ഇന്നത്തെ വിപണി വിശകലനം

രണ്ട് മാസത്തെ ഏറ്റവും മോശം ആഴ്ചയിൽ നഷ്ടത്തിൽ അടച്ച് നിഫ്റ്റി.

ഗ്യാപ്പ് ഡൌണിൽ 17637 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി താഴേക്ക് വീണു. പ്രധാന സപ്പോർട്ടായ 17650ന് താഴെയായി വ്യാപാരം ആരംഭിച്ചതിനാൽ തന്നെ സൂചികയിൽ ശക്തമായ വിൽപ്പന അരങ്ങേറി.
ഉച്ചയ്ക്ക് ശേഷം സൂചികയിൽ 200 പോയിന്റുകളുടെ വലിയ വീഴ്ച അനുഭവപ്പെട്ടു. ശേഷം വീണ്ടും തിരികെ കയറി.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 140 പോയിന്റുകൾ/ 0.79 ശതമാനം താഴെയായി 17617 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

ബാങ്ക് നിഫ്റ്റി 37576 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ താഴേക്ക് വീണു. ശേഷം അനേകം തവണ സൂചിക 37220 എന്ന സപ്പോർട്ട് രേഖപ്പെടുത്തി. അവസാനത്തെ 30 മിനിറ്റ് ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും ഉയർന്ന നിലയിലേക്ക് സൂചിക മുന്നേറ്റം നടത്തി.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 276 പോയിന്റുകൾ/ 0.76 ശതമാനം താഴെയായി 37574 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

നിഫ്റ്റി മീഡിയ(-3.4%), പിഎസ്.യു ബാങ്ക്(-3%), റിയൽറ്റി(-2.3%) എന്നിവയിൽ രൂക്ഷമായ വിൽപ്പന അരങ്ങേറി. നിഫ്റ്റി ഐടി(-1.6%), ഫാർമ (-1.5%)  എന്നിവയും താഴേക്ക് വീണു.

ഏഷ്യൻ വിപണികൾ ഇന്ന് നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികളും നഷ്ടത്തിലാണ് ഇപ്പോൾ വ്യാപാരം നടത്തുന്നത്.

നിർണായക വാർത്തകൾ

ഇന്നലത്തെ പതനത്തിന് ശേഷം Bajaj-Auto (+3.3%) ഓഹരി ഇന്ന് തിരികെ കയറി നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി.
Hero MotoCorp (+1.5%), Maruti (+1.9%) എന്നീ ഓഹരികളും നേട്ടത്തിൽ അടച്ചു.

എഫ്.എം.സി.ജി ഓഹരികളും ഇന്ന് തിരികെ കയറി. മൂന്നാം പാദ ഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ Hindustan Unilever (+2.8%) നേട്ടത്തിൽ അടച്ചു. Nestle India (+1.2%) ഓഹരിയും ലാഭത്തിൽ അടച്ചു.

ഇന്നലെ ഫലപ്രഖ്യാപനം നടത്തിയ Bajaj Finserv (-5.3%) ഓഹരി ഇന്ന് നിഫ്റ്റിയുടെ ലൂസർ പട്ടികയിലേക്ക് തള്ളപ്പെട്ടു.

മൂന്നാം പാദത്തിൽ പ്രതിവർഷ അറ്റാദായം 5 ശതമാനം ഇടിഞ്ഞ് 247 കോടി രൂപയായതിന് പിന്നാലെ Polycab (-6.3%) ഓഹരി താഴേക്ക് വീണു.

അറ്റാദായം 122 കോടി രൂപയായി രേഖപ്പെടുത്തിയതിന് പിന്നാലെ Kajaria Ceramics (-5.9%) ഓഹരി താഴേക്ക് വീണു.

വിപണി മുന്നിലേക്ക്

ആഴ്ചയിൽ 2 ശതമാനത്തിലേറെയായി നഷ്ടത്തിൽ അടച്ച് വിപണി. ബുധനാഴ്ചത്തെ ഓപ്പണിംഗ് നിലയിൽ നിന്നും 600 പോയിന്റുകൾക്ക് അടുത്തുള്ള പതനത്തിനാണ് സൂചിക സാക്ഷ്യംവഹിച്ചത്.

ഇന്നലത്തെ പതനത്തിന് ശേഷം ആഗോള വിപണികൾ തിരികെ കയറുമെന്നാണ് കരുതാൻ സാധിക്കുക. ഇന്നലെ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ യുഎസ് വിപണി ലാഭത്തിൽ ആയിരുന്നു. എങ്കിലും നേട്ടം നിലനിർത്താൻ സൂചികയ്ക്ക് സാധിച്ചില്ല. ആഗോള വിപണികളിലെ ട്രെൻഡിനെ തുടർന്ന് ഇന്ത്യൻ വിപണിയും താഴേക്ക് വീണു.

സൂചികയിൽ അവസാന 30 മിനിറ്റ് അവിശ്വസനീയമായ ബെെയിംഗാണ് കാണാനായത്. പ്രത്യേകിച്ച് ബാങ്ക് നിഫ്റ്റിയിൽ. ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും ഉയർന്ന നിലയിലേക്കാണ് സൂചിക മുന്നേറ്റം നടത്തിയത്. എന്നിരുന്നാലും, വ്യാപാരത്തിന്റെ അവസാന 30 മിനിറ്റിലെ വോളിയം-വെയ്റ്റഡ് ശരാശരി ഉപയോഗിച്ചു, അതിനാൽ ഇത് അവസാന ക്ലോസിംഗ് വിലകളിൽ പ്രതിഫലിച്ചില്ല.

സൂചിക ഓരെ വിലയിൽ തന്നെ വ്യാപാരം ആരംഭിക്കുകയും അവസാനിപ്പിക്കുകയും ചെയ്തു. എന്നാൽ ഗ്യാപ്പ് ഡൌണിനെ തുടർന്ന് സൂചിക  ഇപ്പോൾ 17650 എന്ന സപ്പോർട്ടിന് താഴെയാണുള്ളത്. 50 ദിവസത്തെ മൂവിംഗ് ആവറേജും തകർക്കപ്പെട്ടതായി കാണാം. അതിനാൽ തന്നെ വിപണിയിൽ കരടിയുടെ സാന്നിധ്യം ശ്രദ്ധിക്കാവുന്നതാണ്. ഇതിനൊപ്പം തന്നെ എഫ്.ഐഐകൾ ഓഹരികൾ ശക്തമായി വിറ്റഴിച്ചു കൊണ്ടിരിക്കുകയാണെന്നതും ഓർക്കുക.

വരാനിരിക്കുന്ന ബജറ്റിനെ തുടർന്ന് വിപണിയിൽ ചാഞ്ചാട്ടം രൂക്ഷമായേക്കാം. വിപണി താഴേക്ക് വീഴുമെന്ന് കരുതി പോസിഷനുകൾ എടുക്കുന്നത് ഒഴിവാക്കാൻ സമയമായിട്ടുള്ളതായി തോന്നുന്നു.

ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു.

പ്രധാനതലക്കെട്ടുകൾ Grasim Industries:  മാർച്ച് പാദത്തിൽ കമ്പനിയുടെ അറ്റാദായം 55.56 ശതമാനം വർദ്ധിച്ച് 4070.46 കോടി രൂപയായി. Bayer CropScience: മാർച്ച് പാദത്തിൽ കമ്പനിയുടെ അറ്റാദായം 2 ഇരട്ടി  വർദ്ധിച്ച് 152.7 കോടി രൂപയായി. Muthoot Finance: കടപത്ര വിതരണത്തിലൂടെ 300 കോടി രൂപ സമാഹരിക്കുമെന്ന് കമ്പനി അറിയിച്ചു.Metropolis Healthcare: മാർച്ച് പാദത്തിൽ കമ്പനിയുടെ അറ്റാദായം 34 ശതമാനം ഇടിഞ്ഞ് 40 കോടി രൂപയായി. പോയവർഷം ഇതേകാലയളവിൽ 61 കോടി രൂപയായിരുന്നു കമ്പനിയുടെ അറ്റാദായം. Dollar Industries: […]
ഇന്നത്തെ വിപണി വിശകലനം തുടർച്ചയായ രണ്ടാം ദിവസവും നഷ്ടത്തിൽ അടച്ച് നിഫ്റ്റി. ഇന്ന് 16230 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ദുർബലമായി കാണപ്പെട്ടു. വീണ്ടെടുക്കൽ നടത്താനുള്ള സാധ്യത നിലനിന്നിട്ടും വിപണിക്ക് മുന്നേറ്റം നടത്താൻ സാധിച്ചില്ല. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 89 പോയിന്റുകൾ/0.55 ശതമാനം താഴെയായി 16125 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 34250 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി മുകളിലേക്ക് കയറിയെങ്കിലും ആദ്യത്തെ മുന്നേറ്റത്തിന് ശേഷം സൂചിക വശങ്ങളിലേക്ക് മാത്രമാണ് നീങ്ങിയത്. […]
ഗുജറാത്ത് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്പെഷ്യാലിറ്റി കെമിക്കൽ കമ്പനിയായ Aether Industries Ltd തങ്ങളുടെ പ്രാരംഭ ഓഹരി വിൽപ്പനയുമായി രംഗത്ത് എത്തിയിരിക്കുകയാണ്. മെയ് 24ന് ആരംഭിക്കുന്ന ഐപിഒയെ പറ്റിയുള്ള വിശേഷങ്ങളാണ് മാർക്കറ്റ്ഫീഡ് ഇന്ന് ചർച്ചചെയ്യുന്നത്.  Aether Industries Ltd 2013ൽ പ്രവർത്തനം ആരംഭിച്ച ഏഥർ ഇൻഡസ്ട്രീസ് ലിമിറ്റഡ് രാജ്യത്തെ വളർന്ന് കൊണ്ടിരിക്കുന്ന സ്പെഷ്യാലിറ്റി കെമിക്കൽ കമ്പനികളിൽ ഒന്നാണ്. സങ്കീർണ്ണവും വ്യത്യസ്‌തവുമായ രസതന്ത്രം, സാങ്കേതിക കോർ കഴിവുകൾ എന്നിവ ഉൾപ്പെടുന്ന വിപുലമായ ഇന്റർമീഡിയറ്റുകളും രാസവസ്തുക്കളും കമ്പനി ഉത്പാദിപ്പിക്കുന്നു.സ്വന്തമായി ആർ ആൻഡ് […]

Advertisement