വിപണി വിശകലനം 

രാവിലെ നേരിയ ഗ്യാപ്പ് അപ്പിൽ തുറന്ന നിഫ്റ്റി മുകളിലേക്ക് കയറാൻ ശ്രമം നടത്തിയെങ്കിലും എക്കാലത്തേയും ഉയർന്ന നില ശക്തമായ പ്രതിരോധം (resistance) തീർത്തതിനാൽ അവിടെ നിന്നും  താഴേക്ക് വീണു.  ഒരു മണിയോടെ പ്രോഫിറ്റ് ബുക്കിംഗിനെ തുടർന്ന് വീണ്ടും താഴേക്ക് വീണ സൂചിക 150 പോയിന്റുകളുടെ ഇൻട്രാഡേ നഷ്ടം രേഖപ്പെടുത്തി. 1:30 ഓടെ തുറന്ന യൂറോപ്യൻ വിപണിയും താഴേക്ക് വീണിരുന്നു. ശേഷം ആഗോള വിപണികൾക്കൊപ്പം മുകളിലേക്ക് കയറി വന്ന സൂചിക  കഴിഞ്ഞ ദിവസത്തേക്കാൾ 10 പോയിന്റ് നഷ്ടത്തിൽ 15,163 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു. 

നിഫ്റ്റിക്ക് സമാനമായി ബാങ്ക് നിഫ്റ്റിയും ഇന്ന് അസ്ഥിരമായി നിലനിന്നു. 600 പോയിന്റുകൾക്ക് ഇടയിൽ നിന്ന് വ്യാപാരം നടത്തിയ  സൂചിക മേഖല ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടം നേടി. നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിലുള്ള 10 ഓഹരികളിൽ 4 എണ്ണവും ബാങ്കിംഗ് ഓഹരികളാണെന്നതും ശ്രദ്ധേയമാണ്. 

35764 എന്ന നിലയിൽ   നേരിയ ഗ്യാപ്പ് അപ്പിൽ തുറന്ന സൂചിക HDFC Bank -ന്റെ സഹായത്തോടെ ശക്തമായ മുന്നേറ്റം കാഴ്ചവച്ചു.  SBI, Axis Bank, ICICI Bank എന്നീ ഓഹരികളും ഇന്ന് മികച്ച പ്രകടനം കാഴ്ചവച്ചു.  നിഫ്റ്റിയിലുണ്ടായ വീഴ്ച ബാങ്ക് നിഫ്റ്റിയെ വലിയ രീതിയിൽ ബാധിച്ചില്ലെന്ന് തന്നെ പറയാം. കഴിഞ്ഞ ദിവസത്തേക്കാൾ 356 പോയിന്റ് മുകളിലായി 36108 എന്ന നിലയിൽ സൂചിക വ്യാപാരം അവസാനിപ്പിച്ചു. 

മേഖലയുടെ  ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ബാങ്ക് നിഫ്റ്റി ഇന്നും ഇടം നേടി. അതേസമയം നിഫ്റ്റി മെറ്റൽ ഇന്ന് 1.7 ശതമാനം ഇടിവ് രേഖപ്പെടുത്തി. ഒപ്പം നിഫ്റ്റി എഫ്.എം.സി.ജി, ഫാർമ എന്നിവയിലും നഷ്ടം നേരിട്ടു.

യൂറോപ്യൻ വിപണികൾ എല്ലാം തന്നെ ഇന്ന് ചുവന്ന നിറത്തിലാണ് വ്യാപാരം നടത്തിയത്. ഏഷ്യൻ വിപണികളിലും അസ്ഥിരതകാണാനാകും.

നിർണായക വാർത്തകൾ

മികച്ച ക്യൂ 3 ഫലങ്ങൾ വന്നതിന് പിന്നാലെ Adani Ports-ന്റെ ഓഹരികൾ ശക്തമായ മുന്നേറ്റം കാഴ്ചവച്ചു. അദാനി പോർട്ടിനെ പറ്റി വിശദമായ ഒരു ലേഖനം മാർക്കറ്റ്ഫീഡ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. വായിക്കാൻ ലിങ്ക് സന്ദർശിക്കുക.

ലാൻഡ് ലീസ് കരാറിന് റെയിൽവേ അംഗീകാരം നൽകിയേക്കുമെന്ന കിംവദന്തികൾ പുറത്തുവന്നതിന്  പിന്നാലെ Container Corp -ന്റെ ഓഹരികളിൽ  ഇന്ന് 9.7 ശതമാനം ഉയർച്ച രേഖപ്പെടുത്തി.

മൂന്നാം പാദഫലഭങ്ങൾ മോശമായതിനെ തുടർന്ന്  ITC ഓഹരികളിൽ ഇന്ന് 4 ശതമാനം  ഇടിവ് രേഖപ്പെടുത്തി. ഇതിന് പിന്നാലെ ഫാർമ മേഖല പൂർണമായി താഴേക്ക് പതിച്ചു. അതേസമയം നിഫ്റ്റി  എഫ്.എം.സി.ജിയുടെ രണ്ട് ഓഹരികൾ മാത്രമാണ് ഇന്ന് ലാഭത്തിൽ അടയ്ക്കപെട്ടത്. അറ്റാദായത്തിൽ 77 ശതമാനം വർദ്ധനവ് രേഖപ്പെടുത്തിയതിന് പിന്നാലെ  PGHH ഓഹരി  3 ശതമാനത്തിലധികവും നേട്ടം കെെവരിച്ചു.

കമ്പനിയുടെ അറ്റാദായം വർദ്ധിച്ച് 1268 കോടി രൂപയായതിന് പിന്നാലെ Motherson Sumi– ഓഹരികൾ 10 ശതമാനത്തിലേറെ നേട്ടം കെെവരിച്ചു. കമ്പനിയുടെ പ്രതിവർഷ വരുമാനം 14 ശതമാനം ഉയർന്ന് 17,092 കോടി രൂപയായി. കടം കുറഞ്ഞതായും കമ്പനി പ്രഖ്യാപിച്ചു.

ഡിസംബറിലെ മൂന്നാം പാദത്തിൽ  Bharat Forge  210 കോടി രൂപയുടെ അറ്റ നഷ്ടം രേഖപ്പെടുത്തി. പോയവർഷം 40 കോടി രൂപയുടെ ലാഭം കമ്പനി രേഖപ്പെടുത്തിയിരുന്നു. അതേസമയം മോശം ഫലം വന്നിട്ടും കമ്പനിയുടെ ഓഹരി വിലയിൽ വളരെ വലിയ ഒരു ഇടിവ് രേഖപ്പെടുത്തിയില്ല.

പണയം വച്ച ഓഹരികൾ തിരിച്ചെടുത്തതായി  Adani Enterprises പ്രെമോട്ടർമാർ പറഞ്ഞതിന് പിന്നാലെ കമ്പനിയുടെ ഓഹരി ഇന്ന് 9 ശതമാനം നേട്ടം കെെവരിച്ചു.

ആഭ്യന്തര വിമാനങ്ങളിലെ  കുറഞ്ഞതും കൂടുയതുമായ ടിക്കറ്റ് നിരക്കിൽ മാറ്റം വരുത്തുമെന്ന് DGCA പ്രഖ്യാപിച്ചതിന് പിന്നാലെ SpiceJet, Indigo ഓഹരികൾ താഴേക്ക് കൂപ്പുകുത്തി.

ഡിസംബറിലെ മൂന്നാം പാദത്തിൽ പ്രതിവർഷ അറ്റാദയം 3 ശതമാനം ഇടിഞ്ഞ് 184 കോടി രൂപയായതിന് പിന്നലെ Bosch -ന്റെ ഓഹരികളിൽ ഇന്ന് 3.74 ശതമാനം ഇടിവ് രേഖപ്പെടുത്തി. 

വിപണി മുന്നിലേക്ക് 

1.6 ശതമാനം നേട്ടം കെെവരിച്ച് നിഫ്റ്റി ഈ ആഴ്ചയിലും
ലാഭത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഐടി, റിയൽറ്റി മേഖലകൾ 3 ശതമാനത്തിലേറെ നേട്ടം കൊയ്യത്  ആഴ്ചയിൽ മികച്ച പ്രകടനം കാഴ്ചവച്ചു. PSU Banks സൂചിക 2.3 ശതമാനവും  FMCG 2 ശതമാനവും  നഷ്ടം രേഖപ്പെടുത്തി.

അതേസമയം നിഫ്റ്റി അസ്ഥിരമായപ്പോൾ മിഡ്ക്യാപ്പ് സ്മോൾ ക്യാപ്പ് ഓഹരികൾ മിന്നുന്ന പ്രകടനം കാഴ്ചവച്ചു. വ്യാപാരം അവസാനിച്ചപ്പോൾ  നിഫ്റ്റി സ്മോൾ ക്യാപ്പ് സൂചിക 3.9 ശതമാനത്തിലേറെ നേട്ടം കെെവരിച്ചു. നിഫ്റ്റി മിഡ്ക്യാപ്പ് 2 ശതമാനവും നേട്ടം കെെവരിച്ചു.

വരും വർഷങ്ങളിൽ ലാർജ് ക്യാപ്പ് കമ്പനികളേക്കാൾ  മികച്ച പ്രകടനം മിഡ്ക്യാപ്പ് കമ്പനികൾ കെെവരിച്ചേക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഇതിനാൽ തന്നെ എന്റെ ഫോർട്ട്ഫോളിയോയിൽ നല്ല ഒരു ശതമാനവും  മിഡ്ക്യാപ്പ് ഓഹരികൾക്കായി മാറ്റിവച്ചിട്ടുണ്ട്.

ഐടി ഓഹരികൾ ശക്തമായ തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്. ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടം പിക്കുകയും ചെയ്തു.

കഴിഞ്ഞ ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിലയിൽ SBI  സപ്പോർട്ടെടുത്തേങ്കിലും ഇത് തകർക്കപെട്ടില്ല. 

നിഫ്റ്റിയും ബാങ്ക് നിഫ്റ്റിയും ഒരുപോലെ എക്കാലത്തേയും ഉയർന്ന നില മറികടക്കാൻ ശ്രമം നടത്തിയെങ്കിലും അതിന് സാധിച്ചില്ല. വരും ദിവസങ്ങളിൽ എല്ലാം ശുഭമായാൽ സൂചിക പുതിയ ഉയരങ്ങൾ കീഴടക്കുന്നത് കാണാനായേക്കും.

ഏവരും രാത്രിയിലെ സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്നും അതിലൂടെ മികച്ച സ്റ്റോക്കുകൾ കണ്ടെത്തുമെന്നും പ്രതീക്ഷിക്കുന്നു.

എച്ച്‌ഡിഎഫ്‌സി ബാങ്ക് ക്യു 3 ഫലങ്ങൾ: അറ്റാദായം 18 ശതമാനം വർധിച്ച് 10,342 കോടി രൂപയായി ഡിസംബറിൽ അവസാനിച്ച പാദത്തിൽ എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ അറ്റാദായം 18% വർധിച്ച് 10,342.2 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 17% വർദ്ധിച്ചു. അതേ കാലയളവിൽ ബാങ്കിന്റെ അറ്റ ​​പലിശ വരുമാനം പ്രതിവർഷം 13% വർധിച്ച് 18,443.5 കോടി രൂപയായി. ബാങ്കിന്റെ മൊത്ത നിഷ്‌ക്രിയ ആസ്തികളുടെ (ജിഎൻപിഎ) അനുപാതം രണ്ടാം പാദത്തിൽ 1.35% ആയിരുന്നത് മൂന്നാം പാദത്തിൽ 1.26% ആയി. […]
ഡിസംബറിൽ 13.56 ശതമാനമായി കുറഞ്ഞ് ഡബ്ല്യുപിഐ പണപ്പെരുപ്പം ഇന്ത്യയുടെ മൊത്തവില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം നവംബറിലെ 14.23% ൽ നിന്ന് ഡിസംബറിൽ 13.56% ആയി കുറഞ്ഞു. ഇന്ധനം, പവർ, പച്ചക്കറി എന്നിവയുടെ വിലകളിലെ ഇടിവാണ് കാരണം. ഉൽപ്പാദന വസ്തുക്കളുടെ പണപ്പെരുപ്പം നവംബറിലെ 11.92 ശതമാനത്തിൽ നിന്ന് 10.62 ശതമാനമായി കുറഞ്ഞു. ഇന്ധന, ഊർജ്ജ പണപ്പെരുപ്പം നവംബറിലെ 39.8.ൽ നിന്ന് ഡിസംബറിൽ 32.3 ശതമാനമായി. പച്ചക്കറികളുടെ പണപ്പെരുപ്പം നവംബറിലെ 3.9 ശതമാനത്തിൽ നിന്ന് ഡിസംബറിൽ 31.56 ശതമാനമായി ഉയർന്നു. […]
ഇന്നത്തെ വിപണി വിശകലനം ആഴ്ചയിലെ അവസാന ദിനം ഫ്ലാറ്റായി അടച്ച് ഇന്ത്യൻ വിപണി. ഗ്യാപ്പ് ഡൌണിൽ 18197 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി താഴേക്ക് വീണു. ആദ്യത്തെ 3 മിനിറ്റിൽ തന്നെ 80 പോയിന്റുകളുടെ പതനത്തിനാണ് സൂചിക സാക്ഷ്യംവഹിച്ചത്. എന്നാൽ ഇവിടെ നിന്നും സപ്പോർട്ട് എടുത്ത സൂചിക തിരികെ കയറി. എങ്കിലും ലാഭത്തിൽ അടയ്ക്കാൻ സൂചികയ്ക്ക് സാധിച്ചില്ല. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 2 പോയിന്റുകൾ/ 0.01 ശതമാനം താഴെയായി 18255 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം […]

Advertisement