ഇന്നത്തെ വിപണി വിശകലനം

7 മാസത്തിനുള്ളിലെ ഏറ്റവും വലിയ ഇൻട്രാഡേ പതനത്തിന് സാക്ഷ്യംവഹിച്ച് നിഫ്റ്റി.

17805 എന്ന നിലയിൽ ഫ്ലാറ്റായി വ്യാപാരം ആരംഭിച്ച നിഫ്റ്റി ഇന്ന് ആദ്യത്തെ 10 മിനിട്ടിൽ 200 പോയിന്റുകൾ താഴേക്ക് വീണു. ഉച്ചയ്ക്ക് ശേഷം തുടർന്നും താഴേക്ക് വീണ സൂചിക 17280 എന്ന നിലയിൽ സപ്പോർട്ട് രേഖപ്പെടുത്തി. 500 പോയിന്റുകളുടെ ഇൻട്രോഡേ പതനമാണ് സൂചികയിൽ ഉണ്ടായത്. തുടർന്ന നേരിയ വീണ്ടെടുക്കൽ സൂചികയിൽ അരങ്ങേറി.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 348 പോയിന്റുകൾ/ 1.96 ശതമാനം താഴെയായി 17416 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

ബാങ്ക് നിഫ്റ്റി 38180 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ താഴേക്ക് കൂപ്പുകുത്തി. ബാങ്കിംഗ് ഓഹരിയിൽ വളരെ വലിയ വിൽപ്പനയാണ് അരങ്ങേറിയത്. 1500 പോയിന്റുകളാണ് ഓഹരി താഴേക്ക് കൂപ്പുകുത്തിയത്. എങ്കിലും അവസാന നിമിഷം സൂചിക തിരികെ കയറി.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 847 പോയിന്റുകൾ/ 2.23 ശതമാനം താഴെയായി 37128 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

എല്ലാ മേഖലാ സൂചികകളും ഇന്ന് നഷ്ടത്തിൽ അടച്ചു. ബാങ്ക് നിഫ്റ്റി, നിഫ്റ്റി പിഎസ്.യു, നിഫ്റ്റി റിയൽറ്റി, എന്നിവ 4 ശതമാനം ഇടിഞ്ഞു. നിഫ്റ്റി മീഡിയ, ഓട്ടോ എന്നിവയും ബാങ്കിംഗ് ഓഹരികൾക്ക് ഒപ്പം താഴേക്ക് വീണു. മെറ്റൽ ഓഹരികൾ കഴിഞ്ഞ ആഴ്ചത്തെ പതനത്തിന് ശേഷം ഫ്ലാറ്റായി നിലകൊണ്ടു.

ഏഷ്യൻ വിപണികൾ ഏറെയും ഇന്ന് ലാഭത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികൾ ഏറെയും ഫ്ലാറ്റായി നേരിയ ലാഭത്തിലാണ് വ്യാപാരം നടത്തുന്നത്.

നിർണായക വാർത്തകൾ

താരിഫ് 25 ശതമാനം വർദ്ധിപ്പിച്ചതായി പ്രഖ്യാപിച്ചതിന് പിന്നാലെ Bharti Airtel(+3.8%) ഓഹരി എക്കാലത്തെയും ഉയർന്ന നില കെെവരിച്ച് നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി.

Vodafone Idea(+6.5%)
, Indus Towers(+2.6%) എന്നീ ഓഹരികളും നേട്ടത്തിൽ അടച്ചു.

Asian Paints(+1%) ഓഹരി നേട്ടം കെെവരിച്ച് ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി. വില വർദ്ധിപ്പിച്ചതും ക്രൂഡ് ഓയിൽ വില ഇടിഞ്ഞതും ഇതിന് കാരണമായേക്കാം.

വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ പ്രിയപ്പെട്ട ഓഹരിയായ Bajaj Finance(-5.7%) ഇന്ന്  താഴേക്ക് വീണു. Bajaj Finserv(-4.7%) ഇടിഞ്ഞു. ഇരു ഓഹരികളും കഴിഞ്ഞ ആറ് മാസമായി ശക്തമായ മുന്നേറ്റം നടത്തിയിരുന്നു.

സൌദി അരാംകോയുമായി കെെകോർത്തതിന് പിന്നാലെ അന്താരാഷ്ട്ര ക്രൂഡ് ഓയിൽ വില ഇടിഞ്ഞതിനെ തുടർന്ന് ONGC(-5%) ഓഹരി താഴേക്ക് വീണു. മറ്റു ഓഹരികളായ NTPC(-3.8%), IOC(-3.7%), OIL, BPCL(-2.4%)  എന്നിവയും താഴേക്ക് വീണു. അതേസമയം അരാംകോയുമായുള്ള കരാറിൽ നിന്നും പിന്തിരിഞ്ഞതിന് പിന്നാലെ Reliance(-4.4%) ഓഹരി താഴേക്ക് വീണു.

നിയന്ത്രണങ്ങൾ ഉള്ള എ.എസ്.എം ഫ്ലാറ്റ്ഫോമിലേക്ക് സെബി ഓഹരിയെ ഉൾപ്പെടുത്തിയതിന് പിന്നാലെ Tata Motors(-4.6%) താഴേക്ക് വീണു.

കൊവിഡ് വർദ്ധിക്കുന്നതിനെ തുടർന്ന് യൂറോപിൽ ലോക്ക്ഡൌൺ ഏർപ്പെടുത്തിയേക്കുമെന്ന സാഹചര്യത്തിൽ Motherson Sumi(-4%) നഷ്ടത്തിൽ അടച്ചു.

കെമിക്കൽ ഓഹരികളായ UPL(-3.3%), Navin Fluorine(-7.4%), Deepak Nitrate(-7.1%), Aarti Industries(-6.1%) എന്നിവ താഴേക്ക് വീണു.

NIFTY BANK(-2.2%), AUTO(-3.1%), IT(-1.4%), PSU BANK(-4.5%), REALTY(-4.1%) തുടങ്ങിയ മേഖലയിലെ എല്ലാം ഓഹരികളും നഷ്ടത്തിൽ അടച്ചു.

കമ്പനിയുടെ ഓഹരികൾ വിൽക്കാൻ സുപ്രീം കോടതി സർക്കാരിന് അനുമതി നൽകിയതിന് പിന്നാലെ Vedanta(+6%) ഓഹരി നേട്ടത്തിൽ അടച്ചു.

ഫിടെക്ക് നെഗറ്റീവ് ഔട്ട് ലുക്ക് ‘BBB-‘ റെറ്റിംഗ് നൽകിയതിന് പിന്നാലെ SBI(-3.4%), Canara Bank(-3.5%), Bank of Baroda(-5.6%) എന്നിവ നഷ്ടത്തിൽ അടച്ചു.


വിപണി മുന്നിലേക്ക് 

നിഫ്റ്റി 500 പോയിന്റുകളുടെ ഇൻട്രാഡേ പതനത്തിനാണ് സാക്ഷ്യംവഹിച്ചത്. കരടികൾ 17280-17320 എന്ന പ്രധാന നിലയ്ക്ക് താഴേക്ക് ശക്തമായി തന്നെ സൂചികയെ വലിച്ചു കൊണ്ട് നീങ്ങി. എങ്കിലും നിഫ്റ്റിക്ക് ഇവിടെ നേരിയ സപ്പോർട്ട് ലഭിച്ചതായി കാണാം.

കഴിഞ്ഞ ആഴ്ചയുടെ അവസാനം നിഫ്റ്റി 50 ദിവസത്തെ മൂവിംഗ് ആവറേജിന് താഴെയാണെന്ന് നമ്മൾ സൂചിപ്പിച്ചിരുന്നു. ആഗോള വിപണികൾ ലാഭത്തിൽ കാണപ്പെട്ടിട്ടും ഇന്ത്യൻ വിപണിയിൽ വിൽപ്പന രൂക്ഷമായി അരങ്ങേറി.

ബാങ്ക് നിഫ്റ്റിക്ക് 37750 എന്ന സപ്പോർട്ട് നഷ്ടപ്പെട്ടതായി കാണാം. ഇൻട്രാഡേ വ്യാപാരികൾക്ക് ഇത് ഒരു മികച്ച ഷോർട്ടിംഗ് അവസരമാണ് നൽകിയത്. പോയവർഷത്തെ ഉയർന്ന നിലയിൽ സപ്പോർട്ട് രേഖപ്പെടുത്താൻ റിലയൻസ് ഓഹരി ശ്രമം നടത്തിയിരുന്നു. ഇത് തകർന്നാൽ കൂടുതൽ വീഴ്ച പ്രതീക്ഷിക്കാം.

നിങ്ങളുടെ പോർട്ട്ഫോളിയോയിലേക്ക് മികച്ച ഓഹരികൾ വാങ്ങി ഉൾപ്പെടുത്താനുള്ള മികച്ച സമയമാണിത്. എന്നാൽ ഓഹരികൾ മികച്ച കമ്പനിയുടേതാണെന്നും ശക്തമായ ഫണ്ടമെന്റൽസ് ഉള്ളതാണെന്നും ഉറപ്പുവരുത്തുക.

നിഫ്റ്റി 2 ശതമാനത്തിൽ താഴെ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റിയുടെ മാസത്തെ ക്യാൻഡിൽ വിലയിരുത്തി കൊണ്ട് വരും മാസങ്ങളിലെ ട്രെൻണ്ട് മനസിലാക്കാൻ ശ്രമിക്കുക.

ഓക്ടോബറിൽ ഒരു ഷൂട്ടിംഗ് സ്റ്റാർ ക്യാൻഡിൽ നിഫ്റ്റിയുടെ ചാർട്ടിൽ രൂപപ്പെട്ടിരുന്നു. ഇത് ഒരു ട്രെൻഡ് റിവേഴ്സലിനുള്ള സൂചനയായിരുന്നു. ഇപ്പോൾ നവംബറിലെ ക്യാൻഡിൽ ഓക്ടോബറിലെ  ക്യാൻഡിലിന്റെ താഴ്ന്ന നില മറികടക്കാൻ ശ്രമിക്കുന്നതായി കാണാം. ഇത് സംഭവിച്ചാൽ വിപണി കൂടുതൽ താഴേക്ക് നീങ്ങിയേക്കാം. ആഗോള വിപണികൾ പോസിറ്റീവ് ആകുന്നതിനാൽ തന്നെ ഓഹരികൾ തിരികെ വാങ്ങാൻ നിക്ഷേപ സ്ഥാപനങ്ങൾ തീരുമാനിച്ചാൽ നിഫ്റ്റി തിരികെ കയറിയേക്കാം.

ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു. 

പ്രധാനതലക്കെട്ടുകൾ PayTM: സെപ്റ്റംബറിലെ രണ്ടാം പാദത്തിൽ കമ്പനിയുടെ ഏകീകൃത അറ്റനഷ്ടം 473 കോടി രൂപയായി രേഖപ്പെടുത്തി. പോയവർഷം ഇതേകാലയളവിൽ 436.7 കോടി രൂപയുടെ നഷ്ടമാണ് കമ്പനി രേഖപ്പെടുത്തിയിരുന്നത്. IndusInd Bank: സ്വകാര്യമേഖലയിലെ വായ്പാ ദാതാക്കളിൽ 26 ശതമാനം വരെ പ്രൊമോട്ടർ ഹോൾഡിംഗ് അനുവദിക്കാനുള്ള ആർബിഐ നീക്കത്തെ അനുകൂലിച്ച് ബാങ്ക്. GHCL: സംസ്ഥാനത്ത് 500 കോടി രൂപ നിക്ഷേപിക്കുന്നതിന് തമിഴ്‌നാട് സർക്കാരുമായി ധാരണാപത്രം ഒപ്പുവച്ച് കമ്പനി. SBI: ബാങ്കിന് ഒരു കോടി രൂപ പിഴ ചുമത്തി ആർബിഐ. 2018 […]
പേടിഎം ക്യു 2 ഫലം, അറ്റ നഷ്ടം 473 കോടി രൂപയായി വർദ്ധിച്ചു സെപ്റ്റംബറിലെ രണ്ടാം പാദത്തിൽ 473 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തി.പേടിഎമ്മിന്റെ മാതൃ കമ്പനിയായ വൺ 97 കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡ്. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ 437 കോടി രൂപയുടെ നഷ്ടം കമ്പനി രേഖപ്പെടുത്തിയിരുന്നു. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 64 ശതമാനം വർദ്ധിച്ച് 1,090 കോടി രൂപയായി. കമ്പനിയുടെ ചെലവ് 37.75 ശതമാനം വർദ്ധിച്ച് 1,600 കോടി രൂപയായിട്ടുണ്ട്. അതേസമയം […]
പുതിയ കൊറോണ വകഭേദത്തിൽ നിന്നും നേട്ടമുണ്ടാക്കി വാക്സിനുകൾ ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ പുതിയ കൊറോണ വകഭേദത്തിനെ കുറിച്ചുള്ള ആശങ്കകൾ നിലനിൽക്കേ നേട്ടമുണ്ടാക്കി കോവിഡ് വാക്സിനുകളും മറ്റ് ആരോഗ്യ ഓഹരികളും. വിർ ബയോടെക്നോളജി (+17%,നാസ്ഡാക്ക്), ഫൈസർ (+7%, എൻവൈഎസ്ഇ), ബയോ എൻ ടെക് എസ്ഇ (+20%, നാസ്ഡാക്ക്), മെഡേണ (+27%, നാസ്ഡാക്ക്), ഇനോവിയോ ഫാർമസ്യൂട്ടിക്കൽ (+6.7%, നാസ്ഡാക്ക്) എന്നിങ്ങനെ ഉയർന്നു. അതേസമയം യുഎസ് വിപണികൾ 2 ശതമാനത്തിലധികം ഇടിഞ്ഞിട്ടുണ്ട്. (ഐഎസ്‌ടി സമയം 9:45 pm-ന് ലഭ്യമായ ഡാറ്റ അനുസരിച്ചാണിത്. യു.എസ് […]

Advertisement