ഇന്നത്തെ വിപണി വിശകലനം
ആഗോള വിപണികളെ പിന്തുടർന്ന് താഴേക്ക് വീണ് വിപണി.
ഗ്യാപ്പ് ഡൌണിൽ 17454 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി താഴേക്ക് വീണു. ദിവസത്തെ താഴ്ന്ന നിലയായ 17300ൽ സപ്പോർട്ട് എടുത്ത സൂചിക ദിവസത്തെ ഉയർന്ന നിലയിലേക്ക് തിരികെ കയറാൻ ശ്രമം നടത്തിയെങ്കിലും സാധിച്ചില്ല. അവസാന നിമിഷം സൂചിക ദുർബലമായി കാണപ്പെട്ടു.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 231 പോയിന്റുകൾ/ 1.31 ശതമാനം താഴെയായി 17374 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
ബാങ്ക് നിഫ്റ്റി ഗ്യാപ്പ് ഡൌണിൽ 38600 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ മുകളിലേക്ക് കയറി. 400 പോയിന്റുകൾക്ക് മുകളിലായി വശങ്ങളിലേക്ക് കൃത്യമായി വ്യാപാരം നടത്തിയ സൂചിക ഉച്ചയ്ക്ക് ശേഷം അനുഭവപ്പെട്ട രൂക്ഷമായ വിൽപ്പനയെ തുടർന്ന് താഴേക്ക് വീണ് ദിവസത്തെ താഴ്ന്ന നിലരേഖപ്പെടുത്തി.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 493 പോയിന്റുകൾ/ 1.27 ശതമാനം താഴെയായി 38517 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
എല്ലാ മേഖലാ സൂചികകളും ഇന്ന് നഷ്ടത്തിൽ അടച്ചു. നിഫ്റ്റി ഐടി(-2.7%), നിഫ്റ്റി പി.എസ്.യു ബാങ്ക്(-2%), നിഫ്റ്റി റിയൽറ്റി(-2%) എന്നിവ 2 ശതമാനത്തിലേറെ താഴേക്ക് വീണു.
ഏഷ്യൻ വിപണികൾ ഇന്ന് നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികളും ഇപ്പോൾ നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്.
നിർണായക വാർത്തകൾ
നിഫ്റ്റി 50യിലെ ചുരുക്കം ചില ഓഹരികൾ മാത്രമാണ് ഇന്ന് ലാഭത്തിൽ അടച്ചത്.
ആഗോള വിപണിയിൽ നിന്നുള്ള സമ്മർദ്ദത്തെ തുടർന്ന് TechM (-2.9%), Infosys (-2.7%), HCL Tech (-2.2%), Wipro (-2.1%) തുടങ്ങിയ ഐടി ഓഹരികൾ താഴേക്ക് വീണ് നിഫ്റ്റിയുടെ ടോപ്പ് ലൂസർ പട്ടികയിലേക്ക് തള്ളപ്പെട്ടു.
മറ്റു ഐടി ഓഹരികളായ LTI (-5%), LTTS (-4.2%), Coforge (-3.9%), MindTree (-3.9%), Mphasis (-3.5%) എന്നിവയും താഴേക്ക് വീണു.
മുന്നാം പാദ ഫലങ്ങൾ നാളെ വരാനിരിക്കെ Grasim (-3.3%) ഓഹരി താഴേക്ക് വീണു.
മുന്നാം പാദത്തിൽ അറ്റനഷ്ടം 99.8 കോടി രൂപയായി രേഖപ്പെടുത്തിയതിന് പിന്നാലെ Zomato (-6%) ഓഹരി താഴേക്ക് വീണ്. പാദത്തിൽ വരുമാന വളർച്ചയിൽ ഇടിവ് ഉണ്ടായതായി കാണാം. സൊമാറ്റോയിൽ നിക്ഷേപമുള്ള InfoEdge (-6%) ഓഹരിയും താഴേക്ക് വീണു.
നികുതിക്ക് ശേഷമുള്ള ലാഭം 69.4 ശതമാനം വർദ്ധിച്ച് 340 കോടി രൂപയായതിന് പിന്നാലെ Tata Chemicals (-4.7%) അസ്ഥിരമായി നിന്നു. ഓഹരിയിൽ ലാഭമെടുപ്പ് ഉണ്ടായതിന് പിന്നാലെ താഴേക്ക് വീണു.
ഫെബ്രുവരി 9ന് എൽ.ഐ.സി രണ്ട് ലക്ഷം ഓഹരികൾ വാങ്ങിയതിന് പിന്നാലെ Adani Total Gas (+1.1%) താഴേക്ക് വീണു. Adani Wilmar (-1.3%) മുന്നേറ്റം അവസാനിപ്പിച്ച് അസ്ഥിരമായി കാണപ്പെട്ടു.
മൂന്നാം പാദത്തിൽ അറ്റാദായം 124 കോടി രൂപയായതിന് പിന്നാലെ MOIL (+4.5%) ഓഹരി നേട്ടത്തിൽ അടച്ചു.
വിപണി മുന്നിലേക്ക്
ഇന്നലെ വരെ വിപണിയിൽ എല്ലാം ശുഭമായി കാണപ്പെട്ടിരുന്നു. ചില പ്രതിബന്ധങ്ങൾ തകർത്ത നിഫ്റ്റി നഷ്ടങ്ങൾ നികത്തി മുന്നേറിയിരുന്നു.
യുഎസിലെ പണപ്പെരുപ്പത്തിലെ വർദ്ധനവും യുഎസ് ഫെഡറലിന്റെ പ്രതീക്ഷിച്ചതിലും ഉയർന്ന നിരക്ക് വർദ്ധനവും യുഎസ് വിപണിയുടെ പതനത്തിന് കാരണമായി.
കഴിഞ്ഞ ആഴ്ച 2.4 ശതമാനം നേട്ടം കൈവരിച്ചതിന് പിന്നാലെ നിഫ്റ്റി ഈ ആഴ്ച 0.9 ശതമാനം നഷ്ടത്തിൽ അടച്ചു. കഴിഞ്ഞ ആഴ്ചയിൽ മാത്രമായി 10 ശതമാനത്തിന്റെ നേട്ടമാണ് നിഫ്റ്റി മെറ്റൽ സ്വന്തമാക്കിയത്.
ഡൌ ജോൺസ് ഫ്യൂച്ചേഴ്സ് ഇപ്പോഴും നഷ്ടത്തിലാണുള്ളത്. തിങ്കളാഴ്ചയോടെ വിപണിയിൽ ഗ്യാപ്പ് അപ്പ് അഥവ ഗ്യാപ്പ് ഡൌൺ ഓപ്പണിംഗിനുള്ള സാധ്യത കാണുന്നു.
ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.