പ്രധാനതലക്കെട്ടുകൾ

യുഎസിലെ  ഉപഭോക്തൃ വിലക്കയറ്റം മുൻ വർഷത്തേ അപേക്ഷിച്ച് മേയിൽ 5 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി. 2008ലെ സാമ്പത്തിക പ്രതിസന്ധിക്ക് ശേഷമുള്ള ഏറ്റവും വലിയ വിലക്കയറ്റമാണിത്. എന്നാൽ യുഎസ് വിപണി ഇതിനോട് പ്രതികരിക്കാതെ ലാഭത്തിൽ അടച്ചു.

OIL India
: ഓഡിറ്റുചെയ്ത സാമ്പത്തിക ഫലങ്ങൾ അംഗീകരിക്കുന്നതിനും ഈ വർഷത്തെ അവസാന ലാഭവിഹിതം ശുപാർശ ചെയ്യുന്നതിനും ജൂൺ 21 ന് ബോർഡ് യോഗം ചേരാൻ കമ്പനി തീരുമാനിച്ചു. 

Yes Bank: കടപത്രങ്ങൾ വിതരണം ചെയ്ത് കൊണ്ട് 10,000 കോടി രൂപ സമാഹരിക്കുന്നതിന്  ഓഹരി ഉടമകളുടെ അനുമതി നേടാൻ അംഗീകാരം നൽകിയതായി ബാങ്ക് ബോർഡ് അറിയിച്ചു.

NHPC:  മാർച്ചിലെ നാലാം പാദത്തിൽ കമ്പനിയുടെ പ്രതിവർഷ അറ്റാദായം 464.60 കോടി രൂപയായി. പോയവർഷം ഇത് 258.83 കോടി രൂപയായിരുന്നു. വരുമാനം 24 ശതമാനം ഇടിഞ്ഞു. അതേസമയം കടപത്രവിതരണത്തിലൂടെ 4300 കോടി രൂപ സമാഹരിക്കാൻ കമ്പനിക്ക് അനുമതി ലഭിച്ചു.

National Fertilizers:  മാർച്ചിലെ നാലാം പാദത്തിൽ കമ്പനി 9.8 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തി. പോയവർഷം ഇത് 333.11 കോടി രൂപയായിരുന്നു.  

Godrej Properties:  കമ്പനിയുടെ അനുബന്ധ സ്ഥാപനം  വാഗിശ്വരി ലാൻഡ് ഡവലപ്പേഴ്സിന്റെ ഓഹരി മൂലധനത്തിന്റെ 20 ശതമാനം സ്വന്തമാക്കി.

പണയംവച്ചിരുന്ന Adani Enterprises-ന്റെ 36.38 ലക്ഷം ഓഹരികളും Adani Transmission-ന്റെ 28.7 ലക്ഷം ഓഹരികളും കമ്പനിയുടെ പ്രെമോട്ടർമാർ തിരികെ വാങ്ങി.

ഇന്നത്തെ പ്രധാന ക്യു 4 ഫലങ്ങൾ:

  • DLF
  • BEML,
  • Bharat Heavy Electricals
  • CG Power and Industrial Solutions
  • Cochin Shipyard
  • Heranba Industries
  • Likhitha Infrastructure
  • Lumax Industries
  • Max Ventures and Industries
  • Sun TV Network

ഇന്നത്തെ വിപണി സാധ്യത

ഇന്നലെ നേരിയ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി സാവധാനം  മുകളിലേക്ക് കയറി ദിവസത്തെ ഏറ്റവും ഉയർന്ന നിലയായ 15737ൽ വ്യാപാരം അവസാനിപ്പിച്ചു. കഴിഞ്ഞ ദിവസത്തെ വിപണി വിശേഷങ്ങൾ അറിയാൻ ലിങ്ക് സന്ദർശിക്കുക.

ബാങ്ക്  നിഫ്റ്റി
ഇന്നലെ ഉച്ചവരെ അസ്ഥിരമായി കാണപ്പെട്ടു. ശേഷം 2 മണിക്കൂർ  കൊണ്ട് 200 പോയിന്റുകൾ താഴേക്ക് വീണ സൂചിക 35000ന് മുകളിൽ വ്യാപാരം അവസാനിപ്പിച്ചു.

നിഫ്റ്റി മീഡിയ, റിയൽറ്റി, നിഫ്റ്റി പി.എസ്.യു ബാങ്ക്സ് എന്നീ സൂചികകൾ  ഇന്നലെ  മിന്നും പ്രകടനം കാഴ്ചവച്ചു. 

യൂറോപ്യൻ  വിപണികൾ  ഫ്ലാറ്റായാണ്  അടയ്ക്കപെട്ടത്. മേയിൽ പണപ്പെരുപ്പം ഉയർന്ന നിലയിൽ റിപ്പോർട്ട് ചെയ്തതിന് പിന്നാലെ യുഎസ് വിപണി നേരിയ ലാഭത്തിൽ വ്യാപാരം അവസാനിപ്പിച്ചു. 

ഏഷ്യൻ വിപണികൾ എല്ലാം തന്നെ ഫ്ലാറ്റായാണ് വ്യാപാരം നടത്തുന്നത്.

SGX NIFTY 15,787-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യപ്പ് അപ്പ് ഓപ്പണിംഗിനുള്ള  സൂചന  നൽകുന്നു.15,700, 15,620, 15,570, 15,500 എന്നിവിടായി  നിഫ്റ്റിക്ക്  ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം.

നിഫ്റ്റിയുടെ എക്കാലത്തെയും ഉയർന്ന നിലയായ 15,800 ശക്തമായ പ്രതിരോധം തീർത്തേക്കാം. എന്നാൽ ഇന്നത്തെ  ഗ്യാപ്പ് അപ്പ് ഓപ്പണിംഗിൽ  ഇത് മറികടക്കാനാണ് സാധ്യത.

35,400, 35,550 35,800 എന്നത്  ബാങ്ക് നിഫ്റ്റിയുടെ അടുത്ത സുപ്രധാന  പ്രതിരോധ മേഖലയാണ്. ഇതിൽ ശ്രദ്ധ കേന്ദ്രീകരിക്കാവുന്നതാണ്.

34,650, 35,000 എന്നത് ബാങ്ക് നിഫ്റ്റിക്ക്  ശക്തമായ സപ്പോർട്ടാണ്. 20 DMA 34,650-ലാണ് നിലകൊള്ളുന്നത്.  34,159 അടുത്ത സപ്പോർട്ട് ആയി പരിഗണിക്കാം.

INDIA VIX  15ന് മുകളിലായി കാണപ്പെടുന്നു. ഓപ്ഷൻ ചെയിനിൽ നിന്നും ഈ ആഴ്ച വ്യക്തമായ വിവരങ്ങൾ ഒന്നും തന്നെ ലഭ്യമല്ല.വിദേശ  നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 1329.7 കോടി രൂപയുടെ ഓഹരികൾ വാങ്ങിയപ്പോൾ ആഭ്യന്തര  നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ   വിപണിയിൽ നിന്നും 575.19  കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു.

പണപ്പുരുപ്പ കണക്കുകൾ പുറത്ത് വന്നതിന് പിന്നാലെ ആഗോള വിപണികൾ അസ്ഥിരമായി നിൽക്കുകയാണ്. പണപ്പെരുപ്പം വർദ്ധിച്ചതിനെ തുടർന്ന് യുഎസ് വിപണിയിൽ ഒരു ഇടിവ് പ്രതീക്ഷിച്ചെങ്കിലും വിപണി ശക്തമായി തന്നെ നിലകൊണ്ടു.

ഇന്നലെ ബാങ്ക് നിഫ്റ്റി കയറിയപ്പോൾ റിലയൻസ് താഴേക്ക് വീണിരുന്നു. ഒരുപക്ഷേ എക്സ്പെയറി ദിവസമായതിനാൽ തന്നെ നിഫ്റ്റിയെ ഫ്ലാറ്റായി നിർത്തുന്നതിനുള്ള നീക്കമായേക്കാം ഇത്. ഇങ്ങനെയെങ്കിൽ റിലയൻസ് ഓഹരി വീണ്ടും തിരികെ കയറിയേക്കാം.ഇന്നലെ നിഫ്റ്റിയുടെ മുന്നേറ്റത്തിന്  Bajaj Finance ഓഹരി  26 പോയിന്റുകളാണ് സംഭാവന ചെയ്തത്. ICICI Bank, SBI  എന്നിവയും ശക്തമായ മുന്നേറ്റം കാഴ്ചവച്ചു. അതേസമയം HDFC Bank ദുർബലമായി കാണപ്പെടുന്നു. 1500,1520 എന്ന നില ശ്രദ്ധിക്കാവുന്നതാണ്.ബാങ്ക് നിഫ്റ്റി ദിവസത്തെ ഏറ്റവും ഉയർന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. അതിനാൽ തന്നെ സൂചിക പോസിറ്റീവായിരിക്കുമെന്ന് പ്രതീക്ഷിക്കാം.

യുഎസിൽ പണപ്പെരുപ്പം വർദ്ധിച്ചത് ഇന്ത്യൻ വിപണിയെ ബാധിക്കുമോ എന്ന് ശ്രദ്ധിക്കേണ്ടതുണ്ട്.

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

ജെ.എസ്.ഡബ്ല്യു സ്റ്റീലിന്റെ ക്രൂഡ് സ്റ്റീൽ  ഉത്പാദനം 10 ശതമാനമായി വർദ്ധിച്ചു മേയിൽ ജെ.എസ്.ഡബ്ല്യു സ്റ്റീലിന്റെ ക്രൂഡ് സ്റ്റീൽ  ഉത്പാദനം 10 ശതമാനം വർദ്ധിച്ച് 13.67 ലക്ഷം ടണ്ണായി. പോയവർഷം ഇതേകാലയളവിൽ കമ്പനി 12.48 ലക്ഷം ടണ്ണിന്റെ സ്റ്റീലാണ് ഉത്പാദിപ്പിച്ചത്. മേയിലെ മൊത്തം ഉപയോഗ  ശേഷി   91 ശതമാനമായിരുന്നു.  വാഹന വിൽപ്പന 55 ശതമാനം ഇടിഞ്ഞ് 5.35 ലക്ഷം യൂണിറ്റായി, എഫ്.എ.ഡി.എ  കൊവിഡ് ലോക്ക്ഡൗണിനെ തുടർന്ന് മേയ് മാസം വാഹന രജിസ്ട്രേഷൻ മുൻ പാദത്തെ അപേക്ഷിച്ച്  55 […]
ഇന്നത്തെ വിപണി വിശകലനം  നേരിയ ഗ്യാപ്പ് അപ്പിൽ 15680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റിയിൽ തുടക്കത്തിൽ രൂക്ഷമായ ചാഞ്ചാട്ടം അനുഭവപ്പെട്ടു. പിന്നീട് മുകളിലേക്ക് കയറിയ സൂചിക അവസാന നിമിഷം വരെ മുന്നേറ്റം കാഴ്ചവച്ചു.തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 102 പോയിന്റുകൾ/ 0.65 ശതമാനം  മുകളിലായി 15,737 എന്ന നിലയിൽ നിഫ്റ്റി  വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി ഇന്ന് നിഫ്റ്റിയേക്കാൾ ശക്തമായി കാണപ്പെട്ടു. 34913 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച സൂചിക ഉച്ചവരെ 200 പോയിന്റുകൾക്ക് ഉള്ളിൽ തന്നെ […]
ഇന്ത്യയിലെ രണ്ട് സെൻ‌ട്രൽ ഡിപോസിറ്ററി സേവനങ്ങളിൽ ഒന്നാണ് സെൻ‌ട്രൽ ഡിപോസിറ്ററി സർവീസസ് ലിമിറ്റഡ് അഥവ സിഡിഎസ്എൽ. ഡീമാറ്റ് അക്കൗണ്ട് തുറന്നതിന് ശേഷം നിങ്ങൾക്ക് ഇവരിൽ നിന്നും അനേകം മെയിലുകൾ വന്നിട്ടുണ്ടാകും.  ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ  പ്രൊമോട്ടറായി 1999 ലാണ് സിഡിഎസ്എൽ സ്ഥാപിതമായത്. രാജ്യത്ത് ആദ്യമായി 3 കോടി ഉപയോക്താക്കളെ സ്വന്തമാക്കിയ ഡിപോസിറ്ററിയും സിഡിഎസ്എല്ലാണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 272 ശതമാനത്തിന്റെ നേട്ടമാണ് നിക്ഷേപത്തിലൂടെ കമ്പനി നൽകിയിരിക്കുന്നത്. ഇതിന് മുമ്പ് ഓഹരി അസ്ഥിരമായ നിലയിൽ സാവധാനമാണ് നീങ്ങിയിരുന്നത്. കമ്പനിയുടെ […]

Advertisement