വിപണി വിശകലനം 

120 പോയിന്റുകൾക്കുള്ളിൽ നിന്ന് കൊണ്ട് അസ്ഥിരമായാണ് നിഫ്റ്റി ദിവസം മുഴുവൻ വ്യാപാരം നടത്തിയത്. 15078 എന്ന നിലയിൽ ഗ്യാപ്പ് ഡൗണിൽ തുറന്ന സൂചിക ആദ്യ കാൻഡിലുകളിൽ തന്നെ  മുകളിലേക്ക് കുതിച്ചു കയറിയെങ്കിലും പിന്നീട് സെെഡ് വേഴ്സിലേക്ക് തിരിയുകയായിരുന്നു. പിന്നീട് 5 മണിക്കൂറുകളോളം സൂചിക 60 പോയിന്റുകൾക്ക് ഉള്ളിൽ തന്നെ നിലകൊണ്ടു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 66 പോയിന്റ് മുകളിലായി 15,173 എന്ന നിലയിൽ സൂചിക വ്യാപാരം അവസാനിപ്പിച്ചു. 

നിഫ്റ്റി അസ്ഥിരമായി തുടർന്നപ്പോൾ 35707-ൽ ഫ്ലാറ്റായി തുറന്ന  ബാങ്ക് നിഫ്റ്റി ഇന്ന്  450 പോയിന്റുകൾക്ക് ഇടയിൽ നിന്നാണ് ഇന്ന് വ്യാപാരം നടത്തിയത്. കഴിഞ്ഞ ആഴ്ച 6000 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവച്ച  സൂചിക ഇന്ന് അതിന്റെ 1/12 മാത്രം നീക്കമാണ് നടത്തിയത്. കഴിഞ്ഞ ദിവസത്തേക്കാൾ 31 പോയിന്റ് താഴെയായി 35752 എന്ന നിലയിൽ സൂചിക വ്യാപാരം അവസാനിപ്പിച്ചു. 

നിഫ്റ്റി എനർജ്ജി ഇന്ന് ശക്തമായ മുന്നേറ്റമാണ് കാഴ്ചവച്ചത്. ഇത് തീർച്ചയായും റിലയൻസിലുണ്ടായ കുതിച്ചുകയറ്റം മൂലമാണ്. നിഫ്റ്റി മെറ്റൽസ് 1 ശതമാനം നേട്ടം കെെവരിച്ചപ്പോൾ പി.എസ്.യു ബാങ്ക്സ് സൂചിക 1 ശതമാനത്തിലേറെ താഴേക്ക് വീണു. 

ഏഷ്യൻ വിപണികൾ ഏറെയും ഇന്ന് മിക്സഡായിട്ടാണ് കാണപെട്ടത്. യൂറോപ്യൻ വിപണികൾ എല്ലാം തന്നെ ഇന്ന് ഫ്ലാറ്റായിട്ടാണ് വ്യാപാരം നടത്തുന്നത്. 

നിർണായക വാർത്തകൾ

ഡിസംബറിലെ മൂന്നാം പാദത്തിൽ Hindalco-യുടെ അറ്റാദായം 90 ശതമാനം ഉയർന്ന് 2021 കോടി രൂപയായതിന് പിന്നാലെ കമ്പനിയുടെ ഓഹരി വില കുതിച്ചുയർന്ന് നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടം നേടി. രാവിലെ മുതൽ തന്നെ Hindalco അപ്പ് ട്രെന്റിലായിരുന്നു.

ഏറെ നാളുകൾക്ക് ശേഷം Reliance  വീണ്ടും നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയുടെ ഭാഗമായി. 2000 എന്ന നിർണായക നിലമറികടന്നതോടെ വളരെ വലിയ ഒരു വ്യാപാര സാധ്യതയാണ് റിലയൻസ് കാഴ്ചവച്ചത്. ഏറെ നാളായി ബെയറിഷ് ട്രെന്റിലായിരുന്നു റിലയൻസ്. സ്പെക്ട്രം ലേലം നടക്കാനിരിക്കെ ടെലികോം കമ്പനികളിൽ ശക്തമായ മുന്നേറ്റം കാണാനാകുന്നുണ്ട്.

Airtel
ഇന്ന് 1 ശതമാനത്തിലേറെ നേട്ടം കെെവരിച്ചപ്പോൾ
Vodafone Idea 8 ശതമാനത്തിലേറെ മുന്നേറ്റം നടത്തി.

EICHER MOTORS
ഓഹരികൾ വീണ്ടും താഴേക്ക് വീണ് നിഫ്റ്റിയുടെ ടോപ്പ് ലൂസർ പട്ടികയിലേക്ക് തള്ളപെട്ടു.

Adani Ports  ഓഹരികൾ കത്തിക്കയറി എക്കാലത്തേയും ഉയർന്ന നില കെെവരിച്ച് നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടം നേടി. നിഫ്റ്റി 50യിൽ ഉയർന്ന EBITDA മാർജിനുള്ള കമ്പനിയാണ് അദാനി പോർട്ട്സ്.

അനുബന്ധ പാർട്ടി ഇടപാടുകളിലൂടെ സൺ ഫാർമ ഫണ്ട് വഴിതിരിച്ചുവിട്ടുവെന്ന വിസിൽ ബ്ലോവർ പ്രമോട്ടർമാർക്കെതിരായ ആരോപണങ്ങൾ തീർപ്പാക്കുന്നത്  സെബി അംഗീകരിച്ചതിന് പിന്നാലെ SunPharma ഓഹരികൾ ഉച്ചയോടെ ശക്തമായ മുന്നേറ്റം കാഴ്ചവച്ചു. ഓഹരി നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംപിടിച്ചു.

ഡിസംബറിലെ മൂന്നാം പാദ റിസൾട്ടുകൾ പുറത്തുവന്നതിന് പിന്നാലെ  MRF ഓഹരികൾ ശക്തമായി താഴേക്ക് വീണു. കമ്പനിയുടെ അറ്റാദായം  116 ശതമാനം ഉയർന്ന് 511 കോടി രൂപയായി. വരുമാനം 14 ശതമാനം ഉയർന്ന് 4567 കോടി രൂപയായി. ഓഹരിക്ക് 3 രൂപ വീതം  ഇടക്കാല ലാഭവിഹിതവും കമ്പനി പ്രഖ്യാപിച്ചു. ഓഹരി വിഭജനം നടപ്പാക്കാത്തതിനാൽ ഏവരും നിരാശയിലാണെന്ന് കരുതപ്പെടുന്നു.

Route Mobile ഓഹരികൾ ഇന്ന് 20 ശതമാനം നേട്ടം കെെവരിച്ചു. കഴിഞ്ഞ ഒരാഴ്ചയായി ഓഹരിയിൽ 30 ശതമാനം മുന്നേറ്റമാണ് നടന്നിട്ടുള്ളത്.

Affle India ഓഹരികൾ ഇന്ന് 10 ശതമാനം നേട്ടം കെെവരിച്ച് അപ്പർ സർക്യൂട്ട് (UC) അടിച്ചു. കഴിഞ്ഞ ഒരാഴ്ചയായി 33 ശതമാനത്തിന്റെ മുന്നേറ്റമാണ് കമ്പനി നടത്തിയത്. Tanla Platforms 6 ശതമാനം നേട്ടം കെെവരിച്ചു.

IEX-ന്റെ  സഹസ്ഥാപനമായ  Indian Gas Exchange-ന്റെ  ഓഹരികളുടെ 26 ശതമാനം NSE യും, 5 ശതമാനം  GAIL ലും ഏറ്റെടുത്തു. ഇതോടെ IEX ഓഹരികൾ 11 ശതമാനം നേട്ടം കെെവരിച്ചു.  IEX-നെ  പറ്റി കൂടുതലറിയാൻ ലിങ്ക് സന്ദർശിക്കുക. 

വിപണി മുന്നിലേക്ക് 

15200ലുള്ള കാൾ ഓപ്ഷൻ കോൺട്രാക്ടുകളിൽ വർദ്ധനവ്
മൂലം നിഫ്റ്റി മുകളിലേക്ക് പോകാൻ സാധ്യതയില്ലെന്ന് ഞങ്ങൾ നേരത്തെ പറഞ്ഞിരുന്നു. സൂചിക ഇതിന് തൊട്ട് താഴെയായി വ്യാപാരം അവസാനിപ്പിച്ചു.

MRF ഓഹരികളിലെ വീഴ്ചയാണ് ഇന്ന് ഏറ്റവും നിർണായകമായത്. ഓഹരി 1 ലക്ഷം എത്തണമെന്ന് വ്യക്തിപരമായി ഞാൻ ആഗ്രഹിച്ചിരുന്നുവെങ്കിലും അത് നടന്നില്ല. ഓഹരിയിൽ ശക്തമായി ഒരു വീഴ്ച പ്രതീക്ഷിച്ചിരുന്നില്ലെന്നതാണ് സത്യം. 98000 അടുത്ത് വിലയുള്ള ഓഹരിക്ക് 3 രൂപ മാത്രം ഇടക്കാല വിഹിതം നിശ്ചയിച്ചത് അത്ര ശുഭമായി തോന്നുന്നില്ല.

15000 എന്ന നിലയിൽ ശക്തമായ സപ്പോർട്ടാണ് നിഫ്റ്റി ഇന്ന് കാഴ്ചവച്ചത്. 15050 എന്ന നിലയിൽ നിന്നും വലിയ മുന്നേറ്റവും സൂചികയിൽ ഉണ്ടായി. റിലയൻസിന്റെ  കുതിച്ചുകയറ്റമാണ് നിഫ്റ്റിയുടെ  ഈ മുന്നേറ്റത്തിന് കാരണമായത്. ഇല്ലായിരുന്നുവെങ്കിൽ നിഫ്റ്റി തീർച്ചയായും ഇന്ന് 15000-ത്തിന് താഴെ പോകുമായിരുന്നു. നിഫ്റ്റിയുടെ 66 പോയിന്റ് നേട്ടത്തിൽ 65 പോയിന്റുകളും  റിലയൻസിന്റെ സംഭാവനയായിരുന്നു.

വിവിധ കാരണങ്ങളാൽ  ഐടി ഓഹരികളിൽ ഇന്ന് വളരെ വലിയ ഇടിവാണ് നേരിട്ടത്. SBIN വളരെ വലിയ രീതിയിൽ അസ്ഥിരമാകുന്നതായി കാണാം. ഇതിനാൽ തന്നെ ഓഹരിയിൽ ഉടൻ ശക്തമായ ഒരു തിരുത്തൽ ഞാൻ പ്രതീക്ഷിക്കുന്നു. 

ഏവരും രാത്രിയിലെ സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്നും അതിലൂടെ മികച്ച സ്റ്റോക്കുകൾ കണ്ടെത്തുമെന്നും പ്രതീക്ഷിക്കുന്നു.

പ്രധാനതലക്കെട്ടുകൾ Grasim Industries:  മാർച്ച് പാദത്തിൽ കമ്പനിയുടെ അറ്റാദായം 55.56 ശതമാനം വർദ്ധിച്ച് 4070.46 കോടി രൂപയായി. Bayer CropScience: മാർച്ച് പാദത്തിൽ കമ്പനിയുടെ അറ്റാദായം 2 ഇരട്ടി  വർദ്ധിച്ച് 152.7 കോടി രൂപയായി. Muthoot Finance: കടപത്ര വിതരണത്തിലൂടെ 300 കോടി രൂപ സമാഹരിക്കുമെന്ന് കമ്പനി അറിയിച്ചു.Metropolis Healthcare: മാർച്ച് പാദത്തിൽ കമ്പനിയുടെ അറ്റാദായം 34 ശതമാനം ഇടിഞ്ഞ് 40 കോടി രൂപയായി. പോയവർഷം ഇതേകാലയളവിൽ 61 കോടി രൂപയായിരുന്നു കമ്പനിയുടെ അറ്റാദായം. Dollar Industries: […]
ഇന്നത്തെ വിപണി വിശകലനം തുടർച്ചയായ രണ്ടാം ദിവസവും നഷ്ടത്തിൽ അടച്ച് നിഫ്റ്റി. ഇന്ന് 16230 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ദുർബലമായി കാണപ്പെട്ടു. വീണ്ടെടുക്കൽ നടത്താനുള്ള സാധ്യത നിലനിന്നിട്ടും വിപണിക്ക് മുന്നേറ്റം നടത്താൻ സാധിച്ചില്ല. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 89 പോയിന്റുകൾ/0.55 ശതമാനം താഴെയായി 16125 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 34250 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി മുകളിലേക്ക് കയറിയെങ്കിലും ആദ്യത്തെ മുന്നേറ്റത്തിന് ശേഷം സൂചിക വശങ്ങളിലേക്ക് മാത്രമാണ് നീങ്ങിയത്. […]
ഗുജറാത്ത് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്പെഷ്യാലിറ്റി കെമിക്കൽ കമ്പനിയായ Aether Industries Ltd തങ്ങളുടെ പ്രാരംഭ ഓഹരി വിൽപ്പനയുമായി രംഗത്ത് എത്തിയിരിക്കുകയാണ്. മെയ് 24ന് ആരംഭിക്കുന്ന ഐപിഒയെ പറ്റിയുള്ള വിശേഷങ്ങളാണ് മാർക്കറ്റ്ഫീഡ് ഇന്ന് ചർച്ചചെയ്യുന്നത്.  Aether Industries Ltd 2013ൽ പ്രവർത്തനം ആരംഭിച്ച ഏഥർ ഇൻഡസ്ട്രീസ് ലിമിറ്റഡ് രാജ്യത്തെ വളർന്ന് കൊണ്ടിരിക്കുന്ന സ്പെഷ്യാലിറ്റി കെമിക്കൽ കമ്പനികളിൽ ഒന്നാണ്. സങ്കീർണ്ണവും വ്യത്യസ്‌തവുമായ രസതന്ത്രം, സാങ്കേതിക കോർ കഴിവുകൾ എന്നിവ ഉൾപ്പെടുന്ന വിപുലമായ ഇന്റർമീഡിയറ്റുകളും രാസവസ്തുക്കളും കമ്പനി ഉത്പാദിപ്പിക്കുന്നു.സ്വന്തമായി ആർ ആൻഡ് […]

Advertisement