിച്ചു. അതേസമയം ബിർള വൈറ്റിന്റെ ശേഷി പ്രതിവർഷം 6.5 […]
ഇന്നത്തെ വിപണി വിശകലനം ഓക്ടോബർ 14ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിൽ നേരിയ ലാഭത്തിൽ അടച്ച് നിഫ്റ്റി. 18246 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ഇന്ന് രൂക്ഷമായ ചാഞ്ചാട്ടത്തിന് വിധേയമായി. ആദ്യത്തെ കയറ്റത്തിനും ഇറക്കത്തിനും ശേഷം സൂചിക ലാഭത്തിൽ കാണപ്പെട്ടു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 52 പോയിന്റുകൾ/ 0.29 ശതമാനം മുകളിലായി 18308 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 38269 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ ശക്തമായ മുന്നേറ്റം നടത്തിയെങ്കിലും […]
"എന്റെ പരമാവധി ശ്രമിച്ചിട്ടും ലാഭകരമായ ഒരു ബിസിനസ് മോഡൽ സൃഷ്ടിക്കുന്നതിൽ ഞാൻ പരാജയപ്പെട്ടു. ഞാൻ ഒരിക്കലും ആരെയും മനപ്പൂർവ്വം വഞ്ചിക്കുകയോ തെറ്റിദ്ധരിപ്പിക്കുകയോ ചെയ്തിട്ടില്ല. ഒരു സംരംഭകനെന്ന നിലയിൽ ഞാൻ പരാജയപ്പെട്ടു." കത്തിൽ സിദ്ധാർത്ഥ കുറിച്ചു.

Advertisement