16500ന് താഴെ നഷ്ടത്തിൽ അടച്ച് നിഫ്റ്റി, താഴേക്ക് വലിച്ചത് ഐടി ഓഹരികൾ - പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്

Home
market
nifty-it-drags-market-down-nifty-closes-below-16500-post-market-analysis
undefined

ഇന്നത്തെ വിപണി വിശകലനം

ഇന്ന് ഫ്ലാറ്റായി 16662 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ആദ്യ 5 മിനിറ്റിൽ തന്നെ കഴിഞ്ഞ ദിവസത്തെ താഴ്ന്ന നില തകർത്ത് താഴേക്ക് വീണു. ശേഷം 16500ൽ സൂചിക സപ്പോർട്ട് രേഖപ്പെടുത്തി. എങ്കിലും അവസാന നിമിഷം ഈ സപ്പോർട്ട് തകർക്കപ്പെട്ടു.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 147 പോയിന്റുകൾ/0.88 ശതമാനം താഴെയായി 16483 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

36688 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യ ഒരു മണിക്കൂറിൽ 1 ശതമാനം താഴേക്ക് വീണു. ശേഷം വീണ്ടെടുക്കൽ നടത്തിയെങ്കിലും സൂചികയ്ക്ക് 36550 മറികടക്കാൻ സാധിച്ചില്ല. സൂചിക ശേഷം ദിവസത്തെ താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തി.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 317 പോയിന്റുകൾ/ 0.87 ശതമാനം താഴെയായി 36408 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 

Nifty Media (+0.86%) ഒഴികെയുള്ള എല്ലാ മേഖലാ സൂചികകളും ഇന്ന് നഷ്ടത്തിൽ അടച്ചു. Nifty Bank (-0.87%), Nifty Auto (-1.1%), Nifty FMCG (-1.3%), Nifty Pharma (-1.1%), realty (-1%) എന്നിവ 1 ശതമാനത്തിലേറെ വീണു. Nifty IT (-2.8%) കൂടുതൽ ഇടിഞ്ഞു.

ഏഷ്യൻ വിപണികൾ ഇന്ന് കയറിയിറങ്ങിയാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികളും ഇപ്പോൾ കയറിയിറങ്ങിയാണ് വ്യാപാരം നടത്തുന്നത്.

നിർണായക നീക്കങ്ങൾ

ഓഹരി വിഭജനം ഈ ആഴ്ച നടക്കാനിരിക്കെ Bajaj Finserv (+5.5%) ഓഹരി നേട്ടത്തിൽ അടച്ച് കൊണ്ട് നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിലേക്ക് എത്തപ്പെട്ടു.

600 എന്ന സുപ്രധാന പ്രതിബന്ധത്തിന് അടുത്തായി JSW Steel (+2%) ഓഹരി വ്യാപാരം അവസാനിപ്പിച്ചു.

മറ്റു ഓഹരികൾ നഷ്ടത്തിൽ അടച്ചപ്പോൾ സിമന്റ് അനുബന്ധ ഓഹരികളായ Grasim (+1%), JK Cements (+2.9%), Ramco Cements (+2.9%) ഓഹരികൾ നേട്ടത്തിൽ അടച്ചു.

കഴിഞ്ഞ ആഴ്ച 1530 എന്ന സമ്മർദ്ദം പരീക്ഷിച്ച ഇൻഫി ഓഹരി താഴേക്ക് വീഴാൻ തുടങ്ങി. മ്യൂട്ടഡ് ഫലവും ഓഹരി ഇടിയാൻ കാരണമായി.

HCL Tech (-1.8%), Infy (-3.4%), LTTS (-5.4%), LTI (-4.1%), MindTree (-4.5%), Mpasis (-6.2%), TCS (-.8%), Wipro (-2.3%) എന്നീ ഐടി ഓഹരികൾ എല്ലാം തന്നെ താഴേക്ക് വീണു.

അടുത്തിടെ നടന്ന ശക്തമായ റാലിക്ക് ശേഷം Hindustan Unilever (-2.9%) ഓഹരിയിൽ ശക്തമായ ലാഭമെടുപ്പ് നടന്നു.

ഒന്നാം പാദത്തിൽ മികച്ച ഫലങ്ങൾ വന്നിട്ടും Axis Bank (-2.8%) ഓഹരി നഷ്ടത്തിൽ അടച്ചു.

ഒന്നാം പാദത്തിൽ അറ്റാദായം 1170 കോടി രൂപ ആയതിന് പിന്നാലെ Bajaj Auto(-2.3%) ഓഹരി നഷ്ടത്തിൽ അടച്ചു.

ഒന്നാം പാദത്തിൽ അറ്റാദായം 1020 കോടി രൂപ ആയതിന് പിന്നാലെ
Asian Paints (+0.11%)
ഓഹരി നേട്ടത്തിൽ അടച്ചു.

ഇന്ന് ലാഭവിഹിതം പ്രഖ്യാപിച്ചതിന് പിന്നാലെ Vedanta (-6.4%) ഓഹരി നഷ്ടത്തിൽ അടച്ചു.

ഒന്നാം പാദത്തിൽ അറ്റാദായം 29 ശതമാനം ഇടിഞ്ഞ് 100 കോടി രൂപയായതിന് പിന്നാലെ Tanla ഓഹരി 20 ശതമാനം ഇടിഞ്ഞ് ലോവർ സർക്യൂട്ട് രേഖപ്പെടുത്തി.

വിപണി മുന്നിലേക്ക് 

കുറച്ച് ദിവസങ്ങളായി ആഗോള വിപണികൾ ദുർബലമായി കാണപ്പെടുന്നു. എന്നാൽ ഇന്ന് വരെ നിഫ്റ്റി കരടികളോട് പൊരുതി നിന്നു.

വിദേശ നിക്ഷേപ സ്ഥാപനങ്ങളും ഓഹരികൾ വാങ്ങുന്നത് ഇതിന് കാണാമായിരുന്നു. എന്നാൽ ഇപ്പോൾ അവർ ഓഹരികൾ വിൽക്കാൻ തുടങ്ങിയതോടെ വിപണിയിൽ ലാഭമെടുപ്പ് അരങ്ങേറി തുടങ്ങി.

നിലവിൽ വിപണിയിലേക്ക് നോക്കിയാൽ ദുർബലമല്ലെന്ന് പറയാം. എന്നാൽ കാളകളുടെ മുന്നേറ്റം നിന്നതായി കാണാം. നിഫ്റ്റി 16500ന് താഴെയായി വ്യാപാരം അവസാനിപ്പിച്ചതിനാൽ തന്നെ 16400 അടുത്ത സപ്പോർട്ട് ആയി കണക്കാക്കാം.

ബാങ്ക് നിഫ്റ്റി വിപണിയെ ഒരു മാസമായി മുകളിലേക്ക് ഉയർത്തുന്നതായി കാണാം. താഴേക്ക് 36000, 35800 എന്നിവ ശ്രദ്ധിക്കാവുന്നതാണ്.

28500 എന്ന പ്രതിബന്ധത്തിൽ നിന്നും താഴേക്ക് വീണ നിഫ്റ്റി ഐടി ദുർബലമായി തുടരുന്നു.

2360-2420 എന്ന റേഞ്ചിലാണ് റിലയൻസ് ഓഹരിയുള്ളത്. വരും ദിവസങ്ങളിൽ ഇവ എങ്ങനെ നീങ്ങുമെന്ന് നോക്കാം.

റിലയൻസ് ഓഹരിയിൽ ശക്തമായ ബൈയിംഗ് നടക്കുന്നതായി കാണാൻ സാധിക്കുന്നില്ല. റിലയൻസ് ഓഹരിയെ പറ്റിയുള്ള നിങ്ങളുടെ കാഴ്ചപ്പാട് എന്താണ്?

ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു.

Post your comment

No comments to display

    Honeykomb by BHIVE,
    19th Main Road,
    HSR Sector 3,
    Karnataka - 560102

    linkedIntwitterinstagramyoutube
    Crafted by Traders 🔥© marketfeed 2023