ഇന്നത്തെ വിപണി വിശകലനം

തുടർച്ചയായ 6ാം ദിനവും അസ്ഥിരമായി നിഫ്റ്റി, നേരിയ നേട്ടത്തിൽ അടച്ചു.

ഗ്യാപ്പ് അപ്പിൽ 17425 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറാൻ ശ്രമം നടത്തിയെങ്കിലും എക്കാലത്തെയും ഉയർന്ന നിലയിൽ അനുഭവപ്പെട്ട സമ്മർദ്ദത്തെയും ലാഭമെടുപ്പിനെയും തുടർന്ന് താഴേക്ക് നീങ്ങി.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 25 പോയിന്റുകൾ/ 0.14 ശതമാനം മുകളിലായി 17380 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

ഗ്യാപ്പ് അപ്പിൽ 36664 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി പെട്ടന്ന് അനുഭവപ്പെട്ട സമ്മർദ്ദത്തെ തുടർന്ന് താഴേക്ക് നീങ്ങി. ശേഷം 36500ൽ സപ്പോർട്ട് രേഖപ്പെടുത്തിയ സൂചിക തിരിക കയറി.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 141 പോയിന്റുകൾ/ 0.39 ശതമാനം മുകളിലായി 36613 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 

സീലിന്റെ പിന്തുണയോടെ നിഫ്റ്റി മീഡിയ ഇന്ന് ശക്തമായ മുന്നേറ്റം കാഴ്ചവച്ചു. നിഫ്റ്റി ഓട്ടോ, ഐടി എന്നിവ നേരിയ നീക്കം കാഴ്ചവച്ചു. മറ്റു മേഖലകൾ അസ്ഥിരമായി കാണപ്പെട്ടു.

ഏഷ്യൻ വിപണികൾ ഏറെയും ഇന്ന് കയറിയിറങ്ങിയാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികളും കയറിയിറങ്ങിയാണ്
വ്യാപാരം നടത്തുന്നത്.

നിർണായക വാർത്തകൾ   

പ്രമുഖ നിക്ഷേപകർ സിഇഒ പുനിത് ഗോയങ്കയെ നീക്കം ചെയ്യാൻ ശ്രമിക്കുന്നതായി വാർത്ത പുറത്ത് വന്നതിനൊപ്പം മുൻ നിഫ്റ്റി 50 സ്റ്റോക്കായ ZEEL ഇന്ന് 40 ശതമാനം നേട്ടം കെെവരിച്ച് അപ്പർ സർക്യൂട്ട് രേഖപ്പെടുത്തി. അവസാന നിമിഷം വരെ ഓഹരി ശക്തമായ മുന്നേറ്റം നടത്തി.

ഇത് നിഫ്റ്റി മീഡിയയിലെ എല്ലാ കമ്പനികൾക്കും ശക്തി നൽകി. TV18(+10.25%), DishTV(+9.8%), Network 18(+6.6%), SunTV(+4.8%), DB Corp(+6%) എന്നിങ്ങനെ നേട്ടം കെെവരിച്ചു.

മറ്റു സീൽ ഗ്രൂപ്പ് കമ്പനികളായ ZEE Learn(+20%-UC), ZEE Media(+5%-UC) എന്നിങ്ങനെ നേട്ടം കെെവരിച്ചു.

ടെലികോം സ്പെക്ട്രം കുടിശ്ശികകൾക്കുള്ള മൊറട്ടോറിയം ഇന്ത്യൻ സർക്കാർ പരിഗണിക്കുന്നതായി സിഎൻബിസി വാർത്ത വന്നതിന് പിന്നാലെ Indusind Bank 4 ശതമാനം നേട്ടം കെെവരിച്ച് നിഫ്റ്റി 50യുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി.ഇക്കാരണത്താൽ തന്നെ Vodafone IDEA(+9.4%), Indus Tower(+3.1%) IDFC First bank(+2.3%) എന്നിവ നേട്ടത്തിൽ അടച്ചു.

സാങ്കേതിക പരിഹാരങ്ങൾക്കും വിദേശ വ്യാപനത്തിനും കൊറിയയുടെ ഹാൻകോമുമായി പങ്കാളിത്തം പ്രഖ്യാപിച്ചതിന് പിന്നാലെ HCL Tech 2.5 ശതമാനം നേട്ടം കെെവരിച്ചു.

ഓട്ടോ, ഓട്ടോ അനുബന്ധ മേഖലകൾക്കായി കേന്ദ്ര സർക്കാർ പിഎൽഐ പദ്ധതി പ്രഖ്യാപിച്ചേക്കുമെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെ ഓട്ടോ ഓഹരികൾ ശക്തമായ മുന്നേറ്റം നടത്തി. Mothersumi(+4%), Amara Raja Batteries(+2.6%) എന്നിങ്ങനെ നേട്ടം കെെവരിച്ചു. ടയർ ഓഹരികളായ CEAT(+2.2%), Apollo Tyre(+2.8%), JK Tyre(+3.9%) എന്നിങ്ങനെ ഉയർന്നു.

ഉപഭോക്തൃ വായ്പകൾക്കായി ഇൻഡസ്ഇൻഡ് ബാങ്കുമായി കെെകോർത്തതിന് പിന്നാലെ ടാക്ടർ നിർമാണ കമ്പനിയായ Escorts ഇന്ന് 6.3 ശതമാനം നേട്ടം കെെവരിച്ചു.

ഇലക്ട്രിക് വാഹനവുമായി ബന്ധപ്പെട്ട ഓഹരികളായ Greaves Cotton(+5%), Tata Motors(+1.6%), Olectra Greentech(+5%-UC), JBM Auto(+7%) എന്നിങ്ങനെ നേട്ടം കെെവരിച്ചു. 

ഐപിഒയ്ക്ക് ശേഷം Vijaya Diagnostic 1.6 ശതമാനം പ്രീമിയം നിരക്കിൽ ഓഹരി ഒന്നിന് 540 രൂപയ്ക്ക് ലിസ്റ്റ് ചെയ്യപ്പെട്ടു. 531 രൂപയായിരുന്നു ഐപിഒ വില. 16 ശതമാനം നേട്ടത്തിൽ 620 രൂപയ്ക്ക് മുകളിലായി ഓഹരി വ്യാപാരം അവസാനിപ്പിച്ചു.

Ami Organics 49 ശതമാനം പ്രീമിയം നിരക്കിൽ ഓഹരി ഒന്നിന് 910 രൂപയ്ക്ക് ലിസ്റ്റ് ചെയ്യപ്പെട്ടു. 610 രൂപയായിരുന്നു ഐപിഒ വില. ഓഹരി 935 എന്ന നിലയിൽ അടച്ചു.

കഴിഞ്ഞ മാസത്തെ 30 ശതമാനം മുന്നേറ്റത്തിന് പിന്നാലെ HAL ഓഹരികൾ ഓഫർ ഫോർ സെയിലിലൂടെ വിൽക്കാൻ ഒരുങ്ങി കേന്ദ്ര സർക്കാർ. 0.15 ശതമാനം വിഹിതമാണ് വിൽക്കുക.

മറ്റു പ്രതിരോധ ഓഹരികളായ BEL(+3%), BHEL(+5.1%), BEML(+6.7%), Cochin Shipyard(+2.2%) എന്നിങ്ങനെ നേട്ടം കെെവരിച്ചു.

1:2 നിരക്കിൽ ഓഹരി വിഭജനത്തിന് അംഗീകാരം നൽകിയതിന് പിന്നാലെ Godawari Power(+5%-UC) നേട്ടം കെെവരിച്ചു. 

ആഗസ്റ്റിലെ പതനത്തിന് ശേഷം PEL(+3%) നേട്ടം കെെവരിച്ചു.

ആഗോളതലത്തിൽ ക്രൂഡ് ഓയിൽ വില വർദ്ധിച്ചതിന് പിന്നാലെ OIL(+2.6%), HPCL(+1.3%), IOC(+1%), ONGC(+0.73%) എന്നിങ്ങനെ ലാഭത്തിൽ അടച്ചു.


Zomato (0.66) എക്കാലെത്തയും  ഉയർന്ന നില കെെവരിച്ചെങ്കിലും കോ ഫൌണ്ടർ ഗൗരവ് ഗുപ്ത രാജിവച്ചതോടെ ഓഹരി ഇടിഞ്ഞു. ദിവസത്തെ ഉയർന്ന നിലയിൽ നിന്നും 10 ശതമാനമാണ് ഓഹരി താഴേക്ക് വീണത്. തുടർന്ന് ഫ്ലാറ്റായി അടച്ചു. ഭക്ഷണ വിതരണ ആപ്പുകൾ റെസ്റ്റോറന്റ് സേവനങ്ങളായി പരിഗണിക്കാൻ ജിഎസ്ടി കൗൺസിൽ പരിഗണിക്കുന്ന സാഹചര്യത്തിൽ ഓഹരിയിൽ ശ്രദ്ധിക്കുക.

ഡ്രോൺ നിർമ്മാതാക്കൾക്ക് ഇന്ത്യാ ഗവൺമെന്റ് ഇൻസെന്റീവ് നൽകാം. ZEN Tech 5 ശതമാനം നേട്ടം കെെവരിച്ചു. കഴിഞ്ഞ 30 ദിവസമായി ഓഹരി 165 ശതമാനത്തിന്റെ നേട്ടമാണ് കാഴ്ചവച്ചത്.

ITC(+.9%) മൂന്ന് മാസത്തെ ഉയർന്ന നിലകെെവരിച്ചു. ഓഹരിയിൽ വെെകാതെ ഒരു മുന്നേറ്റത്തിനുള്ള സാധ്യത കാണുന്നു.

വിപണി മുന്നിലേക്ക് 

ദിവസത്തെ ചാർട്ടിൽ ആറ് ദിവസങ്ങൾക്ക് ഉള്ളിൽ നിഫ്റ്റി തുടർച്ചയായി 5ാം തവണയാണ് ചുവന്ന കാൻഡിൽ രൂപപ്പെടുത്തുന്നത്.

ബാങ്ക് നിഫ്റ്റി ഒരിക്കൽ കൂടി 36500 തകർക്കാൻ ശ്രമിച്ചു. IndusInd Bank,  Kotak Bank എന്നിവ സൂചികയ്ക്ക് പിന്തുണ നൽകി.

ആഗസ്റ്റിലെ ഇന്ത്യയുടെ മൊത്തം പണപ്പെരുപ്പം 11.39 ശതമാനമായി രേഖപ്പെടുത്തി. പോയവർഷം ഇത് 11.6 ശതമാനമായിരുന്നു. ഇത് പ്രതീക്ഷിച്ചിരുന്ന 11.78 ശതമാനത്തേക്കാൾ മികച്ചതാണ്. ലോകമെമ്പാടുമുള്ള നിക്ഷേപകർ എല്ലാം ഇന്ന് പുറത്തുവരുന്ന യുഎസിലെ പണപ്പെരുപ്പ കണക്കുകളിലേക്കാണ് ഉറ്റുനോക്കുന്നത്.

യുഎസ് വിപണി ഈ കണക്കുകളോട് പ്രതികരിച്ചാൽ ഇന്ത്യൻ വിപണിയിൽ നാളെ ചാഞ്ചാട്ടം രൂക്ഷമായേക്കും.

ഈ ആഴ്ച സീൽ 52 ആഴ്ചയിലെ ഉയർന്ന നിലകെെവരിക്കുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ? കമന്റ് ചെയ്ത് അറിയിക്കുക.

ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു.

ഇന്നത്തെ വിപണി വിശകലനം ഇന്ന് 17349 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കുത്തനെ താഴേക്ക് വീണ് ദിവസത്തെ താഴ്ന്ന നിലയായ 17225 രേഖപ്പെടുത്തി. ഇവിടെ നിന്ന് വീണ്ടെടുക്കൽ നടത്തിയ സൂചിക 170 പോയിന്റുകളുടെ മുന്നേറ്റം നടത്തി 17400 പരീക്ഷിച്ചു.  തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.25 ശതമാനം മുകളിലായി 17388 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 37954 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി കഴിഞ്ഞ ദിവസത്തെ ഉയർന്ന നിലയിൽ നിന്നും 37693ലേക്ക് […]
പ്രധാനതലക്കെട്ടുകൾ ITC: ലൈഫ്‌സ്‌റ്റൈൽ റീട്ടെയ്‌ലിംഗ് ബിസിനസിൽ നിന്ന് പുറത്ത് കടന്നതായി കമ്പനി അറിയിച്ചു. Axis Bank: ഫിൻ‌ടെക് പ്ലാറ്റ്‌ഫോമായ ക്രെഡ്‌എബിളിന്റെ 5 ശതമാനത്തിലധികം ഓഹരികൾ 55 കോടി രൂപയ്ക്ക് ഏറ്റെടുക്കുമെന്നും കരാർ സെപ്റ്റംബറിൽ പൂർത്തിയാകുമെന്നും ബാങ്ക് പറഞ്ഞു. Bosch: ജൂൺ പാദത്തിൽ കമ്പനിയുടെ അറ്റാദായം 28 ശതമാനം ഉയർന്ന് 334 കോടി രൂപയായി. പോയവർഷം ഇതേകാലയളവിൽ അറ്റാദായം 260 കോടി രൂപ മാത്രമായിരുന്നു. Brigade Enterprises: ജൂൺ പാദത്തിൽ കമ്പനിയുടെ അറ്റാദായം 87.68 കോടി രൂപയായി. പോയവർഷം […]
ഇന്നത്തെ വിപണി വിശകലനം ഇന്ന് 17310 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കുത്തനെ താഴേക്ക് വീണു 17220 രേഖപ്പെടുത്തി. യുകെ വിപണി താഴേക്ക് വീഴാത്തത് കൊണ്ട് തന്നെ രണ്ട് മണിക്കൂറോളം സൂചിക ശക്തമായ മുന്നേറ്റം നടത്തി. എന്നിരുന്നാലും കഴിഞ്ഞ ദിവസത്തെ ഉയർന്ന നിലയായ 17350ന് മുകളിൽ നിൽക്കാൻ സൂചികയ്ക്ക് സാധിച്ചില്ല. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 5 പോയിന്റുകൾ/0.03 ശതമാനം മുകളിലായി 17345 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 37767 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച […]

Advertisement