വിപണി വിശകലനം

നിഫ്റ്റി ഇന്ന് അസ്ഥിരമായി 160 പോയിന്റുകളുടെ മുന്നേറ്റം നടത്തിയെങ്കിലും പിന്നീട്  ശക്തമായി താഴേക്ക് വീണു. തുടർന്ന് വീണ്ടും മുകളിലേക്ക് കയറിയ സൂചിക ഇന്നലത്തെ നിലയിൽ തന്നെ ഫ്ലാറ്റായി വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി ഇന്ന് അസ്ഥിരമായി തുടരുമെന്ന് രാവിലത്തെ പ്രീമാർക്കറ്റ് റിപ്പോർട്ടിൽ പറഞ്ഞിരുന്നു.

15125 എന്ന ഗ്യാപ്പ് അപ്പിൽ തുറന്ന സൂചികയുടെ ആദ്യ കാൻഡിലുകൾ തന്നെ  വിപണി അസ്ഥിരമാകുമെന്നതിന്റെ സൂചന നൽകിയിരുന്നു.
15000 എന്ന നിലയിലേക്ക് സൂചിക പലതവണ വീണുവെങ്കിലും സപ്പോർട്ടെടുത്ത് തിരിച്ചുകയറി. ഒരിക്കൽ ഇത് തകർത്ത് താഴേക്ക് നീങ്ങിയെങ്കിലും ശക്തമായി തന്നെ സൂചിക തിരിച്ചുകയറി. പിന്നീട് 15,106 എന്ന നിലയിൽ സൂചിക വ്യാപാരം അവസാനിപ്പിച്ചു.

നേരിയ തോതിൽ ഇടിവ് രേഖപ്പെടുത്തിയ ബാങ്ക് നിഫ്റ്റി
അസ്ഥിരമായി നിൽക്കുകയും പിന്നീട് നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിക്കുകയും ചെയ്തു. 36000 എന്ന നില ശക്തമായ പ്രതിരോധം (resistance) തീർത്തതിനാൽ സൂചികയ്ക്ക് ഇതിന് മുകളിൽ പിടിച്ചു നിൽക്കാനായില്ല. കഴിഞ്ഞ ദിവസത്തേക്കാൾ താഴേക്ക് വീണ സൂചിക അവസാന അരമണിക്കൂറിൽ നിഫ്റ്റിക്കൊപ്പം മുകളിലേക്ക് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 273 പോയിന്റ് മുകളിലായി  35,783 എന്ന നിലയിൽ സൂചിക വ്യാപാരം അവസാനിപ്പിച്ചു. 

നിഫ്റ്റി ഓട്ടോ, ഫാർമ  എന്നിവയ്ക്ക് പിന്നാലെ നിഫ്റ്റി റിയൽറ്റി ഇന്ന് മികച്ച പ്രകടനം കാഴ്ചവച്ചു. ബാങ്ക് നിഫ്റ്റി, ഫിൻ നിഫ്റ്റി എന്നിവയിൽ ഇടിവ് രേഖപ്പെടുത്തി.

ഏഷ്യൻ വിപണികൾ എല്ലാം തന്നെ മിക്സിഡായി നിലനിന്നു.  വ്യാപാരം ആരംഭിച്ചതിന് പിന്നാലെ തന്നെ യൂറോപ്യൻ വിപണികൾ എല്ലാം തന്നെ താഴേക്ക് കൂപ്പുകുത്തി. ഈ വീഴ്ച്  നിഫ്റ്റിയെ  സാരമായി ബാധിച്ചു. നിലവിൽ ഫ്ലാറ്റായിട്ടാണ് യൂറോപ്യൻ വിപണി വ്യാപാരം നടത്തുന്നത്. 

നിർണായക വാർത്തകൾ

HDFC LIFE CEO-യുടെ പ്രഖ്യാപനത്തിന് പിന്നാലെ ഇൻഷ്യുറൻസ് ഓഹരികളിൽ വൻകുതിച്ചുകയറ്റം രേഖപ്പെടുത്തി. Bajaj Finserv  2.8%, Bajaj Finance 1.4%, SBI Life 2.5%, HDFC Life 2% നേട്ടം കെെവരിച്ചു. SBI യുടെ ജനറൽ ഗ്രോസ് ഡയറക്ട് പ്രീമിയം 74 ശതമാനം വളർച്ച കെെവരിച്ചു.

EICHERMOTORS: ക്യൂ 3 ഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ  കമ്പനിയുടെ ഓഹരി വിലയിൽ 1.5 ശതമാനം ഇടിവ് രേഖപ്പെടുത്തി. കമ്പനിയുടെ പ്രതിവർഷ  അറ്റാദായം 7 ശതമാനം ഉയർന്ന്  532.6 കോടി രൂപയായി.

കഴിഞ്ഞ ദിവസത്തേ വീഴ്ചയ്ക്ക് ശേഷം M&M 2.14 ശതമാനവും  TATA MOTORS 1.8 ശതമാനവും നേട്ടം കെെവരിച്ചു. M&M ദിവസം മുഴുവൻ മുന്നേറ്റം നടത്തിയേങ്കിലും  TATA MOTORS  വെെകിട്ടോടെ ശക്തമായ കുതിച്ചുകയറ്റത്തിന് സാക്ഷ്യം വഹിക്കുകയായിരുന്നു.


ഒരു വർഷത്തിനുള്ളിൽ യുകെയിൽ നിന്നും 1500 ഓളം ടെക് ജീവനക്കാരെ പുതിയതായി നിയമിക്കുമെന്ന്   TCS  അറിയിച്ചതിന് പിന്നാലെ കമ്പനിയുടെ ഓഹരികൾ 1.15 ശതമാനം നേട്ടം കെെവരിച്ചു.

HDFC Bank താഴേക്ക് വീണത്  നിഫ്റ്റിയിൽ  22 പോയിന്റിന്റെ ഇടിവ് രേഖപ്പെടുത്താൻ കാരണമായി. 

ലാഭമെടുപ്പിനെ തുടർന്ന്  Tata Steel  ഓഹരികൾ ഇന്ന് 1.28 ശതമാനം ഇടിഞ്ഞു. കമ്പനി കഴിഞ്ഞ ദിവസം ക്യൂ 3 ഫലം പുറത്തുവിട്ടിരുന്നു.

Muthoot Finance ഓഹരികൾ ഇന്ന് 6.85 ശതമാനം നേട്ടം കെെവരിച്ചു. കഴിഞ്ഞ ദിവസം കമ്പനി ലാഭകരമായ ക്യൂ 3 ഫലം പുറത്തുവിട്ടിരുന്നു.

Indiabulls Housing Finance ഓഹരികൾ ഉച്ചയോടെ ശക്തമായ മുന്നേറ്റം കാഴ്ചവച്ചു. കമ്പനി 5.62 ശതമാനം നേട്ടം കെെവരിച്ചു.

MotherSumi  ഓഹരി 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന നില കെെവരിച്ചു. ഉച്ചയോടെ ശക്തമായ മുന്നേറ്റമാണ് ഓഹരിയിൽ ഉണ്ടായത്.

Cipla ഓഹരികൾ ഇന്ന് ശക്തമായ മുന്നേറ്റം കാഴ്ചവച്ച്
നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടം നേടി.


Dixon ഓഹരികൾ ഇന്ന് 7 ശതമാനം നേട്ടം കെെവരിച്ചു. ഒരാഴ്ചയായി 20 ശതമാനത്തിലേറെയാണ് കമ്പനി നേട്ടം കെെവരിച്ചത്. ഉടൻ കമ്പനിയുടെ ഓഹരികളിൽ വിഭജനമുണ്ടയേക്കും.

MRF ഓഹരികൾ ഉച്ചയ്ക്ക് ശേഷം ശക്തമായ മുന്നേറ്റം നടത്തി 97000-ത്തിലെത്തി. കമ്പനിയുടെ ക്യൂ 3 ഫലം നാളെ പ്രഖ്യാപിക്കും.

വിപണി മുന്നിലേക്ക് 

നിഫ്റ്റി ഒരിക്കൽ കൂടി അസ്ഥിരമായി ചുവന്ന നിറത്തിൽ കാണപെട്ടിരിക്കുകയാണ്. എന്നാൽ അവസാന നിമിഷത്തിൽ കാണാനായ  സൂചികയുടെ മുന്നേറ്റം വളരെ ആവേശകരമായിരുന്നു. വിപണിയിലെ എല്ലാ മേഖലകളിലും സൂചികയ്ക്ക് ഓപ്പം കുതിച്ചുകയറി.

ദിവസം മുഴുവൻ സൂചിക 15000 എന്ന നിലയിൽ തങ്ങി നിന്നു. ഓഹരികൾ വാങ്ങുന്നവരുടെ എണ്ണം കൂടിയതോെടെ വിപണിക്ക് ഇത് വളരെ വലിയ കെെതാങ്ങായി. വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ ഇടപെടലുകളും ഇതിന് കാരണമായേക്കാം.

സമീപകാലത്തായി പ്രധാന പരിപാടികൾ ഒന്നും നടക്കാൻ സാധ്യതയില്ലാത്തതിനാൽ സൂചിക അസ്ഥിരമാകാനാണ് സാധ്യത. 15200,15300 എന്നിവയിലെ കോൾ ഓപ്പ്ഷൻ ഇൻറെറസ്റ്റുകളുടെ എണ്ണത്തിലെ വർദ്ധനവ് വിപണി മുകളിലേക്ക് പോകണമെന്ന് നിരവധി ആളുകൾ ആഗ്രഹിക്കുന്നില്ലെന്നതിന്റെ സൂചനയാണ്.15000 എന്ന നിർണായക നിലയിൽ ശ്രദ്ധ കേന്ദ്രീരിക്കുക.
ഈ സപ്പോർട്ട് തകർക്കപ്പെട്ടാൽ അത് വളരെ വലിയ ഒരു വ്യാപാര സാധ്യത തുറന്ന് നൽകും. സപ്പോർട്ട് എടുത്ത് മുകളിലേക്ക് നീങ്ങിയാലും നല്ല വ്യാപാര സാധ്യതകൾ കാണാനാകും. 15000-15200ന് ഇടയിലുമായി നിഫ്റ്റിയുടെ നീക്കം വിലയിരുത്തുക. അസ്ഥിരമായ വിപണിയിൽ മാറ്റമുണ്ടാകുമോയെന്ന് ഇതിലൂടെ  അറിയാനാകും.

മോശം ബാങ്കുകൾക്കുള്ള 30,600 കോടി രൂപയുടെ സർക്കാർ ഗ്യാരണ്ടിക്ക് മന്ത്രിസഭ അംഗീകാരം മോശം വായ്പകൾ പരിഹരിക്കുന്നതിന്റെ ഭാഗമായി നാഷണൽ അസറ്റ് റീകൺസ്ട്രക്ഷൻ കമ്പനി ലിമിറ്റഡ് (ബാഡ് ബാങ്ക്) നൽകുന്ന സുരക്ഷാ രസീതുകൾക്ക് 30,600 കോടി മൂല്യമുള്ള സർക്കാർ ഗ്യാരണ്ടി നൽകാനുള്ള നിർദ്ദേശം കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു. എൻഎആർസിഎൽ ബാങ്കുകളുടെ ബാലൻസ് ഷീറ്റുകളിൽ നിന്ന് നിഷ്ക്രിയ ആസ്തികൾ കൂട്ടിച്ചേർക്കുകയും വിനിയോഗിക്കുകയും ഒഴിവാക്കുകയും  ചെയ്യും. മോശം വായ്പകൾക്കായി മൂല്യത്തിന്റെ 15 ശതമാനം വരെ ബാഡ് ബാങ്ക് പണമായി നൽകും. 85 […]
ഇന്നത്തെ വിപണി വിശകലനം കാളകൾക്കൊപ്പം മുന്നേറ്റം തുടർന്ന് നിഫ്റ്റി, സൂചിക എക്കാലത്തെയും പുതിയ ഉയർന്ന നില കെെവരിച്ചു. 17552 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി താഴേക്ക് നീങ്ങി 17500ൽ സപ്പോർട്ട് രേഖപ്പെടുത്തി. ഇന്നലെ പ്രതിരോധ രേഖയായി നിന്നിരുന്ന 17500 ഇന്ന് സപ്പോർട്ട് ആയി നിലകൊണ്ടു.  ഇവിടെ നിന്നും സാവധാനം തിരികെ കയറിയ സൂചിക ദിവസത്തെ ഉയർന്ന നില മറികടന്നു. അവസാന നിമിഷം ശക്തി കെെവരിച്ച സൂചിക 17600 മറികടന്ന് മുന്നേറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 110 […]
സീ എന്റർടൈൻമെന്റ് എന്റർപ്രൈസസ് ലിമിറ്റഡ്  (ZEEL) ഓഹരി ചൊവ്വാഴ്ച 40 ശതമാനം കത്തിക്കയറി 261.55 എന്ന ഉയർന്ന നില രേഖപ്പെടുത്തിയിരുന്നു. അതേ ദിവസം കമ്പനിയുടെ സഹോദര സ്ഥാപനങ്ങളായ Dish TV (+9.8%), Zee Media (+4.5%), Zee Learn (+19.6%) എന്നിവയും നേട്ടം കെെവരിച്ച് അപ്പർ സർക്യൂട്ട് രേഖപ്പെടുത്തി. സീൽ ഓഹരിയിൽ കഴിഞ്ഞ രണ്ട് ദിവസങ്ങളായി അരങ്ങേറുന്ന നടകീയ രംഗങ്ങളും അതിന് പിന്നാലെ കാരണങ്ങളുമാണ് മാർക്കറ്റ്ഫീഡ് ഇന്ന് ചർച്ചചെയ്യുന്നത്.  ഐഐഎഎസ് ഉയർത്തിയ ആശങ്ക സെപ്റ്റംബർ 10ന്  പ്രോക്സി […]

Advertisement