ഇന്നത്തെ നിഫ്റ്റി ചാർട്ട് ഇന്നലത്തേതിന് സമാനമായ ഒരു മാതൃക പിന്തുടർന്നു. SGX Nifty സൂചിപ്പിച്ചത് പോലെ ഇന്നലത്തെ close-ന്റെ അടുത്ത് തന്നെയായിരുന്നു ഇന്നത്തെ open. Nifty ദിവസം മുഴുവൻ മുകളിലേക്കും താഴേക്കും നീങ്ങിയെങ്കിലും മൊത്തത്തിൽ ഇന്നലത്തെ trading പരിധിക്കുള്ളിൽ തന്നെ നിന്നു. രാവിലെ 10 ന് 11,180 ന് സമീപം support എടുത്തശേഷം നിഫ്റ്റി 100 പോയിന്റ് ഉയർന്ന് 11,280 ലെവലിൽ resistance കണ്ടെത്തി. ഉച്ചകഴിഞ്ഞ് 2 ന് ശേഷം index ഈ നില തകർത്തെങ്കിലും, 11,300 എന്ന resisance-ൽ നിന്ന് കുത്തനെ ഇടിഞ്ഞു. ഇന്നത്തേക്ക് 25.15 പോയിൻറ് അഥവാ 0.22 ശതമാനം ഉയർന്ന് 11,247.55 എന്ന നിലയിലെത്തി.

കേന്ദ്രസർക്കാർ പലിശക്ക് മേൽ പലിശ എഴുതിത്തള്ളിയേക്കാം എന്ന
വാർത്തകൾപരന്നതോടെ ബാങ്ക് നിഫ്റ്റി രാവിലെ തന്നെ താഴോട്ട് പോയി. 21,441 ൽ ആരംഭിച്ചതിന് ശേഷം രാവിലെ 10 ഓടെ index 320 പോയിന്റ് ഇടിഞ്ഞു, നിഫ്റ്റിയും താഴേക്ക് പോയി. അവിടെ നിന്ന് പതുക്കെ ആത്മവിശ്വാസം നേടുകയും, ദിവസത്തേക്ക് 40 പോയിൻറ് അഥവാ 0.19 ശതമാനം ഉയർന്ന് 21,451 എന്ന നിലയിലെത്തുകയും Bank Nifty ചെയ്തു.

അന്ന് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയ index Nifty FMCG ആയിരുന്നു, Nifty Metal ഏറ്റവും കൂടുതൽ ഇടിഞ്ഞു. ഡോളറുമായി താരതമ്യപ്പെടുത്തുമ്പോൾ രൂപ കൂടുതൽ ശക്തമായിക്കൊണ്ടിരിക്കുകയാണെങ്കിലും Nifty IT, Nifty Pharma എന്നിവയും നേട്ടമുണ്ടാക്കി.

ഏഷ്യൻ വിപണികൾ mixed-ആയി ദിവസം അടച്ചു. ഇന്ത്യൻ വിപണി അവസാനിക്കുന്ന സമയത്ത് യൂറോപ്യൻ വിപണികൾ നിലവിൽ നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്.

ഇന്നത്തെ പ്രധാന വാർത്തകൾ

ബിപി‌സി‌എല്ലിന്റെ ഓഹരികൾ‌ ഇന്നത്തെ ഉയർന്ന നിരക്കിൽ‌ നിന്നും 10 ശതമാനത്തിലധികം തകർ‌ന്നു. നേരത്തെ എണ്ണ കമ്പനികളായ Rosneft-ഉം Saudi Aramcoയും BPCLന്റെ സ്വകാര്യവൽക്കരണത്തിന് ലേലം വിളിക്കാൻ സാധ്യതയില്ല എന്നറിയിച്ചിരുന്നു. വ്യാപാരികൾക്ക് നല്ലൊരു ഷോർട്ടിംഗ് അവസരം നൽകിക്കൊണ്ട് ദിവസത്തിൽ ഓഹരികൾ വളരെ ക്രമേണ താഴേക്ക് പോയി. ഓഹരി വിൽപ്പനയ്ക്കായി ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിൽ എക്സ്പ്രഷൻ ഓഫ് ഇൻററസ്റ്റ് (EoI) സമർപ്പിക്കാനുള്ള തീയതി നാലാം തവണയും നീട്ടിയതായി Department of Investment and Public Asset Management (DIPAM) അറിയിച്ചു.

അൺലോക്ക് 5.0 മാർഗ്ഗനിർദ്ദേശങ്ങളിൽ തിയേറ്ററുകൾ തുറക്കുന്നതിനെക്കുറിച്ച് സർക്കാർ സജീവമായി ആലോചിക്കുന്നുവെന്ന് അറിഞ്ഞതിനെത്തുടർന്ന് 1.34 ശതമാനം ഉയർന്ന് PVR ഓഹരികൾ 1,214 രൂപയായി ക്ലോസ് ചെയ്തു. ദിവസത്തെ വ്യാപാരത്തിൽ ഓഹരികൾ ഉയർന്ന നിരക്കായ 1,249 രൂപയിലെത്തി. ഒക്ടോബർ 5 ന് NCD വഴി ധനസമാഹരണവും കമ്പനി പരിഗണിക്കുന്നുണ്ട്.

സ്ഥാപകനും എംഡിയുമായ മഹേന്ദ്ര അഗർവാൾ കമ്പനിയുടെ ബോർഡിൽ നിന്ന് രാജിവച്ചതിനെത്തുടർന്ന് Gati ഓഹരികൾ 7.27 ശതമാനം ഇടിഞ്ഞ് 52.90 രൂപയായി.

സ്വകാര്യ ഇക്വിറ്റി നിക്ഷേപകരുടെ കൂട്ടത്തിന് ഓഹരികൾ വിറ്റ് 441 കോടി രൂപ സമാഹരിച്ചതിനെ തുടർന്ന് Indiabulls Ventures Ltd ഓഹരികൾ 2.04 ശതമാനം ഉയർന്ന് 247.85 രൂപയായി.

GMM Pfaudlerന്റെ ഓഹരികൾ 3,983.80 രൂപയായി, 5% Upper Circuitൽ
ലോക്ക് ചെയ്യപ്പെട്ടു. കഴിഞ്ഞയാഴ്ചയുണ്ടായ Offer For Sale (OFS) മൂലം ഉണ്ടായ തകർച്ചയിൽ നിന്ന് കരകയറുകയാണ് ഓഹരി വില . പ്രൊമോട്ടർമാർക് എതിരെ Insider Trading ആരോപിച്ച് ഒന്നിലധികം അന്വേഷണങ്ങൾ‌ നടക്കുന്നു. GMM Pfaudler-റുടെ 1.65 ലക്ഷം ഓഹരികൾ ഇന്നലെ Plutus Wealth Management ഓപ്പൺ മാർക്കറ്റിൽ നിന്ന് 3,528.75 രൂപയ്ക്ക് വാങ്ങിയിരുന്നു.

സി‌ഇ‌ഒയും എം‌ഡിയുമായ ആദിത്യ പുരി ബാങ്കിന്റെ ബിസിനസ്സ് പ്രീ-കോവിഡ് നിലവാരത്തിലേക്ക് തിരിച്ചുവരുന്നതിനെക്കുറിച്ച് പറഞ്ഞത് മൂലം HDFC Bank ഓഹരികൾ 1.45 ശതമാനം ഉയർന്ന് 1,078 രൂപയിൽ ക്ലോസ് ചെയ്തു. ആദിത്യ പുരി ഒക്ടോബർ 26 ന് വിരമിക്കും. അദ്ദേഹത്തിന്റെ പിൻഗാമിയായി ശശിധർ ജഗദീഷനെ നിയമിച്ചിരുന്നു, അദ്ദേഹത്തെക്കുറിച്ചുള്ള ഞങ്ങളുടെ ലേഖനം നിങ്ങൾക്ക് ഇവിടെ വായിക്കാം.

പാസഞ്ചർ ട്രാക്കുകളിൽ റെയിൽ പാളം പതിവായി വിതരണം ചെയ്യുന്നതിനായി ഇന്ത്യൻ റെയിൽ‌വേയിൽ നിന്ന് അനുമതി നേടിയ ആദ്യത്തെ ഇന്ത്യൻ സ്വകാര്യ കമ്പനിയായി Jindal Steel and Power മാറി. ഓഹരി വില 4.03 ശതമാനം ഇടിഞ്ഞ് 184.40 രൂപയായി. കഴിഞ്ഞയാഴ്ച ചോർന്ന ഫിൻസെൻ ഫയലുകളിൽ കമ്പനിയുടെ പേര് ഉൾപ്പെട്ടിരുന്നു. FINCEN ചോർച്ചയെക്കുറിച്ച് ഇവിടെ വായിക്കുക.

ഹിമാചലിലെ കമ്പനിയുടെ Baddi ഫാക്ടറി US FDA മുന്നറിയിപ്പ് നോട്ടീസ് ൽകിയതിനെത്തുടർന്ന് Panacea Biotech ഓഹരികൾ 5% ലോവർ സർക്യൂട്ടിലേക്ക് 181.50 രൂപയായി കുറഞ്ഞു.

GodrejCP, Dabur, Nestle India എന്നിവയുൾപ്പെടെ Nifty FMCG indexൽ ഉള്ള ഓഹരികൾ‌ ഇന്ന്‌ മികച്ച നേട്ടങ്ങൾ‌ ഉണ്ടാക്കിയവരുടെ പട്ടികയിൽ‌ ഇടം നേടി.
GodrejCPയുടെ ഓഹരികൾ 2.77 ശതമാനം ഉയർന്ന് 724.95 രൂപയിൽ ക്ലോസ് ചെയ്തു,
Dabur 2.53 ശതമാനം ഉയർന്ന് 509.8 രൂപയിൽ ക്ലോസ് ചെയ്തു.
1.92 ശതമാനം ഉയർന്ന് Nestle India 15,923 രൂപയായി ക്ലോസ് ചെയ്തു.

ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ എസ് സുന്ദർ ഉൾപ്പെടെ ഏഴു ബോർഡ് അംഗങ്ങളെ സെപ്റ്റംബർ 25 ന് പുറത്താക്കിയതിനെ തുടർന്ന് ലക്ഷ്മി വിലാസ് ബാങ്കിന്റെ ഓഹരികൾ 6.68 ശതമാനം ഇടിഞ്ഞ് 18.85 രൂപയിലെത്തി.
റിസർവ് ബാങ്ക് ഇക്കാര്യം സൂക്ഷ്മമായി പരിശോധിക്കുന്നു.

മാർക്കറ്റുകൾ മുന്നിലേക്ക്

11,300 ലെവൽ തകർക്കുന്നതിൽ നിഫ്റ്റി വീണ്ടും പരാജയപ്പെട്ടു, മാത്രമല്ല ഇന്നലത്തെ ഒരേ പരിധിയിലും ആണ് Nifty ട്രേഡ് ചെയ്യുന്നത്. നാളെ ഈ ആഴ്ചയിലെ അവസാന വ്യാപാര ദിനമാണ്, കൂടാതെ weekly expiry ദിനവുമാണ്. നാളെ നമുക്ക് Niftyൽ കൂടുതൽ നീക്കങ്ങൾ പ്രതീക്ഷിക്കാം. ട്രംപും ബിഡനും തമ്മിലുള്ള cheap ‘നെയിം കോളിംഗ് ഷോ’ ആയി പ്രെസിഡെൻഷ്യൽ ചർച്ച ഇന്ന് കഴിഞ്ഞതോടെ യുഎസ് തിരഞ്ഞെടുപ്പ് രൂക്ഷമാവുകയാണ്. ഈ രംഗം തീർച്ചയായും ശ്രദ്ധ അർഹിക്കുന്ന ഒന്നാണ്. വരും ആഴ്ചകളിൽ COVID-19 നുള്ള വാക്സിൻ ട്രംപ് വാഗ്ദാനം ചെയ്യുന്നു.
എഫ്‌എം‌സി‌ജി ഓഹരികൾ‌, പ്രത്യേകിച്ചും Tata Consumer Products പോലുള്ള സ്റ്റോക്കുകൾ‌ ഈ ആഴ്ച നോക്കി വെച്ചുകൊള്ളു. കഴിഞ്ഞ ആഴ്ച നമ്മൾ സംസാരിച്ച Manappuram ഈ കഴിഞ്ഞ 5 വ്യാപാര ദിവസങ്ങളിൽ ഏകദേശം 12% വർദ്ധിച്ചു. നിരവധി പുതിയ COVID കേസുകൾ എക്കാലത്തെയും ഉയർന്ന തോതിൽ എത്തുന്നതിനാൽ യൂറോപ്യൻ രാജ്യങ്ങൾ കൂടുതൽ ലോക്കഡൗണുകൾ പരിഗണിക്കുന്നുണ്ട്. കൂടുതൽ കാര്യങ്ങൾക്കായി ഈ ഇടം കാണുന്നത് തുടരുക.

ഇന്നത്തെ വിപണി വിശകലനം ഇന്ന് 17401 എന്ന നിലയിൽ ഫ്ലാറ്റായി വ്യാപാരം ആരംഭിച്ച നിഫ്റ്റി 1740-500ന് അടുത്തായി പ്രതിബന്ധം നേരിട്ടു. പിന്നീട് ലളിതമായി ഇത് മറികടന്ന സൂചിക മുന്നേറ്റം നടത്തി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 127 പോയിന്റുകൾ/0.73 ശതമാനം മുകളിലായി 17525 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 37847 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി താഴേക്ക് നീങ്ങി. ശേഷം 37700ൽ ശക്തമായ സപ്പോർട്ട് എടുത്ത സൂചിക ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും 1.65 […]
പ്രധാനതലക്കെട്ടുകൾ State Bank of India: ജൂൺ പാദത്തിൽ കമ്പനിയുടെ അറ്റാദായം 6.70 ശതമാനം ഇടിഞ്ഞ് 6068 കോടി രൂപയായി. നികുതിക്ക് ശേഷമുള്ള ലാഭം എന്നത് മുൻ പാദത്തിൽ 6504 കോടി രൂപയായിരുന്നു.Titan: ജൂൺ പാദത്തിൽ അറ്റാദായം മൂന്ന് മടങ്ങ് വർദ്ധിച്ച് 790 കോടി രൂപയായി. Tata Motors: ഫോർഡ് ഇന്ത്യയുടെ സാനന്ദ് ആസ്ഥാനമായുള്ള നിർമ്മാണ പ്ലാന്റ് 725.7 കോടി രൂപയ്ക്ക് ഏറ്റെടുക്കാൻ കമ്പനിയുടെ അനുബന്ധ സ്ഥാപനം കരാറിൽ ഒപ്പുവച്ചു. Marico: ജൂൺ പാദത്തിൽ കമ്പനിയുടെ ഏകീകൃത […]
ഇന്നത്തെ വിപണി വിശകലനം ഇന്ന് 17423 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി 4 മണിക്കൂറോളം അസ്ഥിരമായി നിന്നു. ശേഷം താഴേക്ക് വീണ സൂചിക 17350ൽ സപ്പോർട്ട് രേഖപ്പെടുത്തി.തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 15 പോയിന്റുകൾ/0.09 ശതമാനം മുകളിലായി 17397 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 37868 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി താഴേക്ക് നീങ്ങി. ശേഷം 38150 ശക്തമായ സപ്പോർട്ട് ആയി മാറി. ഇവിടെ നിന്നും തിരികെ കയറിയ സൂചിക നേരിയ നേട്ടം […]

Advertisement