ഇന്നത്തെ വിപണി വിശകലനം

വികാരങ്ങളുടെ മിശ്രിതമായാണ് വിപണി ഇന്ന് കാണപെട്ടത്. ഗ്യാപ്പ് അപ്പിൽ 120 പോയിന്റുകളുടെ നേട്ടം കെെവരിച്ചു കൊണ്ട് 14987 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി അനായാസമായി 15000 മറികടന്നു. എന്നാൽ സൂചികയ്ക്ക് ഇത് നിലനിർത്താനായില്ല. രണ്ട് മണിക്കൂറിനുള്ളിൽ സൂചിക 230 പോയിന്റുകളുടെ നഷ്ടം രേഖപ്പെടുത്തി കഴിഞ്ഞ ദിവസത്തെ നിലയിലെത്തി. ഇവിടെ നിന്നും 14800ൽ സപ്പോർട്ട് എടുത്ത സൂചിക മുകളിലേക്ക് കയറിയെങ്കിലും 15000 മറികടക്കാനായില്ല.

തുടർന്ന്  കഴിഞ്ഞ ദിവസത്തേക്കാൾ 30 പോയിന്റുകൾ/ 0.20 ശതമാനം മുകളിലായി 14894 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

ഗ്യാപ്പ് അപ്പിൽ 200 പോയിന്റുകൾക്ക് മുകളിലായി 33959 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 34250 വരെ സരളമായി എത്തിപെട്ടു. എന്നാൽ ലാഭമെടുപ്പിനെ തുടർന്ന് 11 മണിയോടെ  സൂചിക താഴേക്ക് വീണു. ഇതിന് ശേഷം സൂചികയ്ക്ക് 34000 മറികടക്കാനായില്ല.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 8 പോയിന്റ്/ 0.02 ശതമാനം താഴെയായി 33714 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.  

നിഫ്റ്റി മെറ്റൽ ഇന്ന്  4.53 ശതമാനം നേട്ടം കെെവരിച്ചപ്പോൾ നിഫ്റ്റി ഓട്ടോ 0.99 ശതമാനം ഇടിഞ്ഞു. മറ്റു മേഖലാ സൂചികകൾ ഒന്നും തന്നെ 1 ശതമാനത്തിൽ കൂടുതലായി  നഷ്ടമൊ ലാഭമൊ രേഖപ്പെടുത്തിയില്ല.

ഏഷ്യൻ വിപണികൾ ഏറെയും ഇന്ന് ലാഭത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികൾ കയറിയിറങ്ങിയാണ് വ്യാപാരം നടത്തുന്നത്.

നിർണായക വാർത്തകൾ

ബിഗ് ബാസ്‌ക്കറ്റ് സ്വന്തമാക്കുന്നതിനായുള്ള ടാറ്റാ ഗ്രൂപ്പിന്റെ മെഗാ ഡീൽ കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ അംഗീകരിച്ചു.

സ്വിറ്റ്‌സർലൻഡിന്റെ സ്വകാര്യ സംരംഭ മൂലധന സ്ഥാപനമായ കൊരിന്ത് ഇൻവെസ്റ്റ്‌മെന്റ് ഹോൾഡിംഗ്സ്, ലിക്വിഡ് ഹോൾഡിംഗ്സ് എന്നിവയ്ക്ക് ഓഹരികൾ വിതരണം ചെയ്തു കൊണ്ട് 433 കോടി രൂപ സമാഹരിക്കാൻ ഒരുങ്ങുന്നതായി അറിയിച്ചതിന് പിന്നാലെ Morepen Laboratories  ഓഹരി ഇന്ന് 9 ശതമാനം ഉയർന്നു. രണ്ട് ആഴ്ചയിൽ ഓഹരി 18 ശതമാനം നേട്ടമാണ് കെെവരിച്ചത്.

പെട്രോകെമിക്കൽ ബിസിനസിലെ ഓഹരി വിൽപ്പന സംബന്ധിച്ച്  സൗദി അരാംകോയുമായി ചർച്ച നടത്തിയതായി വാർത്ത പുറത്തുവന്നതിന് പിന്നാലെ Reliance Industries ഓഹരി ഇന്ന് 1.2 ശതമാനം നേട്ടം കെെവരിച്ചു.

മാർച്ചിലെ നാലാം പാദത്തിൽ 2140 കോടി രൂപ അറ്റാദായം രേഖപ്പെടുത്തിയതിന് പിന്നാലെ Hindustan Unilever ഓഹരി ഇന്ന് ശക്തമായ മുന്നേറ്റം കാഴ്ചവച്ചുവെങ്കിലും പിന്നീട് ഫ്ലാറ്റായി അടയ്ക്കപെട്ടു. പോയവർഷം ഇതേകാലയളവിൽ കമ്പനി 1515 കോടി രൂപയാണ് അറ്റാദായമായി നേടിയത്. ഓഹരി ഒന്നിന് 17 രൂപ വീതം കമ്പനി ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു.


രാജീവ് ബജാജ് നോൺ എക്സിക്യൂട്ടീവ് ചെയർമാൻ സ്ഥാനം രാജിവച്ചതിന് പിന്നാലെ Bajaj Auto ഓഹരി ഇന്ന് 1.4 ശതമാനം ഇടിഞ്ഞു. മാർച്ചിലെ നാലാം പാദത്തിൽ 1330 കോടി രൂപ അറ്റാദായം കമ്പനി  രേഖപ്പെടുത്തി. പോയവർഷം ഇത് 1350 കോടി രൂപയായിരുന്നു.

ഇന്നലത്തെ കുതിച്ചുകയറ്റത്തിന് പിന്നാലെ ഇരുചക്ര വാഹന ഓഹരികൾ എല്ലാം തന്നെ ഇന്ന് കൂപ്പുകുത്തി.

JSW Steel 9.5 ശതമാനം ഉയർന്ന് നിഫറ്റി മെറ്റൽ സൂചികയെ 4.5 ശതമാനം ഉയർത്തി. Tata Steel ഓഹരി  1000 രൂപ താണ്ടി. വിപണി മൂലധനത്തിന്റെ ഇന്ത്യയിലെ 25 മത്തെ വലിയ കമ്പനിയാണ് ജെ എസ് ഡബ്ല്യു സ്റ്റീൽ. അതേസമയം Hindalco  ഇന്ന് 2.63 ശതമാനം നേട്ടം കെെവരിച്ചു.

നാലാം പാദത്തിലെ മികച്ച ഫലപ്രഖ്യാപനത്തിന്  പിന്നാലെ Bajaj Finserv ഓഹരി ഇന്ന് 6.5 ശതമാനം നേട്ടം കെെവരിച്ചു. Bajaj Finance 3.8 ശതമാനം ഉയർന്നു.

വിപണി മുന്നിലേക്ക്

30 പോയിന്റുകളുടെ നേട്ടം കെെവരിച്ച് വ്യാപാരം അവസാനിപ്പിച്ച നിഫ്റ്റി ആഴ്ചയിലെ നാല് ദിവസവും നേട്ടത്തിലാണ് കാണപെട്ടത്.

ഇന്നലെ സൂചിപ്പിച്ചത് പോലെ വിദേശ നിക്ഷേപ സ്ഥാപനങ്ങൾ ഓഹരികൾ വാങ്ങാൻ ആരംഭിച്ചതോടെ വിപണി 15000 തൊട്ടു. എന്നിരുന്നാലും റിലയൻസ് ഗ്യാപ്പ് അപ്പിൽ തുറന്നില്ലായിരുന്നെങ്കിൽ സൂചിക 15000ൽ എത്തി താഴേക്ക് വീഴുമായിരുന്നു.

ഈ എക്സ്പെയറിയിലെ നിഫ്റ്റിയുടെ തേരോട്ടം അവസാനിച്ചിരിക്കുകയാണ്. കഴിഞ്ഞ വ്യാഴാഴ്ച 14151ൽ വ്യാപാരം നടത്തിയ നിഫ്റ്റി ഇന്ന് 15050 വരെയെത്തി. ഒരാഴ്ച കൊണ്ട് 900 പോയിന്റുകളുടെ നേട്ടമാണ് സൂചിക നേടിയത്.

45 ദിവസങ്ങൾക്ക് ശേഷമാണ് നിഫ്റ്റി വീണ്ടും 15000 എന്ന നിർണായക നിലയിൽ എത്തുന്നത്. ഇത് മറികടക്കുകയെന്നത് അത്ര എളുപ്പമാകുമെന്ന് ഞാൻ കരുതുന്നില്ല. കാരണം വിദേശ നിക്ഷേപ സ്ഥാപനങ്ങൾ  ആയിരം കോടികൾക്ക് മുകളിലായി ഓഹരികൾ വാങ്ങികൂട്ടിയാൽ മാത്രമെ വിപണിക്ക് ഇതിന് സാധ്യമാകു. അല്ലാത്ത പക്ഷം ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ ഇവിടെ നിന്നും ലാഭമെടുക്കാൻ ആരംഭിക്കും.

ഇന്നത്തെ  നിഫ്റ്റി, ബാങ്ക് നിഫ്റ്റി സൂചികകളുടെ ഏറ്റവും ഉയർന്ന നില വരും ദിവസങ്ങളിൽ ഇവയ്ക്ക് പ്രതിരോധമായി മാറിയേക്കാം. ഇതിൽ ശ്രദ്ധിക്കാവുന്നതാണ്.

മുകളിലെ നിലയിൽ വിൽപ്പന സമ്മർദ്ദമുള്ളതായി കാണാം. 14800 എന്നത് നിഫ്റ്റിക്ക് ഒരു  ഇടക്കാല സപ്പോർട്ട് ആയി പരിഗണിക്കാവുന്നതാണ്. 33300 എന്നത് ബാങ്ക് നിഫ്റ്റിയിൽ കാണപ്പെടുന്ന അടുത്ത സപ്പോർട്ട് ആണ്.

സുരക്ഷിതരായി വീടുകളിൽ തന്നെ കഴിയുക, അത്യാവശ്യഘട്ടങ്ങളിൽ മാസ്ക് ധരിച്ചു കൊണ്ട് പുറത്തുപോകാനും ശ്രദ്ധിക്കുക.

ഏവരും രാത്രിയിലെ സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു.

ഇന്നത്തെ വിപണി വിശകലനം വിൽപ്പനാ സമ്മർദ്ദത്തിനൊപ്പം രൂക്ഷമായ ചാഞ്ചാട്ടത്തിന് വിധേയമായ എക്സ്പെയറി ദിനം. ഫ്ലാറ്റായി 17943 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി അനേകം തവണ തിരികെ കയറാൻ ശ്രമം നടത്തിയെങ്കിലും ശക്തമായ വിൽപ്പന സമ്മർദ്ദം മൂലം താഴേക്ക് വീണു. അവസാന മണിക്കൂറിൽ 100 പോയിന്റിലേറെ മുന്നേറ്റമാണ് സൂചിക കാഴ്ചവച്ചത്. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 181 പോയിന്റുകൾ/ 1.01 ശതമാനം താഴെയായി 17757 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 38153 എന്ന നിലയിൽ […]
പ്രധാനതലക്കെട്ടുകൾ Power Finance: കമ്പനിയുടെ പൂർണ ഉടമസ്ഥതയിലുള്ള അനുബന്ധ സ്ഥാപനങ്ങളായ കരൂർ ട്രാൻസ്മിഷൻ, ഖവ്ദ-ഭുജ് ട്രാൻസ്മിഷൻ എന്നിവ അദാനി ട്രാൻസ്മിഷനിലേക്ക് മാറ്റി. IFCI: ജനുവരി 25-ന് സർക്കാരിന് മുൻഗണനാ ഓഹരി വിതരണം ചെയ്യുന്നത് കമ്പനി പരിഗണിക്കും. TVS Motor: കമ്പനിയുടെ മോട്ടോർസൈക്കിൾ ടിവിഎസ് സ്റ്റാർ എച്ച്എൽഎക്സ് 150 ഡിസ്ക് വേരിയന്റ് ഈജിപ്തിൽ ലോഞ്ച് ചെയ്തു. Tata Communications: മൂന്നാം പാദത്തിൽ കമ്പനിയുടെ വരുമാനം 1657.7 കോടി രൂപയായി രേഖപ്പെടുത്തി. പോയ പാദത്തിൽ ഇത് 1628.17 കോടി രൂപയായിരുന്നു. […]
മൈക്രോസോഫ്റ്റിന്റെ ആക്ടിവിഷൻ ഡീലിന് ശേഷം 13 ബില്യൺ ഡോളർ വിപണി മൂല്യം തുടച്ചു നീക്കി സോണി ആക്ടിവിഷൻ ഏറ്റെടുക്കുന്നതായി മൈക്രോസോഫ്റ്റ് പ്രഖ്യാപിച്ചതിന് ശേഷം ലോകമെമ്പാടും സോണിയുടെ ഓഹരികൾ തകർന്നു. ജപ്പാനിൽ 13% ഇടിവാണ് ഉണ്ടായത്. കോൾ ഓഫ് ഡ്യൂട്ടി ഉൾപ്പെടെയുള്ളവയെ ഏറ്റെടുത്തേക്കാം. ഹാർഡ്‌വെയർ വിൽപ്പനയെയും എക്‌സ്‌ക്ലൂസീവ് ഗെയിമുകളെയും ആശ്രയിച്ചുള്ള സോണിയുടെ പരമ്പരാഗത ഗെയിമിംഗ് കൺസോൾ ബിസിനസിനെ ഇത് വെല്ലുവിളിക്കുകയാണ് ചെയ്യുന്നത്. എന്നാൽ മൈക്രോസോഫ്റ്റിനോട് മത്സരിക്കാനുള്ള സാമ്പത്തിക ശേഷി സോണിക്ക് ഇല്ല. യു.എസ് വിപണികൾ താഴേക്ക്; നാസ്ഡാക്ക് വീണ്ടും […]

Advertisement