രാവിലെ വിപണി ആരംഭിച്ചത് മുതൽ ഏറെ ദുർബലമായി കാണപ്പെട്ട നിഫ്റ്റി മുകളിലേക്ക് കയറാൻ അക്ഷീണ ശ്രമം നടത്തിയെങ്കിലും പരാജയപ്പെടു. ഹെവി വെയിറ്റായ HDFC Bank സൂചികയെ  മുകളിലേക്ക് വലിച്ചുകയറ്റാൻ ശ്രമിച്ചുവെങ്കിലും 14450 നിലനിർത്താൻ നിഫ്റ്റിക്കായില്ല. 11 മണിക്ക് മുമ്പായി തന്നെ നിഫ്റ്റി 14250ലേക്ക് കൂപ്പുകുത്തി. പിന്നീട് ഏറെ നേരം അസ്ഥിരമായി തുടർന്ന നിഫ്റ്റി  14400ലേക്ക് കടക്കാൻ ശ്രമിച്ചുവെങ്കിലും 14281ൽ വ്യാപാരം അവസാനിപ്പിച്ചു.

32291 ൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി HDFC Bankനൊപ്പം മുകളിലേക്ക് കുതിച്ചുകയറാൻ ശ്രമിച്ചുവെങ്കിലും സൂചികയെ  32500ന് മുകളിലേക്ക് കൊണ്ട് പോകാൻ വിപണിയിലെ ഒറ്റയാനായ എച്ച്.ഡി.എഫ്.സി ബാങ്കിന് സാധിച്ചില്ല. പിന്നീട് 31800 എന്ന നിലയിലേക്ക് കൂപ്പുകുത്തിയ സൂചിക നിഫ്റ്റിക്ക് സമാനമായി അസ്ഥിരമായി കാണപ്പെട്ടു. തുടർന്ന്  കഴിഞ്ഞ ദിവസത്തെക്കാൾ  435 പോയിന്റ് താഴെയായി 31811 എന്ന നിലയിൽ   ബാങ്ക് നിഫ്റ്റി വ്യാപാരം  അവസാനിപ്പിച്ചു.

തുടർച്ചയായി രണ്ടാം ദിവസവും എല്ലാ സൂചികകളും ചുമന്ന നിറത്തിൽ അടയ്ക്കപ്പെട്ടു. മെറ്റൽ ഓഹരികളിൽ  നാല് ശതമാനത്തിലധികം ഇടിവാണ് രേഖപ്പെടുത്തിയത്. FMCGയിലും  നേരിയ തോതിൽ ഇടിവ് കാണപ്പെട്ടു.

യൂറോപ്യൻ മാർക്കറ്റുകൾ ഫ്ലാറ്റായ അവസ്ഥയിലാണ് നിലവിൽ വ്യാപാരം നടത്തിവരുന്നത്.

പ്രധാനവാർത്തകൾ 

UPL: കമ്പനിയുടെ  ഓഹരികൾ‌ 7.42 ശതമാനത്തിലധികം ഉയർ‌ന്ന് എക്കാലത്തെയും പുതിയ ഉയരങ്ങൾ കീഴടക്കി. ഇതോടെ യു.പി.എൽ നിഫ്റ്റി 50യുടെ ടോപ്പ് ഗെയിനേസ് പട്ടികയിൽ ഇടം നേടി.

HDFC Bank: മികച്ച  ഫലങ്ങൾ പുറത്തുവന്നതിനെ തുടർന്ന്   എച്ച്‌.ഡി‌.എഫ്‌.സി ബാങ്ക് ഓഹരികൾ എക്കാലത്തെയും ഉയർന്ന നിരക്കായ 1,500ൽ എത്തി. വിപണി അടച്ചപ്പോൾ
1.12 ശതമാനത്തിന് മുകളിൽ വ്യാപരം അവസാനിപ്പിച്ചു.

Reliance: ഏറെ നാളുകൾക്ക് ശേഷം മുകളിലേക്ക് കയറാൻ ശ്രമിച്ച റിലയൻസിന്റെ ഓഹരി 2000 എന്ന നിർണായക നില പരീക്ഷിച്ചു.

Tata Steel: ഒക്ടോബർ മുതൽ ഡിസംബർ  വരെയുള്ള കമ്പനിയുടെ  പ്രവർത്തനങ്ങൾ 4 ശതമാനത്തിൽ നിന്നും 4.66 ആയിനെ തുടർന്ന്  ടാറ്റാ സ്റ്റീലിന്റെ ഓഹരികളിൽ  5.5 ശതമാനത്തിലധികം ഇടിവ് രേഖപ്പെടുത്തി.

Tata Motors: ഓഹരി വിലയിൽ  5.5 ശതമാനത്തിലധികം ഇടിവ് രേഖപ്പെടുത്തിയതിനെ തുടർന്ന് ടാറ്റാ മോട്ടോർസ്
ഇന്നത്തെ  top-losers പട്ടികയുടെ ഭാഗമായി. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ടാറ്റാ മോട്ടോർസ് ശക്തമായ കുതിച്ചുകയറ്റം കാഴ്ചവച്ചിരുന്നു.

സബ്‌സിഡിയറികളായ MRPL,HPCL എന്നിവയെ ലയിപ്പിക്കുന്നതിനുള്ള കമ്പനിയുടെ പദ്ധതികൾ വെെകുന്നതിനെ തുടർന്ന് ONGC ഓഹരികളിൽ 4.6 ശതമാനത്തിലധികം ഇടിവ് രേഖപ്പെടുത്തി. അതേസമയം HPCL നേരിയ തോതിൽ നേട്ടം കെെവരിച്ചാണ് വ്യാപാരം അവസാനിപ്പിച്ചത്.

കഴിഞ്ഞ മാസം   top-gainersസിൽ ഇടംപിടിച്ച എല്ലാ ഓഹരികളും ഇന്ന് വിപണിയിടിഞ്ഞതോടെ താഴേക്ക് പതിച്ചു. ഇതിൽ ടാറ്റാ മോട്ടോർസ്, റിയൽറ്റി,മെറ്റൽ എന്നീ ഓഹരികൾ ഉൾപ്പെടും.

Hindalco, Grasim എന്നീ ഓഹരികളും ഇന്നത്തെ top-losers പട്ടികയുടെ ഭാഗമായി. 

വിപണി മുന്നിലേക്ക്

കഴിഞ്ഞ വെള്ളിയാഴ്ചയ്ക്ക് ശേഷം നിഫ്റ്റി വീണ്ടും ഒരു
ചുവന്ന കാൻഡിൽ സൃഷ്ടിച്ചിരിക്കുകയാണ്. വീഴ്ചയിൽ നിന്നും തിരികെ കയറാൻ സൂചിക നടത്തിയ ശ്രമം നിരവധി പേർക്ക് പ്രതീക്ഷ നൽകിയിരുന്നേങ്കിലും ഇത് നിലനിർത്താൻ നിഫ്റ്റിക്കായില്ല.

മെറ്റൽ ഓഹരികൾ കുത്തനെ വീണത് എല്ലാ പ്രതീക്ഷകളും തകർത്തു. സാമ്പത്തിക വളർച്ചയുമായി ഏറെ അടുത്തു നിൽക്കുന്ന ഒന്നാണ് മെറ്റൽ ഓഹരികൾ. ഇതിനാൽ ടാറ്റാ സ്റ്റീൽസിന്റെ  വിൽപ്പനയിൽ വന്ന ഇടിവ് ശുഭസൂചനയല്ല നൽകുന്നത്.

ആഭ്യന്തര അവധി ദിവസമായതിനാൽ യു.എസ് വിപണി ഇന്ന് തുറക്കില്ല. അതിനാൽ തന്നെ നിഫ്റ്റി തുടർന്നും അസ്ഥിരമാകാൻ സാധ്യതയുണ്ട്. വിദേശ നിക്ഷേപ സ്ഥാപനങ്ങൾ ഇന്ന് എത്ര രൂപയുടെ ഓഹരികൾ വിറ്റുവെന്ന് അറിയേണ്ടതുണ്ട്. FIIs കൂടുതൽ ഓഹരികൾ വിൽക്കാൻ ആരംഭിച്ചാൽ ജാഗ്രത പുലർത്തേണ്ടതുണ്ട്.

ഏവരും രാത്രിയിലെ സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്നും അതിലൂടെ മികച്ച സ്റ്റോക്കുകൾ കണ്ടെത്തുമെന്നും പ്രതീക്ഷിക്കുന്നു.

പുനരുൽപ്പാദിപ്പിക്കാവുന്ന, താപ ബിസിനസ്സുകളുടെ പുനഃസംഘടനയ്ക്ക് അംഗീകാരം നൽകി ജെഎസ്ഡബ്ല്യു എനർജി ബോർഡ് ഗ്രീൻ (പുനരുപയോഗിക്കാവുന്ന), ഗ്രേ (താപ) ബിസിനസുകളുടെ പുനഃസംഘടനയ്ക്ക് ജെഎസ്ഡബ്ല്യു എനർജി ലിമിറ്റഡിന്റെ ബോർഡ് ഓഫ് ഡയറക്‌ടേഴ്‌സിന്റെ അംഗീകാരം. നിലവിലുള്ളതും വരാനിരിക്കുന്നതുമായ എല്ലാ പുനരുപയോഗ ഊർജ ബിസിനസുകളും കമ്പനിയുടെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ ജെഎസ്ഡബ്ല്യു എനർജി നിയോ ലിമിറ്റഡിന് കീഴിലായിരിക്കും. ഫണ്ട് ശേഖരണത്തിനും ഓഹരി ഉടമകൾക്ക് മൂല്യം അൺലോക്ക് ചെയ്യുന്നതിനും കാര്യക്ഷമമായ ഒരു ഹോൾഡിംഗ് ഘടന സജ്ജീകരിക്കുന്നതിനും ഇത് സഹായിക്കും. കോവിഡ്-19 പ്രതിരോധത്തിനായി ഐടിസി നാസൽ […]
ഇന്നത്തെ വിപണി വിശകലനം റിലയൻസ്, ഇൻഫോസിസ് ഓഹരികളുടെ പിന്തുണയോടെ മാസത്തെ എക്സ്പെയറിയിൽ ലാഭത്തിൽ അടച്ച് നിഫ്റ്റി. 17421 എന്ന നിലയിൽ വലിയ വ്യാപാരം ആരംഭിച്ച നിഫ്റ്റി താഴേക്ക് വീഴാൻ ശ്രമം നടത്തി. എന്നാൽ കഴിഞ്ഞ ദിവസത്തെ താഴ്ന്ന നില പരീക്ഷിച്ച സൂചിക ഇവിടെ നിന്നും തിരികെകയറി. 17550 ശക്തമായി മറികടക്കാൻ സാധിക്കാതിരുന്നതിനെ തുടർന്ന് സൂചിക അസ്ഥിരമായി നിന്നു.തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 121 പോയിന്റുകൾ/ 0.70 ശതമാനം മുകളിലായി 17536 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് […]
2021-ന്റെ ആരംഭത്തിൽ പഞ്ചാബ് നാഷണൽ ബാങ്ക് ഹൗസിംഗ് ഫിനാൻസ് മുൻഗണനാ ഓഹരികളും കൺവെർട്ടിബിൾ ബോണ്ടുകളും വിതരണം ചെയ്തു കൊണ്ട്  4,000 കോടി രൂപ സമാഹരിക്കാൻ പദ്ധതിയിട്ടു. പിഎൻബി ഹൗസിംഗ് ഫിനാൻസ് ഈ ഓഹരികൾ സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ കാർലൈൽ ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള നിക്ഷേപ സ്ഥാപനങ്ങൾക്കും ആദിത്യ പുരിയുടെ കുടുംബ നിക്ഷേപ സ്ഥാപനങ്ങൾക്കും മറ്റ് ഒരു കൂട്ടം ഓഹരി ഉടമകൾക്കും അനുവദിക്കാൻ തീരുമാനിച്ചു. എന്നാൽ പ്രോക്സി ഉപദേശക സ്ഥാപനമായ എസ്ഇഎസ്, സെബിക്ക് മുമ്പാകെ ഒരു പ്രശ്നം ഉന്നയിക്കുകയും അത് […]

Advertisement