ഇന്നത്തെ വിപണി വിശകലനം

ആഴ്ചയുടെ തുടക്കത്തിൽ അസ്ഥിരമായി നിഫ്റ്റി.

ഫ്ലാറ്റായി 15,850 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റിയിൽ ഇന്ന് ചാഞ്ചാട്ടം രൂക്ഷമായിരുന്നു. മുകളിലേക്ക് കയറാൻ ശ്രമിച്ച നിഫ്റ്റി വെള്ളിയാഴ്ചത്തെ ഉയർന്ന നില മറികടക്കാനാകാതെ താഴേക്ക് വീണു. പിന്നീട് ഏറെ നേരം അസ്ഥിരമായതിന് പിന്നാലെ വിപണി താഴേക്ക് വീഴാൻ തുടങ്ങി.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 31 പോയിന്റുകൾ/ 0.20 ശതമാനം താഴെയായി 15,824 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 

ഗ്യാപ്പ്  ഡൗണിൽ വ്യാപാരം അവസാനിപ്പിച്ചതിന് പിന്നാലെ ബാങ്ക് നിഫ്റ്റിയിൽ ഇന്ന് രൂക്ഷമായ ചാഞ്ചാട്ടം അനുഭവപ്പെട്ടു. തുടർന്ന് ICICI Bank-ന്റെ പിന്തുണയോടെ സൂചിക ശക്തമായ മുന്നേറ്റം നടത്തി. എന്നാൽ വെള്ളിയാഴ്ചത്തെ ഉയർന്ന നില മറികടക്കാൻ സൂചികയ്ക്ക് സാധിച്ചില്ല. ശേഷം താഴേക്ക് വീണ സൂചിക 35000 നിലനിർത്താൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 85 പോയിന്റുകൾ/ 0.24 ശതമാനം താഴെയായി 34949 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 

എല്ലാ മേഖലാ സൂചികകളും അസ്ഥിരമായി കാണപ്പെട്ടു. നിഫ്റ്റി റിയൽറ്റി 0.96 ശതമാനവും ഫാർമ 0.63 ശതമാനവും നഷ്ടം രേഖപ്പെടുത്തി.

ഏഷ്യൻ വിപണികൾ ഏറെയും നഷ്ടത്തിലാണ് അടയ്ക്കപ്പെട്ടത്. യൂറോപ്യൻ വിപണികൾ എല്ലാം തന്നെ നേരിയ നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്. 

നിർണായക വാർത്തകൾ 

ഒന്നാം പാദ ഫലം പുറത്ത് വന്നതിന് പിന്നാലെ SBI Life ഓഹരി ഇന്ന് 2.49 ശതമാനം നേട്ടം കെെവരിച്ചു. കമ്പനിയുടെ അറ്റാദായം 42 ശതമാനം ഇടിഞ്ഞു. ഓഹരി നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ സ്ഥാനം പിടിച്ചു.

Bajaj Finserv ഓഹരി ഇന്ന് 2.45 ശതമാനം ഉയർന്നു.

10 ശതമാനം നേട്ടത്തിൽ വ്യാപാരം ആരംഭിച്ച Jindal Steel ഓഹരി ഇന്ന് ലാഭമെടുപ്പിന് വിധേയമായി. തുടർന്ന് ഓഹരി 1.5 ശതമാനം നേട്ടത്തിൽ അടച്ചു.

മെറ്റൽ ഓഹരികൾ ഇന്ന് നേട്ടം കെെവരിച്ചു. Hindalco 2.1 ശതമാനവും Tata Steel 1.2 ശതമാനവും ഉയർന്ന് നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ സ്ഥാനം പിടിച്ചു. SAIL(+2.4%)  Vedanta(+1.6%) എന്നിങ്ങനെ നേട്ടം കെെവരിച്ചു.

ഒന്നാം പാദത്തിൽ അറ്റാദായം 4220 കോടി രൂപയായി റിപ്പോർട്ട് ചെയ്തതിന് പിന്നാലെ Vedanta ഓഹരി 1.6 ശതമാനം നേട്ടം കെെവരിച്ചു.

യുഎസ്, കാനഡാ എന്നിവിടങ്ങളിലായി വിൻ‌ലെവി ക്രീം വിതരണം ചെയ്യുന്നതിനായി കാസിയോപിയ സ്പായുമായി കരാർ ഒപ്പുവച്ചതിന് പിന്നാലെ Sun Pharma ഓഹരി ഇന്ന് 1.3 ശതമാനം നേട്ടം കെെവരിച്ചു.

ഒന്നാം പാദത്തിൽ അറ്റാദായം 55.9 കോടി രൂപയായതിന് പിന്നാലെ Navin Fluorine ഓഹരി ഇന്ന് 5.9 ശതമാനം ഇടിഞ്ഞു. 

അറ്റനഷ്ടം 1573 കോടി രൂപ രേഖപ്പെടുത്തിയതിന് പിന്നാലെ M&M Financial ഓഹരി ഇന്ന് 5 ശതമാനം ഇടിഞ്ഞു.

BSE, ICIL, Alkyl Amine, CapliPoint എന്നിവയ്ക്ക് ഒപ്പം MahindCIE ഓഹരി ഇന്ന് 9 ശതമാനം ഇടിഞ്ഞു.ഒന്നാം പാദത്തിൽ അറ്റാദായം 1640 കോടി രൂപയായി രേഖപ്പെടുത്തിയതിന് പിന്നാലെ Kotak Bank ഓഹരി ഇന്ന് 1 ശതമാനം നേട്ടത്തിൽ അടച്ചു. 

ഒന്നാം പാദത്തിൽ അറ്റാദായം 45 ശതമാനം ഇടിഞ്ഞ് 164 കോടി രൂപയായതിന് പിന്നാലെ Alembic Pharmaceuticals ഓഹരി ഇന്ന് 3.8 ശതമാനം ഇടിഞ്ഞു.

Apollo Hospital (+4.6%) LalPathLab (+2.6%) എന്നീ ഓഹരികൾ ഇന്ന് എക്കാലത്തെയും ഉയർന്ന നില രേഖപ്പെടുത്തി. 

വിപണി മുന്നിലേക്ക് 

Reliance, ICICI Bank എന്നിവയുടെ ഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ രൂക്ഷമായ ചാഞ്ചാട്ടത്തിലാണ് നിഫ്റ്റി ഇന്ന് വ്യാപാരം ആരംഭിച്ചത്. തുടർന്ന് റിലയൻസ് ഓഹരി ഇന്ന് താഴേക്ക് വീഴുകയും സൂചികയെ 23 പോയിന്റുകൾ താഴേക്ക് വലിക്കുകയും ചെയ്തു.

സാധാരണ ഗതിയിൽ നിഫ്റ്റി അസ്ഥിരമായി നൽകുമ്പോൾ നിഫ്റ്റി മിഡ് ക്യാപ്പ് സ്മോൾ ക്യാപ്പ് എന്നീ സൂചികകൾ ശക്തമായ റാലി നടത്തേണ്ടതാണ്. ഇതിലൂടെ വിപണി ബുള്ളിഷാണെന്ന് നമുക്ക് മനസിലാക്കാമായിരുന്നു. എന്നാൽ ഇത്തവണ എല്ലാം അസ്ഥിരമായി നിന്നു.വരുമാന റിപ്പോർട്ടുകൾ നിക്ഷേപകരെ ഭിന്നിപ്പിക്കുന്നതായി കാണാം. സാമ്പത്തിക ഓഹരികളും മതിപ്പ് തോന്നിപ്പിച്ചില്ല. കമ്പനികളുടെ നിലവിലെ മൂല്യനിർണ്ണയത്തിന് അനുസൃതമായിട്ടല്ല ഫലങ്ങൾ കാണപ്പെടുന്നതെന്നാണ് വിപണി സൂചിപ്പിക്കുന്നത്.

എക്കാലത്തെയും ഉയർന്ന നില മറികടക്കുന്നത് വരെ നിഫ്റ്റി ഇത്തരത്തിൽ അസ്ഥിരമായി തന്നെ തുടർന്നേക്കും. അതേസമയം 15500ന് താഴെ സൂചിക അടയ്ക്കപ്പെട്ടാൽ വിപണി ദുർബലമാണെന്ന് കരുതാം.

സ്റ്റീൽ ഓഹരികൾ വീണ്ടും ശക്തി കെെവരിക്കുന്നത് ശ്രദ്ധേയമാണ്. മേഖലയിൽ ശ്രദ്ധിക്കാവുന്നതാണ്. ക്രൂഡ് ഓയിൽ വില കുറഞ്ഞത് ലാർജ് ക്യാപ്പ് ഓയിൽ ഓഹരിയായ ONGCക്ക് തിരിച്ചടിയായി.

ഏവരും രാത്രിയിലെ സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു. 

ഇന്നത്തെ വിപണി വിശകലനം ഗ്യാപ്പ് ഡൌണിൽ 17021 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ഇന്ന് കുത്തനെ താഴേക്ക് വീണു. 5 മിനിറ്റിനുള്ളിൽ ദിവസത്തെ താഴ്ന്ന നില കണ്ട സൂചിക ശക്തമായ വീണ്ടെടുക്കൽ നടത്തി 17200 കീഴടക്കി. നേരിയ തോതിൽ അസ്ഥിരമായി നിന്ന സൂചിക ഉച്ചയ്ക്ക് ശേഷം ദിവസത്തെ ഉയർന്ന നിലമറികടന്ന് മുന്നേറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 128 പോയിന്റുകൾ/ 0.75 ശതമാനം മുകളിലായി 17277 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 36647 […]
ഇന്ത്യയിൽ ഇലക്ട്രിക് വെഹിക്കിൾ മേഖല ശക്തമായ മുന്നേറ്റത്തിന് ഒരുങ്ങുകയാണ്. 2020-21 സാമ്പത്തിക വർഷം രാജ്യത്ത് വിറ്റഴിച്ച മൊത്തം വാഹനങ്ങളിൽ 1.3 ശതമാനം മാത്രമാണ് ഇവി ഉള്ളത്. ടാറ്റ മോട്ടോഴ്‌സ്, ഹ്യുണ്ടായ്, മഹീന്ദ്ര ഇലക്ട്രിക്, എംജി മോട്ടോർ, അശോക് ലെയ്‌ലാൻഡ് എന്നിവരാണ് നിലവിൽ മികച്ച ഇലക്ട്രിക് കാറുകളും ബസുകളും നിർമ്മിക്കുകയും വിൽക്കുകയും ചെയ്യുന്നത്. ആതർ എനർജി, ഒല ഇലക്ട്രിക് തുടങ്ങിയ നവയുഗ സാങ്കേതിക കമ്പനികളും ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയിൽ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. പാരിസ്ഥിതികവും സാമ്പത്തികവുമായ നേട്ടങ്ങൾ കാരണം […]
പ്രധാനതലക്കെട്ടുകൾ Axis Bank: മൂന്നാം പാദത്തിൽ ബാങ്കിന്റെ അറ്റാദായം മൂന്ന് ഇരട്ടി വർദ്ധിച്ച് 3614 കോടി രൂപയായി. ഇത് വിപണി പ്രതീക്ഷിച്ചതിലും മുകളിലാണ്. Future Retail: 5.6 ശതമാനം വരുന്ന സീനിയർ സെക്യൂർഡ് നോട്ടുകളുടെ പലിശ പേയ്‌മെന്റ അടയ്ക്കാൻ സാധിച്ചില്ലെന്ന് കമ്പനി വ്യക്തമാക്കി. Hero Motocorp:  ഹീറോ ഫിൻകോർപ്പിൽ ഒന്നോ അതിലധികമോ തവണകളായി 700 കോടി രൂപയുടെ നിക്ഷേപത്തിന് അനുമതി നൽകി കമ്പനി. IIFL Securities: ഓഹരി ഒന്നിന് 3 രൂപ വീതം ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ച് […]

Advertisement