പ്രധാനതലക്കെട്ടുകൾ

Bharti Airtel: പുതിയ കോർപ്പറേറ്റ് ഘടനയ്ക്കുള്ള പദ്ധതി ഉപേക്ഷിച്ച്  എയർടെൽ. കമ്പനി തങ്ങളുടെ ഘടന ലളിതമാക്കുന്നതിനും ഫൈബർ അസറ്റുകൾ ഏകീകരിക്കുന്നതിനുമായി അതിന്റെ രണ്ട് യൂണിറ്റുകളെ ഒന്നാക്കും. പുതിയ പദ്ധതി പ്രകാരം ടെലിസോണിക് നെറ്റ്‌വർക്കുകളും നെറ്റിൽ ഇൻഫ്രാസ്ട്രക്ചർ നിക്ഷേപങ്ങളും എയർടെല്ലിൽ ലയിക്കും.

SBI: പൈൻ ലാബിൽ 20 മില്യൺ ഡോളർ നിക്ഷേപിക്കാൻ ഒരുങ്ങി ബാങ്ക്. പൈൻ ലാബ്‌സ് ഈ വർഷം ആദ്യം രണ്ട് റൗണ്ടുകളിലായി 700 മില്യൺ ഡോളർ സമാഹരിച്ചിരുന്നു.

Bandhan Bank: മുൻ പാദത്തെ അപേക്ഷിച്ച് ബാങ്കിന്റെ മൊത്തം നിക്ഷേപം മൂന്നാം പാദത്തിൽ 3 ശതമാനം വർധിച്ച് 84,500 കോടി രൂപയായി.

AU Small Finance Bank: മുൻ പാദത്തെ അപേക്ഷിച്ച് കമ്പനിയുടെ മൊത്തം നിക്ഷേപം മൂന്നാം പാദത്തിൽ 13 ശതമാനം വർധിച്ച് 44,278 കോടി രൂപയായി.

GAIL (India):  ഒഎൻജിസി ത്രിപുര പവറിലെ IL&FS എനർജി ഡെവലപ്‌മെന്റ് കമ്പനിയുടെയും IL&FS ഫിനാൻഷ്യൽ സർവീസസിന്റെയും കൈവശമുള്ള 26 ശതമാനം ഓഹരികൾ ഏറ്റെടുത്ത് കമ്പനി.

Future Group: ആമസോണുമായുള്ള ആർബിട്രേഷൻ നടപടികൾ അവസാനിപ്പിക്കുന്നതിനുള്ള അപേക്ഷയിൽ ആദ്യം തീരുമാനിക്കാൻ SIAC ആർബിട്രൽ ട്രൈബ്യൂണലിനോട് നിർദ്ദേശം നൽകുന്നതിനായി കമ്പനി നൽകിയ ഹർജികൾ ഡൽഹി ഹൈക്കോടതി തള്ളി.

ഇന്നത്തെ വിപണി സാധ്യത

ഇന്നലെ 17682 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റമാണ് കാഴ്ചവച്ചത്. 17600ന് അടുത്തായി കാത്തിരുന്ന ബെെയേഴ്സ് വിപണിയെ മുകളിലേക്ക് കൊണ്ട് പോയേങ്കിലും 17740ന് അടുത്ത് ഉണ്ടായ സമ്മർദ്ദത്തെ തുടർന്ന് സൂചിക എം പാറ്റേൺ രൂപീകരിച്ചു. അവസാന നിമിഷം ഉണ്ടായ മുന്നേറ്റത്തെ തുടർന്ന് സൂചിക 17800 കെെവരിച്ചു. തുടർന്ന് 180 പോയിന്റുകൾക്ക് മുകളിലായി 17805 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

ബാങ്ക് നിഫ്റ്റി ഗ്യാപ്പ് അപ്പിൽ 35612 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ മുന്നേറ്റം നടത്തിയെങ്കിലും നിഫ്റ്റിയുടെ അത്ര ശക്തമായിരുന്നില്ല. രണ്ടാം പകുതിയിൽ അനുഭവപ്പെട്ട ലാഭമെടുപ്പിനെ തുടർന്ന് താഴേക്ക് വീണെങ്കിലും 36500ന് അടുത്ത് ഉണ്ടായ ശക്തമായ ബെെയിംഗിനെ തുടർന്ന് സൂചിക മുന്നേറി. തുടർന്ന് 418 പോയിന്റുകൾ/ 1.15 ശതമാനം മുകളിലായി 36840 എന്ന നിലയിൽ  ബാങ്ക്  നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

നിഫ്റ്റി ഐടി (+0.63%) നേട്ടം കെെവരിച്ചപ്പോൾ നിഫ്റ്റി ഫാർമ(-0.82%) നഷ്ടത്തിൽ അടച്ചു.

യൂഎസ് വിപണി കയറിയിറങ്ങി നെഗറ്റീവ് ആയിട്ടാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികൾ ലാഭത്തിൽ അടച്ചു. 

ഏഷ്യൻ വിപണികൾ നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്. CAC ഫ്യൂച്ചഴ്സ് ഒഴികെ  യുഎസ് , യൂറോപ്യൻ ഫ്യൂച്ചേഴ്സ്  നഷ്ടത്തിലാണ്  കാണപ്പെടുന്നത്.

SGX NIFTY 17,809-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ വീണ്ടും ഒരു ഫ്ലാറ്റ് ടു ഗ്യാപ്പ് ഡൌൺ ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.

17,750, 17,650, 17,600, 17,500, 17,400, 17,325 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 17,820, 17,860, 17,950, 18,000, 18,100 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.

ബാങ്ക് നിഫ്റ്റിയിൽ 36,800, 36,500, 36,200, 36,000, 35,700 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 36,900, 37,000, 37,100, 37,350, 37,500 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.

നിഫ്റ്റിയിൽ 18000, 17800 എന്നിവിടെയാണ് ഏറ്റവും ഉയർന്ന കോൾ ഒഐ കാണപ്പെടുന്നത്. 17600, 17500 എന്നിവിടെയാണ് ഏറ്റവും ഉയർന്ന പുട്ട് ഒഐ കാണപ്പെടുന്നത്.

ബാങ്ക് നിഫ്റ്റിയിൽ  37000ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐ കാണപ്പെടുന്നത്. 36000ൽ ഏറ്റവും ഉയർന്ന പുട്ട് ഒഐ കാണപ്പെടുന്നു.

വിക്സ്  16.12 ആയി കാണപ്പെടുന്നു.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 1,274 കോടി രൂപയുടെ ഓഹരികൾ വാങ്ങികൂട്ടിയപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 533 കോടി രൂപയുടെ ഓഹരികൾ കൂടി വാങ്ങികൂട്ടി.

ഇന്നലെ ഡൗ ജോൺസ് ലാഭത്തിൽ അടച്ചപ്പോൾ നാസ്ഡാക് കുത്തനെ താഴേക്ക് വീണു.  S&P 500 അസ്ഥിരമായി നിന്നു. മേയ് മാസത്തോടെ പലിശ നിരക്ക് ഉയരുമെന്ന പ്രതീക്ഷയിൽ, ബോണ്ട് വരുമാനം ഉയരുകയും ഓഹരി വിപണിയിൽ ഇടിവ് രേഖപ്പെടുത്തുകയും ചെയ്തു.
ഏഷ്യൻ വിപണികൾ നഷ്ടത്തിലാണ് ദിവസത്തെ വ്യാപാരം ആരംഭിച്ചത്.  ഹാംഗ് സെംഗിന്റെ ഐടി സൂചിക 2020 മേയ്ക്ക് ശേഷം ഉള്ള ഏറ്റവും താഴ്ന്ന നിലയിലാണ്.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ വീണ്ടും ഓഹരികൾ വാങ്ങികൂട്ടിയിരിക്കുകയാണ്. ഇതിനാൽ തന്നെ നിഫ്റ്റി 17800ന് മുകളിൽ വ്യാപാരം അവസാനിപ്പിക്കാം. ലാഭമെടുപ്പ് നടത്താതെ  ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ ഓഹരികൾ തുടർച്ചയായി വാങ്ങുന്നതിനാൽ വിപണിയെ വേഗത്തിൽ മുന്നേറാൻ ഇത് സഹായിച്ചു.

നിഫ്റ്റി ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ചാൽ 17650- 17800 റേഞ്ചിനുള്ളിൽ തന്നെ വ്യാപാരം നടത്താനാണ് സാധ്യത. ഫ്ലാറ്റ് ഓപ്പണിംഗിന് ശേഷം സൂചികയിൽ ചാഞ്ചാട്ടം രൂക്ഷമായേക്കും. കാരണം മുന്നേറ്റത്തിന് പിന്നാലെ ഏവരും ലാഭമെപ്പ് തുടർന്നേക്കാം.

37000ന് അടുത്ത് നിൽക്കുന്നതിനാൽ ബാങ്ക് നിഫ്റ്റിയിൽ ശ്രദ്ധിക്കേണ്ടതാണ്. നിഫ്റ്റിക്ക് സമാനമായി മുന്നേറ്റം നടത്താൻ സാധിച്ചില്ലെങ്കിലും ഫ്ലാറ്റായി വ്യാപാരം ആരംഭിച്ചതിന് പിന്നാലെ 36900 മറികടന്നാൽ സൂചിക മുകളിലേക്ക് കയറാൻ സാധ്യതയുണ്ട്. എന്നാൽ വലിയ ഗ്യാപ്പ് അപ്പിലാണ് സൂചിക വ്യാപാരം നടത്തുന്നതെങ്കിൽ 36500- 37000 എന്ന റേഞ്ചിനുള്ളിൽ ചാഞ്ചാട്ടത്തിന് വിധേയമായി കാണപ്പെടാനും സാധ്യതയുണ്ട്. റിലയൻസ് ഓഹരി മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. ടിസിഎസ്, റിലയൻസ് എന്നിവ ശ്രദ്ധിക്കാവുന്നതാണ്.

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം. 

ഇന്നത്തെ വിപണി വിശകലനം ഇന്ന് ഗ്യാപ്പ് അപ്പിൽ 226 പോയിന്റുകൾക്ക് മുകളിലായി 15926 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റിക്ക് ഓപ്പണിംഗ് നിലമറികടന്ന് മുന്നേറാൻ സാധിച്ചില്ല. ദുർബലമായി താഴേക്ക് നീങ്ങിയ സൂചിക രാവിലത്തെ പകുതിയിൽ അധികം നേട്ടവും ഇല്ലാതെയാക്കി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 132 പോയിന്റുകൾ/0.85 ശതമാനം മുകളിലായി 15832 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. ഇന്ന് ഗ്യാപ്പ് അപ്പിൽ 498 പോയിന്റുകൾക്ക് മുകളിലായി 34126 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി സാവധാനം […]
പ്രധാനതലക്കെട്ടുകൾ Zomato: ക്വിക്ക് കൊമേഴ്‌സ് കമ്പനിയായ ബ്ലിങ്ക് കൊമേഴ്‌സിന്റെ 33,018 ഇക്വിറ്റി ഓഹരികൾ 4,447.48 കോടി രൂപയ്ക്ക് ഓൾ-സ്റ്റോക്ക് ഇടപാടിൽ ഏറ്റെടുക്കാൻ ബോർഡ് അംഗീകാരം നൽകിയതായി കമ്പനി എക്‌സ്‌ചേഞ്ചുകളെ അറിയിച്ചു. Dr Reddy’s Laboratories: യുഎസ് ആസ്ഥാനമായ എറ്റോൺ ഫാർമയുടെ ബ്രാൻഡഡ്, ജനറിക് ഇൻജക്‌ടബിൾ ഉൽപ്പന്ന പോർട്ട്‌ഫോളിയോ ഏറ്റെടുക്കുന്നതായി കമ്പനി പ്രഖ്യാപിച്ചു. CSB Bank: ബാങ്കിന്റെ പാർട്ട് ടൈം ചെയർപേഴ്സണായി ഭാമ കൃഷ്ണമൂർത്തിയെ ബോർഡ് നിയമിച്ചതായി ബിഎസ്ഇ ഫയലിംഗിൽ വ്യക്തമാക്കി. SIS: കമ്പനിയുടെ ഇക്വിറ്റി ഓഹരികൾ തിരികെ […]
ഇന്നത്തെ വിപണി വിശകലനം ഇന്ന് ഗ്യാപ്പ് അപ്പിൽ 100 പോയിന്റുകൾക്ക് മുകളിലായി 15657 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി അധികം ചാഞ്ചാട്ടത്തിന് വിധേയമായി കാണപ്പെട്ടില്ല. 100 പോയിന്റുകൾക്ക് ഉള്ളിൽ തന്നെയാണ് സൂചിക വ്യാപാരം നടത്തിയത്. ഇന്നലത്തെ പ്രതിബന്ധമായിരുന്ന 15630 ഇന്ന് സപ്പോർട്ടായി പ്രവർത്തിച്ചു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 142 പോയിന്റുകൾ/0.92 ശതമാനം മുകളിലായി 15699 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 33434 എന്ന താഴ്ന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി വശങ്ങളിലേക്കാണ് ഇന്ന് […]

Advertisement