പ്രധാനതലക്കെട്ടുകൾ

Axis Bank: ഫ്യൂച്ചർ റീട്ടെയിലിനുള്ള 305 കോടി വായ്പകൾ ഉൾപ്പെടെ ഫ്യൂച്ചർ ഗ്രൂപ്പ് കമ്പനികൾക്ക് 648 കോടി രൂപയുടെ വായ്പയുണ്ടെന്ന് ബാങ്ക് വ്യക്തമാക്കി.

SpiceJet: എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് പണമടച്ചതിൽ വീഴ്ച വരുത്തിയെന്ന റിപ്പോർട്ടുകളോട് പ്രതികരിച്ച് കമ്പനി. എ.എ.ഐക്ക് നൽകേണ്ട തുക ബാങ്ക് ഗ്യാരണ്ടിയാൽ പൂർണ്ണമായും സുരക്ഷിതമാണെന്നും കമ്പനി പറഞ്ഞു.  

Karnataka Bank: സർക്കാർ ബിസിനസുകളുമായി ബന്ധപ്പെട്ട ഇടപാടുകൾ നടത്തുന്നതിനായി ബാങ്കിന് ആർബിഐയുടെ അംഗീകാരം ലഭിച്ചു.

Suzlon Energy: സെക്യൂരിറ്റി വിതരണത്തിലൂടെ 1000 കോടി രൂപ സമാഹരിക്കാൻ ഒരുങ്ങി കമ്പനി.Adani Enterprises: കമ്പനിയുടെ അനുബന്ധ സ്ഥാപനമായ നോയിഡ ഡാറ്റാ സെന്റർ ലിമിറ്റഡ് ഡാറ്റാ സെന്ററുകളുടെ ബിസിനസ്സ് വികസിപ്പിക്കാനും പ്രവർത്തിപ്പിക്കാനും ലക്ഷ്യമിടുന്നു.

Rolex Rings: വിജയകരമായി ഐപിഒ പൂർത്തിയാക്കിയതിന് പിന്നാലെ കമ്പനി ഇന്ന് വിപണിയിൽ ലിസ്റ്റ് ചെയ്യും. ഐപിഒ 130 തവണ സബ്സ്ക്രെെബ് ചെയ്യപ്പെട്ടിരുന്നു.

Divi’s Laboratories: ഒന്നാം പാദത്തിൽ കമ്പനിയുടെ പ്രതിവർഷ ഏകീകൃത അറ്റാദായം 13 ശതമാനം വർദ്ധിച്ച് 557 കോടി രൂപയായി.

Larsen and Tourbo:
കടപത്രവിതരണത്തിലൂടെ 4500 കോടി രൂപ സമാഹരിക്കുന്നതിനായി ഓഹരി ഉടമകളിൽ നിന്നും അനുമതി ലഭിച്ചതായി കമ്പനി വ്യക്തമാക്കി.

SAIL:
ജൂൺ പാദത്തിൽ കമ്പനിയുടെ അറ്റാദായം 3897.36 കോടി രൂപയായി. പോയവർഷം ഇതേകാലയളവിൽ കമ്പനി 1226.47 കോടി രൂപയുടെ നഷ്ടമാണ് രേഖപ്പെടുത്തിയിരുന്നത്.

ഇന്നത്തെ പ്രധാന ക്യു 1 ഫലങ്ങൾ

 • Shree Cement
 • MRF
 • Reliance Power
 • Clean Science and Technology
 • Hinduja Global Solutions
 • Balrampur Chini Mills
 • Gujarat State Petronet
 • Laxmi Organic Industries
 • Tamilnadu Petroproducts
 • Tata Investment Corporation
 • Chemcon
 • Ester Industries
 • Gati
 • Subex
 • Astrazeneca India

ഇന്നത്തെ വിപണി സാധ്യത

വെള്ളിയാഴ്ച ശാന്തമായി 16200ന് താഴെയായി നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. കഴിഞ്ഞ ദിവസത്തെ വിപണി വിശേഷങ്ങൾ അറിയാൻ ലിങ്ക് സന്ദർശിക്കുക.

അസ്ഥിരമായ  ബാങ്ക് നിഫ്റ്റി 35800ന് മുകളിലായി വ്യാപാരം അവസാനിപ്പിച്ചു. സൂചികയ്ക്ക് ഇത് നല്ല ഒരു സപ്പോർട്ടായി പരിഗണിക്കാം.

വെള്ളിയാഴ്ച എല്ലാ മേഖലാ സൂചികളും അസ്ഥിരമായാണ് കാണപ്പെട്ടത്. ഫ്യൂച്ചർ കേസിൽ ആമസോണിന് അനുകൂലമായ വിധി വന്നതിന് പിന്നാലെ റിലയൻസ് ഓഹരി താഴേക്ക് വീണു. HDFC Bank മുകളിലേക്ക് കയറാൻ ശ്രമിച്ചെങ്കിലും 1500ൽ ശക്തമായ സമ്മർദ്ദം അനുഭവപ്പെട്ടു.

യൂറോപ്യൻ വിപണികൾ വെള്ളിയാഴ്ച അസ്ഥിരമായി നിന്നപ്പോൾ  യുഎസ് വിപണി ലാഭത്തിൽ വ്യാപാരം അവസാനിപ്പിച്ചു.

ഏഷ്യൻ വിപണികൾ
കയറിയിറങ്ങി കാണപ്പെടുന്നു. യുഎസ്, യൂറോപ്യൻ ഫ്യൂച്ചറുകളും നേരിയ നഷ്ടത്തിലാണുള്ളത്.

SGX NIFTY ഫ്ലാറ്റായി 16,270 -ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു നേരിയ ഗ്യാപ്പ് അപ്പ് ഓപ്പണിംഗിനുള്ള സൂചന  നൽകുന്നു.16,190, 16,150, 16,000 എന്നിവ നിഫ്റ്റിയുടെ സപ്പോർട്ടായി കാണാം.

16,285, 16,350 എന്നിവിടെ സൂചികയിൽ ശക്തമായ പ്രതിരോധം അനുഭവപ്പെട്ടേക്കും.

35,800 എന്നത് ബാങ്ക് നിഫ്റ്റിയുടെ നിർണായക നിലയാണ്. 36,200, 36,500-600 എന്നിവ  ബാങ്ക് നിഫ്റ്റിയുടെ സുപ്രധാന  പ്രതിരോധ മേഖലകളാണ്.

35,700, 35,200 എന്നിവിടെ ബാങ്ക് നിഫ്റ്റിക്ക്  ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 69 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ   വിപണിയിൽ നിന്നും 631 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു.

നിഫ്റ്റിയിൽ 16300ൽ തന്നെയാണ് ഏറ്റവും  അധികം കോൾ ഒഐ കാണപ്പെടുന്നത്. 16000ൽ ഏറ്റവും അധികം പുട്ട് ഒഐയും കാണപ്പെടുന്നു. വിപണി ആഴ്ചയിൽ ഈ റേഞ്ചിനുള്ളിൽ തന്നെ കാണപ്പെടുമെന്ന് കരുതുന്നു.

36000 എന്നിവിടെയാണ് ബാങ്ക് നിഫ്റ്റിയിൽ ഏറ്റവും കൂടുതൽ കോൾ ഒഐ ഉള്ളത്. 35000ൽ അനേകം പുട്ട് ഒഐ ഉള്ളതായും കാണാം. ഇന്നത്തോടെ ഒഐ കണക്കുകൾ കാര്യങ്ങൾക്ക് കൂടുതൽ വ്യക്തത നൽകിയേക്കും.

താഴേക്ക്  നോക്കിയാൽ നിഫ്റ്റിയിൽ 16150  ഒരു ഇൻട്രാഡേ സപ്പോർട്ട് ആയി പരിഗണിക്കാവുന്നതാണ്. സമാനമായി മുകളിലേക്ക് 16350 ശക്തമായ പ്രതിരോധമാണ്. ഇതിൽ ഏത് തകർക്കപ്പെടുന്നുവെന്ന് നോക്കി മാത്രം വ്യാപാരം നടത്തുക.റിലയൻസുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച വന്ന വാർത്ത ഓഹരിയെ നേരിയ തോതിൽ മാത്രമാണ് ബാധിച്ചതെന്ന് വേണം മനസിലാക്കാൻ. നിക്ഷേപകർ ഇതിനെ ഉൾകൊണ്ടു കഴിഞ്ഞു. ഇതിനാൽ തന്നെ ഓഹരിയുടെ ഇന്നത്തെ നീക്കം നിർണായകമായേക്കും. ഓഹരിയുമായി ബന്ധപ്പെട്ട് ഇപ്പോൾ അനിശ്ചിതത്വങ്ങൾ ഒന്നും തന്നെ ഇല്ല.

ശക്തമായ മുന്നേറ്റത്തിന് ശേഷം HDFC നേരിയ തിരുത്തലിന് വിധേയമായേക്കും. HDFC Bank വെള്ളിയാഴ്ചത്തെ മുന്നേറ്റം തുടർന്ന് ബുള്ളിഷായി കാണപ്പെട്ടേക്കും. ഇന്ന് ഹെവിവെയിറ്റുകൾ മുകളിലേക്കും താഴേക്കും നീങ്ങി കൊണ്ട് നിഫ്റ്റിയെ അസ്ഥിരമാക്കി നിർത്താനാണ് സാധ്യത.

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

ഇന്നത്തെ വിപണി വിശകലനം ഓക്ടോബർ 14ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിൽ നേരിയ ലാഭത്തിൽ അടച്ച് നിഫ്റ്റി. 18246 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ഇന്ന് രൂക്ഷമായ ചാഞ്ചാട്ടത്തിന് വിധേയമായി. ആദ്യത്തെ കയറ്റത്തിനും ഇറക്കത്തിനും ശേഷം സൂചിക ലാഭത്തിൽ കാണപ്പെട്ടു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 52 പോയിന്റുകൾ/ 0.29 ശതമാനം മുകളിലായി 18308 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 38269 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ ശക്തമായ മുന്നേറ്റം നടത്തിയെങ്കിലും […]
"എന്റെ പരമാവധി ശ്രമിച്ചിട്ടും ലാഭകരമായ ഒരു ബിസിനസ് മോഡൽ സൃഷ്ടിക്കുന്നതിൽ ഞാൻ പരാജയപ്പെട്ടു. ഞാൻ ഒരിക്കലും ആരെയും മനപ്പൂർവ്വം വഞ്ചിക്കുകയോ തെറ്റിദ്ധരിപ്പിക്കുകയോ ചെയ്തിട്ടില്ല. ഒരു സംരംഭകനെന്ന നിലയിൽ ഞാൻ പരാജയപ്പെട്ടു." കത്തിൽ സിദ്ധാർത്ഥ കുറിച്ചു.
പ്രധാനതലക്കെട്ടുകൾ HCL Technologies: 42.5 മില്യൺ ഡോളറിന് ഹംഗേറിയൻ ഡാറ്റാ എഞ്ചിനീയറിംഗ് സേവന കമ്പനിയായ സ്റ്റാർഷെമയെ ഏറ്റെടുക്കുന്നതിനുള്ള കരാറിൽ കമ്പനി ഒപ്പുവച്ചു. 2022 മാർച്ചോടെ ഏറ്റെടുക്കൽ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. Hero Motocorp: ആതർ എനർജിയിൽ കമ്പനി 420 കോടി രൂപ വരെ കൂടുതൽ നിക്ഷേപിക്കും. ഇതോടെ ഏതറിലെ ഹീറോ മോട്ടോകോർപ്പിന്റെ ഓഹരി പങ്കാളിത്തം നിലവിലെ 34.8 ശതമാനത്തിൽ നിന്ന് വർദ്ധിക്കും. Maruti Suzuki: ശനിയാഴ്ച മുതൽ ശരാശരി 1.7 ശതമാനം വില വർദ്ധിപ്പിച്ച് കമ്പനി. PVR: ആന്ധ്രാപ്രദേശിൽ […]

Advertisement