ഗ്യാപ്പ് അപ്പിൽ തുറന്ന് നിഫ്റ്റി, എല്ലാ മേഖലാ സൂചികകളും നേട്ടത്തിൽ അടച്ചു.

ഗ്യാപ്പ് അപ്പിൽ 15796 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ഇന്ന്  ശക്തമായ മുന്നേറ്റം കാഴ്ചവച്ചു. ഏറെ നേരം 15835നും 15800നും ഇടയിലായി അസ്ഥിരമായി നിന്ന സൂചിക അവസാന നിമിഷം നേരിയ മുന്നേറ്റം കാഴ്ചവച്ചു.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 112 പോയിന്റുകൾ/ 0.71 ശതമാനം മുകളിലായി 15,834 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 

35016 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി നിഫ്റ്റിയേക്കാൾ ബുള്ളിഷായി കാണപ്പെട്ടു. ഉച്ചയ്ക്ക് ശേഷം 35100ന് സമീപമായി അസ്ഥിരമായി നിന്ന സൂചിക ശക്തി കെെവരിച്ചു.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 402 പോയിന്റുകൾ/ 1.16 ശതമാനം മുകളിലായി 35212 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 

നിഫ്റ്റി റിയൽറ്റി ഇന്ന് 2.73 ശതമാനവും നിഫ്റ്റി മെറ്റൽ ഇന്ന് 1.16 ശതമാനവും നേട്ടം കെെവരിച്ചു. ബാങ്കിംഗ്, നോൺ ബാങ്കിംഗ് ഓഹരികളും ഇന്ന് മികച്ച പ്രകടനം കാഴ്ചവച്ചു. അതേസമയം നിഫ്റ്റി ഐടി, നിഫ്റ്റി ഫാർമ എന്നിവ ഫ്ലാറ്റായി അടച്ചു.

ഏഷ്യൻ വിപണികൾ ഏറെയും ഇന്ന് കയറിയിറങ്ങിയാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികൾ എല്ലാം ഫ്ലാറ്റായാണ് വ്യാപാരം നടത്തുന്നത്.

നിർണായക വാർത്തകൾ 

ചെെനയുടെ നടപടിയെ തുടർന്ന് അലൂമിനിയം ഓഹരികൾ ഇന്ന് ശക്തമായ മുന്നേറ്റം നടത്തി.

Hindalco 3.5 ശതമാനവും National Aluminum 3 ശതമാനവും Vedanta 3.9 ശതമാനവും നേട്ടം കെെവരിച്ചു. മെറ്റൽ അനുബന്ധ ഓഹരികളും ശക്തമായ മുന്നേറ്റം കാഴ്ചവച്ചു. 

നാലാം പാദത്തിലെ മാർജിനിൽ നിന്നും കമ്പനി മികച്ച പ്രകടനം കാഴ്ചവക്കുമെന്ന് സി.എൽ.എസ്.എ റേറ്റിംഗ് ഏജൻസി പറഞ്ഞതിന് പിന്നാലെ Tata Steel ഓഹരി ഇന്ന് 1.8 ശതമാനം നേട്ടം കെെവരിച്ചു. മറ്റു മെറ്റൽ ഓഹരികളായ JindalSteel 1.5 ശതമാനവും SAIL 1 ശതമാനവും നേട്ടം കെെവരിച്ചു.

എസ്.ബി.ഐയും അനുബന്ധ സ്ഥാപനങ്ങളും  മികച്ചതായിരിക്കുമെന്ന് ചെയർമാൻ ദിനേശ് കുമാർ ഖര പറഞ്ഞതിന് പിന്നാലെ ഓഹരി ഇന്ന് നേട്ടം കെെവരിച്ച് നിഫ്റ്റി 50യുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി.30,000 കോടി രൂപ വരെ ഈ വർഷത്തെ മൂലധനച്ചെലവിനായി നീക്കിവച്ചിട്ടുണ്ടെന്ന് പറഞ്ഞതിന് പിന്നാലെ ONGC ഓഹരി ഇന്ന് 2.1 ശതമാനം നേട്ടം കെെവരിച്ചു.

ഒന്നാം പാദ ലോണുകൾ പ്രഖ്യാപിച്ചതിന് പിന്നാലെ ബാങ്കിംഗ് ഓഹരികൾ ഏറെയും ശക്തമായി നിലകൊണ്ടു. HDFC Bank-ന്റെ ലോൺ വളർച്ച 14.4 ശതമാനം വർദ്ധിച്ച് 11.48 ലക്ഷം കോടി രൂപയായി. ഓഹരി ഇന്ന് 1 ശതമാനം നേട്ടം കെെവരിച്ചു.

ജെ പി മോർഗൺ ഓഹരി ഒന്നിന് 150 രൂപ എത്തുമെന്ന് പറഞ്ഞതിന് പിന്നാലെ Tata Power ഓഹരി ഇന്ന് 4 ശതമാനം ഉയർന്നു.

India Pesticides ഓഹരി ഇന്ന് 354.70 രൂപ എന്ന നിരക്കിൽ വിപണിയിൽ ആദ്യമായി വ്യാപാരം ആരംഭിച്ചു. വിതരണം ചെയ്ത വിലയേക്കാൾ 19 ശതമാനം ലിസ്റ്റിംഗ് ഗെയിൻ നേടിയ ഓഹരിക്ക് അത് നില നിർത്താനായില്ല. ഓഹരി 343.15 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു.

കീടനാശിനി, കുമിൾനാശിനികൾ, കളനാശിനികൾ എന്നിവയുടെ വ്യാപനത്തിനായി പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചതിന് പിന്നാലെ Heranba Industries ഓഹരി ഇന്ന് 5.3 ശതമാനം നേട്ടം കെെവരിച്ചു.

റഫറിംഗിനായി’ ഒരു ‘വെർച്വൽ വീഡിയോ അസിസ്റ്റഡ് റഫറി’  കൊണ്ടുവരുമെന്ന് Tata Communications പറഞ്ഞു. ഓഹരി ഇന്ന് 2.4 ശതമാനം നേട്ടം കെെവരിച്ചു.ബി‌എസ്‌എൻ‌എല്ലിൽ നിന്ന് 4 ജി സേവനത്തിനായി കത്ത് ലഭിക്കുമെന്ന് ഐടിഐ, തേജസ് എന്നിവർ  അറിയിച്ചതിന് പിന്നാലെ Tejas ഓഹരി ഇന്ന് 5 ശതമാനം നേട്ടം കെെവരിച്ച് അപ്പർ സർക്യൂട്ട് രേഖപ്പെടുത്തി.

ജൂലെെലെ ഊർജ വ്യാപാരം 48 ശതമാനം വർദ്ധിച്ച് 7093 മില്യൺ യൂണിറ്റ് ആയതായി IEX പറഞ്ഞതിന് പിന്നാലെ ഓഹരി ഇന്ന് 2.2 ശതമാനം നേട്ടം കെെവരിച്ചു.

വിൽപ്പന സമ്മർദ്ദത്തെ തുടർന്ന് NMDC 4.2  ശതമാനവും Adani Ent 1.9  ശതമാനവും ഇടിഞ്ഞു.

റിയൽറ്റി ഓഹരികൾ ഇന്ന് ശക്തമായ മുന്നേറ്റം കാഴ്ചവച്ചു. Godrej Prop 3.9 ശതമാനവും IBREALEST 5.7  ശതമാനവും Sobha 3 ശതമാനവും Prestige 1.5  ശതമാനവും DBL 2.4  ശതമാനവും DLF 3.4  ശതമാനവും JP Infra 4  ശതമാനവും നേട്ടം കെെവരിച്ചു.

HFCL പ്രൊമോട്ടർ പണയം വച്ചിരുന്ന 91 ലക്ഷം ഓഹരികൾ തിരികെയെടുത്തതിന് പിന്നാലെ ഓഹരി ഇന്ന് 20 ശതമാനം നേട്ടം കെെവരിച്ച് അപ്പർ സർക്യൂട്ട് രേഖപ്പെടുത്തി. രണ്ടാഴ്ചയായി ഓഹരി 60 ശതമാനത്തിന്റെ മുന്നേറ്റമാണ് കാഴ്ചവച്ചത്.

585 കോടി രൂപയുടെ ഓർഡർ ലഭിച്ചതിന് പിന്നാലെ ITD Cementation ഓഹരി ഇന്ന് 6 ശതമാനം നേട്ടം കെെവരിച്ചു.

ചൈന ഉൾപ്പെടെയുള്ള അഞ്ച് രാജ്യങ്ങളിൽ നിന്നുള്ള ചില കോപ്പർ വസ്തുക്കൾക്ക് ആന്റി ഡംപിംഗ് ഡ്യൂട്ടി ചുമത്തരുതെന്ന് സർക്കാർ.

കമ്പനിയുടെ പവർ ആം സ്റ്റെർലൈറ്റ് പവർ ട്രാൻസ്മിഷന്റെ പ്രഥമ ഓഹരി വിൽപ്പന 2021 ഓടെ നടക്കുമെന്ന് പ്രതീക്ഷിക്കുന്നതായി വേദാന്ത. VEDL ഓഹരി 4 ശതമാനം ഉയർന്നു.132 കോടി രൂപയുടെ എൻസിഡികൾക്ക് അനുമതി നൽകിയതിന് പിന്നാലെ M&M Finance ഓഹരി ഇന്ന് 1.9 ശതമാനം നേട്ടം കെെവരിച്ചു.

ഉയർന്ന വിൽപ്പന വളർച്ച പ്രതീക്ഷിക്കുന്നതായി പറഞ്ഞതിന് പിന്നാലെ Godrej Consumer Products ഓഹരി ഇന്ന് 3.8 ശതമാനം നേട്ടം കെെവരിച്ചു.

സംസ്ഥാന സർക്കാർ ലോക്ക്ഡൗൺ ജൂലൈ 12 വരെ നീട്ടിയതിനാൽ ഗോവയിലെ കാസിനോകൾ അടച്ചിടുമെന്ന് വ്യക്തമാക്കി Delta Corp. സിക്കിമിൽ കാസിനോ തുറക്കാൻ  സർക്കാർ അനുവദിച്ചതിനാൽ പ്രവർത്തനം ഉടൻ പുനരാരംഭിക്കുമെന്നും കമ്പനി പറഞ്ഞു. ഓഹരി 4 ശതമാനം നേട്ടം കെെവരിച്ചു.

വിപണി മുന്നിലേക്ക് 

HDFC Bank, Reliance, Infy, ICICI Bank എന്നീ ഓഹരികൾ ചേർന്ന് 55 പോയിന്റുകളാണ് ഇന്ന് നിഫ്റ്റിക്ക് സംഭാവനയായി നൽകിയത്. മിഡ്, സ്മോൾ ക്യാപ്പ് ഓഹരികളും ഇന്ന് നേട്ടത്തിൽ അടച്ചു. 

ബുധനാഴ്ച ടിസിഎസിന്റെ ക്യ 2 ഫലം പുറത്ത് വരും. ഇത് നിഫ്റ്റിയെ കൂടുതൽ ഉയരങ്ങളിലേക്ക് എത്തിച്ചേക്കും.

നിഫ്റ്റിക്ക് ഇന്ന് 15800ന് മുകളിലായി വ്യാപാരം അവസാനിപ്പിക്കാൻ സാധിച്ചു. ബാങ്ക് നിഫ്റ്റി 35000, 35200 എന്നിവയക്ക് മുകളിലായി വ്യാപാരം അവസാനിപ്പിച്ചു. ഇത് സൂചിക ശക്തമാണെന്ന മുന്നറിയിപ്പ് നൽകുന്നു.വെള്ളിയാഴ്ച ഞങ്ങൾ പറഞ്ഞത് പോലെ 15,630-15,670 എന്നിവ നിഫ്റ്റിയുടെ സപ്പോർട്ട് ആയി നിലനിന്നു. 15900-15915 എന്ന എക്കാലത്തെയും ഉയർന്ന നില ഗ്യാപ്പ് അപ്പിൽ അല്ലാതെ മറികടന്നാൽ സൂചിക ബുള്ളിഷാണെന്ന് ഉറപ്പിക്കാം.

ബാങ്ക്സ്, റിയൽറ്റി, മെറ്റൽ ഓഹരികളുടെ മുന്നേറ്റം സമ്പദ് വ്യവസ്ഥ വീണ്ടും തുറക്കുന്നു എന്നതിന്റെ സൂചനയാണ്. രണ്ടാം പാദഫലങ്ങൾ പുറത്തുവരുന്നതിനാൽ ഈ നേട്ടം നിലനിർത്താനാകുമെന്ന് പ്രതീക്ഷിക്കാം.

ഏവരും രാത്രിയിലെ സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു. 

പുനരുൽപ്പാദിപ്പിക്കാവുന്ന, താപ ബിസിനസ്സുകളുടെ പുനഃസംഘടനയ്ക്ക് അംഗീകാരം നൽകി ജെഎസ്ഡബ്ല്യു എനർജി ബോർഡ് ഗ്രീൻ (പുനരുപയോഗിക്കാവുന്ന), ഗ്രേ (താപ) ബിസിനസുകളുടെ പുനഃസംഘടനയ്ക്ക് ജെഎസ്ഡബ്ല്യു എനർജി ലിമിറ്റഡിന്റെ ബോർഡ് ഓഫ് ഡയറക്‌ടേഴ്‌സിന്റെ അംഗീകാരം. നിലവിലുള്ളതും വരാനിരിക്കുന്നതുമായ എല്ലാ പുനരുപയോഗ ഊർജ ബിസിനസുകളും കമ്പനിയുടെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ ജെഎസ്ഡബ്ല്യു എനർജി നിയോ ലിമിറ്റഡിന് കീഴിലായിരിക്കും. ഫണ്ട് ശേഖരണത്തിനും ഓഹരി ഉടമകൾക്ക് മൂല്യം അൺലോക്ക് ചെയ്യുന്നതിനും കാര്യക്ഷമമായ ഒരു ഹോൾഡിംഗ് ഘടന സജ്ജീകരിക്കുന്നതിനും ഇത് സഹായിക്കും. കോവിഡ്-19 പ്രതിരോധത്തിനായി ഐടിസി നാസൽ […]
ഇന്നത്തെ വിപണി വിശകലനം റിലയൻസ്, ഇൻഫോസിസ് ഓഹരികളുടെ പിന്തുണയോടെ മാസത്തെ എക്സ്പെയറിയിൽ ലാഭത്തിൽ അടച്ച് നിഫ്റ്റി. 17421 എന്ന നിലയിൽ വലിയ വ്യാപാരം ആരംഭിച്ച നിഫ്റ്റി താഴേക്ക് വീഴാൻ ശ്രമം നടത്തി. എന്നാൽ കഴിഞ്ഞ ദിവസത്തെ താഴ്ന്ന നില പരീക്ഷിച്ച സൂചിക ഇവിടെ നിന്നും തിരികെകയറി. 17550 ശക്തമായി മറികടക്കാൻ സാധിക്കാതിരുന്നതിനെ തുടർന്ന് സൂചിക അസ്ഥിരമായി നിന്നു.തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 121 പോയിന്റുകൾ/ 0.70 ശതമാനം മുകളിലായി 17536 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് […]
2021-ന്റെ ആരംഭത്തിൽ പഞ്ചാബ് നാഷണൽ ബാങ്ക് ഹൗസിംഗ് ഫിനാൻസ് മുൻഗണനാ ഓഹരികളും കൺവെർട്ടിബിൾ ബോണ്ടുകളും വിതരണം ചെയ്തു കൊണ്ട്  4,000 കോടി രൂപ സമാഹരിക്കാൻ പദ്ധതിയിട്ടു. പിഎൻബി ഹൗസിംഗ് ഫിനാൻസ് ഈ ഓഹരികൾ സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ കാർലൈൽ ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള നിക്ഷേപ സ്ഥാപനങ്ങൾക്കും ആദിത്യ പുരിയുടെ കുടുംബ നിക്ഷേപ സ്ഥാപനങ്ങൾക്കും മറ്റ് ഒരു കൂട്ടം ഓഹരി ഉടമകൾക്കും അനുവദിക്കാൻ തീരുമാനിച്ചു. എന്നാൽ പ്രോക്സി ഉപദേശക സ്ഥാപനമായ എസ്ഇഎസ്, സെബിക്ക് മുമ്പാകെ ഒരു പ്രശ്നം ഉന്നയിക്കുകയും അത് […]

Advertisement