ഇന്നത്തെ വിപണി വിശകലനം

രാവിലെ അസ്ഥിരമായി കാണപ്പെട്ട സൂചിക ശക്തമായി താഴേക്ക് കൂപ്പുകുത്തിയെങ്കിലും പിന്നീട് വി ആകൃതിയിൽ നഷ്ടം വീണ്ടെടുത്തു.

16,282 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി പതിയെ മുകളിലേക്ക് കയറി 16360 എന്ന പുതിയ ഉയർന്ന നില രേഖപ്പെടുത്തി. എന്നാൽ ഉച്ചയോടെ ദുർബലമായ സൂചിക താഴേക്ക് വീണു. 15 മിനിറ്റ് കൊണ്ട് ഏകദേശം 120 പോയിന്റുകളുടെ നഷ്ടമാണ് സൂചിക കാഴ്ചവച്ചത്. ശേഷം വി ആകൃതിയിൽ സൂചിക നഷ്ടം വീണ്ടെടുത്തു.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 21 പോയിന്റുകൾ/ 0.13 ശതമാനം മുകളിലായി 16,280 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 

ഫ്ലാറ്റായി 36036 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ഇന്ന് ബുള്ളിഷായിരുന്നു. ആദ്യ 30 മിനിറ്റിൽ 300 പോയിന്റുകളുടെ തേരോട്ടമാണ് സൂചിക കാഴ്ചവച്ചത്. പിന്നീട് സൂചിക ദുർബലമായി. ഉച്ചയ്ക്ക് ശേഷം താഴേക്ക് വീണ സൂചിക പിന്നീട് തിരികെ കയറി.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 5 പോയിന്റുകൾ/ 0.01 ശതമാനം മുകളിലായി 36034 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 

ഏറെയും മേഖല സൂചികകൾ ഇന്ന് നഷ്ടത്തിൽ അടച്ചു. നിഫ്റ്റി ഐടി 0.87 ശതമാനം നേട്ടം കെെവരിച്ചു. നിഫ്റ്റി മെറ്റൽ, മീഡിയ, റിയൽറ്റി എന്നിവ 2 ശതമാനം ഇടിഞ്ഞു.

ഏഷ്യൻ വിപണികൾ ഏറെയും കയറിയിറങ്ങിയാണ് അടയ്ക്കപ്പെട്ടത്. അതേസമയം യൂറോപ്യൻ വിപണികൾ എല്ലാം തന്നെ ഫ്ലാറ്റായി കയറിയിറങ്ങിയാണ് വ്യാപാരം നടത്തുന്നത്.

നിർണായക വാർത്തകൾ 

നിരവധി ഐടി ഓഹരികൾ ഇന്ന് നിഫ്റ്റി 50യുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി. TechM(+2.7%), HCLTech(+1.2%), Wipro(+1.1%) Infy(+0.8%) എന്നിങ്ങനെ നേട്ടം കെെവരിച്ചു.

ഇന്നലെ ഒന്നാം പാദഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ Shree Cement  ഓഹരി ഇന്ന് 4 ശതമാനം നഷ്ടത്തിൽ അടച്ചു.

കമ്മോഡിറ്റി വില ഇടിഞ്ഞതിന് പിന്നാലെ മെറ്റൽ ഓഹരികൾ ഏറെയും ഇന്ന് കൂപ്പുകുത്തി. JSW Steel(-33%), Tata Steel(-2.7%) എന്നിവ നഷ്ടം രേഖപ്പെടുത്തി ടോപ്പ് ലൂസർ പട്ടികയിലേക്ക് തള്ളപ്പെട്ടു. SAIL(-5.1%), National Aluminum(-5.3%), Jindal Steel(-4.2%) എന്നിവയും നഷ്ടം രേഖപ്പെടുത്തി.

ട്രാക്ടർ നിർമാണ കമ്പനികളായ Escorts(+6.3%) M&M(+1.4%) എന്നിവ ഇന്ന് നേട്ടത്തിൽ അടച്ചു. അതേസമയം ഓട്ടോ മേഖലയിലെ മറ്റു കമ്പനികൾ നഷ്ടത്തിൽ അടച്ചു.മോശം ഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ Kalyan Jewellers ഇന്ന് 1.2 ശതമാനം നഷ്ടം രേഖപ്പെടുത്തി. ഒന്നാം പാദത്തിൽ 51.3 കോടി രൂപയുടെ അറ്റനഷ്ടമാണ് കമ്പനി രേഖപ്പെടുത്തിയത്.

മൊബൈൽ നെതർലാൻഡ്‌സിനായി 43,885 കോടി രൂപയുടെ ലേലം വിളിക്കാനൊരുങ്ങുന്നതായി വാർത്ത പുറത്തുവന്നതിന് പിന്നാലെ Reliance Industries ഇന്ന് 0.5 ശതമാനം ലാഭത്തിൽ അടച്ചു. നിഫ്റ്റി വീണപ്പോഴും ഓഹരി ലാഭത്തിൽ തന്നെ നിന്നു.
 
ഒന്നാം പാദത്തിൽ അറ്റാദായം 290 കോടി രൂപയായി രേഖപ്പെടുത്തിയതിന് പിന്നാലെ Motherson Sumi 3.3 ശതമാനം ഇടിഞ്ഞു. മുൻ പാദത്തിൽ അറ്റാദായം 700 കോടി രൂപയായിരുന്നു. കമ്പനിയുടെ മൊത്തം കടം 6158 കോടി രൂപയായി ഉയർന്നു. മുൻ പാദത്തിൽ ഇത് 4807 കോടി രൂപ മാത്രമായിരുന്നു.

ഒന്നാം പാദത്തിൽ അറ്റാദായം മുൻ പാദത്തെ അപേക്ഷിച്ച് ഇരട്ടി വർദ്ധിച്ച് 147 കോടി രൂപയായതിന് പിന്നാലെ Max Healthcare ഓഹരി 5.5 ശതമാനം നേട്ടം കെെവരിച്ചു.

ഒന്നാം പാദത്തിൽ അറ്റാദായം മുൻ പാദത്തെ അപേക്ഷിച്ച് 10 ശതമാനം ഇടിഞ്ഞ് 425 കോടി രൂപയായതിന് പിന്നാലെ Manappuram Finance 4.6 ശതമാനം ഇടിഞ്ഞു.

ഒന്നാം പാദത്തിൽ അറ്റാദായം മുൻ പാദത്തെ അപേക്ഷിച്ച് 5 ശതമാനം ഇടിഞ്ഞ് 63.2 കോടി രൂപയായതിന് പിന്നാലെ CAMS ഓഹരി ഇന്ന് 1.4 ശതമാനം നഷ്ടത്തിൽ അടച്ചു.

വിപണി മുന്നിലേക്ക് 

വിപണി രാവിലെ ശാന്തമായി മുകളിലേക്ക് കയറി എക്കാലത്തെയും ഉയർന്ന നില പരീക്ഷിച്ചു. മിഡ്ക്യാപ്പ്, സ്മോൾ ക്യാപ്പ് എന്നിവ സമ്മർദ്ദത്തിൽ തുടർന്നു.

ഈ സാഹചര്യത്തിലാണ് ഉച്ചയോടെ അപ്രതീക്ഷിതമായി സൂചിക താഴേക്ക് വീണത്. വിപണിയുടെ ഇന്നത്തെ ഈ കെണിയിൽ അനേകം പേർ കുടുങ്ങിയിട്ടുണ്ടാകാം.

യൂറോപ്യൻ വിപണികൾ ഇടിഞ്ഞതിനാൽ തന്നെ വിദേശ നിക്ഷേപ സ്ഥാപനങ്ങൾ ഓഹരികൾ വിറ്റഴിക്കുന്നതായി കാണാം. അതേസമയം ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ വിപണിക്ക് പിന്തുണ നൽകി. HDFC Bank, HDFC, Reliance എന്നീ ഓഹരികളും വിപണി ഭയാനകരമായി താഴേക്ക്  കൂപ്പുകുത്തുന്നതിൽ നിന്നും തടഞ്ഞു.

നിങ്ങളുടെ പോർട്ട്ഫോളിയോയിലെ മിഡ്, സ്മോൾ ക്യാപ്പ് ഓഹരികൾ ലാഭമെടുപ്പിനെ തുടർന്ന് വീണ്ടും താഴേക്ക് വീണേക്കാം. വിപണിയിൽ ചാഞ്ചാട്ടം രൂക്ഷമായിട്ട് കൂടി നിഫ്റ്റി രാവിലെ 16300 മറികടന്ന് മുന്നേറുന്നത് കാണാമായിരുന്നു.വരും ദിവസങ്ങളിൽ വിപണിയിൽ ചാഞ്ചാട്ടം രൂക്ഷമാകുമോ എന്ന് കണ്ടറിയേണ്ടതുണ്ട്. നിഫ്റ്റി ബാങ്ക് നിഫ്റ്റി എന്നീ സൂചികകൾ ഇപ്പോഴും ബെയറിഷ് സൂചനകൾ ഒന്നും തന്നെ നൽകുന്നില്ല. സൂചിക അസ്ഥിരം മാത്രമാണ്.

ഏവരും രാത്രിയിലെ സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു.

അൾട്രാടെക് സിമന്റ് ക്യു 3 ഫലങ്ങൾ: അറ്റാദായം 8 ശതമാനം വർധിച്ച് 1,708 കോടി രൂപയായി ഡിസംബറിൽ അവസാനിച്ച പാദത്തിൽ അൾട്രാടെക് സിമന്റ് ലിമിറ്റഡിന്റെ ഏകീകൃത അറ്റാദായം 7.8 ശതമാനം വർധിച്ച് 1,708 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 31% വർദ്ധിച്ചു. ഇതേ കാലയളവിൽ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം പ്രതിവർഷം 5.89% വർധിച്ച് ‍12,985 കോടി രൂപയായി. കമ്പനിയുടെ ആഭ്യന്തര സിമന്റ് വിൽപ്പന 13.2% വർധിച്ചു. അതേസമയം ബിർള വൈറ്റിന്റെ ശേഷി പ്രതിവർഷം 6.5 […]
ഇന്നത്തെ വിപണി വിശകലനം ഓക്ടോബർ 14ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിൽ നേരിയ ലാഭത്തിൽ അടച്ച് നിഫ്റ്റി. 18246 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ഇന്ന് രൂക്ഷമായ ചാഞ്ചാട്ടത്തിന് വിധേയമായി. ആദ്യത്തെ കയറ്റത്തിനും ഇറക്കത്തിനും ശേഷം സൂചിക ലാഭത്തിൽ കാണപ്പെട്ടു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 52 പോയിന്റുകൾ/ 0.29 ശതമാനം മുകളിലായി 18308 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 38269 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ ശക്തമായ മുന്നേറ്റം നടത്തിയെങ്കിലും […]
"എന്റെ പരമാവധി ശ്രമിച്ചിട്ടും ലാഭകരമായ ഒരു ബിസിനസ് മോഡൽ സൃഷ്ടിക്കുന്നതിൽ ഞാൻ പരാജയപ്പെട്ടു. ഞാൻ ഒരിക്കലും ആരെയും മനപ്പൂർവ്വം വഞ്ചിക്കുകയോ തെറ്റിദ്ധരിപ്പിക്കുകയോ ചെയ്തിട്ടില്ല. ഒരു സംരംഭകനെന്ന നിലയിൽ ഞാൻ പരാജയപ്പെട്ടു." കത്തിൽ സിദ്ധാർത്ഥ കുറിച്ചു.

Advertisement