ഇന്നത്തെ വിപണി വിശകലനം

ഇൻട്രാഡേ ചാഞ്ചാട്ടങ്ങൾക്കിടയിലും തുടർച്ചയായി മൂന്നാം ദിവസവും ലാഭത്തിൽ അടച്ച് നിഫ്റ്റി.

ഫ്ലാറ്റായി 18006 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ഒരു റേഞ്ചിനുള്ളിൽ തന്നെ വ്യാപാരം നടത്തി. ഉച്ചയ്ക്ക് ശേഷം സാവധാനം മുകളിലേക്ക് കയറിയ സൂചിക 18080ന് അടുത്തായി സമ്മർദ്ദം നേരിട്ടു.
ഏറെ നേരത്തെ ചാഞ്ചാട്ടത്തിനൊടുവിൽ സൂചിക നേട്ടത്തിൽ അടച്ചു.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 52 പോയിന്റുകൾ/ 0.29 ശതമാനം മുകളിലായി 18055 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

ബാങ്ക് നിഫ്റ്റി 38379 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ ആദ്യ കാൻഡിലിൽ തന്നെ ചാഞ്ചാട്ടം കാഴ്ചവച്ചു. 38500ന് അടുത്ത് പ്രതിബന്ധം അനുഭവപ്പെട്ടത്തിനെ തുടർന്ന് താഴേക്ക് വീണ സൂചിക ഒരു മണിക്കൂർ കൊണ്ട് 38000 രേഖപ്പെടുത്തി. അവസാന നിമിഷം സൂചിക ദിവസത്തെ ഉയർന്ന നില പരീക്ഷിച്ചെങ്കിലും ഇത് മറികടക്കാൻ സാധിച്ചില്ല.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 94 പോയിന്റുകൾ/ 0.25 ശതമാനം മുകളിലായി 38442 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 

നിഫ്റ്റി ഐടി, നിഫ്റ്റി മെറ്റൽ എന്നിവ ശക്തമായ മുന്നേറ്റം കാഴ്ചവച്ചു. മറ്റു മേഖലാ സൂചികകൾ അസ്ഥിരമായി കാണപ്പെട്ടു.

ഏഷ്യൻ വിപണികൾ ഇന്ന് കയറിയിറങ്ങിയാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇന്നലത്തെ പതനത്തിന് ശേഷം യൂറോപ്യൻ വിപണികൾ എല്ലാം തന്നെ ലാഭത്തിലാണ് വ്യാപാരം നടത്തുന്നത്. 

നിർണായക വാർത്തകൾ 

ഐടി ഓഹരികളിൽ ഇന്ന് മുന്നേറ്റം അരങ്ങേറി. നാളെ ഫലങ്ങൾ വരാനിരിക്കെ Infosys (+0.26%) ഓഹരി നേട്ടത്തിൽ അടച്ചു. HCL Tech (+4.3%), TechM (+1.2%), TCS (+0.93%) എന്നിവ നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി.

അദാനി ഓഹരികളിൽ ഇന്ന് ശക്തമായ ബെെയിംഗ് അരങ്ങേറി. Adani Ports (+3.5%) ഓഹരി ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി. Adani Enterprises (+5.2%), Adani Transmission (+2.6%), Adani Green (+9%) എന്നിവ ലാഭത്തിൽ അടച്ചു.

കമ്പനിയുടെ  മൊത്തം പ്രതിവർഷ പ്രവർത്തന ശേഷി 84 ശതമാനം വർധിച്ച് 5,410 എം ഡബ്ല്യു ആയതിന് പിന്നാലെ Adani Green (+9%) നേട്ടത്തിൽ അടച്ചു.

രാജ്യത്തെ ലോക്ക്ഡൗൺ സമ്മർദ്ദത്തെ തുടർന്ന് താഴേക്ക് വീണിരുന്നതിന് പിന്നാലെ 16 വ്യാപാര ദിവസങ്ങൾക്ക് ശേഷം  PVR (+3.4%) ഓഹരി 20 ശതമാനത്തിന് മുകളിലായി കാണപ്പെടുന്നു. Trent (+4.4%) ഓഹരിയും നേട്ടത്തിൽ അടച്ചു.

ബ്രോക്കിംഗ് സ്ഥാപനങ്ങൾ റേറ്റിംഗ് താഴ്ത്തിയതിന് പിന്നാലെ സ്റ്റീൽ, മെറ്റൽ ഓഹരികൾ ഇന്ന് മോശം പ്രകടനം കാഴ്ചവച്ചു. JSW Steel (-3.9%), Tata Steel (-3.3%), Hindalco (-1.3%) എന്നിവ താഴേക്ക് വീണു. Jindal Steel (-5%), SAIL (-4.8%), National Aluminium (-3.7%) എന്നീ ഓഹരികളിലും ശക്തമായ വിൽപ്പന അരങ്ങേറി.

ഓൺലൈൻ ഷോപ്പിംഗ് ആപ്പ് ലോഞ്ച് ചെയ്തുകൊണ്ട് ഇ-കൊമേഴ്‌സ് ബിസിനസ്സിലേക്ക് പ്രവേശിക്കാൻ പദ്ധതിയിട്ടതിന് പിന്നാലെ JustDial (+6.3%) ഓഹരി നേട്ടത്തിൽ അടച്ചു. 

എജിആർ, സ്പെക്‌ട്രം ബാധ്യതകൾ ഇക്വിറ്റിയിലേക്ക് മാറ്റുന്നതിന് കമ്പനി ബോർഡ് അംഗീകാരം നൽകിയതിന് പിന്നാലെ രാവിലെ എൽസിയിൽ വ്യാപാരം ആരംഭിച്ച Vodafone Idea (-20.5%) താഴേക്ക് കൂപ്പുകുത്തി. ഇതോടെ കമ്പനിയുടെ 35.8 ശതമാനം ഓഹരി ഉടമ കേന്ദ്ര സർക്കാർ ആക്കും.

Hinduja Global (+6%) ഓഹരി ഇന്ന് നേട്ടത്തിൽ അടച്ചു. ജനുവരി 14ന് കമ്പനി സെക്യൂരിറ്റി ബൈബാക്ക് പരിഗണിച്ചേക്കും.

വിപണി മുന്നിലേക്ക് 

അടുത്ത വർഷത്തേക്കുള്ള ടൈറ്റിൽ സ്പോൺസർഷിപ്പ് ടാറ്റാ ഏറ്റെടുക്കുന്നുവെന്നും, വിവോ പിൻമാറുന്നുവെന്നും അറിയുമ്പോൾ ഐപിഎൽ ആരാധകർ ആവേശത്തിലാകുമെന്ന് കരുതുന്നു.

18100-18120 എന്നത് നിഫ്റ്റിക്ക് വളരെ സുപ്രധാന നിലയാണ്. ടിസിഎസ്, വിപ്രോ, ഇൻഫോസിസ് എന്നീ വമ്പൻ കമ്പനികൾ നാളെ ഫലപ്രഖ്യാപനം നടത്താനിരിക്കുന്നതിനാൽ തന്നെ ഈ നില നാളെ പരീക്ഷിക്കപ്പെട്ടേക്കാം.

ഇന്നലെ സൂചിപ്പിച്ചത് പോലെ തന്നെ ടിസിഎസ് കമ്പനി ഓഹരി തിരികെ വാങ്ങൽ പ്രഖ്യാപിച്ചേക്കാം. ദേശീയ ഹരിത ഹൈഡ്രജൻ മിഷന്റെ റോഡ്‌മാപ്പ് വരുന്ന ബജറ്റിൽ സർക്കാർ പ്രഖ്യാപിച്ചേക്കും എന്ന തരത്തിൽ വാർത്തകൾ വരുന്നതായി കാണാം.  ഹൈഡ്രജൻ ഉൾപ്പെടെയുള്ള ഹരിത പദ്ധതികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി അദാനി ഗ്രൂപ്പ് കഴിഞ്ഞ ദിവസം ഒരു അനുബന്ധ സ്ഥാപനം ആരംഭിച്ചതായി കാണാം. ഇതിനാൽ തന്നെ അദാനി ഓഹരികളിൽ വരും ദിവസങ്ങളിൽ കൂടുതൽ ബെെയിംഗ് നടന്നേക്കാം.

എയു ബാങ്കിന്റെ പിന്തുണയോടെ ബാങ്ക് നിഫ്റ്റി ഇന്ന് ശക്തമായ മുന്നേറ്റം കാഴ്ചവച്ചു. ഇന്ന് 5 ശതമാനവും കഴിഞ്ഞ 7 ദിവസമായി 40 ശതമാനവും മുന്നേറ്റമാണ് ഓഹരി കാഴ്ചവച്ചത്. എഫ്ആൻഡ് ഒയിലെ ഒരു ഓഹരി ആഴ്ചയിൽ 40 ശതമാനം മുന്നേറ്റം നടത്തിയത് ബാങ്കിംഗ് സൂചികയിലെ മറ്റു ഓഹരികളിൽ ഈ മുന്നേറ്റം തുടരും എന്നതിന്റെ സൂചന ആകുമോ?

ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു.

ഡിസംബറിൽ 13.56 ശതമാനമായി കുറഞ്ഞ് ഡബ്ല്യുപിഐ പണപ്പെരുപ്പം ഇന്ത്യയുടെ മൊത്തവില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം നവംബറിലെ 14.23% ൽ നിന്ന് ഡിസംബറിൽ 13.56% ആയി കുറഞ്ഞു. ഇന്ധനം, പവർ, പച്ചക്കറി എന്നിവയുടെ വിലകളിലെ ഇടിവാണ് കാരണം. ഉൽപ്പാദന വസ്തുക്കളുടെ പണപ്പെരുപ്പം നവംബറിലെ 11.92 ശതമാനത്തിൽ നിന്ന് 10.62 ശതമാനമായി കുറഞ്ഞു. ഇന്ധന, ഊർജ്ജ പണപ്പെരുപ്പം നവംബറിലെ 39.8.ൽ നിന്ന് ഡിസംബറിൽ 32.3 ശതമാനമായി. പച്ചക്കറികളുടെ പണപ്പെരുപ്പം നവംബറിലെ 3.9 ശതമാനത്തിൽ നിന്ന് ഡിസംബറിൽ 31.56 ശതമാനമായി ഉയർന്നു. […]
ഇന്നത്തെ വിപണി വിശകലനം ആഴ്ചയിലെ അവസാന ദിനം ഫ്ലാറ്റായി അടച്ച് ഇന്ത്യൻ വിപണി. ഗ്യാപ്പ് ഡൌണിൽ 18197 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി താഴേക്ക് വീണു. ആദ്യത്തെ 3 മിനിറ്റിൽ തന്നെ 80 പോയിന്റുകളുടെ പതനത്തിനാണ് സൂചിക സാക്ഷ്യംവഹിച്ചത്. എന്നാൽ ഇവിടെ നിന്നും സപ്പോർട്ട് എടുത്ത സൂചിക തിരികെ കയറി. എങ്കിലും ലാഭത്തിൽ അടയ്ക്കാൻ സൂചികയ്ക്ക് സാധിച്ചില്ല. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 2 പോയിന്റുകൾ/ 0.01 ശതമാനം താഴെയായി 18255 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം […]
പ്രധാനതലക്കെട്ടുകൾ Reliance Industries: ഗുജറാത്തിലെ ഗ്രീൻ എനർജിയിലും മറ്റ് പദ്ധതികളിലും 5.95 ലക്ഷം കോടി രൂപയുടെ നിക്ഷേപത്തിനായി കമ്പനി ധാരണാപത്രം ഒപ്പുവച്ചു. Titan Company: പബ്ലിക് ഷെയർഹോൾഡറായ രാകേഷ് ജുൻജുൻവാല കമ്പനിയിലെ തന്റെ ഓഹരി വിഹിതം ഡിസംബർ പാദത്തിൽ 4.02 ശതമാനമായി ഉയർത്തി.  3,57,10,395 ഓഹരികളാണ് അദ്ദേഹത്തിന്റെ കെെവശമുള്ളത്. Tata Motors: ജാഗ്വാർ ലാൻഡ് റോവർ ഉൾപ്പെടെ കമ്പനിയുടെ ആഗോള മൊത്തവ്യാപാരം മൂന്നാം പാദത്തിൽ  2 ശതമാനം ഉയർന്ന് 2,85,445 യൂണിറ്റായി. EaseMyTrip:  1:1 അനുപാതത്തിൽ ഇക്വിറ്റി […]

Advertisement