ഇന്നത്തെ വിപണി വിശകലനം

സാമ്പത്തിക, ബാങ്കിംഗ്  ഓഹരികൾ ദുർബലമായി ബെയറിഷായി തുടർന്നു.

നേരിയ ഗ്യാപ്പ് ഡൗണിൽ 15,717 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ഇന്ന് താഴേക്ക് വീഴാൻ തുടങ്ങി.15700 എന്ന സപ്പോർട്ട് തകർത്ത് കൊണ്ട് താഴേക്ക് വീണ സൂചിക ഉച്ചയോടെ 15580 വരെയെത്തി. യുറോപ്യൻ വിപണി തുറന്നതിന് പിന്നാലെ വിപണി തിരികെ കയറി.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 120 പോയിന്റുകൾ/ 0.76 ശതമാനം താഴെയായി 15,632 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 

ഗ്യാപ്പ് ഡൗണിൽ 34850 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ ബാങ്ക് നിഫ്റ്റി ദുർബലമായി കാണപ്പെട്ടു. സൂചിക 500 പോയിന്റുകളുടെ ഇൻട്രാഡേ പതനമാണ് ഇന്ന് കാഴ്ചവച്ചത്. പിന്നീട് തിരികെ കയറിയ സൂചിക ദുർബലമായി തന്നെ കാണപ്പെട്ടു. 

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 664 പോയിന്റുകൾ/ 1.9 ശതമാനം താഴെയായി 34415 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 

എഫ്എംസിജി ഒഴികെ മറ്റെല്ലാ മേഖലാ സൂചികകളും ഇന്ന് നഷ്ടത്തിലാണടച്ചത്. നിഫ്റ്റി മീഡിയ, റിയൽറ്റി, ബാങ്ക് എന്നീ സൂചികകൾ വളരെ വലിയ നഷ്ടം നേരിട്ടു.

ഏഷ്യൻ വിപണികൾ എല്ലാം തന്നെ നഷ്ടത്തിലാണ് അടയ്ക്കപ്പെട്ടത്. അതേസമയം യൂറോപ്യൻ വിപണികൾ എല്ലാം തന്നെ ലാഭത്തിലാണ് വ്യാപാരം നടത്തുന്നത്. 

നിർണായക വാർത്തകൾ

മുൻ പാദത്തെ അപേക്ഷിച്ച് ഏകീകൃത അറ്റാദായം 161 ശതമാനം വർദ്ധിച്ച് 570 കോടി രൂപയായതിന് പിന്നാലെ Asian Paints ഓഹരി ഇന്ന് 5.9 ശതമാനം നേട്ടം കെെവരിച്ചു. മികച്ച ഫലം പുറത്ത് വന്നതിന് പിന്നാലെ മറ്റു പെയിന്റ് ഓഹരികളും കത്തിക്കയറി. Berger Paints(+3.5%) Kansai Nerolac (+2.9%) എന്നിങ്ങനെ ഉയർന്നു.

അറ്റാദായം 99 ശതമാനം വർദ്ധിച്ച് 534 കോടി രൂപയായതിന് പിന്നാലെ ACC ഓഹരി ഇന്ന് 7.2 ശതമാനം നേട്ടം കെെവരിച്ചു. Ambuja Cem(+4.6%) UltraTech(+1.5%) എന്നിങ്ങനെ ഉയർന്നു.

യാത്ര കുറയുമെന്ന ആഗോള  ഭയത്താൽ എയർലെെൻ ഓഹരികളായ Indigo 5.2 ശതമാനവും SpiceJet 2.3 ശതമാനവും നഷ്ടം രേഖപ്പെടുത്തി.

മെറ്റൽ ഓഹരികൾ എല്ലാം തന്നെ ഇന്ന് കൂപ്പുകുത്തി. Hindalco(-3.5%), Tata Steel(-2.6%), JSW Steel(-2.35%), National Aluminium(-4.2%), Jindal Steel(-3.3%), Vedanta(-3.3%), SAIL(-3%) എന്നിങ്ങനെ ഭീമമായ നഷ്ടം രേഖപ്പെടുത്തി.ആഗസ്റ്റ് 5 മുതൽ ഹൈദരാബാദിലെ അമ്യൂസ്മെന്റ് പാർക്ക് തുറക്കുമെന്ന് അറിയിച്ചതിന് പിന്നാലെ Wonderla ഓഹരി ഇന്ന് 4.7 ശതമാനം നേട്ടം കെെവരിച്ചു.

അടുത്തിടെ ലിസ്റ്റ് ചെയ്ത  Shyam Metalics -ന്റെ അറ്റാദായം മുൻ പാദത്തെ അപേക്ഷിച്ച് 470 ശതമാനം വർദ്ധിച്ച് 458 കോടി രൂപയായി. ഇതേകാലയളവിൽ കമ്പനിയുടെ വരുമാനം 170 ശതമാനം വർദ്ധിച്ച് 2465 കോടി രൂപയായി. ഓഹരി ഇന്ന് 2.8 ശതമാനം ഉയർന്നു.

125 കോടി രൂപയുടെ ഓർഡർ ലഭിച്ചതിന് പിന്നാലെ ZenTec ഓഹരി ഇന്ന് 8.8 ശതമാനം നേട്ടത്തിൽ അടച്ചു.

അറ്റാദായം ഇരട്ടി വർദ്ധിച്ച് 757 കോടി രൂപയായതിന് പിന്നാലെ DCM Shriram ഓഹരി ഇന്ന് 8.5 ശതമാനം നഷ്ടത്തിൽ അടച്ചു.

വിപണി അടയ്ക്കുന്നതിന് തൊട്ടുമുമ്പായി Bajaj Finance-ന്റെ ഒന്നാം പാദ ഫലം പുറത്തുവന്നു. മുൻ പാദത്തെ അപേക്ഷിച്ച് ഏകീകൃത അറ്റാദായം 25 ശതമാനം ഇടിഞ്ഞ് 1000 കോടി രൂപയായി. ഓഹരി 1.2 ശതമാനം ഇടിഞ്ഞു. അടുത്ത ദിവസം ഓഹരി വില കൂടുതൽ ഇടിഞ്ഞേക്കാം.

തമിഴ്നാട്ടിൽ 3000 കോടി രൂപ നിക്ഷേപിക്കുമെന്ന് അറിയിച്ചതിന് പിന്നാലെ JSW Energy ഓഹരി ഇന്ന് 2.5 ശതമാനം നേട്ടം കെെവരിച്ചു.

വിപണി മുന്നിലേക്ക് 

എച്ച്ഡിഎഫ്സി ബാങ്ക് വലിയ ഗ്യാപ്പ് ഡൗണിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ നിഫ്റ്റി ഇന്നും ദുർബലമായി കാണപ്പെട്ടുകയും നഷ്ടം രേഖപ്പെടുത്തുകയും ചെയ്തു. എച്ച്ഡിഎഫ്സിക്ക് ഒപ്പം ചേർന്ന് കൊണ്ട്  ഓഹരി ഇന്ന് 36 പോയിന്റുകളാണ് സൂചികയെ താഴേക്ക് വലിച്ചത്.

ഉച്ചയ്ക്ക് യൂറോപ്യൻ വിപണികൾ തുറക്കുന്നതിന് മുമ്പായി തന്നെ ഇന്ത്യൻ വിപണി തിരികെ കയറിയത് ഏവരിലും പ്രതീക്ഷ നൽകി. എങ്കിലും ആഗോള വിപണികളിൽ വിൽപ്പന സമ്മർദ്ദം കാണപ്പെട്ടു. തുടർന്ന് സൂചിക താഴേക്ക് വന്നു. 

നാളെ വലിയ പെരുന്നാൾ ആയതിനാൽ തന്നെ വിപണി അവധിയാണ്. എങ്കിലും ആഗോള വിപണികൾ നാളെ തുറന്ന് പ്രവർത്തിക്കുന്നതാണ്. ഇതിനാൽ തന്നെ ആഗോള വിപണികളിൽ ഇന്ന് രാത്രിയും നാളെ രാത്രിയിലുമായി നടക്കാൻ സാധ്യതയുള്ള നീക്കങ്ങൾ വ്യാഴാഴ്ച വിപണിയെ സ്വാധീനിക്കും. വ്യാഴാഴ്ച എക്സ്പെയറി ദിനം ആയതിനാൽ വിപണിയിൽ ചാഞ്ചാട്ടം രൂക്ഷമായേക്കും.ലാജ് ക്യാപ്പ് കമ്പനികളുടെ അറ്റാദായത്തെ വിപണി വിലമതിക്കാത്തതിനാൽ അവയുടെ വരുമാനത്തിലേക്ക് ശ്രദ്ധിക്കുന്നതാകും നല്ലത്. നിഫ്റ്റി 50യിലെ മിക്ക കമ്പനികളും ഒന്നാം പാദ ഫലങ്ങൾ പ്രഖ്യാപിക്കാൻ ഒരുങ്ങുന്നതിനാൽ മാസാവസാനത്തോടെ  മാർ‌ക്കറ്റിന്റെ വ്യക്തമായ ദിശമനസിലാക്കാൻ സാധിക്കും.

പെരുന്നാൾ ആഘോഷങ്ങൾക്ക് ഒപ്പം രാത്രിയിൽ ആഗോള വിപണികളിലേക്ക് കൂടി ശ്രദ്ധിക്കുക. ഏവർക്കും ബക്രീദ് ആശംസകൾ.

ഏവരും രാത്രിയിലെ സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു. 

പുനരുൽപ്പാദിപ്പിക്കാവുന്ന, താപ ബിസിനസ്സുകളുടെ പുനഃസംഘടനയ്ക്ക് അംഗീകാരം നൽകി ജെഎസ്ഡബ്ല്യു എനർജി ബോർഡ് ഗ്രീൻ (പുനരുപയോഗിക്കാവുന്ന), ഗ്രേ (താപ) ബിസിനസുകളുടെ പുനഃസംഘടനയ്ക്ക് ജെഎസ്ഡബ്ല്യു എനർജി ലിമിറ്റഡിന്റെ ബോർഡ് ഓഫ് ഡയറക്‌ടേഴ്‌സിന്റെ അംഗീകാരം. നിലവിലുള്ളതും വരാനിരിക്കുന്നതുമായ എല്ലാ പുനരുപയോഗ ഊർജ ബിസിനസുകളും കമ്പനിയുടെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ ജെഎസ്ഡബ്ല്യു എനർജി നിയോ ലിമിറ്റഡിന് കീഴിലായിരിക്കും. ഫണ്ട് ശേഖരണത്തിനും ഓഹരി ഉടമകൾക്ക് മൂല്യം അൺലോക്ക് ചെയ്യുന്നതിനും കാര്യക്ഷമമായ ഒരു ഹോൾഡിംഗ് ഘടന സജ്ജീകരിക്കുന്നതിനും ഇത് സഹായിക്കും. കോവിഡ്-19 പ്രതിരോധത്തിനായി ഐടിസി നാസൽ […]
ഇന്നത്തെ വിപണി വിശകലനം റിലയൻസ്, ഇൻഫോസിസ് ഓഹരികളുടെ പിന്തുണയോടെ മാസത്തെ എക്സ്പെയറിയിൽ ലാഭത്തിൽ അടച്ച് നിഫ്റ്റി. 17421 എന്ന നിലയിൽ വലിയ വ്യാപാരം ആരംഭിച്ച നിഫ്റ്റി താഴേക്ക് വീഴാൻ ശ്രമം നടത്തി. എന്നാൽ കഴിഞ്ഞ ദിവസത്തെ താഴ്ന്ന നില പരീക്ഷിച്ച സൂചിക ഇവിടെ നിന്നും തിരികെകയറി. 17550 ശക്തമായി മറികടക്കാൻ സാധിക്കാതിരുന്നതിനെ തുടർന്ന് സൂചിക അസ്ഥിരമായി നിന്നു.തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 121 പോയിന്റുകൾ/ 0.70 ശതമാനം മുകളിലായി 17536 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് […]
2021-ന്റെ ആരംഭത്തിൽ പഞ്ചാബ് നാഷണൽ ബാങ്ക് ഹൗസിംഗ് ഫിനാൻസ് മുൻഗണനാ ഓഹരികളും കൺവെർട്ടിബിൾ ബോണ്ടുകളും വിതരണം ചെയ്തു കൊണ്ട്  4,000 കോടി രൂപ സമാഹരിക്കാൻ പദ്ധതിയിട്ടു. പിഎൻബി ഹൗസിംഗ് ഫിനാൻസ് ഈ ഓഹരികൾ സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ കാർലൈൽ ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള നിക്ഷേപ സ്ഥാപനങ്ങൾക്കും ആദിത്യ പുരിയുടെ കുടുംബ നിക്ഷേപ സ്ഥാപനങ്ങൾക്കും മറ്റ് ഒരു കൂട്ടം ഓഹരി ഉടമകൾക്കും അനുവദിക്കാൻ തീരുമാനിച്ചു. എന്നാൽ പ്രോക്സി ഉപദേശക സ്ഥാപനമായ എസ്ഇഎസ്, സെബിക്ക് മുമ്പാകെ ഒരു പ്രശ്നം ഉന്നയിക്കുകയും അത് […]

Advertisement