ഇന്നത്തെ വിപണി വിശകലനം 

വിപണിയിൽ ഇന്ന് നേരിയ പൊട്ടിത്തെറിയുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും  വലിയ ഒരു സ്ഫോടനം തന്നെയാണ് കാണാനായത്.

14575 എന്ന നിലയിൽ ഫ്ലാറ്റായി വ്യാപാരം ആരംഭിച്ച നിഫ്റ്റി ആദ്യ നിമിഷങ്ങളിൽ തന്നെ  കൂപ്പുകുത്തുമെന്ന സൂചന നൽകിയിരുന്നു. 14500 എന്ന നിർണായ കെെത്താങ്ങ് നഷ്ടപ്പെട്ട് താഴേക്ക് വീണ സൂചിക 14400 എന്ന നിലയിൽ അസ്ഥിരമായി നിന്നു. തിരിക കയറാനുള്ള ശക്തി നഷ്ടപെട്ട സൂചിക വീണ്ടും 14260ലേക്ക് കൂപ്പുകുത്തി. ഉച്ചയ്ക്ക് 1:30 ഓടെ ശക്തി പ്രാപിച്ച നിഫ്റ്റി കത്തിക്കയറി ഉയരങ്ങൾ കീഴടക്കി.

ഇതോടെ അനേകം ഷോർട്ട് പോസിഷനുകൾ സ്ക്വയർ ഓഫ് ആകപ്പെട്ടു. കത്തിക്കയറിയ നിഫ്റ്റി 14500ലേക്ക് നിഷ്പ്രയാസം എത്തിപ്പെട്ടു. ഏവരെയും ഞെട്ടിച്ചു കൊണ്ട് അടുത്ത 30 മിനിറ്റിൽ 200 പോയിന്റുകളുടെ നഷ്ടം രേഖപ്പെടുത്തിയ നിഫ്റ്റി ശേഷം കഴിഞ്ഞ ദിവസത്തേക്കാൾ 224 പോയിന്റുകൾ/ 1.54%  താഴെയായി 14324  എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു.

33449 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 1000 പോയിന്റുകളുടെ നഷ്ടം രേഖപ്പെടുത്തി ദിവസത്തെ ഏറ്റവും താഴ്ന്ന നില കണ്ടു. ഉച്ച വരെ  സൂചിക വശങ്ങളിലേക്ക് നീങ്ങിയിരുന്നു. എന്നാൽ ഒരു മണിക്ക് ശേഷം  മുകളിലേക്ക് കത്തിക്കയറിയ സൂചിക  750 പോയിന്റുകൾ നേടി ദിവസത്തെ ഏറ്റവും ഉയർന്ന നില കെെവരിച്ചു. തുടർന്ന്  കഴിഞ്ഞ ദിവസത്തേക്കാൾ 286 പോയിന്റ്/ 0.86 ശതമാനം താഴെയായി 33,006 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.   

നിഫ്റ്റി മെറ്റൽ ഒഴികെ മറ്റു എല്ലാ മേഖലാ സൂചികകളും ഇന്ന് നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി മീഡിയ 3.06 ശതമാനവും നിഫ്റ്റി ഓട്ടോ 2.76 ശതമാനവും നിഫ്റ്റി റിയൽറ്റി 2.50 ശതമാനവും നഷ്ടം രേഖപ്പെടുത്തിയപ്പോൾ നിഫ്റ്റി മെറ്റൽ 0.02 ശതമാനം നേട്ടം കെെവരിച്ചു.

എല്ലാ  യൂറോപ്യൻ വിപണികളും  ഇന്ന്  നഷ്ടത്തിലാണ്  വ്യാപാരം നടത്തുന്നത്. എന്നാൽ ജപ്പാന്റെ Nikkei ഉൾപ്പെടെ  ഏഷ്യൻ വിപണികൾ  ഏറെയും ലാഭത്തിലും ഫ്ലാറ്റിലുമായി വ്യാപാരം അവസാനിപ്പിച്ചു.

നിർണായക വാർത്തകൾ 

നിഫ്റ്റി 50യിലെ 6 ഓഹരികൾ മാത്രമാണ് ഇന്ന് ലാഭത്തിൽ വ്യാപാരം അവസാനിപ്പിച്ചത്.

സ്പുട്നിക്-വി കൊവിഡ് വാക്സിന്റെ  അടിയന്തര ഉപയോഗത്തിനായി ഡി.ജി.സി.എ ഉടൻ അനുമതി നൽകിയേക്കുമെന്ന  റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെ Dr Reddy ഓഹരി ഇന്ന് കത്തിക്കയറി.

ഇന്നലത്തെ വീഴ്ചയ്ക്ക് ശേഷം മെറ്റൽ ഓഹരികൾ ഇന്ന് മുന്നേറ്റം കാഴ്ചവച്ചു. ജെ‌എസ്‌ഡബ്ല്യു സ്റ്റീലിന്റെ പ്രൊമോട്ടർ സിദ്ധേശ്വരി ട്രേഡെക്‌സ് പണയം വച്ചിരുന്ന ആറ് ലക്ഷം ഓഹരികൾ മാർച്ച് 22 ന്  തിരികെയെടുത്തു.

ഇന്നലത്തെ വീഴ്ചയ്ക്ക് ശേഷം Tata Steel ഓഹരി ഇന്ന് 3 ശതമാനത്തിന് മുകളിൽ നേട്ടം കെെവരിച്ചു.  ഭാഗിക പെയ്ഡ്-അപ് ഇക്വിറ്റി ഷെയറുകളെ ഫുൾ പെയ്ഡ്-അപ് ഇക്വിറ്റി ഷെയറുകളാക്കി മാറ്റാൻ ടാറ്റാ സ്റ്റീൽ ബോർഡ്  അംഗീകാരം നൽകി.

ഓട്ടോ ഓഹരികൾ ഇന്നും കൂപ്പുകുത്തി. Maruti, HeroMoto Corp,  Tata Motors, Eicher, Bajaj Auto എന്നിവ ഇന്ന് 2.8 മുതൽ 4 ശതമാനം വരെ ഇടിവ് രേഖപ്പെടുത്തി.

അദാനി ഓഹരികൾ ഏറെയും  ലാഭമെടുപ്പിനെ തുടർന്ന്  ഇന്ന് നഷ്ടത്തിൽ അടച്ചു. 3 മുതൽ 5 ശതമാനം വരെ നഷ്ടമാണ് ഓരൊ ഓഹരിയിലും കാണപ്പെട്ടത്.

67 ഖനികൾ വാഗ്ദാനം ചെയ്യുന്ന  വാണിജ്യ കൽക്കരി ഖനനത്തിന്റെ രണ്ടാം ഘട്ട ലേലം സർക്കാർ ആരംഭിച്ചു. Coal India  ഓഹരി ഇന്ന് 3 ശതമാനത്തിന് മുകളിൽ ഇടിവ് രേഖപ്പെടുത്തി.

ടെലിക്കോം സേവന ദാതാക്കളായ Vodafone Idea, Bharti Airtel എന്നീ ഓഹരികൾ ഇന്ന് താഴേക്ക് കൂപ്പുകുത്തി.  രണ്ട് ഓഹരിയും മൂന്ന് മാസത്തെ ഏറ്റവും താഴ്ന്ന നില രേഖപ്പെടുത്തി. അതേസമയം ജനുവരി മാസത്തിലെ വരിക്കാരുടെ കണക്കുകളിൽ വൊഡാഫോൺ ഐഡിയ ക്രമക്കേട് കാട്ടിയതായി ട്രായ് കണ്ടെത്തി.

Pokarna Ltd ഓഹരി ഇന്ന് 12 ശതമാനത്തിന് മുകളിൽ നേട്ടം കെെവരിച്ചു.

ഓഫർ ഫോർ സെയിലിലൂടെ പ്രെമോട്ടർമാർ ഓഹരികൾ വിറ്റതിന് പിന്നാലെ  Wabco ഓഹരി  10 ശതമാനം ഇടിവ് രേഖപ്പെടുത്തി. 

വിപണി മുന്നിലേക്ക് 

വളരെ രസകരമായ ഒരു എക്സ്പെയറി  ദിവസമാണ് വിപണിയിൽ ഇന്നും കടന്ന് പോയത്. 200 പോയിന്റുകൾ കത്തിക്കയറിയ നിഫ്റ്റി നിമിഷനേരം കൊണ്ടാണ് താഴേക്ക്  വീണത്. നിരവധി പേർക്ക് ഇന്ന് വിപണിയിൽ നിന്നും ലാഭം നേടാനായെന്ന് പ്രതീക്ഷിക്കുന്നു. അല്ലാത്തവർക്ക് തങ്ങളുടെ പ്രീയപ്പെട്ട  ഓഹരികൾ നിർണായക സപ്പോർട്ടുകളിൽ തട്ടി കരകയറുന്നത് കാണാനായെന്ന് വിശ്വസിക്കുന്നു.

14500 എന്ന നിർണായക സപ്പോർട്ട് മറികടന്ന നിഫ്റ്റി വിപണി ബെയറിഷാണെന്ന സൂചന നൽകുന്നു. എന്നാൽ 33000 എന്ന നിർണായക നിലയ്ക്ക് മുകളിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചത് ഏറെ ആസ്വാസവും പ്രതീക്ഷയും  നൽകുന്നു. എന്നാൽ സാങ്കേതികപരമായി വിപണി ഇപ്പോഴും ദുർബലമായാണ് കാണുന്നത്. വരും ദിവസങ്ങളിൽ വിപണി മുകളിലേക്ക് കയറിയാലും അതിന് ആവശ്യമായ വോളിയവും നീക്കവും നിലനിന്നില്ലെങ്കിൽ സൂചിക വീണ്ടും കൂപ്പുകുത്തിയേക്കും.

നിഫ്റ്റി മിഡ് ക്യാപ്പ് സൂചിക ഇന്ന്  2 ശതമാനവും  സ്മോൾ ക്യാപ്പ് സൂചിക  2.22 ശതമാനവും  ഇടിവ് രേഖപ്പെടുത്തി.

ഏപ്രിൽ മാസത്തോടെ വിപണി കരകയറുമെന്ന് പ്രതീക്ഷിക്കാം. മാസ എക്സ്പെയറിയെ തുടർന്ന്  വിപണി ഇന്ന്  ഏറെ അസ്ഥിരമായി കാണപ്പെട്ടു. വരും ദിവസങ്ങളിൽ 14000 നിർണായകമാകും. മുകളിലേക്ക് നോക്കിയാൽ 14750ന് മുകളിൽ മാത്രമെ വിപണി ബുള്ളിഷാണെന്ന് പറയാനാകു.

ഏവരും രാത്രിയിലെ സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു. 

ഇന്നത്തെ വിപണി വിശകലനം ഗ്യാപ്പ് ഡൌണിൽ 17021 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ഇന്ന് കുത്തനെ താഴേക്ക് വീണു. 5 മിനിറ്റിനുള്ളിൽ ദിവസത്തെ താഴ്ന്ന നില കണ്ട സൂചിക ശക്തമായ വീണ്ടെടുക്കൽ നടത്തി 17200 കീഴടക്കി. നേരിയ തോതിൽ അസ്ഥിരമായി നിന്ന സൂചിക ഉച്ചയ്ക്ക് ശേഷം ദിവസത്തെ ഉയർന്ന നിലമറികടന്ന് മുന്നേറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 128 പോയിന്റുകൾ/ 0.75 ശതമാനം മുകളിലായി 17277 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 36647 […]
ഇന്ത്യയിൽ ഇലക്ട്രിക് വെഹിക്കിൾ മേഖല ശക്തമായ മുന്നേറ്റത്തിന് ഒരുങ്ങുകയാണ്. 2020-21 സാമ്പത്തിക വർഷം രാജ്യത്ത് വിറ്റഴിച്ച മൊത്തം വാഹനങ്ങളിൽ 1.3 ശതമാനം മാത്രമാണ് ഇവി ഉള്ളത്. ടാറ്റ മോട്ടോഴ്‌സ്, ഹ്യുണ്ടായ്, മഹീന്ദ്ര ഇലക്ട്രിക്, എംജി മോട്ടോർ, അശോക് ലെയ്‌ലാൻഡ് എന്നിവരാണ് നിലവിൽ മികച്ച ഇലക്ട്രിക് കാറുകളും ബസുകളും നിർമ്മിക്കുകയും വിൽക്കുകയും ചെയ്യുന്നത്. ആതർ എനർജി, ഒല ഇലക്ട്രിക് തുടങ്ങിയ നവയുഗ സാങ്കേതിക കമ്പനികളും ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയിൽ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. പാരിസ്ഥിതികവും സാമ്പത്തികവുമായ നേട്ടങ്ങൾ കാരണം […]
പ്രധാനതലക്കെട്ടുകൾ Axis Bank: മൂന്നാം പാദത്തിൽ ബാങ്കിന്റെ അറ്റാദായം മൂന്ന് ഇരട്ടി വർദ്ധിച്ച് 3614 കോടി രൂപയായി. ഇത് വിപണി പ്രതീക്ഷിച്ചതിലും മുകളിലാണ്. Future Retail: 5.6 ശതമാനം വരുന്ന സീനിയർ സെക്യൂർഡ് നോട്ടുകളുടെ പലിശ പേയ്‌മെന്റ അടയ്ക്കാൻ സാധിച്ചില്ലെന്ന് കമ്പനി വ്യക്തമാക്കി. Hero Motocorp:  ഹീറോ ഫിൻകോർപ്പിൽ ഒന്നോ അതിലധികമോ തവണകളായി 700 കോടി രൂപയുടെ നിക്ഷേപത്തിന് അനുമതി നൽകി കമ്പനി. IIFL Securities: ഓഹരി ഒന്നിന് 3 രൂപ വീതം ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ച് […]

Advertisement