ഇന്നത്തെ വിപണി വിശകലനം 

വിപണിയിൽ പൊതുവായി ഇടിവ് സംഭവിച്ചു. ഹെവിവെയിറ്റ് ഓഹരികൾ ഏറെയും നഷ്ടം രേഖപ്പെടുത്തി.

15049 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി തുടക്കം തന്നെ ദുർബലമാണെന്നുള്ള സൂചന ലഭിച്ചിരുന്നു. 15 മിനിറ്റ് കൊണ്ട് 100 പോയിന്റുകളാണ് സൂചിക താഴേക്ക് വീണത്. പിന്നീട് തിരികെ കയറിയ സൂചിക  4 മണിക്കൂറിൽ 60 പോയിന്റുകളുടെ നീക്കം കാഴ്ചവച്ചു. ഉച്ചയോടെ വിൽപ്പന സമ്മർദ്ദം ഉയർന്നതിനെ തുടർന്ന്  സൂചിക 14900ലേക്ക് തിരികെയെത്തി.

തുടർന്ന്  കഴിഞ്ഞ ദിവസത്തേക്കാൾ 124 പോയിന്റുകൾ/ 0.83 ശതമാനം താഴെയായി 14906 എന്ന നിലയിൽ നിഫ്റ്റി  വ്യാപാരം അവസാനിപ്പിച്ചു. 

33,748 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റിക്ക്  33800ന് മുകളിലേക്ക് ഉയരാൻ സാധിച്ചില്ല. ഇന്നലത്തെ താഴ്ന്ന നിലയിൽ സപ്പോർട്ട് എടുത്ത് കൊണ്ട് 240 പോയിന്റുകൾക്ക് താഴെയായി 33600ൽ നിന്നിരുന്ന സൂചിക ഇത് തകർക്കപെട്ട് കൊണ്ട് 33280 ലേക്ക് കൂപ്പുകുത്തി.

തുടർന്ന്  കഴിഞ്ഞ ദിവസത്തേക്കാൾ 350 പോയിന്റ്/ 1.04 ശതമാനം താഴെയായി 33334 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.  

നിഫ്റ്റി മെറ്റൽ സൂചിക ഇന്ന് 3.2 ശതമാനം ഇടിഞ്ഞു. ഇത് ഇന്നത്തെ ഏറ്റവും മോശപ്പെട്ട പ്രകടനം കാഴ്ചവച്ച സൂചികയായിരുന്നു. നിഫ്റ്റി റിയൽറ്റി 1 ശതമാനത്തിന് മുകളിൽ നേട്ടം കെെവരിച്ചു. മേഖല നേരിയ തോതിൽ ബുള്ളിഷായി കാണപ്പെട്ടു.

ഏഷ്യൻ വിപണികൾ ഇന്ന് ഫ്ലാറ്റായിട്ടാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികൾ എല്ലാം തന്നെയും ഇപ്പോഴും ഫ്ലാറ്റായാണ്  വ്യാപാരം നടത്തുന്നത്.

നിർണായക വാർത്തകൾ 

യുഎസ് വിപണിയിലും എസ്.ജി.എസ് നിഫ്റ്റിയിലും നടന്ന വീണ്ടെടുക്കൽ കാളൾക്ക് അധികം ശക്തി പകരുന്നതായിരുന്നില്ല. ദിവസം മുഴുവൻ അസ്ഥിരമായി നിന്ന വിപണി അവസാന നിമിഷ താഴേക്ക് വീണു.

M&M ഓഹരി ഇന്ന് നേട്ടം കെെവരിച്ച് നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംപിടിച്ചു. 740 എന്ന സപ്പോർട്ടിൽ  നിന്നും  ശക്തമായ തിരിച്ചുവരവാണ് ഓഹരി നടത്തിയത്. പുതിയ മോഡൽ താർ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് കമ്പനി.

വിരാജെൻ എന്ന പുതിയ കൊവിഡ്  ടെസ്റ്റിംഗ് കിറ്റ് അവതരിപ്പിച്ചതിന് പിന്നാലെ  Cipla ഓഹരി ഇന്ന് 2.2 ശതമാനം നേട്ടം കെെവരിച്ചു.

നിഫ്റ്റി 50യിലെ മൂന്ന് ഓഹരികൾ മാത്രമാണ് ഇന്ന് 1 ശതമാനത്തിന് മുകളിൽ നേട്ടം കെെവരിച്ചത്. അതേസമയം നിഫറ്റി മെറ്റൽ ഓഹരികൾ കൂപ്പുകുത്തി. Tata Steel 5 ശതമാനവും Hindalco 4.5 ശതമാനവും Coal India 3.5 ശതമാനവും നഷ്ടം രേഖപ്പെടുത്തി നിഫ്റ്റിയുടെ ടോപ്പ് ലൂസർ പട്ടികയിലേക്ക് തള്ളപ്പെട്ടു. ആഗോള കമ്മോഡിറ്റികളുടെ വില ഇടിഞ്ഞതിനാൽ തന്നെ ഇത്തരം ഒരു പതനം പ്രതീക്ഷിച്ചിരുന്നു. SAIL 5.56 ശതമാനവും  JindalSteel 4.93 ശതമാനവും നഷ്ടം രേഖപ്പെടുത്തി.

പ്രതിവർഷ അറ്റാദായം 495 ശതമാനം വർദ്ധിച്ച് 483 കോടി രൂപയായതിന് പിന്നാലെ ഓട്ടോ അനുബന്ധ സ്ഥാപനമായ   Bosch ഇന്ന് 7.2 ശതമാനം നേട്ടം കെെവരിച്ചു.

രാസവള സബ്സിഡി കേന്ദ്ര സർക്കാർ 140 ശതമാനം വർദ്ധിപ്പിച്ചതിന് പിന്നാലെ വളം ഓഹരികൾ ഏറെയും ഇന്ന് ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ചു. National Fertilizers 6 ശതമാനവും RCF 4 ശതമാനവും Chambal Fertilisers 2.5 ശതമാനവും നേട്ടം കെെവരിച്ച് ലാഭത്തിലടച്ചു. അതേസമയം ലാഭമെടുപ്പിനെ തുടർന്ന്  UPL 1.87 ശതമാനം നഷ്ടത്തിൽ അടച്ചു.

നാലം പാദത്തിൽ അറ്റാദായം വർദ്ധിച്ച് 276 കോടി രൂപയായതിന് പിന്നാലെ Indiabulls Housing Finance ഇന്ന് 8 ശതമാനം നേട്ടം കെെവരിച്ചു. അനുബന്ധ സ്ഥാപനം IndiaBulls Real Estate  8.7 ശതമാനം നേട്ടം കെെവരിച്ചു. 

Chola Fin 4.77 ശതമാനവും M&MF ശതമാനവും  3.9 നേട്ടം കെെവരിച്ചു.

സിമന്റ് ഓഹരികൾ ഏറെയും ഇന്ന് ലാഭത്തിൽ അടയ്ക്കപ്പെട്ടു. India Cements 10.5 ശതമാനം നേട്ടം കെെവരിച്ചു.

Ircon International ഓഹരി വില  ഇന്ന് 5 ശതമാനം ഉയർന്നു.

വിപണി മുന്നിലേക്ക് 

14900ന് മുകളിലായി വിപണി ഇന്ന് വ്യാപാരം അവസാനിപ്പിച്ചു. ഇന്നലത്തെ ഏറ്റവും ഉയർന്ന നിലയായ 15100ന് സമീപത്ത് പോലും നിഫ്റ്റിക്ക് ഇന്ന് എത്താൻ സാധിച്ചില്ല. സൂചിക  ഇന്ന് മൊത്തമായി താഴേക്ക് വീണു.

ദിവസം മുഴുവൻ അസ്ഥിരമായി നിന്ന വിപണി ഏവരെയും മടിപ്പിക്കുന്നതായിരുന്നെങ്കിലും അവസാന നിമിഷം ഇത് കരടികളുടെ പ്രിയപ്പെട്ടതായി മാറി.

ലോകമെമ്പാടുമുള്ള കമ്മോഡിറ്റികളുടെ വില ഇടിഞ്ഞത് നിഫ്റ്റി മെറ്റൽ ഓഹരിയുടെ പതനത്തിന് കാരണമായി. മെയ് 10ലെ നിലയിൽ നിന്നും നിഫ്റ്റി മെറ്റൽ സൂചിക ഇന്ന് 8 ശതമാനം ഇടിവ് രേഖപ്പെടുത്തി. എന്നാൽ സൂചിക ഇപ്പോൾ ശക്തമായ സപ്പോർട്ട് സോണിലാണ് കാണപ്പെടുന്നത്. വരും ദിവസങ്ങളിൽ ഇത് നിലനിൽക്കുമോ എന്ന് നമുക്ക് കാത്തിരുന്ന് കാണാം.

നിഫ്റ്റിക്ക് നിലവിൽ 14900 എന്നത് ശക്തമായ സപ്പോർട്ടായി തന്നെയാണ് കാണപ്പെടുന്നത്. ഇവിടെ നിന്നും 15000ലേക്ക് സൂചിക മടങ്ങി പോകുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. ആഗോള വിപണികൾ വീണ്ടും ബുള്ളിഷായാൽ ഇത് സംഭവിച്ചേക്കാം.

SBI നാളെ ഫലപ്രഖ്യാപനം നടത്തും. ഹ്രസ്വ കാലയളവിൽ ഓഹരി ഇതിനോട് എങ്ങനെ പ്രതികരിക്കുമെന്ന് നോക്കാം. എന്നാൽ ദീർഘകാല നിക്ഷേപകർ  ഇപ്പോൾ ചിരിക്കുകയാകും. മൂന്നാം പാദഫലം പുറത്തുവന്നപ്പോൾ വിപണിയിൽ എന്താണ് സംഭവിച്ചതെന്ന് നിങ്ങൾക്ക് ഓർമയുണ്ടോ?

മറ്റൊരു രസകരമായ എക്സ്പെയറി  ആഴ്ചയാണ് കഴിഞ്ഞ് പോയിരിക്കുന്നത്. എസ്.ബി.ഐ ഫലം ബാങ്ക് നിഫ്റ്റിയെ സ്വാധീനിച്ചില്ലെങ്കിൽ  ഈ ആഴ്ചയിലെ അവസാനത്തെ വ്യാപാര ദിനമായതിനാൽ വിപണി നാളെ അസ്ഥിരമായേക്കാം.

ഏവരും രാത്രിയിലെ സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു.

ഇന്നത്തെ വിപണി വിശകലനം ഇന്ന് 17401 എന്ന നിലയിൽ ഫ്ലാറ്റായി വ്യാപാരം ആരംഭിച്ച നിഫ്റ്റി 1740-500ന് അടുത്തായി പ്രതിബന്ധം നേരിട്ടു. പിന്നീട് ലളിതമായി ഇത് മറികടന്ന സൂചിക മുന്നേറ്റം നടത്തി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 127 പോയിന്റുകൾ/0.73 ശതമാനം മുകളിലായി 17525 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 37847 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി താഴേക്ക് നീങ്ങി. ശേഷം 37700ൽ ശക്തമായ സപ്പോർട്ട് എടുത്ത സൂചിക ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും 1.65 […]
പ്രധാനതലക്കെട്ടുകൾ State Bank of India: ജൂൺ പാദത്തിൽ കമ്പനിയുടെ അറ്റാദായം 6.70 ശതമാനം ഇടിഞ്ഞ് 6068 കോടി രൂപയായി. നികുതിക്ക് ശേഷമുള്ള ലാഭം എന്നത് മുൻ പാദത്തിൽ 6504 കോടി രൂപയായിരുന്നു.Titan: ജൂൺ പാദത്തിൽ അറ്റാദായം മൂന്ന് മടങ്ങ് വർദ്ധിച്ച് 790 കോടി രൂപയായി. Tata Motors: ഫോർഡ് ഇന്ത്യയുടെ സാനന്ദ് ആസ്ഥാനമായുള്ള നിർമ്മാണ പ്ലാന്റ് 725.7 കോടി രൂപയ്ക്ക് ഏറ്റെടുക്കാൻ കമ്പനിയുടെ അനുബന്ധ സ്ഥാപനം കരാറിൽ ഒപ്പുവച്ചു. Marico: ജൂൺ പാദത്തിൽ കമ്പനിയുടെ ഏകീകൃത […]
ഇന്നത്തെ വിപണി വിശകലനം ഇന്ന് 17423 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി 4 മണിക്കൂറോളം അസ്ഥിരമായി നിന്നു. ശേഷം താഴേക്ക് വീണ സൂചിക 17350ൽ സപ്പോർട്ട് രേഖപ്പെടുത്തി.തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 15 പോയിന്റുകൾ/0.09 ശതമാനം മുകളിലായി 17397 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 37868 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി താഴേക്ക് നീങ്ങി. ശേഷം 38150 ശക്തമായ സപ്പോർട്ട് ആയി മാറി. ഇവിടെ നിന്നും തിരികെ കയറിയ സൂചിക നേരിയ നേട്ടം […]

Advertisement