ഇന്നത്തെ വിപണി വിശകലനം

വന്യമായ നീക്കങ്ങൾക്ക് ഒടുവിൽ ഫ്ലാറ്റായി അടച്ച് നിഫ്റ്റി.

17068 എന്ന നിലയിൽ നേരിയ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കുത്തനെ താഴേക്ക് വീണു. 10 മിനിറ്റ് കൊണ്ട് 290 പോയിന്റുകൾ താഴേക്ക് വീണ സൂചിക 16800ന് താഴേക്ക് വീണു. ഇവിടെ നിന്നും ശക്തമായ വീണ്ടെടുക്കൽ നടത്തിയ സൂചിക തിരികെ കയറി അസ്ഥിരമായി നിന്നു.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 27 പോയിന്റുകൾ/ 0.16 ശതമാനം മുകളിലായി 17054 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

ബാങ്ക് നിഫ്റ്റി 36242 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ 900 പോയിന്റുകൾ താഴേക്ക് വീണു. ഇവിടെ നിന്നും നിമിഷ നേരം കൊണ്ട് തിരികെ കയറിയ സൂചിക ലാഭത്തിൽ വ്യാപാരം നടത്തിയെങ്കിലും അവസാനം ഉണ്ടായ ചാഞ്ചാട്ടത്തെ തുടർന്ന് താഴേക്ക് വീണു.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 49 പോയിന്റുകൾ/ 0.14 ശതമാനം താഴെയായി 35976 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 

നിഫ്റ്റി പി.എസ്.യു ബാങ്ക് (-2%), നിഫ്റ്റി മീഡിയ(-2.2%), നിഫ്റ്റി റിയൽറ്റി(-1.6%), നിഫ്റ്റി ഫാർമ (-1%) എന്നിവ ഒരു ശതമാനത്തിന് മുകളിൽ നഷ്ടത്തിൽ അടച്ചു. മറ്റു മേഖലാ സൂചികകൾ അസ്ഥിരമായി കാണപ്പെട്ടു.

ഏഷ്യൻ വിപണികൾ എല്ലാം തന്നെ നഷ്ടത്തിലാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. അതേസമയം യൂറോപ്യൻ വിപണികൾ എല്ലാം തന്നെ ലാഭത്തിലാണ് വ്യാപാരം നടത്തുന്നത്.

നിർണായക വാർത്തകൾ

Kotak Bank(+2.8%), Bajaj Finance(+1.4%), Bajaj Finserv(+1.2%), HDFC Bank(+0.76%) എന്നിവ ഇന്ന് ലാഭത്തിൽ അടച്ചു.

HCL Tech(+2%), TCS(+1.6%), WIPRO(+1.4%) തുടങ്ങിയ ഐടി ഓഹരികളും ഇന്ന് ലാഭത്തിൽ അടച്ചു. 

അന്താരാഷ്ട്ര വിപണിയിൽ ഓയിൽ വില ഇടിഞ്ഞതിനെ തുടർന്ന് BPCL(-2.4%), ONGC(-2%), IOC(-1.7%) എന്നിവ നഷ്ടത്തിൽ അടച്ചു കൊണ്ട് നിഫ്റ്റിയുടെ ടോപ്പ് ലൂസർ പട്ടികയിലേക്ക് തള്ളപ്പെട്ടു.

LalPathlab(+6.2%), IPCA Labs(+5.1%), Polymed(+5.1%), Pfizer(+2.7%) എന്നീ ഹെൽത്ത് കെയർ ഓഹരികൾ ലാഭത്തിൽ അടച്ചു. അതേസമയം ഇന്നലെ കത്തിക്കയറിയ ഫാർമ ഓഹരികളായ Granules(-5.6%), Cadila(-3.5%), Glenmark(-3.6%), Sunpharma(-2.1%) എന്നിവ താഴേക്ക് വീണു.

പ്രതിരോധ ഓഹരികളായ BEML(+13.1%), BDL(+6.4%) എന്നിവ ഇന്ന് ശക്തമായ മുന്നേറ്റം നടത്തി.

3000 കോടി രൂപ മൂലധനച്ചെലവുള്ള ബാംഗ്ലൂർ വിപണിയിലേക്ക് കടന്നതിന് ശേഷം 2025-2026 ഓടെ ഏകദേശം 20,000 കോടി വിൽപ്പന പ്രതീക്ഷിക്കുന്നതായി പറഞ്ഞതിന് പിന്നാലെ Macrotech Developers(+3.4%) ഓഹരി നേട്ടത്തിൽ അടച്ചു.

ഇവി ചാർജിംഗ്, ഇവി മോട്ടോർ, ഇവി കൺട്രോളർ ബിസിനസ്സ് എന്നിവയിലേക്ക് പ്രവേശിക്കുമെന്ന് പറഞ്ഞതിന് പിന്നാലെ Shakti Pumps(+6.8%) നേട്ടത്തിൽ അടച്ചു.

വിപണി മുന്നിലേക്ക് 

രൂക്ഷമായ ചാഞ്ചാട്ടത്തിനാണ് നിഫ്റ്റി ഇന്ന് സാക്ഷ്യംവഹിച്ചത്. വ്യാപാരം ആരംഭിച്ച ആദ്യ മണിക്കൂറുകളിൽ തന്നെ വിപണി മുകളിലേക്കും താഴേക്കുമായി വന്യമായ നീക്കം നടത്തി.

ഉച്ചയ്ക്ക് ശേഷം ലേശം സ്ഥിരത കെെവരിച്ചെങ്കിലും മൊത്തത്തിൽ വിപണി ഇപ്പോഴും ശക്തമായിട്ടില്ല. കൊവിഡ് പ്രസിസന്ധി വർദ്ധിച്ചാൽ വിപണിയിൽ വീണ്ടും ഇടിവ് സംഭവിക്കുമോ എന്ന ഭയം നിലനിൽക്കുന്നത് കാണാം.

പോസ്റ്റ്-അറൈവൽ കൊവിഡ് -19 പരിശോധനയ്‌ക്കൊപ്പം പുതിയ ‘ഒമിക്‌റോൺ’ വേരിയന്റുമായി ബന്ധപ്പെട്ട കേസുകൾ കണക്കിലെടുത്ത് അന്താരാഷ്ട്ര യാത്രക്കാർക്കായി ഇന്ത്യ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.നിഫ്റ്റിയുടെ എക്കാലത്തെയും ഉയർന്ന നിലയിൽ നിന്ന് ഏകദേശം 10 ശതമാനത്തിന്റെ ഇടിവാണ് ഇന്നത്തെ താഴ്ന്ന നില സൂചിപ്പിക്കുന്നത്. ഈ നില തകർന്നാൽ വിപണി വീണ്ടും ഇടിഞ്ഞേക്കും.

യൂറോപ്യൻ വിപണികൾ യുഎസ് ഫ്യൂച്ചേഴ്സ് എന്നിവ ലാഭത്തിലാണ് കാണപ്പെടുന്നത്. വിപണി തകരുമ്പോൾ നല്ല നിലവാരമുള്ള ഓഹരികളിലേക്കും ഇടിഎഫുകളിലേക്കും നിങ്ങളുടെ  എസ്.ഐ.പി നിക്ഷേപം തുടരുക എന്നതാണ് ഏറ്റവും മികച്ച തന്ത്രം.

ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു. 

"എന്റെ പരമാവധി ശ്രമിച്ചിട്ടും ലാഭകരമായ ഒരു ബിസിനസ് മോഡൽ സൃഷ്ടിക്കുന്നതിൽ ഞാൻ പരാജയപ്പെട്ടു. ഞാൻ ഒരിക്കലും ആരെയും മനപ്പൂർവ്വം വഞ്ചിക്കുകയോ തെറ്റിദ്ധരിപ്പിക്കുകയോ ചെയ്തിട്ടില്ല. ഒരു സംരംഭകനെന്ന നിലയിൽ ഞാൻ പരാജയപ്പെട്ടു." കത്തിൽ സിദ്ധാർത്ഥ കുറിച്ചു.
പ്രധാനതലക്കെട്ടുകൾ HCL Technologies: 42.5 മില്യൺ ഡോളറിന് ഹംഗേറിയൻ ഡാറ്റാ എഞ്ചിനീയറിംഗ് സേവന കമ്പനിയായ സ്റ്റാർഷെമയെ ഏറ്റെടുക്കുന്നതിനുള്ള കരാറിൽ കമ്പനി ഒപ്പുവച്ചു. 2022 മാർച്ചോടെ ഏറ്റെടുക്കൽ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. Hero Motocorp: ആതർ എനർജിയിൽ കമ്പനി 420 കോടി രൂപ വരെ കൂടുതൽ നിക്ഷേപിക്കും. ഇതോടെ ഏതറിലെ ഹീറോ മോട്ടോകോർപ്പിന്റെ ഓഹരി പങ്കാളിത്തം നിലവിലെ 34.8 ശതമാനത്തിൽ നിന്ന് വർദ്ധിക്കും. Maruti Suzuki: ശനിയാഴ്ച മുതൽ ശരാശരി 1.7 ശതമാനം വില വർദ്ധിപ്പിച്ച് കമ്പനി. PVR: ആന്ധ്രാപ്രദേശിൽ […]
എച്ച്‌ഡിഎഫ്‌സി ബാങ്ക് ക്യു 3 ഫലങ്ങൾ: അറ്റാദായം 18 ശതമാനം വർധിച്ച് 10,342 കോടി രൂപയായി ഡിസംബറിൽ അവസാനിച്ച പാദത്തിൽ എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ അറ്റാദായം 18% വർധിച്ച് 10,342.2 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 17% വർദ്ധിച്ചു. അതേ കാലയളവിൽ ബാങ്കിന്റെ അറ്റ ​​പലിശ വരുമാനം പ്രതിവർഷം 13% വർധിച്ച് 18,443.5 കോടി രൂപയായി. ബാങ്കിന്റെ മൊത്ത നിഷ്‌ക്രിയ ആസ്തികളുടെ (ജിഎൻപിഎ) അനുപാതം രണ്ടാം പാദത്തിൽ 1.35% ആയിരുന്നത് മൂന്നാം പാദത്തിൽ 1.26% ആയി. […]

Advertisement