വിപണി വിശകലനം


പ്രധാന സപ്പോർട്ടുകൾ എല്ലാം തന്നെ തകർത്തു കൊണ്ടുള്ള   നിഫ്റ്റിയുടെ പതനം ഇന്നും  തുടർന്നു. 13,836 ൽ വ്യാപാരം ആരംഭിച്ച സൂചിക  13800ൽ സപ്പോർട്ട് എടുത്തിരുന്നുവെങ്കിലും പിന്നീട് താഴേക്ക് വീണു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 150 പോയിന്റ് താഴെയായി 13,817 ൽ സൂചിക വ്യാപാരം അവസാനിപ്പിച്ചു. 

നിഫ്റ്റിക്ക് വിരുദ്ധമായി വിപണിയെ ഞെട്ടിച്ചുകൊണ്ടുള്ള മുന്നേറ്റമാണ് ബാങ്ക് നിഫ്റ്റി കാഴ്ചവച്ചത്. ഗ്യാപ്പ് ഡൗണിൽ തുറക്കപെട്ട് താഴേക്ക് വീണ സൂചിക ആക്സിസ് ബാങ്കിന്റെ ഫലം പുറത്തുവന്നതിന് പിന്നാലെ കുതിച്ചുകയറി. മൂന്ന് മണിവരെ 30000 എന്ന നിലയിൽ ചവുട്ടി നിന്നിരുന്ന ബാങ്ക് നിഫ്റ്റി നിമിഷം നേരം കൊണ്ട് നേട്ടം കെെവരിച്ചു. കഴിഞ്ഞ ദിവസത്തേക്കാൾ 73 പോയിന്റ് മുകളിലായി  30,358 എന്ന നിലയിൽ സൂചിക വ്യാപാരം അവസാനിപ്പിച്ചു.

പ്രധാനവാർത്തകൾ 

പ്രതിവർഷ ലാഭത്തിൽ  36 ശതമാനം ഇടിവ് രേഖപ്പെടുത്തിയതിന് പിന്നാലെ ആക്സിസ് ബാങ്കിന്റെ ഓഹരികൾ ഇന്ന് 6 ശതമാനം ഉയർച്ച നേടി. അതേസമയം ബാങ്കിന്റെ  Net Interest Income 14 ശതമാനം ഉയർന്നു. ഇത് ദീർഘകാല നിക്ഷേപത്തിന് പറ്റിയ സമയമാണെന്ന് ചിലർ അഭിപ്രായപ്പെടുന്നു.

മറ്റു ബാങ്കിംഗ് ഓഹരികളായ  SBIN,ICICI Bank തുടങ്ങിയവയും ഇന്ന് ലാഭത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

ബജറ്റിന്  പ്രഖ്യാപനം നടക്കാനിരിക്കെ  എനർജി ഓഹരികളായ IOC, BPCL, ONGC, GAIL എന്നിവ നിഫ്റ്റിയുടെ ടോപ്പ് ഗെയിനേസ് പട്ടികയിൽ ഇടംപിടിച്ചു. അതേസമയം മുകളിലേക്ക് കയറാൻ ശ്രമം നടത്തിയെങ്കിലും Reliance ഇന്നും ഒരു ശതമാനം താഴേക്ക് വീണു.

കഴിഞ്ഞ ദിവസം നേട്ടം കെെവരിച്ചിരുന്ന  FMCG ഓഹരികൾ ഇന്ന് താഴേക്ക് പതിച്ചു. Hindustan Unilever 3.8 ശതമാനവും ITC 1.2 ശതമാനവുമാണ് താഴേക്ക് പതിച്ചത്.

സമാനമായി ഐടി ഓഹരികളും കഴിഞ്ഞ ദിവസത്തെ കുതിപ്പിനു ശേഷം ഇന്ന് താഴേക്ക് വീണു. Wipro, HCLTech, TCS എന്നിവ top-losers പട്ടികയിലേക്ക് തള്ളപെട്ടു.

മാരുതിയുടെ  പ്രതിവർഷ അറ്റാദായം  24 ശതമാനം ഉയർന്ന് 1941 കോടി രൂപയായി. വരുമാനം 13 ശതമാനം ഉയർന്നു. കമ്പനി ഇന്ത്യയിൽ നിരവധി കാറുകൾ വിൽക്കുകയും വിദേശത്തേക്ക് കയറ്റി അയക്കുകയും ചെയ്തതായി കണക്കുകൾ സൂചിപ്പിക്കുന്നു. അതേസമയം ശക്തമായ ലാഭമെടുപ്പിനെ തുടർന്ന് മാരുതിയുടെ  ഓഹരി വില 3.6 ശതമാനം ഇടിഞ്ഞു.

പ്രതിവർഷ അറ്റാദായം 271 ശതമാനം ഉയർന്ന് 272.8 കോടി രൂപയായതിനെ തുടർന്ന് Laurus Labs ന്റെ ഓഹരി വില കുതിച്ചുയർന്നു. 

വിപണി മുന്നിലേക്ക് 

നിഫ്റ്റിയിൽ തുടർച്ചയായ 5 ദിവസമായി നഷ്ടം മാത്രമാണ് കണ്ട് വരുന്നത്. ബാങ്ക് നിഫ്റ്റി 30000ന് മുകളിലും നിഫ്റ്റി 13,800ന് മുകളിലും സമാനമായി തുടരുകയാണ്. ഇത് ഒരു തിരിച്ചുകയറ്റത്തിനുള്ള സൂചനയും പ്രതീക്ഷയും നൽകുന്നുവെങ്കിലും വിപണിയിൽ ഇപ്പോഴും ആശയകുഴപ്പം നിലനിൽക്കുന്നുണ്ട്. 

നമ്മുക്ക് കാത്തിരിക്കാം എങ്ങനയാണ് ആഗോള വിപണികൾ ഇന്ന് രാത്രി വ്യാപാരം നടത്തുകയെന്ന്. ആഗോള വിണികൾ എല്ലാം തന്നെ ചോരയിൽ മുങ്ങി നിൽക്കുന്ന സ്ഥിതി അത്രശുഭകരമല്ല. വിദേശ നിക്ഷേപ സ്ഥാപനങ്ങൾ( FIIs) വീണ്ടും വിണിയിൽ പണം നിക്ഷേപിക്കുമ്പോൾ തീർച്ചയായും ഒരു കുതിച്ചുകയറ്റം പ്രതീക്ഷിക്കാം. എന്നാൽ ആഗോള വിപണിയിലുള്ള ഈ അസ്ഥിരത മാറിയാൽ മാത്രമെ ഇത് സംഭവിക്കുകയുള്ളു.

മ്യൂച്വൽ ഫണ്ട് സ്കീമുകളിൽ നിന്ന് റിയൽ എസ്റ്റേറ്റിലേക്ക്
നിക്ഷേപം നടത്തുന്നതിനായി ചില്ലറ വ്യാപാരികൾ വൻതോതിൽ പണം പിൻവലിക്കുന്നതിനാലാണ് ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs)  ഓഹരികൾ വിറ്റയിച്ചത്. എപ്പോൾ  വേണമെങ്കിലും ഇവർ ഇത് തിരികെ വാങ്ങാൻ തുടങ്ങിയേക്കാം.

അവസാന മണിക്കൂറുകളിൽ സ്വകാര്യ ബാങ്കിംഗ് ഓഹരികൾ താഴേക്ക് വീണു. അതേസമയം യുഎസിലെ ഗെയിം സ്റ്റോപ്പ് കൗണ്ടറിൽ സംഭവിച്ചത് നിങ്ങൾ അറിഞ്ഞുവെന്ന് പ്രതീക്ഷിക്കുന്നു. ഇത് ഇന്നത്തെ വിപണിയുടെ ഭാഗമല്ലെങ്കിലും  രസകരമായ ഒരു വസ്തുതയാണ്.

ഏവരും രാത്രിയിലെ സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്നും അതിലൂടെ മികച്ച സ്റ്റോക്കുകൾ കണ്ടെത്തുമെന്നും പ്രതീക്ഷിക്കുന്നു.

ഇന്നത്തെ വിപണി വിശകലനം ഗ്യാപ്പ് ഡൌണിൽ 17021 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ഇന്ന് കുത്തനെ താഴേക്ക് വീണു. 5 മിനിറ്റിനുള്ളിൽ ദിവസത്തെ താഴ്ന്ന നില കണ്ട സൂചിക ശക്തമായ വീണ്ടെടുക്കൽ നടത്തി 17200 കീഴടക്കി. നേരിയ തോതിൽ അസ്ഥിരമായി നിന്ന സൂചിക ഉച്ചയ്ക്ക് ശേഷം ദിവസത്തെ ഉയർന്ന നിലമറികടന്ന് മുന്നേറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 128 പോയിന്റുകൾ/ 0.75 ശതമാനം മുകളിലായി 17277 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 36647 […]
ഇന്ത്യയിൽ ഇലക്ട്രിക് വെഹിക്കിൾ മേഖല ശക്തമായ മുന്നേറ്റത്തിന് ഒരുങ്ങുകയാണ്. 2020-21 സാമ്പത്തിക വർഷം രാജ്യത്ത് വിറ്റഴിച്ച മൊത്തം വാഹനങ്ങളിൽ 1.3 ശതമാനം മാത്രമാണ് ഇവി ഉള്ളത്. ടാറ്റ മോട്ടോഴ്‌സ്, ഹ്യുണ്ടായ്, മഹീന്ദ്ര ഇലക്ട്രിക്, എംജി മോട്ടോർ, അശോക് ലെയ്‌ലാൻഡ് എന്നിവരാണ് നിലവിൽ മികച്ച ഇലക്ട്രിക് കാറുകളും ബസുകളും നിർമ്മിക്കുകയും വിൽക്കുകയും ചെയ്യുന്നത്. ആതർ എനർജി, ഒല ഇലക്ട്രിക് തുടങ്ങിയ നവയുഗ സാങ്കേതിക കമ്പനികളും ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയിൽ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. പാരിസ്ഥിതികവും സാമ്പത്തികവുമായ നേട്ടങ്ങൾ കാരണം […]
പ്രധാനതലക്കെട്ടുകൾ Axis Bank: മൂന്നാം പാദത്തിൽ ബാങ്കിന്റെ അറ്റാദായം മൂന്ന് ഇരട്ടി വർദ്ധിച്ച് 3614 കോടി രൂപയായി. ഇത് വിപണി പ്രതീക്ഷിച്ചതിലും മുകളിലാണ്. Future Retail: 5.6 ശതമാനം വരുന്ന സീനിയർ സെക്യൂർഡ് നോട്ടുകളുടെ പലിശ പേയ്‌മെന്റ അടയ്ക്കാൻ സാധിച്ചില്ലെന്ന് കമ്പനി വ്യക്തമാക്കി. Hero Motocorp:  ഹീറോ ഫിൻകോർപ്പിൽ ഒന്നോ അതിലധികമോ തവണകളായി 700 കോടി രൂപയുടെ നിക്ഷേപത്തിന് അനുമതി നൽകി കമ്പനി. IIFL Securities: ഓഹരി ഒന്നിന് 3 രൂപ വീതം ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ച് […]

Advertisement