ഇന്നത്തെ വിപണി വിശകലനം

വ്യാപാരം ആരംഭിച്ച് താഴേക്ക് വീണ നിഫ്റ്റി ചാഞ്ചാട്ടങ്ങൾക്ക് ഒടുവിൽ വീണ്ടെടുക്കൽ കാഴ്ചവച്ചു.

17314 എന്ന നിലയിൽ വലിയ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി വീണ്ടും താഴേക്ക് വീണു. 17200ന് അടുത്ത് സപ്പോർട്ട് രേഖപ്പെടുത്തിയ സൂചിക 300 പോയിന്റുകളുടെ നേട്ടം കെെവരിച്ചു.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 86 പോയിന്റുകൾ/ 0.50 ശതമാനം മുകളിലായി 17503 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

ബാങ്ക് നിഫ്റ്റി 36862 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ താഴേക്ക് കൂപ്പുകുത്തി. ശേഷം കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ സപ്പോർട്ട് രേഖപ്പെടുത്തിയ സൂചിക അവിടെ നിന്നും തിരികെ കയറി.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 144 പോയിന്റുകൾ/ 0.39 ശതമാനം മുകളിലായി 37272 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 

എല്ലാ മേഖലാ സൂചികകളും ഇന്ന് ലാഭത്തിൽ അടച്ചു. നിഫ്റ്റി മെറ്റൽ, റിയറ്റി, നിഫ്റ്റി പിഎസ്.യു ബാങ്ക് എന്നിവ നേട്ടം കെെവരിച്ചു. നിഫ്റ്റി മീഡിയ, ഫാർമ എന്നിവയും നേട്ടത്തിൽ അടച്ചു. മറ്റു മേഖലാ സൂചികകളും ലാഭത്തിൽ അടച്ചു.

ഏഷ്യൻ വിപണികൾ ഏറെയും ഇന്ന് നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികളും നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്.

നിർണായക വാർത്തകൾ

ചൈനീസ് എക്‌സ്‌ചേഞ്ചിലെ ഇരുമ്പയിര് ഫ്യൂച്ചേഴ്‌സ് കരാറുകൾ അപ്പർ സർക്യുട്ട് രേഖപ്പെടുത്തിയതിനെ തുടർന്ന് JSW Steel(+4%) ഓഹരി ഇന്ന് നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ സ്ഥാനംപിടിച്ചു. Tata Steel(+2.32%), Coal India(+3.75%) എന്നീ ഓഹരികളും നേട്ടത്തിൽ അടച്ചു.

മെറ്റൽ സൂചികയിലെ എല്ലാ ഓഹരികളും തന്നെ ഇന്ന് ലാഭത്തിൽ അടച്ചു. Vedanta, NMDC, Jindal Steel, SAIL എന്നീ ഓഹരികൾ എല്ലാം തന്നെ നേട്ടം കെെവരിച്ചു.

താരിഫ് വർദ്ധിപ്പിച്ചതിന് പിന്നാലെ Bharti Airtel വീണ്ടും നേട്ടം കെെവരിച്ച് എക്കാലത്തെയും പുതിയ ഉയർന്ന നില രേഖപ്പെടുത്തി.

Indusind Bank ഓഹരി ഇന്ന് താഴേക്ക് വീണ് ടോപ്പ് ലൂസർ പട്ടികയിലേക്ക് തള്ളപ്പെട്ടു. നവംബറിലെ ഉയർന്ന നിലയിൽ നിന്നും ഓഹരി 20 ശതമാനത്തിലേറെയാണ് താഴേക്ക് വീണത്. ഓഹരി ഇടിവിനുള്ള കാരണം അറിയാൻ ലിങ്ക് സന്ദർശിക്കുക.

Infosys, Asian Paints എന്നിവ ഇന്ന് നിഫ്റ്റിയെ താഴേക്ക് വലിച്ചു.

ശ്വാസകോശ രോഗത്തിന്റെ ലക്ഷണങ്ങൾ നിയന്ത്രിക്കാൻ ഉപയോഗിക്കുന്ന Alembic Pharma-യുടെ മരുന്നിന് യുഎസ്.എഫ്.ഡി.എയുടെ അംഗീകാരം ലഭിച്ചു.

ഫാർമ ഓഹരികൾ എല്ലാം തന്നെ ഇന്ന് ലാഭത്തിൽ അടച്ചു. Glenmark, Granules, Laurus Labs, STAR, AuroPharma എന്നിവ മിന്നുംപ്രകടനം കാഴ്ചവച്ചു.

എല്ലാ പി.എസ്.യു ബങ്കുകളും ഇന്ന് ലാഭത്തിലാണ് കാണപ്പെട്ടത്. Union Bank, Indian Bank, Bank of Baroda എന്നിവ മിന്നുംപ്രകടനം കാഴ്ചവച്ചു.

കരൂരിൽ സിമന്റ് നിർമ്മാണത്തിനായി അൾട്രാടെക് സിമന്റ്‌സ് ഇന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലുമായി കരാർ ഒപ്പിടും.

ഡാറ്റാ സെന്റർ മേഖലയ്ക്കായി ആറ് ധാരണാപത്രങ്ങളിൽ ഒപ്പുവച്ചു തമിഴ്‌നാട് സർക്കാർ. അദാനി എന്റർപ്രൈസസ് 2500 കോടി രൂപ നിക്ഷേപിക്കും. ലാർസൻ ആൻഡ് ടൂബ്രോ 2000 കോടി രൂപ നിക്ഷേപിക്കും. ഇരു ഓഹരികളും ലാഭത്തിൽ അടച്ചു.

വർഷങ്ങൾക്ക് മുമ്പ് നിലത്തിറക്കിയ രണ്ട് ബോയിംഗ് മാക്‌സ് വിമാനങ്ങൾ തിരികെ കൊണ്ടുവന്നതായി SpiceJet  സിഎംഡി അജയ് സിംഗ് പറഞ്ഞു. ഓഹരി വില കുതിച്ചുയർന്നു.

Greaves Cotton’s e-mobility-യുടെ അനുബന്ധ സ്ഥാപനമായ
ഗ്രീവ്സ് ഇലക്ട്രിക് മൊബിലിറ്റി തമിഴ്‌നാട്ടിലെ റാണിപേട്ടിൽ അതിന്റെ ഏറ്റവും വലിയ ഇവി ഉൽപ്പാദന കേന്ദ്രം തുറക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ ഓഹരി വില ഉയർന്നു.

പുതിയ ചെലവുകൾക്കായി ഓരോ വർഷവും പ്രവർത്തനങ്ങളിൽ നിന്ന് റിലയൻസ് മതിയായ പണമൊഴുക്ക് ഉണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മൂഡീസ് വ്യക്തമാക്കി. അരാംകോയമായുള്ള കരാർ റദ്ദാക്കിയത് കമ്പനിയുടെ ക്രെഡിറ്റ് റേറ്റിംഗിനെ ബാധിക്കില്ലെന്നും ഏജൻസി വ്യക്തമാക്കി.

ഊർജ്ജ മേഖലയിലെ ഓഹരികൾ ഇന്ന് നേട്ടം കെെവരിച്ചു. NTPC, PowerGrid എന്നിവ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി. IEX, Tata Power, Adani Power എന്നിവയും നേട്ടത്തിൽ അടച്ചു.

വിപണി മുന്നിലേക്ക് 

നവംബർ മാസത്തെ പതനത്തിന് ശേഷം നിഫ്റ്റി അതിന്റെ താഴ്ന്ന നില കണ്ടെത്തിയതായി കാണാം. 17250ന് അടുത്ത് എത്തിയതോടെ വിപണിയിൽ ശക്തമായ ഓഹരി വാങ്ങലാണ് അരങ്ങേറിയത്. തുടർന്ന് 17300 മറികടന്ന സൂചികയ്ക്ക് പിന്നെ തിരിഞ്ഞ് നോക്കേണ്ടി വന്നില്ല.

ഏറെയും മേഖലാ സൂചികകളും ഓഹരികളും ഇന്ന് ലാഭത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. എന്നാൽ മോശം ഓഹരികൾ ഇനിയും താഴേക്ക് വീണേക്കാം. കുറഞ്ഞ വിലയ്ക്ക് വാങ്ങികെെവശം വയ്ക്കാവുന്ന ഓഹരികൾ കണ്ടെത്താൻ ശ്രമിക്കുക.

ക്രൂഡ് ഓയിൽ വില കുറയ്ക്കാൻ ഇന്ത്യ ശക്തമായ നടപടികളാണ് സ്വീകരിക്കുന്നത്. ഇതിനായി അടിയന്തര സ്റ്റോക്കിൽ നിന്ന് 50 ലക്ഷം ബാരൽ അസംസ്‌കൃത എണ്ണയാണ് രാജ്യം ഉപയോഗപ്പെടുത്താൻ പോകുന്നത്.

അതേസമയം മാസത്തെ എക്സ്പെയറിയിലുള്ള ആഴ്ച വളരെ രസകരമായി തോന്നുകയാണ്. ഇന്ത്യ വിക്സ് 18 ആയി ഉയർന്നിട്ടുണ്ട്.

ബാങ്ക് നിഫ്റ്റി ശക്തമായി 37750ന് മുകളിൽ വ്യാപാരം അവസാനിപ്പിച്ചാൽ മാത്രമെ കൂടുതൽ പ്രതീക്ഷ നൽകാൻ സാധിക്കുകയുള്ളു. കഴിഞ്ഞ വർഷത്തെ ഉയർന്ന വിലയിൽ റിലയൻസ് ഓഹരി സപ്പോർട്ട് എടുത്തു. ഈ നിലയെ പറ്റി കഴിഞ്ഞ ദിവസം ഞങ്ങൾ സൂചിപ്പിച്ചിരുന്നു. ഇന്ന് വിപണിയിൽ നിന്നും ഓഹരികൾ വാങ്ങികൂട്ടിയത് ആരാണെന്ന് അറിയാൻ കാത്തിരിക്കുകയാണ് ഞങ്ങൾ. വിദേശ നിക്ഷേപ സ്ഥാപനങ്ങളാണ് ഓഹരികൾ വാങ്ങിയതെങ്കിൽ വിപണി ഇനി ഇടിയില്ലെന്ന് പ്രതീക്ഷിക്കാം.

ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു.

പ്രധാനതലക്കെട്ടുകൾ PayTM: സെപ്റ്റംബറിലെ രണ്ടാം പാദത്തിൽ കമ്പനിയുടെ ഏകീകൃത അറ്റനഷ്ടം 473 കോടി രൂപയായി രേഖപ്പെടുത്തി. പോയവർഷം ഇതേകാലയളവിൽ 436.7 കോടി രൂപയുടെ നഷ്ടമാണ് കമ്പനി രേഖപ്പെടുത്തിയിരുന്നത്. IndusInd Bank: സ്വകാര്യമേഖലയിലെ വായ്പാ ദാതാക്കളിൽ 26 ശതമാനം വരെ പ്രൊമോട്ടർ ഹോൾഡിംഗ് അനുവദിക്കാനുള്ള ആർബിഐ നീക്കത്തെ അനുകൂലിച്ച് ബാങ്ക്. GHCL: സംസ്ഥാനത്ത് 500 കോടി രൂപ നിക്ഷേപിക്കുന്നതിന് തമിഴ്‌നാട് സർക്കാരുമായി ധാരണാപത്രം ഒപ്പുവച്ച് കമ്പനി. SBI: ബാങ്കിന് ഒരു കോടി രൂപ പിഴ ചുമത്തി ആർബിഐ. 2018 […]
പേടിഎം ക്യു 2 ഫലം, അറ്റ നഷ്ടം 473 കോടി രൂപയായി വർദ്ധിച്ചു സെപ്റ്റംബറിലെ രണ്ടാം പാദത്തിൽ 473 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തി.പേടിഎമ്മിന്റെ മാതൃ കമ്പനിയായ വൺ 97 കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡ്. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ 437 കോടി രൂപയുടെ നഷ്ടം കമ്പനി രേഖപ്പെടുത്തിയിരുന്നു. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 64 ശതമാനം വർദ്ധിച്ച് 1,090 കോടി രൂപയായി. കമ്പനിയുടെ ചെലവ് 37.75 ശതമാനം വർദ്ധിച്ച് 1,600 കോടി രൂപയായിട്ടുണ്ട്. അതേസമയം […]
പുതിയ കൊറോണ വകഭേദത്തിൽ നിന്നും നേട്ടമുണ്ടാക്കി വാക്സിനുകൾ ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ പുതിയ കൊറോണ വകഭേദത്തിനെ കുറിച്ചുള്ള ആശങ്കകൾ നിലനിൽക്കേ നേട്ടമുണ്ടാക്കി കോവിഡ് വാക്സിനുകളും മറ്റ് ആരോഗ്യ ഓഹരികളും. വിർ ബയോടെക്നോളജി (+17%,നാസ്ഡാക്ക്), ഫൈസർ (+7%, എൻവൈഎസ്ഇ), ബയോ എൻ ടെക് എസ്ഇ (+20%, നാസ്ഡാക്ക്), മെഡേണ (+27%, നാസ്ഡാക്ക്), ഇനോവിയോ ഫാർമസ്യൂട്ടിക്കൽ (+6.7%, നാസ്ഡാക്ക്) എന്നിങ്ങനെ ഉയർന്നു. അതേസമയം യുഎസ് വിപണികൾ 2 ശതമാനത്തിലധികം ഇടിഞ്ഞിട്ടുണ്ട്. (ഐഎസ്‌ടി സമയം 9:45 pm-ന് ലഭ്യമായ ഡാറ്റ അനുസരിച്ചാണിത്. യു.എസ് […]

Advertisement