ഇന്നത്തെ വിപണി വിശകലനം

വലിയ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി അസ്ഥിരമായി നിൽക്കുകയും നേരിയ നേട്ടത്തിൽ അടയ്ക്കുകയും ചെയ്തു.

ഗ്യാപ്പ് അപ്പിൽ 15,876 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ഇന്ന് വശങ്ങളിലേക്കാണ് വ്യാപാരം നടത്തിയത്. സൂചിക മൊത്തത്തിൽ 60 പോയിന്റുകൾക്ക് ഉള്ളിൽ മാത്രമാണ് നീക്കം കാഴ്ചവച്ചത്. 15900 എന്ന പ്രതിരോധം പരീക്ഷിക്കാൻ പോലും നിഫ്റ്റിക്ക് സാധിച്ചില്ല. അപ്രതീക്ഷിതമായി ഉണ്ടായ ഇൻട്രാഡേ വീഴ്ചയ്ക്ക് പിന്നാലെ വളരെ പെട്ടന്ന് തന്നെ സൂചിക തിരികെ കയറി.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 122 പോയിന്റുകൾ/ 0.77 ശതമാനം  മുകളിലായി 15,885 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 

34764 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ദിവസം മുഴുവൻ വശങ്ങളിലേക്കാണ് വ്യാപാരം നടത്തിയത്. ഉച്ചയ്ക്ക് ശേഷം 34700 എന്ന സപ്പോർട്ട് തകർത്ത് താഴേക്ക് വീണ സൂചിക പിന്നീട് തിരികെ കയറി.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 125 പോയിന്റുകൾ/ 0.37 ശതമാനം  മുകളിലായി 34710 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 

രാവിലെ മുതൽക്കെ ബുള്ളിഷായി കാണപ്പെട്ട നിഫ്റ്റി റിയൽറ്റി ഇന്ന് 4.7 ശതമാനം നേട്ടത്തിൽ അടച്ചു.  നിഫ്റ്റി ഓട്ടോ 1.3 ശതമാനം ഉയർന്നു. മറ്റു മേഖലാ സൂചികകൾ എല്ലാം തന്നെ ലാഭത്തിൽ അടച്ചു.

ഏഷ്യൻ വിപണികൾ എല്ലാം തന്നെ ലാഭത്തിലാണ് അടയ്ക്കപ്പെട്ടത്. യൂറോപ്യൻ വിപണികളും ലാഭത്തിലാണ് വ്യാപാരം നടത്തുന്നത്. 

നിർണായക വാർത്തകൾ 

Shree Cements ഓഹരി ഇന്ന് 3.6 ശതമാനം നേട്ടം കെെവരിച്ച് നിഫ്റ്റി 50യുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി. Grasim 2.6 ശതമാനം നേട്ടം കെെവരിച്ചു.

ജൂലെെ മാസത്തെ വിൽപ്പന കണക്കുകൾ പുറത്തുവന്നതിന് പിന്നാലെ Eicher Motors(+2.86%) M&M(+1.9%) എന്നിങ്ങനെ നേട്ടം കെെവരിച്ചു.

ഓയിൽ ഓഹരികളായ BPCL(+2.7%) IOC(+2.2%) ONGC(+1.5%) എന്നിങ്ങനെ നേട്ടം കെെവരിച്ച് ലാഭത്തിൽ അടച്ചു.

നാളെ ഫലങ്ങൾ വരാനിരിക്കെ Adani Ports ഓഹരി 2.5 ശതമാനം ഉയർന്നു. Adani Ent 1.2 ശതമാനം ഉയർന്നു.

മൾട്ടി ഇയർ ബ്രേക്ക് ഔട്ടിനെ തുടർന്ന DLF ഓഹരി ഇന്ന് 4.2 ശതമാനം നേട്ടം കെെവരിച്ചു. മറ്റു റിയൽറ്റി ഓഹരികളായ Godrej Properties(+3.4%), Oberoi Realty(+9.9%), Phoenix Mills(+3.8%), Prestige(+6.9%), IBREALEST(+4.1%), Brigade(+2.4%), Sobha(+7.3%), Sunteck(+6.3%) എന്നിങ്ങനെ നേട്ടം കെെവരിച്ചു.

ബുധനാഴ്ച ഫലങ്ങൾ വരാനിരിക്കെ Titan ഓഹരി 3.3 ശതമാനം നേട്ടം കെെവരിച്ച് ഉയർന്ന നില രേഖപ്പെടുത്തി.

ബംഗ്ലാദേശിൽ പുതിയ ബിസിനസ് തുടങ്ങാനും ഗുജറാത്തിൽ ഫാക്ടറി ആരംഭിക്കാനും തീരുമാനിച്ചതിന് പിന്നാലെ Hindustan Zinc ഓഹരി ഇന്ന് 1.2 ശതമാനം ഉയർന്നു.

1530 കോടി രൂപയ്ക്ക് സ്വിഫ്റ്റ് ലബോറട്ടറീസ് ഏറ്റെടുത്തതിന് പിന്നാലെ Pi Industries ഓഹരി 12.4 ശതമാനം നേട്ടം കെെവരിച്ചു. അതേസമയം IndSwift Labs 14 ശതമാനം ഇടിഞ്ഞു.

IRCTC(+5.9%), EaseMyTrip(+9.8%), IndHotel(+1.6%) എന്നിങ്ങനെ നേട്ടം കെെവരിച്ചു.

Angel Broking ഓഹരി ഇന്ന് 10 ശതമാനം നേട്ടം കെെവരിച്ച് അപ്പർ സർക്യൂട്ട് രേഖപ്പെടുത്തി. ബ്രോക്കിംഗ് സ്ഥാപനങ്ങൾക്ക് കൂടുതൽ വരുമാനം ഉണ്ടാക്കുമെന്ന പ്രതീക്ഷയിൽ ICICI Securities(+2.7%), 5Paisa(+1%), Geojit(+6.5%), IIFL(+2.2%) എന്നിവയും നേട്ടം കെെവരിച്ചു.

ലാൻഡ് ലൈസൻസ് ഫീസ് ആനുകൂല്യത്തെ തുടർന്ന് CONCOR 7.3 ശതമാനം നേട്ടം കെെവരിച്ചു.

100 ശതമാനം പുനരുത്പ്പാദനം എന്ന ലക്ഷ്യം കൈവരിച്ച ഡൽഹിയിലെ ആദ്യ വിതരണ കമ്പനി എന്ന സ്ഥാനം നേടിയതിന് പിന്നാലെ Tata Power 6.7 ശതമാനം നേട്ടം കെെവരിച്ചു.

മോശമായ ഫലങ്ങൾ പുറത്ത് വന്നതിന് പിന്നാലെ 6 ശതമാനം നഷ്ടത്തിൽ തുറന്ന IDFC First Bank ഓഹരി ഇന്ന് ഫ്ലാറ്റായി അടച്ചു.

ഒന്നാം പാദഫലങ്ങൾ പുറത്ത് വന്നതിന് പിന്നാലെ HDFC ഓഹരി രൂക്ഷമായ ചാഞ്ചാട്ടത്തിന് ഒടുവിൽ ഫ്ലാറ്റായി വ്യാപാരം അവസാനിപ്പിച്ചു. അറ്റാദായം 3000 കോടി രൂപയായി രേഖപ്പെടുത്തി. പോയവർഷം ഇത് 3055 കോടി രൂപയായിരുന്നു. മുൻ പാദത്തിൽ 3180 കോടി രൂപയായിരുന്നു.

ഒന്നാം പാദത്തിൽ അറ്റാദായം 308 കോടി രൂപയായി രേഖപ്പെടുത്തിയതിന് പിന്നാലെ Varun Beverages  ഓഹരി ഇന്ന് 3.5 ശതമാനം നേട്ടം കെെവരിച്ചു.

മൊത്തം വിൽപ്പന 79 ശതമാനം വർദ്ധിച്ച് 551 യൂണിറ്റായതിന് പിന്നാലെ SML Isuzu 6.8 ശതമാനം നേട്ടം കെെവരിച്ചു.

ഒന്നാം പാദത്തിൽ അറ്റാദായം 77.1 കോടി രൂപയായതിന് പിന്നാലെ Carborundum Universal 5.2 ശതമാനം നേട്ടം കെെവരിച്ചു.

വിപണി മുന്നിലേക്ക് 

ജൂലെെ മാസത്തെ ഇന്ത്യയുടെ പിഎംഐ 55.3 ആയി രേഖപ്പെടുത്തി. ഇത് പ്രതീക്ഷിച്ച 50.5 നേക്കാൾ വളരെ മുകളിലാണ്. ജൂണിൽ ഇത് 48.1 ആയിരുന്നു.

ഇതിനൊപ്പം തന്നെ ഇന്ത്യയിലെ തൊഴിൽ രഹിതരുടെ എണ്ണം 6.95 ശതമാനമായി കുറഞ്ഞു. ജൂണിൽ ഇത് 9.17 ശതമാനമായിരുന്നു.

ഇൻട്രാഡേ പതനം സൂചികയിൽ അനുഭവപ്പെട്ടെങ്കിലും  അത് അത്ര ശക്തമായിരുന്നില്ല. മറിച്ച് സൂചിക ശക്തമാണെന്ന തെളിവാണ് നൽകിയത്. താഴേക്ക് വീണ സൂചിക തിരികെ കയറി ദിവസത്തെ ഉയർന്ന നിലയ്ക്ക് അടുത്തായി വ്യാപാരം അവസാനിപ്പിച്ചു. അതേസമയം 15900 ഇപ്പോഴും നിഫ്റ്റിയുടെ പ്രധാന പ്രതിരോധ മേഖലയായി തുടരുകയാണ്.

എന്നാൽ ബാങ്ക് നിഫ്റ്റി ശക്തമായി നിലകൊണ്ടില്ലെന്ന് തന്നെ വേണം കരുതാൻ. സൂചിക 34800ന് താഴെയായി വ്യാപാരം അവസാനിപ്പിച്ചു.

റിയൽറ്റി ഓഹരികൾ ശക്തമായ മുന്നേറ്റം നടത്തുകയാണ്. മെറ്റൽ ഓഹരികളും വരും ദിവസങ്ങളിൽ മുന്നുംപ്രകടനം കാഴ്ചവച്ചേക്കാം.

ബാങ്ക് നിഫ്റ്റി ശാന്തമാണെങ്കിലും ബുധനാഴ്ച എസ്.ബി.ഐയുടെ ഫലം പുറത്തുവന്നതിന് ശേഷം സൂചിക വ്യക്തമായ ദിശ കാണിക്കും.  HDFC ഇന്ന് പ്രതീക്ഷയ്ക്ക് താഴെയാണ് ഫലങ്ങൾ പങ്കുവച്ചതെങ്കിലും ഓഹരി ഫ്ലാറ്റായി നിന്നു.

നിങ്ങൾ ഓഹരികളിലെ നീക്കങ്ങളാണ് ലക്ഷ്യം വയ്ക്കുന്നതെങ്കിൽ ഫലങ്ങൾ വന്നുകൊണ്ടിരിക്കുന്ന കാര്യം മറക്കരുത്. ഈ ആഴ്ച അനേകം കമ്പനികളുടെ ഒന്നാം പാദഫലങ്ങൾ പുറത്ത് വന്നേക്കും.

ആഴ്ചയിൽ നിങ്ങൾക്ക് മികച്ച തുടക്കം ലഭിച്ചുവെന്ന് കരുതുന്നു. വെെകാതെ തന്നെ സൂചിക 16000 മറികടക്കുമെന്ന് പ്രതീക്ഷിക്കാം.

ഏവരും രാത്രിയിലെ സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു.

ഇന്നത്തെ വിപണി വിശകലനം ഇന്ന് 17401 എന്ന നിലയിൽ ഫ്ലാറ്റായി വ്യാപാരം ആരംഭിച്ച നിഫ്റ്റി 1740-500ന് അടുത്തായി പ്രതിബന്ധം നേരിട്ടു. പിന്നീട് ലളിതമായി ഇത് മറികടന്ന സൂചിക മുന്നേറ്റം നടത്തി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 127 പോയിന്റുകൾ/0.73 ശതമാനം മുകളിലായി 17525 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 37847 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി താഴേക്ക് നീങ്ങി. ശേഷം 37700ൽ ശക്തമായ സപ്പോർട്ട് എടുത്ത സൂചിക ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും 1.65 […]
പ്രധാനതലക്കെട്ടുകൾ State Bank of India: ജൂൺ പാദത്തിൽ കമ്പനിയുടെ അറ്റാദായം 6.70 ശതമാനം ഇടിഞ്ഞ് 6068 കോടി രൂപയായി. നികുതിക്ക് ശേഷമുള്ള ലാഭം എന്നത് മുൻ പാദത്തിൽ 6504 കോടി രൂപയായിരുന്നു.Titan: ജൂൺ പാദത്തിൽ അറ്റാദായം മൂന്ന് മടങ്ങ് വർദ്ധിച്ച് 790 കോടി രൂപയായി. Tata Motors: ഫോർഡ് ഇന്ത്യയുടെ സാനന്ദ് ആസ്ഥാനമായുള്ള നിർമ്മാണ പ്ലാന്റ് 725.7 കോടി രൂപയ്ക്ക് ഏറ്റെടുക്കാൻ കമ്പനിയുടെ അനുബന്ധ സ്ഥാപനം കരാറിൽ ഒപ്പുവച്ചു. Marico: ജൂൺ പാദത്തിൽ കമ്പനിയുടെ ഏകീകൃത […]
ഇന്നത്തെ വിപണി വിശകലനം ഇന്ന് 17423 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി 4 മണിക്കൂറോളം അസ്ഥിരമായി നിന്നു. ശേഷം താഴേക്ക് വീണ സൂചിക 17350ൽ സപ്പോർട്ട് രേഖപ്പെടുത്തി.തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 15 പോയിന്റുകൾ/0.09 ശതമാനം മുകളിലായി 17397 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 37868 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി താഴേക്ക് നീങ്ങി. ശേഷം 38150 ശക്തമായ സപ്പോർട്ട് ആയി മാറി. ഇവിടെ നിന്നും തിരികെ കയറിയ സൂചിക നേരിയ നേട്ടം […]

Advertisement