ഇന്നത്തെ വിപണി വിശകലനം

ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി എക്കാലത്തെയും പുതിയ ഉയർന്ന നില സ്വന്തമാക്കിയതിന് പിന്നാലെ അസ്ഥിരമായി കാണപ്പെട്ടു.

ഗ്യാപ്പ് അപ്പിൽ 160 പോയിന്റുകൾക്ക് മുകളിലായി 18502 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ഇന്ന് ആദ്യ ഘട്ടങ്ങളിൽ ലാഭമെടുപ്പിന് വിധേയമായി. ശേഷം എക്കാലത്തെയും പുതിയ ഉയർന്ന നിലയായ 18543 കെെവരിച്ച സൂചിക അസ്ഥിരമായി കാണപ്പെട്ടു.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 138 പോയിന്റുകൾ/ 0.76 ശതമാനം മുകളിലായി 18477 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

ഗ്യാപ്പ് അപ്പിൽ 300 പോയിന്റുകൾക്ക് അടുത്തായി 39689 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ഇന്ന് ആദ്യത്തെ അരമണിക്കൂറോളം രൂക്ഷമായ ചാഞ്ചാട്ടങ്ങൾക്ക് വിധേയമായി. തുടർന്ന് എക്കാലത്തെയും പുതിയ ഉയർന്ന നിലയായ 39950 സ്വന്തമാക്കിയ സൂചിക അവസാന നിമിഷം വരെ അസ്ഥിരമായി കാണപ്പെട്ടു.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 344 പോയിന്റുകൾ/ 0.87 ശതമാനം മുകളിലായി 39684 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 


നിഫ്റ്റി പി.എസ്.യു ബാങ്ക് (+1.8%), നിഫ്റ്റി മെറ്റൽ(+3.8%), നിഫ്റ്റി ഐടി (+1.5%) എന്നിവ ഇന്ന് ലാഭത്തിൽ അടച്ചു. അതേസമയം നിഫ്റ്റി ഫാർമ (-0.89%) നഷ്ടത്തിൽ അടച്ചു.

ഏഷ്യൻ വിപണികൾ ഏറെയും ഇന്ന് കയറിയിറങ്ങിയാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികൾ ഏറെയും നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്.

നിർണായക വാർത്തകൾ

യുഎസ് അലുമിനിയം വിതരണ കമ്പനിയായ അൽകോവ മൂന്നാം പാദത്തിൽ മികച്ച ഫലങ്ങൾ പുറത്തുവിട്ടതിനെ തുടർന്ന് Hindalco(+5.1%) നേട്ടം കെെവരിച്ച് നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി. National Aluminium(+13.1%), Vedanta(+12.9%) എന്നിവയും നേട്ടം കെെവരിച്ചു.

Infosys(+4.4%) ഓഹരി നേട്ടം കെെവരിച്ച് നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി. ഇത് നിഫ്റ്റിയുടെ മുന്നേറ്റത്തിന് പിന്തുണ നൽകി. TechM(+3.4%) നേട്ടം കെെവരിച്ചു. അതേസമയം HCL Tech(-2.3%) നഷ്ടത്തിൽ അടച്ചു.

സെപ്റ്റംബർ രണ്ടാം പകുതി മുതൽ ആഭ്യന്തര സ്റ്റീൽ ആവശ്യകതയിൽ വീണ്ടെടുക്കലും വിലക്കയറ്റവും ഉണ്ടാകുമെന്ന് CRISIL(-0.06%) റിപ്പോർട്ടിന് പിന്നാലെ സ്റ്റീൽ കമ്പനികൾ ബുള്ളിഷായി കാണപ്പെട്ടു. JSW Steel(+3.3%), Tata Steel(+2.6%) എന്നിവ നേട്ടം കെെവരിച്ച് ലാഭത്തിൽ അടച്ചു. 

SAIL(+3.8%), Jindal Steel(+1.2%) എന്നിവ ലാഭത്തിൽ അടച്ചു.

അടുത്തമാസം തുടങ്ങാനിടയുള്ള ഓഹരി വിറ്റഴിക്കൽ പ്രക്രിയയുടെ മേലുള്ള പ്രതീക്ഷയിൽ Hindustan Copper(+12.7%) നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. Hindustan Zinc(+11.8%) എന്നീ ഓഹരിയും നേട്ടത്തിൽ അടച്ചു.

ICICI Bank(+2.5%) നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി. മികച്ച ഫലങ്ങൾക്ക് പിന്നാലെ  HDFC Bank(-1%) നഷ്ടത്തിൽ അടച്ചു.  ICICI ബാങ്കിന്റെ ഫലം ശനിയാഴ്ച പുറത്തുവന്നേക്കും.

ITC(+2.3%) ഓഹരി നേട്ടം കെെവരിച്ച് നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി. അതേസമയം എഫ്.എം.സി.ജി ഓഹരി അസ്ഥിരമായി കാണപ്പെട്ടു.

പുനരുപയോഗ ഊർജ്ജ യൂണിറ്റിനായി കമ്പനി ഐപിഒ നടത്തി ഫണ്ട് സമാഹരിച്ചേക്കുമെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെ Tata Power(+15.5%) ഓഹരി കത്തിക്കയറി.

ഒന്ന്, രണ്ട് പാദങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ മൂന്നാം പാദത്തിൽ സെമികണ്ടക്ടർ ക്ഷാമം കൂറഞ്ഞുവെന്ന് വ്യക്തമാക്കിയതിന് പിന്നാലെ Tata Motors(+2.3%) ഓഹരി ഇന്ന് ലാഭത്തിൽ അടച്ചു. മറ്റു ഓട്ടോ ഓഹരികളായ M&M(-2.2%), Bajaj Auto(-1.2%), Eicher Motors(-0.9%), Hero Moto Corp(-0.8%) എന്നിവ നഷ്ടത്തിൽ അടച്ച് നിഫ്റ്റിയുടെ ടോപ്പ് ലൂസർ പട്ടികയിലേക്ക് തള്ളപ്പെട്ടു.PNB(+8.1%) ഓഹരി 52 ആഴ്ചയിലെ ഉയർന്ന നില കെെവരിച്ചു. SBI(+1.5%), Union Bank(+9.1%), Bank of Baroda(+4.8%), Bank of India(+3.9%), Indian bank(+4.2%), Canara Bank(+2.7%) എന്നിവയും നേട്ടത്തിൽ അടച്ചു. കാർലൈൽ ഗ്രൂപ്പുമായുള്ള ഇടപാട് റദ്ദാക്കിയതിന് പിന്നാലെ PNB Housing 5 ശതമാനം നഷ്ടത്തിൽ ലോവർ സർക്യൂട്ട് രേഖപ്പെടുത്തി.

ആദായ നികുതി വകുപ്പ് കമ്പനിയുടെ ഓഫീസുകളിലും അനുബന്ധ സ്ഥാപനങ്ങളിലും തിരച്ചിൽ നടത്തിയതിന് പിന്നാലെ
Antony Waste Handling Cell 10.9% ഇടിഞ്ഞു.

രണ്ടാം പാദത്തിൽ കമ്പനിയുടെ ഉടമസ്ഥ സ്ഥാപനം മികച്ച കണക്കുകൾ പുറത്തുവിട്ടതിന് പിന്നാലെ  DMart(-8%) ഓഹരി ലാഭമെടുപ്പിന് വിധേയമായി.

കൽക്കരി വിതരണം കുറഞ്ഞതോടെ ജലവൈദ്യുതിക്ക് ആവശ്യകത വർദ്ധിക്കുമെന്ന പ്രതീക്ഷയിൽ  ജലവൈദ്യുത പൊതു കമ്പനികളായ  NHPC(+14.8%), SJVN(+14.8%) എന്നിവ ലാഭത്തിൽ അടച്ചു.

IRCTC(+7.5%), RVNL(+11%), RailTel(+3.7%), IRFC(+3.1%) എന്നീ റെയിൽവേ കമ്പനികൾ ഇന്ന് ലാഭത്തിൽ അടച്ചു.

ലോക്കോ ഷെല്ലുകളുടെ നിർമ്മാണത്തിനായി ഇന്ത്യൻ റെയിൽവേയിൽ നിന്നും ഓർഡറുകൾ ലഭിച്ചതിന് പിന്നാലെ Ramkrishna Forgings(+3.2%) നേട്ടത്തിൽ അടച്ചു.

രണ്ടാം പാദത്തിൽ അറ്റാദായം 1300 കോടി രൂപയായി രേഖപ്പെടുത്തിയതിന് പിന്നാലെ UltraTech Cement(+0.05%) നേട്ടത്തിൽ ഫ്ലാറ്റായി വ്യാപാരം അവസാനിപ്പിച്ചു. 

വിപണി മുന്നിലേക്ക് 

റേറ്റിംഗ് നവീകരണത്തിനായി ഈ ആഴ്ച ധനമന്ത്രാലയം റേറ്റിംഗ് ഏജൻസിയായ ഫിച്ചിനെ കാണുമെന്ന് പറയപ്പെടുന്നു. ഈ റീ-റേറ്റിംഗ് വിദേശ സ്ഥാപന നിക്ഷേപകരെ രാജ്യത്ത് കൂടുതൽ നിക്ഷേപം നടത്താൻ പ്രേരിപ്പിക്കും. 

ലോകമെമ്പാടുമുള്ള കോഫി വിലയിൽ  നിശബ്ദമായ ഒരു നീക്കം നടക്കുന്നു. കോഫി, സിങ്ക് ഓഹരികളിൽ ശ്രദ്ധിക്കുക.

230 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ കൊവിഡ് -19 കേസുകളാണ് ഇന്ത്യയിൽ ഇന്നലെ റിപ്പോർട്ട് ചെയ്തത്. വാക്സിനേഷൻ വർദ്ധിച്ചതാകാം രോധ ബാധ കുറയാനുള്ള കാരണം.

ഇൻഫോസിസ് ഓഹരി ശക്തമായ മുന്നേറ്റം നടത്തി 1800 കെെവരിച്ചു. ഇത് നിഫ്റ്റിയെ പുതിയ ഉയരങ്ങൾ കീഴടക്കാൻ പിന്തുണച്ചു. ഓഹരി 52 ആഴ്ചയിലെ ഉയർന്ന നിലയിലാണുള്ളത്. കമ്പനി നേരത്തെ പ്രഖ്യാപിച്ച ബെെ ബാക്ക് വിലയേക്കാൾ വളരെ മുകളിലാണ് ഇപ്പോൾ ഓഹരി വിലയുള്ളത്. നിഫ്റ്റിയുടെ മുന്നേറ്റത്തിനായി 70 പോയിന്റുകളാണ് ഓഹരി ഇന്ന് സംഭാവനയായി നൽകിയത്. അതേസമയം ഗ്യാപ്പ് അപ്പിൽ തുറന്ന എച്ച്.ഡി.എഫ്.സി ബാങ്ക് പിന്നീട് താഴേക്ക് വീണു.

നിങ്ങളുടെ ഇഷ്ടപ്പെട്ട ഓഹരികളിൽ റിസൾട്ടിന് മുമ്പായി തന്നെ റാലി ഉണ്ടായേക്കാം. ശ്രദ്ധിക്കുക. SBI ഓഹരി 52 ആഴ്ചയിലെ ഉയർന്ന നില കെെവരിച്ചത് ബാങ്കിംഗ് ഓഹരികൾക്ക് ആത്മവിശ്വാസം നൽകുന്നു. ഇങ്ങനെയെങ്കിൽ സൂചിക വെെകാതെ 40000 സ്വന്തമാക്കിയേക്കും.

യൂറോപ്യൻ വിപണി, യുഎസ് ഫ്യൂച്ചേഴ്സ് എന്നിവിടങ്ങളിൽ നിന്നും മോശം സൂചനകളാണ് വന്നുകൊണ്ടിരിക്കുന്നത്. ഓക്ടോബർ 8ന് ശേഷം ദിവസത്തെ ചാർട്ടിൽ നിഫ്റ്റി ഒരു ചുവന്ന കാൻഡിൽ കൂടി രേഖപ്പെടുത്തിയിട്ടുണ്ട്. 18550 പ്രതിരോധമായും 18350 സപ്പോർട്ടായും  പരിഗണിക്കാവുന്നതാണ്. 

ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു.

ഇന്നത്തെ വിപണി വിശകലനം ഓക്ടോബർ 14ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിൽ നേരിയ ലാഭത്തിൽ അടച്ച് നിഫ്റ്റി. 18246 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ഇന്ന് രൂക്ഷമായ ചാഞ്ചാട്ടത്തിന് വിധേയമായി. ആദ്യത്തെ കയറ്റത്തിനും ഇറക്കത്തിനും ശേഷം സൂചിക ലാഭത്തിൽ കാണപ്പെട്ടു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 52 പോയിന്റുകൾ/ 0.29 ശതമാനം മുകളിലായി 18308 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 38269 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ ശക്തമായ മുന്നേറ്റം നടത്തിയെങ്കിലും […]
"എന്റെ പരമാവധി ശ്രമിച്ചിട്ടും ലാഭകരമായ ഒരു ബിസിനസ് മോഡൽ സൃഷ്ടിക്കുന്നതിൽ ഞാൻ പരാജയപ്പെട്ടു. ഞാൻ ഒരിക്കലും ആരെയും മനപ്പൂർവ്വം വഞ്ചിക്കുകയോ തെറ്റിദ്ധരിപ്പിക്കുകയോ ചെയ്തിട്ടില്ല. ഒരു സംരംഭകനെന്ന നിലയിൽ ഞാൻ പരാജയപ്പെട്ടു." കത്തിൽ സിദ്ധാർത്ഥ കുറിച്ചു.
പ്രധാനതലക്കെട്ടുകൾ HCL Technologies: 42.5 മില്യൺ ഡോളറിന് ഹംഗേറിയൻ ഡാറ്റാ എഞ്ചിനീയറിംഗ് സേവന കമ്പനിയായ സ്റ്റാർഷെമയെ ഏറ്റെടുക്കുന്നതിനുള്ള കരാറിൽ കമ്പനി ഒപ്പുവച്ചു. 2022 മാർച്ചോടെ ഏറ്റെടുക്കൽ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. Hero Motocorp: ആതർ എനർജിയിൽ കമ്പനി 420 കോടി രൂപ വരെ കൂടുതൽ നിക്ഷേപിക്കും. ഇതോടെ ഏതറിലെ ഹീറോ മോട്ടോകോർപ്പിന്റെ ഓഹരി പങ്കാളിത്തം നിലവിലെ 34.8 ശതമാനത്തിൽ നിന്ന് വർദ്ധിക്കും. Maruti Suzuki: ശനിയാഴ്ച മുതൽ ശരാശരി 1.7 ശതമാനം വില വർദ്ധിപ്പിച്ച് കമ്പനി. PVR: ആന്ധ്രാപ്രദേശിൽ […]

Advertisement