ഇന്നത്തെ വിപണി വിശകലനം

വെള്ളിയാഴ്ചത്തെ പതനത്തിന് ശേഷം ആഗോള വിപണികൾ ലാഭത്തിലായതോടെ  രാവിലെ ഗ്യാപ്പ് അപ്പിലാണ് (14,708 ) നിഫ്റ്റി തുറക്കപ്പെട്ടത്. തുടർന്ന് 14800 വരെ സൂചിക കയറിയെങ്കിലും പിന്നീട് ദിവസത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തി. തുടർന്ന് അസ്ഥിരമായി നിന്ന സൂചിക കഴിഞ്ഞ ദിവസത്തേക്കാൾ 232  പോയിന്റുകൾ/ 1.60%  മുകളിലായി 14,761 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു.

നിഫ്റ്റിക്ക് സമാനമായ പ്രകടനമാണ് ബാങ്ക് നിഫ്റ്റി ഇന്ന് കാഴ്ചവച്ചത്. 35,375 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച സൂചിക 35581 വരെ ഉയർന്നെങ്കിലും പിന്നീട് താഴേക്ക് വീണു. ദിവസത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തിയെങ്കിലും സൂചിക  പിന്നീട് കഴിഞ്ഞ ദിവസത്തേക്കാൾ  492  പോയിന്റ്/ 1.41 ശതമാനം മുകളിലായി  35296, എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു. 

എല്ലാ മേഖലാ സൂചികകളും ഇന്ന് 1 ശതമാനത്തിന് മുകളിലാണ് വ്യാപാരം അവസാനിപ്പിച്ചത്.  ZEEL,TV18Broadcast  എന്നിവയുടെ സഹായത്തോടെ  നിഫ്റ്റി മീഡിയ  4.31  ശതമാനം നേട്ടം കെെവരിച്ചു. അതേസമയം നിഫ്റ്റി ഓട്ടോ ഇന്ന് 2.38 ശതമാനം നേട്ടം കെെവരിച്ചു.

വെള്ളിയാഴ്ചത്തെ പതനത്തിന് ശേഷം ഏഷ്യൻ, യൂറോപ്യൻ  വിപണികൾ എല്ലാം തന്നെ ലാഭത്തിലാണ് വ്യാപാരം നടത്തുന്നത്. 1 മുതൽ 2 ശതമാനം വരെ നേട്ടം കെെവരിച്ചാണ് വിപണികളുടെ മുന്നേറ്റം.

നിഫ്റ്റി 50 യിലെ ഒരു ഓഹരി പോലും ഇന്ന് ലാഭത്തിൽ വ്യാപാരം അവസാനിപ്പിച്ചില്ല. അതേസമയം   SAIL ഓഹരികൾ ഇന്ന് ശക്തമായ മുന്നേറ്റം നടത്തി 4.58 ശതമാനം നേട്ടം കെെവരിച്ചു.

നിർണായക വാർത്തകൾ 

ഊർജ്ജ ഓഹരികൾ ഇന്നും മികച്ച പ്രകടനം കാഴ്ചവച്ചു. PowerGrid 6 ശതമാനത്തിലേറെ നേട്ടം കെെവരിച്ച് നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി. NTPC ഒരു ശതമാനത്തിലേറെ നേട്ടവും കെെവരിച്ചു. അതേസമയം ഇന്ത്യയുടെ ഊർജ്ജ ഉപഗോയം പോയവർഷത്തെ അപേക്ഷിച്ച് 0.88 ശതമാനമായി ഉയർന്നു.

RailTel  ഓഹരികൾ ഇന്ന് 20 ശതമാനം നേട്ടം കെെവരിച്ച് അപ്പർ സർക്യൂട്ട് (UC) രേഖപ്പെടുത്തി. വെള്ളിയാഴ്ച വ്യാപാരം ആരംഭിച്ചപ്പോൾ  മോർഗൺ സ്റ്റാൺലി കമ്പനിയുടെ ലക്ഷകണക്കിന് ഓഹരികൾ വാങ്ങിയിരുന്നു. 

JustDial ഓഹരികൾ ഇന്ന് മാത്രം 13 ശതമാനം നേട്ടമാണ് കെെവരിച്ചത്.

സിമന്റ് ഓഹരികളായ Shree Cements, UltraTech Cements ഇന്ന്   ശക്തമായ നേട്ടം കെെവരിച്ചു കൊണ്ട് നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടം പിടിച്ചു. ഇന്ത്യയിലെ മിക്ക കമ്പനികളും സിമന്റ് വില വർദ്ധിപ്പിച്ചതാണ് ഇതിന് കാരണം.

India VIX 9 ശതമാനം കുറഞ്ഞ് 25.6 ലേക്ക് എത്തി. വിപണിയിലെ അസ്ഥിരത കുറഞ്ഞു വരുന്നതിന്റെ സൂചനയാണിത്.

Bharti Airtel  മാത്രമാണ്  ഇന്ന്  നിഫ്റ്റിയുടെ ലൂസർ പട്ടികയിലേക്ക് തള്ളപെട്ടത്.  4.33 ശതമാനം നഷ്ടമാണ് ഓഹരി ഇന്ന് രേഖപ്പെടുത്തിയത്.

ഡോളറിന്റെ ബലഹീനത തുടരുന്നതിനിടെ ഐടി ഓഹരികൾ ഇന്ന് 2 ശതമാനം നേട്ടം കെെവരിച്ചു.പുതിയ ഓർഡറുകൾ ലഭിച്ചതിനെ തുടർന്ന്  RITES, Bharat Dynamics എന്നീ ഓഹരികൾ 4 മുതൽ 6 ശതമാനം വരെ നേട്ടം കെെവരിച്ചു.

വളം ഓഹരികൾ ഇന്ന് ശക്തമായ മുന്നേറ്റം കാഴ്ചവച്ചു. UPL  5 ശതമാനവും RCF 20 ശതമാനവും  FACT ശതമാനവും നേട്ടം കെെവരിച്ചു. ഇതിനൊപ്പം Deepak Nitrate 15 ശതമാനവും  National Fertilisers  20 ശതമാനവും നേട്ടം കെെവരിച്ചു. കാർഷിക മേഖലയിൽ സ്വകാര്യമേഖലയുടെ പങ്ക് വർദ്ധിപ്പിക്കാൻ സമയമായെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിരുന്നു.

F&O വ്യാപാരത്തിനായി തിരഞ്ഞെടുക്കപ്പെട്ട പുതിയ ഓഹരികൾ ഇന്ന് ലിസ്റ്റ് ചെയ്തിരുന്നു. മിക്ക ഓഹരികളും മികച്ച പ്രകടനം കാഴ്ചവച്ചു. IRCTC 12 ശതമാനം നേട്ടം കെെവരിച്ചു.

പി.വി.സി പെെപ്പ്  കമ്പനികൾ മൂന്നാം തവണയും വില വർദ്ധിപ്പിച്ചു. ഇതേതുടർന്ന് Astral Poly ഇന്ന് 3 ശതമാനത്തിലേറെ നേട്ടം കെെവരിച്ചു.

ഓട്ടോ വിൽപ്പന റിപ്പോർട്ടുകൾ പുറത്ത് വരുമ്പോൾ Tata Motors-ന്റെ പ്രതിവർഷ ആഭ്യന്തര വിൽപ്പന 54 ശതമാനം ഉയർന്ന് 58473 യൂണിറ്റായി. ഓപ്പം 9 വർഷത്തെ ഏറ്റവും ഉയർന്ന പാസഞ്ചർ വെഹിക്കിൾ വിൽപ്പനയും കമ്പനി രേഖപ്പെടുത്തി. അതേസമയം Atul Auto പ്രതിവർഷ വിൽപ്പന 45 ശതമാനം ഉയർന്ന് 1613 യൂണിറ്റായി. ഓഹരി 8 ശതമാനം നേട്ടം കെെവരിച്ചു.TVS-ന്റെ പ്രതിവർഷ വിൽപ്പന 18  ശതമാനം ഉയർന്നു. ഓഹരി 3 ശതമാനം നേട്ടം കെെവരിച്ചു.

ആഫ്രിക്കയിൽ നിന്നും പശ്ചിമ ഏഷ്യയിൽ നിന്നുമായി  730 കോടി രൂപയുടെ ഓർഡറുകൾ ലഭിച്ചതിന് പിന്നാലെ Sterlite Tech ഓഹരികൾ ഇന്ന് 4 ശതമാനം നേട്ടം കെെവരിച്ചു. 

വിപണി മുന്നിലേക്ക് 

കഴിഞ്ഞ ദിവസത്തെ വീഴ്ചയിൽ നിന്നും തിരികെ കയറിയ വിപണി അസ്ഥിരമായി വ്യാപാരം അവസാനിപ്പിച്ചു. വെള്ളിയാഴ്ചത്തെ ഇടിവ് നിക്ഷേപകരെ എല്ലാം തന്നെ ഭയപ്പെടുത്തിയിരുന്നേങ്കിലും സൂചിക തിരികെ കയറുമെന്നത് തീർച്ചയായിരുന്നു. സൂചിക ഇത് നിലനിർത്തുമോ എന്നതാണ് നിലവിലുള്ള ചോദ്യം ?

HDFC ഓഹരികൾ ഇതിനായി പരിശോധിക്കാവുന്നതാണ്.
കഴിഞ്ഞ ആഴ്ച വിപണി  ഇടിയുന്നതിന് മുമ്പായി തന്നെ
ഈ ഓഹരികൾ എല്ലാം വീഴാൻ ആരംഭിച്ചിരുന്നു. ഇന്ന് നിഫ്റ്റിയെ കെെപിടിച്ച് ഉയർത്തിയതിന്  എച്ച്.ഡി.എഫ്.സി ഓഹരികൾ 54 പോയിന്റുകളാണ് സംഭാവനയായി നൽകിയത്.

14,800 നിഫ്റ്റിക്ക് ഇന്ന് ശക്തമായ പ്രതിരോധം (resistance) തീർത്തിരുന്നു. വരും ദിവസങ്ങളിൽ ഈ നില ശ്രദ്ധിക്കാവുന്നതാണ്.

യുഎസിൽ ഉത്തേജന പാക്കേജിന് ഹൌസിന്റെ അംഗീകാരം ലഭിച്ചു. സെനറ്റിന്റെ അംഗീകാരം കൂടി ലഭിച്ചാൽ മാത്രമെ ഇത് പ്രാബല്യത്തിൽ വരികയുള്ളു. അതേസമയം GameStop ഓഹരി  വീണ്ടും കുതിച്ചുയർന്നു. ഇത് വീണ്ടും ഉയർന്നാൽ സാമ്പത്തിക വിപണിക്ക് അത് വെല്ലുവിളിയായി തീർന്നേക്കും.Tata Motors, Mahindra ഉൾപ്പെടെയുള്ള കമ്പനികളുടെ വിൽപ്പന കണക്കുകൾ വളരെ നല്ലതാണ്. ഇത് ഓട്ടോ അനുബന്ധ സ്ഥാപനങ്ങൾക്കും ഉപകാരപെട്ടേക്കാം. ഇതിന്റെ ഭാഗമായി MotherSumi  8 ശതമാനവും,  MRF, Amaraja, Exide എന്നിവ 1.5 മുതൽ 2.5 ശതമാനം വരെ നേട്ടം കെെവരിച്ചു. ഇത് ഒരു മികച്ച ട്രെന്റിന് വഴിയൊരുക്കിയേക്കും. ഈ ഓഹരികളിൽ ശക്തമായ ഒരു കുതിച്ചുകയറ്റം സംഭവിച്ചേക്കാം.

ഡോളറിന്റെ വില ഇടിയുന്നതിനാൽ ഐടി കമ്പനികളിൽ ശ്രദ്ധിക്കാവുന്നതാണ്.

ഏവരും രാത്രിയിലെ സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്നും അതിലൂടെ മികച്ച സ്റ്റോക്കുകൾ കണ്ടെത്തുമെന്നും പ്രതീക്ഷിക്കുന്നു. 

ഇന്നത്തെ വിപണി വിശകലനം ഇന്ന് 17401 എന്ന നിലയിൽ ഫ്ലാറ്റായി വ്യാപാരം ആരംഭിച്ച നിഫ്റ്റി 1740-500ന് അടുത്തായി പ്രതിബന്ധം നേരിട്ടു. പിന്നീട് ലളിതമായി ഇത് മറികടന്ന സൂചിക മുന്നേറ്റം നടത്തി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 127 പോയിന്റുകൾ/0.73 ശതമാനം മുകളിലായി 17525 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 37847 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി താഴേക്ക് നീങ്ങി. ശേഷം 37700ൽ ശക്തമായ സപ്പോർട്ട് എടുത്ത സൂചിക ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും 1.65 […]
പ്രധാനതലക്കെട്ടുകൾ State Bank of India: ജൂൺ പാദത്തിൽ കമ്പനിയുടെ അറ്റാദായം 6.70 ശതമാനം ഇടിഞ്ഞ് 6068 കോടി രൂപയായി. നികുതിക്ക് ശേഷമുള്ള ലാഭം എന്നത് മുൻ പാദത്തിൽ 6504 കോടി രൂപയായിരുന്നു.Titan: ജൂൺ പാദത്തിൽ അറ്റാദായം മൂന്ന് മടങ്ങ് വർദ്ധിച്ച് 790 കോടി രൂപയായി. Tata Motors: ഫോർഡ് ഇന്ത്യയുടെ സാനന്ദ് ആസ്ഥാനമായുള്ള നിർമ്മാണ പ്ലാന്റ് 725.7 കോടി രൂപയ്ക്ക് ഏറ്റെടുക്കാൻ കമ്പനിയുടെ അനുബന്ധ സ്ഥാപനം കരാറിൽ ഒപ്പുവച്ചു. Marico: ജൂൺ പാദത്തിൽ കമ്പനിയുടെ ഏകീകൃത […]
ഇന്നത്തെ വിപണി വിശകലനം ഇന്ന് 17423 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി 4 മണിക്കൂറോളം അസ്ഥിരമായി നിന്നു. ശേഷം താഴേക്ക് വീണ സൂചിക 17350ൽ സപ്പോർട്ട് രേഖപ്പെടുത്തി.തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 15 പോയിന്റുകൾ/0.09 ശതമാനം മുകളിലായി 17397 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 37868 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി താഴേക്ക് നീങ്ങി. ശേഷം 38150 ശക്തമായ സപ്പോർട്ട് ആയി മാറി. ഇവിടെ നിന്നും തിരികെ കയറിയ സൂചിക നേരിയ നേട്ടം […]

Advertisement