ഇന്നത്തെ വിപണി വിശകലനം

മാസത്തെ എക്സപെയറി ദിനം അസ്ഥിരമായി നഷ്ടത്തിൽ അടച്ച് നിഫ്റ്റി.

17727 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ഇന്ന് 80 പോയിന്റുകൾക്ക് ഉള്ളിലായി ഏറെ നേരം അസ്ഥിരമായി കാണപ്പെട്ടു.  ശേഷം യൂറോപ്യൻ വിപണികൾ തുറന്നതിന് പിന്നാലെ സൂചിക താഴേക്ക് വീണു.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 93 പോയിന്റുകൾ/ 0.53 ശതമാനം താഴെയായി 17618 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

37761 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ഇന്ന് 200 പോയിന്റുകൾ താഴേക്ക് വീണു. ശേഷം ഇവിടെ നിന്നും തിരികെ കയറിയ സൂചിക 37800 വരെയെത്തി അസ്ഥിരമായി നിന്നു. ഉച്ചയ്ക്ക് ശേഷം 37800 മറികടന്ന സൂചികയ്ക്ക് 37900 എന്ന പ്രതിരോധം മറികടക്കാൻ സാധിച്ചില്ല. ശേഷം ദിവസത്തെ ഉയർന്ന നിലയിൽ നിന്നും 500 പോയിന്റുകൾ താഴേക്ക് വീണ സൂചിക 37500ൽ സപ്പോർട്ട് രേഖപ്പെടുത്തി.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 318 പോയിന്റുകൾ/ 0.84 ശതമാനം താഴെയായി 37425 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

നിഫ്റ്റി പി.എസ്.യു ബാങ്ക് ഇന്ന് 0.8 ശതമാനം, നിഫ്റ്റി റിയൽറ്റി 1.4 ശതമാനം എന്നിങ്ങനെ ലാഭത്തിൽ അടച്ചു. മറ്റു മേഖലാ സൂചികകൾ അസ്ഥിരമായി കാണപ്പെട്ടു.

ഏഷ്യൻ വിപണികൾ ഏറെയും കയറിയിറങ്ങിയാണ് വ്യാപാരം അവസാനിപ്പിച്ചത്.  യൂറോപ്യൻ വിപണികളും  കയറിയിറങ്ങിയാണ് വ്യാപാരം നടത്തുന്നത്.

നിർണായക വാർത്തകൾ   

നിഫ്റ്റി നഷ്ടത്തിൽ അടച്ചപ്പോഴും ബജാജ് ഓഹരികൾ ഇന്ന് ലാഭത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. Bajaj Finance, Bajaj Finserv എന്നിവ രണ്ട് ശതമാനം നേട്ടം കെെവരിച്ച് നിഫ്റ്റി 50യുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടം.

ഊർജ്ജ ഓഹരികൾ ഇന്ന് കയറിയിറങ്ങി വ്യാപാരം അവസാനിപ്പിച്ചു. . PowerGrid 2.6 ശതമാനം നഷ്ടം രേഖപ്പെടുത്തി നിഫ്റ്റിയുടെ ടോപ്പ് ലൂസർ പട്ടികയിലേക്ക് തള്ളപ്പെട്ടു. REC Limited(-2.7%), Torrent Power(-2.2%) എന്നിവയും നഷ്ടം രേഖപ്പെടുത്തി. അതേസമയം Tata Power(+4.7%), IGL(+2.7%), Guj Gas(+1.9%) എന്നിവ ലാഭത്തിൽ അടച്ചു. വൈദ്യുതി പ്രതിസന്ധി മൂലം ചൈനയിലെ താപ കൽക്കരി സംഭരണി റെക്കോർഡ് താഴ്ച്ചയിലേക്ക് നീങ്ങുകയാണ്.

യുഎസ്ബി തരംതാഴ്ത്തിയതിന് പിന്നാലെ Bharti Airtel(-0.84%), Indus Towers(-2.9%) എന്നിവ നഷ്ടത്തിൽ അടച്ചു. അതേസമയം Vodafone Idea 5.7 ശതമാനം നേട്ടം കെെവരിച്ചു.

UBL(+0.9%), McDowell-N(+3.1%) എന്നീ മദ്യ ഓഹരികൾ ഇന്ന് നേട്ടം കെെവരിച്ചു.

ബാങ്കിംഗ് ഓഹരികളും ഇന്ന് കയറിയിറങ്ങി കാണപ്പെട്ടു. മിഡ് ക്യാപ്പായ Federal Bank(+3.6%), RBL Bank(+1.4%), PNB(+1.1%), AU Bank(+0.46%) എന്നിവ ലാഭത്തിൽ അടച്ചു. ലാർജ് ക്യാപ്പ് ബാങ്ക്സായ Axis Bank(-2%), SBI(-1.5%), Kotak Bank(-1.2%) എന്നിവ നഷ്ടത്തിൽ അടച്ചു.

റിസർവ് ബാങ്ക് നിയന്ത്രണങ്ങൾ നീക്കിയതിന് പിന്നാലെ Indian Overseas Bank 11.2 ശതമാനം നേട്ടം കെെവരിച്ചു.

1879 കോടി രൂപയുടെ ഓർഡർ ലഭിച്ചതിന് പിന്നാലെ JMC Projects 12.3 ശതമാനം നേട്ടം കെെവരിച്ചു. 

വിപണി മുന്നിലേക്ക് 

രൂക്ഷമായ ചാഞ്ചാട്ടത്തിന് വിധേയമായാണ് നിഫ്റ്റി ഈ മാസത്തെ എക്സ്പെയറിക്ക് സാക്ഷ്യം വഹിച്ചത്. ചൊവ്വാഴ്ച 17750 എന്ന സപ്പോർട്ട് തകർത്തതിന് പിന്നാലെ സൂചിക ദുർബലമായി തുടരുകയാണ്. എന്നാൽ ചൊവ്വാഴ്ചത്തെ താഴ്ന്ന നില സപ്പോർട്ടായി സൂചിക ഇന്നും മാനിച്ചു എന്നത് ശ്രദ്ധേയമാണ്.

ബാങ്ക് നിഫ്റ്റിയും ഇന്നലത്തെ താഴ്ന്ന നിലയിൽ സപ്പോർട്ട് എടുത്ത് കൊണ്ട് നഷ്ടത്തിലാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. 38200ൽ സൂചികയ്ക്ക് ശക്തമായ പ്രതിരോധം അനുഭവപ്പെടുന്നു. റാലിക്ക് ശേഷം ലാർജ് ക്യാപ്പ് ഓഹരികളിൽ വിൽപ്പന സമ്മർദ്ദം കാണപ്പെടുന്നു.

വരും ദിവസങ്ങളിൽ നിങ്ങൾക്ക് ഗ്യാസ് ഓഹരികളിൽ ശ്രദ്ധിക്കാവുന്നതാണ്. നാളെ മുതൽ ഗ്യാസിന്റെ വില 60 മുതൽ 70 ശതമാനം വരെ വർദ്ധിച്ചേക്കും. ചില ഓഹരികളിൽ നേരിയ ചലനങ്ങൾ കാണാൻ സാധിച്ചു. ഈ നീക്കം തുടർന്നേക്കാം.

അദാനി ഓഹരികളും പ്രധാനപ്പെട്ട അസ്ഥിര മേഖലകളിലാണ് കാണപ്പെടുന്നത്. വരും ദിവസങ്ങളിൽ ഇവ മികച്ച നീക്കം നടത്തിയേക്കും.

നിങ്ങൾക്ക് ഈ മാസം എങ്ങനെയുണ്ടായിരുന്നു? കമന്റ് ചെയ്ത് അറിയിക്കുക.

ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു.

ഇന്നത്തെ വിപണി വിശകലനം ഇന്ന് 17401 എന്ന നിലയിൽ ഫ്ലാറ്റായി വ്യാപാരം ആരംഭിച്ച നിഫ്റ്റി 1740-500ന് അടുത്തായി പ്രതിബന്ധം നേരിട്ടു. പിന്നീട് ലളിതമായി ഇത് മറികടന്ന സൂചിക മുന്നേറ്റം നടത്തി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 127 പോയിന്റുകൾ/0.73 ശതമാനം മുകളിലായി 17525 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 37847 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി താഴേക്ക് നീങ്ങി. ശേഷം 37700ൽ ശക്തമായ സപ്പോർട്ട് എടുത്ത സൂചിക ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും 1.65 […]
പ്രധാനതലക്കെട്ടുകൾ State Bank of India: ജൂൺ പാദത്തിൽ കമ്പനിയുടെ അറ്റാദായം 6.70 ശതമാനം ഇടിഞ്ഞ് 6068 കോടി രൂപയായി. നികുതിക്ക് ശേഷമുള്ള ലാഭം എന്നത് മുൻ പാദത്തിൽ 6504 കോടി രൂപയായിരുന്നു.Titan: ജൂൺ പാദത്തിൽ അറ്റാദായം മൂന്ന് മടങ്ങ് വർദ്ധിച്ച് 790 കോടി രൂപയായി. Tata Motors: ഫോർഡ് ഇന്ത്യയുടെ സാനന്ദ് ആസ്ഥാനമായുള്ള നിർമ്മാണ പ്ലാന്റ് 725.7 കോടി രൂപയ്ക്ക് ഏറ്റെടുക്കാൻ കമ്പനിയുടെ അനുബന്ധ സ്ഥാപനം കരാറിൽ ഒപ്പുവച്ചു. Marico: ജൂൺ പാദത്തിൽ കമ്പനിയുടെ ഏകീകൃത […]
ഇന്നത്തെ വിപണി വിശകലനം ഇന്ന് 17423 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി 4 മണിക്കൂറോളം അസ്ഥിരമായി നിന്നു. ശേഷം താഴേക്ക് വീണ സൂചിക 17350ൽ സപ്പോർട്ട് രേഖപ്പെടുത്തി.തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 15 പോയിന്റുകൾ/0.09 ശതമാനം മുകളിലായി 17397 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 37868 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി താഴേക്ക് നീങ്ങി. ശേഷം 38150 ശക്തമായ സപ്പോർട്ട് ആയി മാറി. ഇവിടെ നിന്നും തിരികെ കയറിയ സൂചിക നേരിയ നേട്ടം […]

Advertisement