പ്രധാനതലക്കെട്ടുകൾ

Tata Motors: ആഗോള സെമികണ്ടക്ടർ ക്ഷാമത്തെ തുടർന്ന് ജാഗ്വാർ ലാൻഡ് റോവർ വിൽപ്പന മൂന്നാം പാദത്തിൽ കുത്തനെ ഇടിഞ്ഞു. ഇത് ടാറ്റാ മോട്ടോർസിന്റെ വിൽപ്പന 13.6 ശതമാനം ഇടിഞ്ഞ് 80126 വാഹനമാകാൻ ഇടയാക്കി. രണ്ടാം പാദവുമായി നോക്കുമ്പോൾ
മൊത്തവ്യാപാര വോള്യം 8 ശതമാനം വർദ്ധിച്ച് 69182 യൂണിറ്റായി, ഉത്പാദന വോള്യം 41 ശതമാനം വർദ്ധിച്ച് 72184 യൂണിറ്റായും രേഖപ്പെടുത്തി. 

Cipla: കമ്പനിയുടെ അനുബന്ധ സ്ഥാപനമായ ഇൻവാജെൻ ഫാർമസ്യൂട്ടിക്കൽസും അവന്യൂ തെറപ്പ്യൂട്ടിക്കൽസും തമ്മിലുള്ള സ്റ്റോക്ക്ഹോൾഡർമാരുടെ കരാർ പ്രാബല്യത്തിൽ തുടരുകയും, ഇൻവാജെൻ അവന്യൂവിൽ ഓഹരികൾ കൈവശം വയ്ക്കുന്നത് തുടരുകയും ചെയ്യും.

Nazara Technologies: ജനുവരി 17ന് മുൻഗണന ഓഹരികൾ വിതരണം ചെയ്യുന്നത് കമ്പനി പരിഗണിക്കും.

Dixon Technologies: എയർകണ്ടീഷണറുകൾക്കുള്ള പ്രിന്റഡ് സർക്യൂട്ട് ബോർഡുകളുടെ നിർമ്മാണത്തിനായി റെക്‌സാമുമായി സംയുക്ത സംരംഭ കരാർ ഒപ്പുവച്ച് കമ്പനി.

PB Fintech: 1.1 ബില്യൺ ഡോളറിന്റെ വാർഷിക വായ്പാ വിതരണ നിരക്കിലെത്തി കമ്പനി. 2021 ഡിസംബർ വരെ  ഇന്ത്യയിലെ 668 നഗരങ്ങളിലായി 695 കോടി രൂപ ഫിൻടെക് കമ്പനി വിതരണം ചെയ്തു.

ഇന്നത്തെ വിപണി സാധ്യത

ഇന്നലെ വലിയ ഗ്യാപ്പ് അപ്പിൽ 18170 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ബ്രേക്ക് ഔട്ട് നടത്തി 18200 മറികടക്കുന്നതിന് മുമ്പായി ഏറെ നേരം റേഞ്ചിനുള്ളിൽ തന്നെ കാണപ്പെട്ടു. 18210ൽ അനുഭവപ്പെട്ട പ്രതിബന്ധത്തെ തുടർന്ന് താഴേക്ക് വീണ സൂചിക രണ്ടാം തവണ ഇത് മറികടന്നു. ശേഷം 157 പോയിന്റുകൾക്ക് മുകളിലായി 18212 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.


ബാങ്ക് നിഫ്റ്റി ഗ്യാപ്പ് അപ്പിൽ 38725 എന്ന  നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ ചാഞ്ചാട്ടത്തിന് വിധേയമായി കാണപ്പെട്ടു. എങ്കിലും സൂചിക 250 പോയിന്റുകൾക്ക് ഉള്ളിൽ മാത്രമാണ് വ്യാപാരം നടത്തിയത്. രണ്ടാം പകുതിയിൽ സൂചിക താഴേക്ക് വീണെങ്കിലും ഇത് തുടർന്നില്ല. 38600 എന്ന സപ്പോർട്ട് നില തകർത്ത് താഴേക്ക് വീണില്ല. അത് പോലെ തന്നെ 38800ന് മുകളിലേക്ക് മുന്നേറാനും സൂചികയ്ക്ക് സാധിച്ചില്ല. തുടർന്ന് 285 പോയിന്റുകൾ/ 0.74 ശതമാനം മുകളിലായി 38726എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

നിഫ്റ്റി ഓട്ടോ  (1.45%) നേട്ടം കെെവരിച്ചു. നിഫ്റ്റി ഐടി(0.00%) ഫ്ലാറ്റായി കാണപ്പെട്ടു.

പണപ്പെരുപ്പ കണക്കുകൾ കൂടുതൽ ആണെങ്കിലും പ്രതീക്ഷിച്ച അത്രയും മാത്രം ഉയർന്നതിനാൽ യൂഎസ് വിപണികൾ ലാഭത്തിൽ അടച്ചു. യൂറോപ്യൻ വിപണികളും നേട്ടത്തിലാണ് അടച്ചത്.

ഇന്നലെ ശക്തമായ മുന്നേറ്റം നടത്തിയ ജപ്പാൻ വിപണി ഇന്ന് നഷ്ടത്തിൽ കൂപ്പുകുത്തിയാണ് വ്യാപാരം നടത്തുന്നത്. ഇതിനൊപ്പം ഏഷ്യൻ വിപണികളും നഷ്ടത്തിലാണ് ഉള്ളത്. CAC ഫ്യൂച്ചേഴ്സ് ഒഴികെ യുഎസ് , യൂറോപ്യൻ ഫ്യൂച്ചേഴ്സ് എന്നിവ താഴ്ന്ന നിലയിലാണ് വ്യാപാരം നടത്തുന്നത്.

SGX NIFTY 18,339-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് അപ്പ് ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.

18,210, 18,110, 18,050, 18,000 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 18,230,18,270,18,340,18,420 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.

ബാങ്ക് നിഫ്റ്റിയിൽ 38,500, 38,500, 38,300, 38,100, 38,000 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 38,800, 39,000, 39,115, 39,200, 39,350 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.

നിഫ്റ്റിയിൽ 18500, 18400 എന്നിവിടെയാണ് ഏറ്റവും ഉയർന്ന കോൾ ഒഐ കാണപ്പെടുന്നത്. 17700, 17800 എന്നിവിടെ  ഏറ്റവും ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു.

ബാങ്ക് നിഫ്റ്റിയിൽ 39000-ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐ കാണപ്പെടുന്നത്. 38500ൽ ഏറ്റവും ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു.

വിക്സ് 17.18 ആയി കാണപ്പെടുന്നു.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 1,002 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 1,332 കോടി രൂപയുടെ ഓഹരികൾ വാങ്ങികൂട്ടി.

Infosys, TCS എന്നിവയുടെ ഫലങ്ങൾ പ്രതീക്ഷിച്ചതിലും മികച്ചതാണ്. വിപ്രോയുടെ ഫലം അത്ര നല്ലതല്ലെന്ന് കാണാം. അവരുടെ എഡിആർ താഴ്ന്നു. ഈ ഓഹരികൾ എങ്ങനെ പ്രതികരിക്കുമെന്ന് നോക്കാം.

18200ൽ നല്ല സ്ട്രാഡിൽ ബിൽഡ് അപ്പ് ഉള്ളതായി കാണാം. 18100ലെ പുട്ട് ബിൽഡ് അപ്പും, 18400ലെ കോൾ ബിൽഡ് അപ്പും  18,100-18,350 എന്ന റേഞ്ചിനുള്ളിൽ വിപണി ഇന്ന് വ്യാപാരം അവസാനിപ്പിക്കും എന്ന സൂചന നൽകുന്നു. എന്നാൽ ഈ ഒഐ ഡാറ്റ ദിവസത്തെ ചാഞ്ചാട്ടത്തിൽ അകപ്പെട്ട് മാറിമറിയാനും സാധ്യതുണ്ട്.

ഇന്ത്യയുടെ സിപിഐ പണപ്പെരുപ്പം ഡിസംബറിൽ 5.59 ആയി രേഖപ്പെടുത്തി. ഈ പാദത്തിലെ ശരാശരി സിപിഐ 5 ശതമാനമാണ്. ഇത് ആർബിഐ പ്രവചിച്ച 5.1 ശതമാനത്തേക്കാൾ കുറവാണ്.

യുഎസ് സിപിഐ പണപ്പെരുപ്പം 7 ശതമാനം വർദ്ധിച്ച് 40 വർഷത്തെ ഉയർന്ന നില രേഖപ്പെടുത്തി. എന്നാൽ ഇത് പ്രതീക്ഷിച്ചിരുന്നതാണ്. യുഎസിനെ പോലെ തന്നെ ചെെനീസ് പണപ്പെരുപ്പ കണക്കുകളും തൃപ്തികരമാണ്.

നവംബറിലെ വ്യാവസായിക ഉൽപ്പാദന ഡാറ്റ 1.4 ശതമാനം വളർച്ചയാണ് കാഴ്ചവച്ചത്. ഒക്ടോബറിനെ അപേക്ഷിച്ച് ഇത് മന്ദഗതിയിലാണെങ്കിലും ഇപ്പോഴും നല്ലതാണെന്ന് കാണാം. ഇത്രയധികം കണക്കുകൾ വരുന്നു എന്നത് സംബന്ധിച്ച് കഴിഞ്ഞ ദിവസം ആശങ്ക നിലനിന്നിരുന്നെങ്കിലും ഇവ എല്ലാം തന്നെ പ്രതീക്ഷയ്ക്ക് ഉള്ളിൽ ആണെന്നത് നിക്ഷേപകർക്ക് ആശ്വാസം നൽകുന്നു.

ചുമന്ന കാൻഡിൽ രേഖപ്പെടുത്താതെ ബാങ്ക് നിഫ്റ്റി തുടർച്ചയായ മുന്നേറ്റമാണ് നടത്തി കൊണ്ടിരിക്കുന്നത്. അതിനാൽ തന്നെ ഒരു റിവേഴ്സലിനുള്ള സാധ്യത തള്ളികളയാനാകില്ല.  നിഫ്റ്റിയിലും ഇതേ സാഹചര്യം നിലനിൽക്കുന്നുണ്ട്. സൂചിക നിർണായക നിലയിലാണുള്ളത്, അതിനാൽ തന്നെ ഇന്നതെ വ്യാപാരം വിപണിക്ക് നിർണായകമാകും. മുകളിലേക്ക് 18270, താഴേക്ക് 18150 എന്നിവ ശ്രദ്ധിക്കാവുന്നതാണ്.

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം. 

"എന്റെ പരമാവധി ശ്രമിച്ചിട്ടും ലാഭകരമായ ഒരു ബിസിനസ് മോഡൽ സൃഷ്ടിക്കുന്നതിൽ ഞാൻ പരാജയപ്പെട്ടു. ഞാൻ ഒരിക്കലും ആരെയും മനപ്പൂർവ്വം വഞ്ചിക്കുകയോ തെറ്റിദ്ധരിപ്പിക്കുകയോ ചെയ്തിട്ടില്ല. ഒരു സംരംഭകനെന്ന നിലയിൽ ഞാൻ പരാജയപ്പെട്ടു." കത്തിൽ സിദ്ധാർത്ഥ കുറിച്ചു.
പ്രധാനതലക്കെട്ടുകൾ HCL Technologies: 42.5 മില്യൺ ഡോളറിന് ഹംഗേറിയൻ ഡാറ്റാ എഞ്ചിനീയറിംഗ് സേവന കമ്പനിയായ സ്റ്റാർഷെമയെ ഏറ്റെടുക്കുന്നതിനുള്ള കരാറിൽ കമ്പനി ഒപ്പുവച്ചു. 2022 മാർച്ചോടെ ഏറ്റെടുക്കൽ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. Hero Motocorp: ആതർ എനർജിയിൽ കമ്പനി 420 കോടി രൂപ വരെ കൂടുതൽ നിക്ഷേപിക്കും. ഇതോടെ ഏതറിലെ ഹീറോ മോട്ടോകോർപ്പിന്റെ ഓഹരി പങ്കാളിത്തം നിലവിലെ 34.8 ശതമാനത്തിൽ നിന്ന് വർദ്ധിക്കും. Maruti Suzuki: ശനിയാഴ്ച മുതൽ ശരാശരി 1.7 ശതമാനം വില വർദ്ധിപ്പിച്ച് കമ്പനി. PVR: ആന്ധ്രാപ്രദേശിൽ […]
എച്ച്‌ഡിഎഫ്‌സി ബാങ്ക് ക്യു 3 ഫലങ്ങൾ: അറ്റാദായം 18 ശതമാനം വർധിച്ച് 10,342 കോടി രൂപയായി ഡിസംബറിൽ അവസാനിച്ച പാദത്തിൽ എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ അറ്റാദായം 18% വർധിച്ച് 10,342.2 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 17% വർദ്ധിച്ചു. അതേ കാലയളവിൽ ബാങ്കിന്റെ അറ്റ ​​പലിശ വരുമാനം പ്രതിവർഷം 13% വർധിച്ച് 18,443.5 കോടി രൂപയായി. ബാങ്കിന്റെ മൊത്ത നിഷ്‌ക്രിയ ആസ്തികളുടെ (ജിഎൻപിഎ) അനുപാതം രണ്ടാം പാദത്തിൽ 1.35% ആയിരുന്നത് മൂന്നാം പാദത്തിൽ 1.26% ആയി. […]

Advertisement